Featured Sports

ഏഴു താരങ്ങളെ പുറത്താക്കി, രോഷം തീരാതെ PCB, ‘ലോകം പാക്കിസ്ഥാനെ നോക്കി ചിരിക്കുന്നു’; പരുക്ക് നാടകമോ? ഇമാം കുരുങ്ങുമോ?

ഇംഗ്ലണ്ടിനെതിരായ ലീഡ്സ്, ലോർഡ്സ് ടെസ്റ്റുകളിലെ തിരിച്ചടിയെ തുടർന്ന് ഏഴു താരങ്ങളെയും കോച്ചിനെയും ഒഴിവാക്കിയതിന് പിന്നാലെ നിർണായക നടപടികളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ട്. പരുക്കിന്റെ പേരിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബാറ്റ് ചെയ്യാതിരുന്ന ഓപ്പണർ ഇമാം ഉൾ ഹഖിന്റെ പരുക്കിന്റെ സത്യാവസ്ഥയെക്കുറിച്ച് പിസിബി പ്രത്യേക അന്വേഷണം നടത്തും. ഇമാം പരുക്ക് അഭിനയിക്കുകയാണെന്ന സംശയം ശക്തമായതോടെ താരത്തിന്റെ കാലിന് പരുക്കുണ്ടെന്ന് ടീം മാനേജ്മെന്റ് പ്രസ്താവന ഇറക്കിയിരുന്നുവെങ്കിലും വിവാദങ്ങൾ അടങ്ങിയിട്ടില്ല. 2022-ലെ ഇംഗ്ലണ്ട് പരമ്പരയ്ക്കിടെയും ഇമാം സമാനമായ രീതിയിൽ പരുക്ക് Read More…

Featured Sports

‘ഈ വർഷത്തെ ഏറ്റവും മികച്ച വീഡിയോ’: ഒരിടത്ത് വിജയാഘോഷം, മറുഭാഗത്ത് റാക്കറ്റ് തല്ലിപ്പൊട്ടിച്ചു, വൈറലായി യുഎസ് ഓപ്പണിലെ ആ രംഗം!

യുഎസ് ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ട് മത്സരത്തിൽനിന്നുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. തിങ്കളാഴ്ച നടന്ന വാശിറ്റേറിയ പോരാട്ടത്തിൽ യുഎസ്എയുടെ എമ്മ നവാരോ ഫ്രാൻസിന്റെ ലോയിസ് ബോയിസണെ 7-6, 6-7, 6-3 എന്ന സ്കോറിന് തോൽപ്പിച്ചിരുന്നു. മത്സരശേഷം ഒരു വശത്ത് നവാരോ കാണികൾക്കൊപ്പം വിജയം ആഘോഷിക്കുമ്പോൾ, മറുവശത്ത് കടുത്ത നിരാശയിലായ ബോയിസൺ തന്റെ റാക്കറ്റ് നിലത്തടിച്ച് പൊട്ടിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. പോരാട്ടത്തിന്റെ തീവ്രതയും താരങ്ങളുടെ വ്യത്യസ്ത വികാരപ്രകടനങ്ങളും വ്യക്തമാക്കുന്ന ഈ ദൃശ്യം, ഇത്തവണത്തെ യുഎസ് ഓപ്പണിലെ ഏറ്റവും Read More…

Sports

ചേട്ടന്‍ വന്നൂട്ടോ….​: സഞ്‌ജു ടീമില്‍, അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ബുമ്രയും മടങ്ങിയെത്തി, ഹാർദിക് ഇല്ല

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തിയതാണ് ക്രിക്കറ്റ് ആരാധകർക്ക് ഏറെ ആവേശം പകരുന്നത്. ഈ മാസം 13 മുതൽ 17 വരെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. സിംബാബ്‌വെ പര്യടനത്തിൽ നിന്ന് വിട്ടുനിന്ന സഞ്ജു സാംസൺ, ജസ്‌പ്രീത് ബുംറ, ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി എന്നിവർക്ക് ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്കായിരിക്കും ടീമിൽ Read More…

Featured Sports

10-ാംവയസ്സില്‍ ​രോഗി, ഉയരം 4 അടി 9 ഇഞ്ച്, നാപ്കിന്‍പേപ്പറില്‍ എഴുതിയ കരാർ, ഊമയാണോ ഇവന്‍?; മെസിയുടെ ആരും പറയാത്ത 5 ആദ്യകാല കഥകൾ!

ലയണൽ മെസിയുടെ ഗോളുകളും ട്രോഫികളും വ്യക്തിഗത റെക്കോർഡുകളും ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എന്നാല്‍, മെസിയുടെ കളിക്കളത്തിലെ നേട്ടങ്ങൾ ലോകം അക്കങ്ങളിൽ അളന്നുതുടങ്ങുന്നതിന് എത്രയോ മുമ്പുതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ചില അധ്യായങ്ങൾ എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. നാലു വയസ്സുകാരനായ മെസിയെ ഫുട്ബോളിലേക്ക് കൈപിടിച്ചുയർത്തിയ അമ്മൂമ്മ, കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ മെസിയുടെ രോഗം, ഒരു പേപ്പർ നാപ്കിനിൽ എഴുതിയ കരാർ, സ്വന്തം നാട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ അകലെ ജീവിക്കേണ്ടിവന്ന കടുത്ത ലജ്ജാശീലനായ ഒരു കൗമാരക്കാരൻ, സഹതാരങ്ങളായ Read More…

Featured Sports

‘അന്നേ തീരുമാനിച്ചത്. ഇനിയൊന്നും നല്‍കാനില്ല’, മെസിയുടെ പ്രഖ്യാപനം വേഗത്തിലാക്കിയത് അച്ഛന്റെ മരണം, ഫുട്ബോൾ ലോകം വിങ്ങിപ്പൊട്ടുന്നു

മയാമി (യു.എസ്‌.എ.): അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസി രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇനിയൊന്നും നല്‍കാനില്ലെന്ന വാക്കുകളോടെ വിരമിക്കല്‍ കുറിപ്പ് താരം ഇന്നലെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. 39 വയസുകാരനായ മെസി രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചെങ്കിലും തന്റെ ക്ലബ്ബായ യു.എസിലെ ഇന്റര്‍ മയാമിക്കായി തുടര്‍ന്നും കളിക്കുമെന്ന് അറിയിച്ചു. ഫൈനലിന് ശേഷം ഒരുപാട് ആലോചിച്ചാണ് ദേശീയ ടീമില്‍നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതെന്നും ഏറെ പ്രയാസകരവും വേദനാജനകവുമായ ഈ തീരുമാനത്തിന് ഇതാണ് ശരിയായ സമയമെന്ന് വിശ്വസിക്കുന്നതായും മെസി കുറിച്ചു. തന്റെ 20 Read More…

Featured Sports

നായകസ്ഥാനത്തുനിന്ന് നീക്കി, ടീമിനും പുറത്താക്കി; എന്തുചെയ്യണമെന്നറിയാതെ വീട്ടിലിരുന്നു, കരുത്തായത് ഭാര്യ: സൂര്യകുമാർ

മുംബൈ: കരിയറിലേറ്റ കനത്ത തിരിച്ചടികളിൽ നിന്നും നിരാശകളിൽ നിന്നും ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് മുൻ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കുകയും ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത അപ്രതീക്ഷിത തീരുമാനത്തിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന തന്നെ കളിയിലേക്ക് മടങ്ങിയെത്താൻ പ്രചോദിപ്പിച്ചത് ഭാര്യ ദേവിഷ ഷെട്ടിയാണെന്ന് സൂര്യ വ്യക്തമാക്കി. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യകുമാർ ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്. ടീമിൽ നിന്ന് പുറത്തായതിന് ശേഷം Read More…

Featured Sports

69 റൺസിനിടെ 8 വിക്കറ്റ് വീഴ്ത്തി ഞെട്ടിച്ച് തായ്‌ലൻഡ്; 65 റൺസിന് ഓൾഔട്ടാക്കി ഇന്ത്യ, 94 റൺസിന്റെ കൂറ്റൻ ജയം

വനിതാ ഏഷ്യാ കപ്പ് ട്വന്റി20യിലെ ആദ്യ മത്സരത്തിൽ തായ്‌ലൻഡിനെതിരെ 94 റൺസിന്റെ വൻ വിജയം സ്വന്തമാക്കി ഇന്ത്യ. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ തായ്‍ലൻഡിനെ 16.1 ഓവറിൽ വെറും 65 റൺസിന് ഇന്ത്യൻ ബൗളർമാർ പുറത്താക്കി. 41 റൺസ് നേടിയ ക്യാപ്റ്റൻ നന്നപട്ട് കൊഞ്ചരോയെൻകായ് മാത്രമാണ് തായ്‍ലൻഡ് നിരയിൽ പിടിച്ചുനിന്നത്, മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യയ്ക്കായി നന്ദിനി ശർമയും ദീപ്‌തി ശർമയും മൂന്നു വിക്കറ്റ് വീതവും ശ്രീ ചരണി രണ്ടും ക്രാന്തി ഗൗഡ് ഒരു വിക്കറ്റും നേടി. Read More…

Sports

ആദ്യ പ്രതിഫലം വെറും 15,000 രൂപ; വെളിപ്പെടുത്തലുമായി ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

മുംബൈ: കരിയറിന്റെ തുടക്കകാലത്ത് 15,000 രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. മുംബൈയ്ക്കായി അണ്ടർ 15 ടീമിൽ കളിച്ചിരുന്ന കാലത്ത് കിട്ടിയ വരുമാനം മുഴുവൻ ക്രിക്കറ്റ് കിറ്റ് വാങ്ങാൻ ഉപയോഗിച്ചതായും ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ യാദവ് വെളിപ്പെടുത്തി. ട്വന്റി20 ലോകകപ്പിലെ കിരീടനേട്ടത്തിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ സൂര്യകുമാർ യാദവ്, സീനിയർ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ബാറ്റിംഗിൽ ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീമിലെ Read More…

Featured Sports

‘എന്താ മോനെ ദിനേശാ’ ഡയലോഗുമായി ക്രിസ് ഗെയ്ൽ, സിക്സർ മഴയുമായി ‘യൂണിവേഴ്സൽ ബോസ്’;- വീഡിയോ

തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ സർപ്രൈസ് പ്രകടനം. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് “യൂണിവേഴ്‌സ് ബോസ്” കാണികൾക്കായി മൈതാനത്തിറങ്ങിയത്. ആരാധകരെ രസിപ്പിക്കാനായി ബാറ്റെടുത്ത ഗെയ്ൽ ഗ്രീൻഫീൽഡിൽ സിക്‌സറുകളുടെ മഴ പെയ്യിച്ചു. മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവൽ, തൃശൂർ ടൈറ്റൻസിന്റെ യുവതാരം മുഹമ്മദ് ഇനാൻ എന്നിവരാണ് ഗെയ്‌ലിന് പന്തെറിഞ്ഞു കൊടുത്തത്. Read More…