Featured Sports

സഞ്ജുവിന് മാത്രം കൈ കൊടുക്കാതെ ശ്രീശാന്ത്? കെസിഎൽ ഫൈനലിലെ ആ ഹാൻഡ്‌ഷേക്ക് വീഡിയോ വൈറൽ!

കേരള ക്രിക്കറ്റ് ലീഗ് 2026 ഫൈനലിന്റെ സമ്മാനദാന ചടങ്ങിനിടെ സഞ്ജു സാംസണും ശ്രീശാന്തും തമ്മിലുണ്ടായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വേദിയിലെത്തിയ ശ്രീശാന്ത് അവിടെയുണ്ടായിരുന്ന മറ്റെല്ലാവർക്കും കൈകൊടുത്തെങ്കിലും സഞ്ജുവിന് മാത്രം ഹസ്തദാനം നൽകിയില്ല. ട്രോഫിക്കും മറ്റ് ഭാരവാഹികൾക്കുമൊപ്പം വേദിയിലുണ്ടായിരുന്ന സഞ്ജുവിനെ ശ്രീശാന്ത് ഒഴിവാക്കിയത് ഇരുവർക്കുമിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് വഴിവെച്ചു. എന്നാൽ ഈ വിഷയത്തിൽ സഞ്ജുവോ ശ്രീശാന്തോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, 2027-ലെ ഐ.സി.സി ഏകദിന ലോകകപ്പിൽ സഞ്ജു സാംസണെ Read More…

Featured Sports

ഏകദിന ലോകകപ്പിൽ ഓപ്പണറാകാന്‍ സഞ്ജു യോഗ്യനല്ല, ആ റോളിൽ വേറെ ആളുണ്ട്; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

2027-ലെ ഏകദിന ലോകകപ്പ് ടീമിൽ മലയാളി താരം സഞ്ജു സാംസണെ ബാക്കപ്പ് ഓപ്പണറായി ഉൾപ്പെടുത്തേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ വ്യക്തമാക്കി. പ്രകടനത്തിലെ സ്ഥിരതയില്ലായ്മ സഞ്ജുവിന് വെല്ലുവിളിയാണെന്നും അതിനാൽ താരം ട്വന്റി20 മത്സരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദൂരദർശനിലെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോ’ എന്ന പരിപാടിയിൽ പങ്കെടുത്ത് ഭാവി ഇന്ത്യൻ ടീമിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ജാഫർ തന്റെ ഈ നിലപാട് വ്യക്തമാക്കിയത്. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഭാവി പദ്ധതികളിൽ Read More…

Featured Sports

കേരള ക്രിക്കറ്റ് ലീഗ്: അവസാന ഓവറിൽ തൃശ്ശൂർ ടൈറ്റൻസിന് കന്നി കിരീടം, ഫൈനലിൽ കാലിക്കറ്റിന് തോൽവി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നാല് വിക്കറ്റിന് കീഴടക്കി തൃശ്ശൂർ ടൈറ്റൻസിന് കന്നി കിരീടം. കാലിക്കറ്റ് മുന്നോട്ടുവെച്ച 168 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ തൃശ്ശൂർ മറികടക്കുകയായിരുന്നു. 49 പന്തിൽ നിന്ന് 69 റൺസ് അടിച്ചുകൂട്ടിയ അഹമ്മദ് ഇമ്രാനാണ് തൃശ്ശൂരിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശ്ശൂരിന് എട്ട് റൺസെടുത്ത ഓപ്പണർ വിഷ്ണു രാജിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനും Read More…

Featured Sports

സിക്സടിച്ച് കളി തീർത്ത് ഹർമൻപ്രീത്, പാകിസ്താനെ 55ന് എറിഞ്ഞിട്ട് ഇന്ത്യൻ പെൺപുലികൾ, ഒറ്റയക്കത്തിൽ പുറത്തായത് എട്ട് താരങ്ങള്‍ ഏഷ്യാകപ്പ് സെമിയിൽ

വനിതകളുടെ ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ പാകിസ്‌താനെതിരേ ഏഴ്‌ വിക്കറ്റിന്റെ മികച്ച ജയവുമായി ഇന്ത്യ. എ ഗ്രൂപ്പിലെ പോരാട്ടത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 55 റണ്ണിന്‌ ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കളി തീരാന്‍ 68 പന്തുകള്‍ ബാക്കിനില്‍ക്കേ വിജയ ലക്ഷ്യം മറികടന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്‌. ഇതോടെ ആറ്‌ പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്‌ഥാനത്ത്‌ തുടരാനും ഇന്ത്യക്കായി. ഇന്ത്യ നേരത്തെ തന്നെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നെങ്കിലും സെമി ബെര്‍ത്ത്‌ Read More…

Featured Sports

ഇന്ത്യ-പാകിസ്താൻ ടീമുകൾ ദുബായിൽ ഇന്ന് കൊമ്പുകോർക്കുന്നു, ഹര്‍മന്റെ ഇന്ത്യന്‍ നായികയായുള്ള 150-ാം മത്സരം

ദുബായിൽ നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ഇന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ മുഖാമുഖം എത്തും. വൈകിട്ട് എട്ട് മണിക്കാണ് ഗ്രൂപ്പ് എയിലെ ഈ പോരാട്ടം ആരംഭിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് നാല് പോയിന്റോടെ ഇന്ത്യ പട്ടികയിൽ ഒന്നാമതും, ഒരു ജയവുമായി രണ്ട് പോയിന്റുള്ള പാകിസ്താൻ രണ്ടാം സ്ഥാനത്തുമാണ് നിൽക്കുന്നത്. ഇരുടീമുകളും തമ്മിൽ മുൻപ് നടന്ന ഏഴ് ട്വന്റി20 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് പാകിസ്താന് ജയിക്കാനായത്. 2022-ൽ സിൽഹതിൽ വെച്ചായിരുന്നു പാക് ടീമിന്റെ ആ Read More…

Sports

‘അഭിഷേകല്ല, അഫ്ഗാനിസ്ഥാനെതിരെ വേണ്ടത് സഞ്ജു സാംസൺ– വൈഭവ് സൂര്യവംശി സഖ്യം’

മുംബൈ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസണും കൗമാര താരം വൈഭവ് സൂര്യവംശിയും ഇന്ത്യയുടെ ഓപ്പണർമാരാകണമെന്ന് മുൻ ഇന്ത്യൻ താരം ദീപ്ദാസ് ഗുപ്ത. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ കളിക്കാതിരുന്ന സഞ്ജു, അഫ്ഗാനെതിരായ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിൽ അഭിഷേക് ശർമ– സഞ്ജു, അഭിഷേക്– വൈഭവ് സൂര്യവംശി സഖ്യങ്ങളെയാണ് ഇന്ത്യ ഓപ്പണിങ്ങിൽ പരീക്ഷിച്ചിരുന്നത്. എന്നാൽ ഇത്തവണ പുതിയൊരു കോംബിനേഷൻ പരീക്ഷിക്കണമെന്നാണ് ദീപ്ദാസ് ഗുപ്തയുടെ നിർദേശം. ‘‘അഫ്ഗാനിസ്ഥാനെതിരായ ടീമിൽ സഞ്ജു, അഭിഷേക്, വൈഭവ് എന്നീ മൂന്ന് താരങ്ങളുമുണ്ട്. സഞ്ജു സാംസൺ– Read More…

Featured Sports

ലോകറെക്കോർഡുമായി സ്മൃതി, മന്ദാന കൊടുങ്കാറ്റിൽ ഹോങ്കോങ് തരിപ്പണം; ഇന്ത്യക്ക് 137 റൺസിന്റെ വൻ ജയം

വനിതാ ഏഷ്യാ കപ്പ് ട്വന്റി20യിൽ ഹോങ്കോങ്ങിനെ 137 റൺസിന് തോൽപിച്ച് ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചു. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ (64 പന്തിൽ 124) റൺസ് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ മുന്നോട്ടുവെച്ച 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങ് 16.2 ഓവറിൽ 56 റൺസിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമയുടെയും മറ്റ് ഇന്ത്യൻ ബോളർമാരുടെയും കൃത്യതയുള്ള ബോളിങ്ങാണ് ഹോങ്കോങ്ങിനെ തകർത്തത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി സ്മൃതി മന്ഥനയും ഷെഫാലി വർമയും (17 പന്തിൽ 28) Read More…

Featured Sports

3.3 ഓവര്‍, 5 റൺസ്, ഹാട്രിക്, ഏഴ് വിക്കറ്റുകൾ പിഴുത് ചരിത്രമെഴുതി ചമരി അത്തപത്തു! ഏഷ്യാ കപ്പില്‍ പുരുഷന്മാര്‍ക്ക് കഴിയാത്ത നേട്ടം

ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി ശ്രീലങ്കൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ചമരി അത്തപത്തു. ബുധനാഴ്ച ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏഷ്യാ കപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്തോനേഷ്യയ്‌ക്കെതിരെ ഏഷ്യാ കപ്പിന്റെ (പുരുഷ- വനിതാ മത്സരങ്ങൾ ഉൾപ്പെടെ) ചരിത്രത്തിലാദ്യമായി ഒരു മത്സരത്തിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം ചമരി സ്വന്തമാക്കി. 3.3 ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വഴങ്ങിയാണ് ചമരി ഏഴ് വിക്കറ്റുകൾ പിഴുതത്. 2008-ൽ ദാംബുള്ളയിൽ നടന്ന ഏഷ്യാ Read More…

Sports

അടുത്ത ഏകദിന ലോകകപ്പിൽ ‘ഹിറ്റ്മാൻ’ ഉണ്ടാകുമോ? തീരുമാനം ഇന്ന്? ബിസിസിഐയിൽ അഭിപ്രായ ഭിന്നത!

മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ചുള്ള നിർണായക ചർച്ചകൾ വ്യാഴാഴ്ച മുംബൈയിൽ നടക്കുന്ന ബിസിസിഐയുടെ (BCCI) ഉന്നതതല അവലോകന യോഗത്തിൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. 39 കാരനായ രോഹിത് അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ ബിസിസിഐയും സെലക്ടർമാരും തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്കിയ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ഹെഡ് കോച്ച് ഗൗതം ഗംഭീർ Read More…