Sports

ആരാണ് മേധാവി ബിധൂരി? വിക്കറ്റ് നേട്ടത്തിന് ശേഷം ‘6-7’ ആഘോഷത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായി ഡൽഹി താരം!

വുമൻസ് ഡൽഹി പ്രീമിയർ ലീഗ് 2026-ൽ വിക്കറ്റ് നേടിയ ശേഷമുള്ള വ്യത്യസ്തമായ ആഘോഷത്തിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് യുവ സ്പിന്നർ മേധാവി ബിധൂരി. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ സെൻട്രൽ ഡൽഹി ക്വീൻസിന് വേണ്ടി പന്തെറിഞ്ഞ ഈ ലെഗ് സ്പിന്നർ, സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് താരം നിഷിക സിംഗിനെ പുറത്താക്കിയ ശേഷമാണ് “6-7” ആഘോഷം പുറത്തെടുത്തത്. പതിനാറാം ഓവറിൽ നിഷിക നൽകിയ ക്യാച്ച് മിഡ് വിക്കറ്റിൽ ആരുഷി ഗോയൽ കൈപ്പിടിയിലൊതുക്കിയതോടെ ബിധൂരി ഈ പ്രത്യേക ആംഗ്യം കാണിച്ച് ആഘോഷിക്കുകയായിരുന്നു. ഈ Read More…

Featured Sports

അല്ല, ഇതാരാണപ്പാ…! പുത്തൻ ലുക്കിൽ എർലിങ് ഹാളണ്ട്: അന്തംവിട്ട് ആരാധകർ– വൈറൽ വീഡിയോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ ഏർലിംഗ് ഹാളണ്ടിന്റെ പുതിയ ലുക്ക് വൻ ചർച്ചയായിരിക്കുകയാണ്. നീണ്ട തലമുടി വെട്ടി ചെറുതാക്കിയാണ് താരം ഈ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയത്. ലോകകപ്പിലടക്കം ഏറെ ശ്രദ്ധിക്കപ്പെട്ട തന്റെ നീളൻ മുടി മുറിച്ച ശേഷം, ‘ഷോർട്ട് ഹെയർ, ഡോണ്ട് കെയർ’ എന്ന കുറിപ്പോടെ ഹാളണ്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. എ.എഫ്.സി. ബോൺമൗത്തിനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് താരം ചിത്രങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ സീസണിൽ 27 ഗോളുകളോടെ ടോപ് സ്കോററായ ഹാളണ്ട്, ആർസനലിനെതിരെയുള്ള Read More…

Featured Sports

ട്രോഫികളാണ് ലക്ഷ്യം, ‘വ്യൂസും ലൈക്സും’ വേണ്ട, ഞാൻ മറ്റുള്ളവരെ പോലെയല്ല: വിമർശനങ്ങൾ തള്ളി ഗൗതം ഗംഭീർ

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വലിയ സമ്മർദത്തിലാണെന്ന ആരോപണങ്ങൾ പരിശീലകൻ ഗൗതം ഗംഭീർ നിഷേധിച്ചു. ടീം ഇപ്പോൾ ഒരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയും പൂർണ്ണമായി തള്ളിക്കളഞ്ഞു. ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ പുതിയൊരു നിര ടീമിൽ ഉയർന്നുവരുന്നുണ്ടെന്നാണ് ഗംഭീറിന്റെ പക്ഷം. ടീം റാങ്കിങ്ങിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും, തന്റെ പ്രധാന ലക്ഷ്യം ട്രോഫികൾ നേടുക മാത്രമാണെന്നും ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു. തന്റെ ജോലി ട്രോഫികൾ വിജയിക്കലാണെന്നും വ്യൂസിനും Read More…

Featured Sports

ഇന്ത്യക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ച ക്രിക്കറ്റ് താരം, 22 വർഷത്തെ നിയമപോരാട്ടം, ഒടുവില്‍ കുറ്റവിമുക്തനാക്കി കോടതി!

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിനെ 22 വർഷം പഴക്കമുള്ള ക്രിമിനൽ കേസിൽ പട്യാല ഹൗസ് കോടതി കുറ്റമുക്തനാക്കി. 2004-ൽ റജിസ്റ്റർ ചെയ്ത കേസിൽ വ്യാജ യുകെ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ചു, സാമ്പത്തിക ഇടപാടുകൾ നടത്തി, യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഐ.പി.സി 420, 468, 471, 120B വകുപ്പുകളും പാസ്‌പോർട്ട് ആക്ടിലെ 12-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ, സാമ്പത്തിക ഇടപാടുകളിലോ അജ്വ സ്‌പോർട്‌സ് ക്ലബ്ബിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ Read More…

Featured Sports

പിഴയോട് പിഴ, അർജന്റീന താരങ്ങൾക്ക് വിലക്കും കോടികളുടെ പിഴയും!, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്

സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പിലെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അര്‍ജന്റീന ടീമിനും പ്രമുഖ താരങ്ങള്‍ക്കും ശിക്ഷ വിധിച്ചിരിക്കുകയാണ് ഫിഫയുടെ അച്ചടക്ക സമിതി. സ്‌പെയിനെതിരായ ഫൈനല്‍ മത്സരത്തിന് ശേഷമുണ്ടായ കൈയാങ്കളിയെത്തുടര്‍ന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പുറമെ മൂന്ന് അര്‍ജന്റീന താരങ്ങള്‍, ഒരു സ്പാനിഷ് താരം, ടീമിന്റെ സഹ കോച്ച് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതിന്റെ ഭാഗമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഏകദേശം മൂന്ന് കോടി രൂപ (3,21,000 യുഎസ് ഡോളര്‍) പിഴ ചുമത്തുകയും, അടുത്ത രണ്ട് ഹോം മത്സരങ്ങളില്‍ കാണികളുടെ എണ്ണം Read More…

Featured Sports

6, 6, 6, 6, 6, 6… സിക്സര്‍ മഴ, 24 പന്തിൽ 55 റൺസ്! ബൗളർമാരെ നിലംതൊടീക്കാതെ ആ KKR സൂപ്പര്‍ താരം ആരാണ്?- വീഡിയോ

യു.പി ടി20 ലീഗ് 2026-ലെ എട്ടാം മത്സരത്തിൽ ലഖ്‌നൗ ഫാൽക്കൺസിനെതിരെ മീററ്റ് മാവറിക്സിനായി വെടിക്കെട്ട് അർദ്ധസെഞ്ചുറിയുമായി ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്ററുമായ റിങ്കു സിംഗ്. അടൽ ബിഹാരി വാജ്‌പേയി ഏക്കാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് റിങ്കു ടീമിന് തകർപ്പൻ വിജയം സമ്മാനിച്ചത്. വെറും 5 പന്തുകളിൽ നിന്ന് 26 റൺസ് നേടിയ താരം മത്സരത്തിലാകെ ആറ് സിക്സറുകൾ പറത്തി. ലഖ്‌നൗ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മീററ്റിന് 17-ാം ഓവറിൽ മഴ Read More…

Featured Sports

‘വീരു’വിന്റെ ഫോട്ടോ‌സ്‌റ്റാറ്റോ..? പിതാവിന്റെ ‘സിഗ്നേച്ചർ’ ഷോട്ടുമായി മകന്‍; വരവറിയിച്ച് സേവാഗിന്റെ മക്കൾ വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിളങ്ങിയ സൂപ്പർ താരങ്ങളുടെ മക്കൾ ഇപ്പോൾ മൈതാനത്ത് ശ്രദ്ധ നേടുകയാണ്. സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡും ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇവരുടെ സമകാലികനായിരുന്ന വീരേന്ദ്ര സേവാഗിന്റെ രണ്ടു മക്കളായ ആര്യവീർ സേവാഗും വേദാന്ത് സേവാഗുമാണ് ഇപ്പോൾ ഡൽഹി പ്രിമിയർ ലീഗിലൂടെ ക്രിക്കറ്റ് ലോകത്ത് സജീവമാകുന്നത്. രണ്ടുപേരും വ്യത്യസ്ത ടീമുകൾക്കായാണ് ടൂർണമെന്റിൽ കളിക്കുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൂത്ത മകൻ ആര്യവീർ Read More…

Sports

രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് പുറത്ത്? പകരം 12 വർഷമായി കാത്തിരിക്കുന്ന അരങ്ങേറ്റക്കാരന്‍! റിപ്പോര്‍ട്ട്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ സൂപ്പർ താരം കുൽദീപ് യാദവിനെ പുറത്തിരുത്തിയേക്കുമെന്ന് സൂചന. കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ മധ്യപ്രദേശിൽ നിന്നുള്ള സരാൻഷ് ജെയിൻ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് വിവരം. വാഷിങ്ടൺ സുന്ദറിനേറ്റ പരുക്കിനെ തുടർന്നാണ് 33കാരനായ സരാൻഷ് ടീമിൽ ഇടംപിടിച്ചത്. വലങ്കയ്യൻ ഓഫ് സ്പിന്നറായ സരാൻഷിന് വാലറ്റത്ത് ബാറ്റ് ചെയ്യാനും മികവുണ്ട്. 2014-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൊളംബോ ടെസ്റ്റിൽ കുൽദീപ് യാദവിന് Read More…

Featured Sports

ജസ്റ്റ് എസ്കേപ്പ്….. മഴയെത്തും മുമ്പേ ലങ്കയെ തകർത്ത് ഇന്ത്യ! വിജയത്തിന് തൊട്ടുപിന്നാലെ ഗാലെയിൽ കനത്ത മഴ!- വീഡിയോ

ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 165 റൺസിന്റെ മികച്ച വിജയം സ്വന്തമാക്കി. എന്നാല്‍ മത്സരം കഴിഞ്ഞ് തൊട്ടുപിന്നാലെ പെയ്ത മഴയിൽ നിന്ന് ഇന്ത്യ രക്ഷപ്പെട്ടതാണ് ഭാഗ്യം. വേദിയിൽ കാലാവസ്ഥ മോശമാകുന്നതിന് തൊട്ടുമുമ്പ്, രണ്ടാം സെഷനിൽ തന്നെ സന്ദർശകർ വിജയം പൂർത്തിയാക്കിയിരുന്നു. ഗാലെയിൽ മഴ പെയ്യുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും, മത്സരസമയത്ത് തടസ്സങ്ങളൊന്നും ഉണ്ടാകാതിരുന്നത് ഇന്ത്യക്ക് തുണയായി. ആറ് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ മാനവ് സുത്താർ ആണ് ബോളിംഗിൽ ഇന്ത്യയുടെ വിജയശില്പിയായത്. ഇന്ത്യൻ ബോളിംഗ് ആക്രമണത്തിന് മുന്നിൽ പതറിയ Read More…