Sports

ക്യാപ്റ്റൻ സൂപ്പർ ! 1 സെക്കൻഡ് മാത്രം ബാക്കി; ഗില്ലിന്റെ ത്രില്ലർ DRS റിവ്യൂ, നാടകീയ രംഗങ്ങള്‍

ഗാളിൽ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ എടുത്ത മികച്ച ഡി.ആർ.എസ് (DRS) തീരുമാനം ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സിലെ എട്ടാം ഓവറിൽ മാനവ് സുതാറിന്റെ പന്ത് പസിന്ദു സൂരിയബണ്ഡാരയുടെ പാഡിൽ തട്ടിയപ്പോൾ ഇന്ത്യൻ സ്പിന്നർ ഉറച്ച അപ്പീൽ നടത്തിയെങ്കിലും ഓൺ-ഫീൽഡ് അമ്പയർ ഔട്ട് അനുവദിച്ചില്ല. തുടർന്ന് ഇന്ത്യൻ താരങ്ങൾ തമ്മിൽ ചർച്ച നടത്തുകയും സമയം അവസാനിക്കാൻ ഒരു സെക്കൻഡ് മാത്രം ബാക്കിനിൽക്കെ ഗിൽ റിവ്യൂ നൽകുകയുമായിരുന്നു. റീപ്ലേയിൽ Read More…

Featured Sports

ഏറ്റവും വേഗത്തിൽ 100 ടെസ്റ്റ് സിക്സറുകൾ, ഋഷഭ് പന്തിന്റെ ലോകറെക്കോർഡ്! സിക്‌സറില്‍ ‘സെഞ്ചുറി’ നേടിയ ആദ്യ ഇന്ത്യൻ താരം! വീഡിയോ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 സിക്സറുകൾ തികയ്ക്കുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം രണ്ടാമത്തെ സെഷനിൽ ലാഹിരു കുമാരയുടെ പന്ത് സിക്സറിലേക്ക് പറത്തിയാണ് പന്ത് ഈ അപൂർവ്വ നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിൽ 80-ൽ താഴെ മത്സരങ്ങളിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് അദ്ദേഹം. വെറും 51 മത്സരങ്ങളിൽ നിന്നാണ് പന്ത് 100 സിക്സറുകൾ Read More…

Sports

6, 6, 6, 6, 6, 6, 6… ഗാലറി കടന്ന് പന്തുകൾ! ഇങ്ങ​നെ അടിക്കല്ലേ.. ദയ യാചിച്ച് ബൗളര്‍മാര്‍; 23 പന്തിൽ അർദ്ധസെഞ്ചുറി- വീഡിയോ

ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്റിലെ കന്നി സീസണിൽ തന്നെ ഫ്രാഞ്ചൈസി ഉടമയായ സഞ്ജീവ് ഗോയങ്കയ്ക്ക് വൻ വിജയം. മാഞ്ചസ്റ്റർ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ 70 ശതമാനം ഓഹരികൾ ഏകദേശം 1251 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഗോയങ്ക, 2026 സീസണിന് മുന്നോടിയായി ടീമിന്റെ പേര് മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് (MSG) എന്ന് മാറ്റിയിരുന്നു. ഞായറാഴ്ച ലോർഡ്സിൽ നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തിൽ ട്രെന്റ് റോക്കറ്റ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് തങ്ങളുടെ കന്നി ഹണ്ട്രഡ് കിരീടം Read More…

Featured Sports

4,000 റണ്ണും 350 വിക്കറ്റും; കപിൽദേവിനൊപ്പം ഇനി ജഡേജയും, ഈ റെക്കോർഡ് സ്വന്തമാക്കുന്ന നാലാമത്തെ താരം

ടെസ്‌റ്റ് ക്രിക്കറ്റില്‍ 4,000 റണ്ണും 350 വിക്കറ്റുകളും തികയ്ക്കുന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്‌ക്കെതിരായ ഗാള്‍ ടെസ്‌റ്റില്‍ കെഷാര നുവാന്തയെ ഇന്ത്യന്‍ നായകന്‍ ശുഭ്‌മന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചാണ് അദ്ദേഹം ഈ ചരിത്രനേട്ടത്തിലെത്തിയത്. ഇതോടെ ടെസ്‌റ്റില്‍ 350 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറായും ജഡേജ മാറി. അനില്‍ കുംബ്ലെ (619), ആര്‍. അശ്വിന്‍ (537), കപില്‍ ദേവ്‌ (434), ഹര്‍ഭജന്‍ സിങ്‌ (417) എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച മറ്റ് Read More…

Sports

വൗ! വായുവിൽ പറന്ന് ഗിൽ! കമിന്‍ഡു മെന്‍ഡിസിനെ പറന്നു പിടിച്ച് ഗില്‍, ശ്രീലങ്കയ്ക്ക് 100 റൺസിനിടെ 5 വിക്കറ്റ് നഷ്ടം- വീഡിയോ

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചൊരുക്കി കെണിയൊരുക്കാമെന്ന സ്വന്തം തന്ത്രത്തിൽ തന്നെ കുടുങ്ങി ശ്രീലങ്ക . ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 462 റണ്‍സിന് അവസാനിച്ചതിന് പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 100 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായി. ഇതിൽ നാലു വിക്കറ്റുകളും പിഴുതത് ഇന്ത്യൻ സ്പിന്നർമാരാണ്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ നിഷാൻ ഫെർണാണ്ടോയെ പൂജ്യത്തിന് പുറത്താക്കി സിറാജ് തുടങ്ങിയ വിക്കറ്റ് വേട്ട പിന്നീട് സ്പിന്നർമാർ ഏറ്റെടുക്കുകയായിരുന്നു. ലഹിരു ഉദര, ദിനേശ് ചാണ്ടിമാൽ എന്നിവരെ മാനവ് സുതറും ക്യാപ്റ്റൻ ധനഞ്ജയ Read More…

Sports

കുടുംബം അറിഞ്ഞത് 30 സെക്കൻഡ് മുൻപോ? ക്രിസ്റ്റ്യാനോയുടെ അമ്മയ്ക്ക് എതിർപ്പ്? വിവാഹത്തെച്ചൊല്ലി പുതിയ വിവാദം

പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും തമ്മിൽ നടന്ന ‘രഹസ്യ’വിവാഹം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഓഗസ്റ്റ് 11-ന് ലിസ്ബണിന് സമീപമുള്ള കാഷ്‌കിസിലെ ഇവരുടെ വസതിയിൽ വച്ചായിരുന്നു തികച്ചും ലളിതമായ രീതിയിൽ വിവാഹ ചടങ്ങുകൾ നടന്നത്. അഞ്ച് മക്കളും നാല് സാക്ഷികളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. റൊണാൾഡോയുടെ അമ്മയോ സഹോദരങ്ങളോ ചടങ്ങിൽ എത്തിയിരുന്നില്ല എന്ന് പിന്നീട് പുറത്തുവന്ന വിവാഹ സർട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു. വിവാഹം നടക്കുന്ന വിവരം റൊണാൾഡോയുടെ കുടുംബാംഗങ്ങൾ പോലും അവസാന നിമിഷമാണ് അറിഞ്ഞതെന്ന് Read More…

Sports

മഴ വന്ന് കളി മുടങ്ങി, പക്ഷെ മൂഡ് പോയില്ല! സ്റ്റേഡിയത്തിൽ ഗ്രൗണ്ട്സ്മാൻമാരുടെ തകർപ്പൻ ഡാൻസ്; വീഡിയോ വൈറൽ

കരീബിയൻ പ്രീമിയർ ലീഗിൽ (സി.പി.എൽ.) വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിൽ മഴ കാരണം കളി തടസ്സപ്പെട്ട സമയം ഗ്രൗണ്ട് ജീവനക്കാരുടെ ആകർഷകമായ ഡാൻസ് പ്രകടനത്താൽ ശ്രദ്ധേയമായി. ഡാരൻ സമീ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സെന്റ് ലൂസിയ കിങ്സും ആന്റിഗ്വ ആൻഡ് ബാർബുഡ ഫാൽക്കൺസും തമ്മിലുള്ള മത്സരത്തിനിടെയാണ് പിച്ചും ഗ്രൗണ്ടും മഴയിൽ നിന്ന് സംരക്ഷിക്കുന്നതിനിടയിൽ ജീവനക്കാർ ഊർജ്ജസ്വലമായി നൃത്തം ചെയ്തത്. ശക്തമായ മഴയെ തുടർന്ന് മത്സരം നിർത്തിവെച്ചതോടെ പിച്ചിലേക്ക് കവറുകൾ വലിച്ചടുക്കുന്നതിനിടയിലാണ് ഗ്രൗണ്ട് ജീവനക്കാർ അപ്രതീക്ഷിതമായി നൃത്തം ചെയ്യാൻ Read More…

Featured Sports

അത് വേണമായിരുന്നോ?… ജയ്സ്വാൾ ബോളറുമായി കൂട്ടിയിടിച്ച് വീണു, മടിച്ച് സ്റ്റംപ് ചെയ്ത് വിക്കറ്റ് കീപ്പർ, ശ്രീലങ്ക അവസരം ‘മുതലാക്കി’ – വീഡിയോ

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായി. 32 റൺസെടുത്തു നിൽക്കെ ആദ്യ ദിനത്തിലെ 11-ാം ഓവറിലാണ് ശ്രീലങ്കൻ ബോളറുമായി കൂട്ടിയിടിച്ച് വീണ് ജയ്സ്വാൾ പുറത്തായത്. മികച്ച തുടക്കത്തിനു ശേഷമുള്ള ഈ വിക്കറ്റ് വീഴ്ച ഇന്ത്യയ്ക്ക് പ്രഹരമായെങ്കിലും, മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തകർപ്പൻ സെഞ്ചറി കരുത്തിൽ ഇന്ത്യ ആദ്യ ദിനം മത്സരത്തിൽ ശക്തമായ ആധിപത്യം നേടി. കേഷാര നുവാന്തയുടെ പന്തിൽ കെ.എൽ. രാഹുൽ സിംഗിളിനായി ശ്രമിച്ചതാണ് ജയ്സ്വാളിന്റെ Read More…

Sports

ക്രിക്കറ്റ് പിച്ചിൽ ടെന്നീസ് ഷോട്ട്! ഒറ്റക്കൈ കൊണ്ട് റിവേഴ്സ് സ്കൂപ്പ് ഷോട്ട് ഉതിർത്ത് ദവീന പെരിൻ, കണ്ണുതള്ളി ക്രിക്കറ്റ് ലോകം- വീഡിയോ

‘ദി ഹണ്ട്രഡ്’ ടൂർണമെന്റിൽ എംഐ ലണ്ടന് എതിരായ മത്സരത്തിൽ ബിർമിംഗ്ഹാം ഫീനിക്സ് താരം ദവീന പെരിൻ കളിച്ച വേറിട്ടൊരു ഷോട്ട് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചു. ടെന്നീസ് കളിക്കാർ ഒരു കൈകൊണ്ട് റാക്കറ്റ് ഉപയോഗിച്ച് അടിക്കുന്നത് പോലെ വിചിത്രവും മനോഹരവുമായ ഒരു ഷോട്ട് ആണ് പെരിൻ അടിച്ചെടുത്തത്. ഈ അപൂർവ്വ ഷോട്ടിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും താരത്തിന്റെ അവസരോചിതമായ മിടുക്കിനെ ആരാധകർ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. മത്സരത്തിലെ രണ്ടാമത്തെ ഓവറിൽ (മത്സരത്തിലെ ഏഴാമത്തെ പന്തിൽ) നിക്കോള കാരിക്കെതിരെയാണ് Read More…