Featured Sports

നെഗറ്റീവ് ചിന്തകളെ സിക്സറടിച്ച് നിതീഷ്; ഇത് ഞാൻ കാത്തിരുന്ന നിമിഷം; കെകെആറിനെ തകർത്ത് ഹൈദരാബാദ്

കെകെആറിനെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെ വൈകാരികമായ പ്രതികരണവുമായി സൺറൈസേഴ്സ് ഹൈദരാബാദ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡി. കൊൽക്കത്തക്കെതിരായ 65 റൺസ് വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിഞ്ഞതിൽ വലിയ ആശ്വാസമുണ്ടെന്ന് നിതീഷ് പറഞ്ഞു. മത്സരത്തിൽ 24 പന്തിൽ നിന്ന് 39 റൺസ് നേടിയ താരം ഹെൻറിച്ച് ക്ലാസനൊപ്പം 82 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ബൗളിംഗിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. താൻ ഏറെക്കാലമായി കാത്തിരുന്ന മാച്ച് വിന്നിംഗ് പ്രകടനം ശരിയായ സമയത്ത് തന്നെ Read More…

Sports

‘സഞ്ജു ഭയ്യയ്ക്ക് കെണിയൊരുക്കി, ബൗണ്ടറി നേടാൻ പന്തെറിഞ്ഞു, പിന്നെ തഞ്ചത്തില്‍ വിക്കറ്റ് വീഴ്ത്തി’; ക്യാപ്റ്റൻ പരാഗ്

ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയുള്ള ആദ്യ അങ്കത്തിൽ മലയാളി താരം സഞ്ജു സാംസണിന് തിളങ്ങാനായില്ല. ഓപ്പണറായി കളത്തിലിറങ്ങിയ സഞ്ജു ഏഴ് പന്തിൽ ആറ് റൺസ് മാത്രം എടുത്ത് നിൽക്കെ രാജസ്ഥാൻ ബൗളർ നാന്ദ്രെ ബർഗറിന്റെ പന്തിൽ ബോൾഡായി മടങ്ങുകയായിരുന്നു. തങ്ങളുടെ മുൻ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ പുറത്താക്കാൻ കൃത്യമായ പ്ലാനിംഗോടെയാണ് ടീം ഇറങ്ങിയതെന്ന് രാജസ്ഥാൻ റോയൽസിന്റെ പുതിയ നായകൻ റിയാൻ പരാഗ് വെളിപ്പെടുത്തി. രാജസ്ഥാന്റെ പൂർണ്ണസമയ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷമുള്ള റിയാൻ പരാഗിന്റെ Read More…

Featured Sports

സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിന് ‘ചേട്ടനും’ കൂട്ടരും; ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ്‌ കിങ്‌സിനെ നേരിടും

ചെന്നൈ: ഐ.പി.എല്‍. ക്രിക്കറ്റ്‌ 19-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിനൊരുങ്ങുന്നു.സ്വന്തം തട്ടകമായ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സാണ്‌ എതിരാളികള്‍. ഗുവാഹാത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനോട്‌ ദയനീയമായി തോറ്റ ക്ഷീണത്തിലാണു സൂപ്പര്‍ കിങ്‌സ്. സൂപ്പര്‍ കിങ്‌സിനെതിരേ ചെന്നൈയില്‍ അഞ്ച്‌ ജയം കുറിച്ച ടീമാണു പഞ്ചാബ്‌. ഇവിടെ നടന്ന ഒന്‍പത്‌ മത്സരങ്ങളില്‍ നാലില്‍ മാത്രമാണ്‌ അവര്‍ തോറ്റത്‌. ഡെവാള്‍ഡ്‌ ബ്രെവിസിന്റെ പരുക്കും ചെന്നൈയെ അലട്ടുന്നു. കഴിഞ്ഞ Read More…

Sports

ഈ ഓവര്‍ അവസാനിക്കില്ലേ? അര്‍ഷദീപ്‌ സിങിന്‌ നാണക്കേടിന്റെ റെക്കോഡ്‌ !

ലന്‍പുര്‍ (ചണ്ഡിഗഡ്‌): ഐ.പി.എല്‍. ക്രിക്കറ്റ്‌ 19-ാം സീസണില്‍ പഞ്ചാബ്‌ കിങ്‌സിന്റെ ഇടംകൈയന്‍ പേസര്‍ അര്‍ഷദീപ്‌ സിങിന്‌ നാണക്കേടിന്റെ റെക്കോഡ്‌. ഗുജറാത്തിനെതിരെ നാലോവറില്‍ 42 റണ്‍ വിട്ടുകൊടുത്ത താരം ഐ.പി.എല്ലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറും എറിഞ്ഞു. ആകെ 11 പന്തുകളാണ്‌ അര്‍ഷ്‌ദീപ്‌ ഓവറില്‍ എറിഞ്ഞത്‌. ഐ.പി.എലിലെ ഒരോവറില്‍ ഇത്രയും പന്തെറിയുന്ന ആറാമത്തെ താരമാണ്‌ അര്‍ഷ്‌ദീപ്‌. ഗുജറാത്ത്‌ ടൈറ്റന്‍സിനെതിരേ സ്വന്തം തട്ടകമായ ന്യൂ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ്‌ അര്‍ഷദീപ്‌ ആഗ്രഹിക്കാത്ത റെക്കോഡിന്‌ Read More…

Featured Sports

ഇങ്ങനെയുണ്ടോ ദൗർഭാഗ്യം! ഫോറടിച്ച് തുടങ്ങി, അപ്രതീക്ഷിത റൺഔട്ട്, ഒന്നും ചെയ്യാനാകാതെ പന്ത്– വീഡിയോ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത് നിരാശപ്പെടുത്തി. ഒൻപത് പന്തുകളിൽ നിന്ന് വെറും ഏഴ് റൺസ് മാത്രമാണ് താരം നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഒരു ഫോർ നേടിയെങ്കിലും തികച്ചും അപ്രതീക്ഷിതമായ രീതിയിൽ പന്ത് റൺഔട്ടാവുകയായിരുന്നു. മുകേഷ് കുമാർ എറിഞ്ഞ മൂന്നാം ഓവറിലെ അവസാന പന്തിലാണ് നാടകീയമായ പുറത്താകൽ നടന്നത്. നോൺ സ്ട്രൈക്കർ എൻഡിലായിരുന്ന പന്ത്, മിച്ചൽ മാർഷ് അടിച്ച പന്ത് ബൗളറുടെ കയ്യിൽ തട്ടി വിക്കറ്റിൽ പതിച്ചതോടെ Read More…

Featured Sports

അവന്‍ ഒരു കുട്ടിയാണ്‌, ഒരു പുരുഷന്‍ പോലുമായിട്ടില്ല; വൈഭവിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍ ധൃതി വേണ്ടന്ന്‌ ആര്‍. അശ്വിന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര താരം വൈഭവ്‌ സൂര്യവംശിയെ ദേശീയ ടീമിന്റെ ഭാഗമാക്കുന്നതില്‍ ധൃതി വേണ്ടന്ന്‌ മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ബാറ്റിങ്‌ ദുഷ്‌കരമായ ബര്‍സാപാരാ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിലെ പിച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്‌ഥാന്‍ റോയല്‍സിന്‌ വേണ്ടി കൗമാര താരം വൈഭവ്‌ സൂര്യവംശി 15 പന്തില്‍ അര്‍ധസെഞ്ചറി നേടിയതോടെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള 15 വയസുകാരന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്‌. ഐ.പി.എലിനു ശേഷം വൈഭവിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍ ബി.സി.സി.ഐ. തയാറാകണമെന്ന്‌ മുന്‍ ഇന്ത്യന്‍ Read More…

Featured Sports

ത്രില്ലർ പോരാട്ടം, ഗില്ലിന്റെ ഗുജറാത്തിനെ മുട്ടുകുത്തിച്ച് 22കാരൻ കൊണോലി (44 പന്തിൽ 72*); പഞ്ചാബിന് 3 വിക്കറ്റ് ജയം

മുല്ലൻപുർ (ചണ്ഡിഗഡ്) ∙ ഈ ഐപിഎൽ സീസണിലെ ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ് കരുത്തുകാട്ടി. ഗുജറാത്ത് ഉയർത്തിയ 163 റൺസ് എന്ന വെല്ലുവിളി അഞ്ച് പന്ത് ബാക്കിനിൽക്കെയാണ് പഞ്ചാബ് മറികടന്നത്. തന്റെ ആദ്യ ഐപിഎൽ മത്സരം കളിച്ച 22 വയസ്സുകാരൻ കൂപ്പർ കൊണോലിയുടെ മികച്ച പ്രകടനമാണ് (44 പന്തിൽ പുറത്താകാതെ 72*) പഞ്ചാബിന് കരുത്തായത്. ബൗളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിജയകുമാർ വൈശാഖും രണ്ട് വിക്കറ്റ് നേടിയ Read More…

Sports

പന്ത് ചുരണ്ടൽ: ഫഖർ സമാന് വിലക്ക്: കടുത്ത നടപടിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ലാഹോര്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ സീസണില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടര്‍ന്ന് ലാഹോര്‍ ഖലന്ദര്‍സ് താരം ഫഖര്‍ സമാനെ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ടൂര്‍ണമെന്റിലെ പെരുമാറ്റച്ചട്ടം ലെവല്‍ 3 ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഐ.സി.സി. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.14 പ്രകാരമാണ് താരത്തിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. മാര്‍ച്ച് 29 ന് ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ കറാച്ചി കിങ്‌സിനെതിരേ നടന്ന മത്സരത്തിലാണ് വിവാദ സംഭവം നടന്നത്. മത്സരത്തിന്റെ അവസാന Read More…

Featured Sports

സഞ്ജുവിന് കൈവിറച്ചോ? 11വര്‍ഷം കളിച്ച ടീമിനെതിരേ ബാറ്റുവീശിയപ്പോള്‍ മങ്ങിയ തുടക്കം; സമ്മർദ്ദം വില്ലനായോ? ആരാധകര്‍ക്ക് സംശയം !

ഗുവാഹത്തി ∙ ‘‘ആദ്യമായിട്ടാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കുന്നത്. എങ്കിലും കളിക്കളത്തിൽ വികാരങ്ങൾക്കല്ല, പ്രകടനത്തിനാണ് മുൻഗണന നൽകുന്നത്.’’– ട്വന്റി20 ലോകകപ്പിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സഞ്ജു സാംസൺ പറഞ്ഞ വാക്കുകളാണിത്. എന്നാൽ തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി പഴയ തട്ടകമായ രാജസ്ഥാനെതിരെ ആദ്യമായി ഇറങ്ങിയപ്പോൾ സഞ്ജുവിന് സമ്മർദ്ദം വില്ലനായോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. പതിനൊന്ന് വർഷം രാജസ്ഥാൻ ടീമിന്റെ ഭാഗമായും അഞ്ച് വർഷം അവരുടെ ക്യാപ്റ്റനായും തിളങ്ങിയ സഞ്ജു, ചെന്നൈയിലേക്ക് മാറിയ ശേഷമുള്ള Read More…