Featured Sports

​ആരാണ് പ്രഫുൽ ഹിംഗെ ? ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ്! ഐപിഎല്ലിൽ ചരിത്രമെഴുതിയ അരങ്ങേറ്റക്കാരൻ

തിങ്കളാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞ പ്രഫുൽ ഹിംഗെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ രണ്ടാം പന്തിൽ വൈഭവ് സൂര്യവംശിയെയും, മൂന്നാം പന്തിൽ ധ്രുവ് ജുറേലിനെയും, അവസാന പന്തിൽ ലുയാൻ-ഡ്രെ പ്രിട്ടോറിയസിനെയും പുറത്താക്കി പ്രഫുൽ സ്വപ്നതുല്യമായ തുടക്കമാണ് കുറിച്ചത്. ഇതിനു മുമ്പ് ഇന്ത്യൻ ആഭ്യന്തര സർക്യൂട്ടിൽ വളരെ അപൂർവമായി കേട്ടിരുന്ന ഒരു പേരുകാരന്‍ ഒരൊറ്റ ഓവർ കൊണ്ട് ബാറ്റർമാരുടെ കളിയിടമായ ഐപിഎല്ലിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഇപ്പോള്‍. Read More…

Featured Sports

വൈഭവ് ഗോൾഡൻ ഡക്ക്! ജുറേല്‍ (0), പ്രിട്ടോറിയസ് (0); ആദ്യ ഓവറിൽ 3വിക്കറ്റ് വീഴ്ത്തി പ്രഫുൽ ഹിഞ്ച്, അരങ്ങേറ്റക്കാരുടെ ‘പേസ് കൊടുങ്കാറ്റില്‍ രാജസ്ഥാന്‍ മൂക്കുകുത്തി

വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട് കാണാനെത്തിയവർക്ക് മുൻപിൽ പേസ് ബൗളിങ്ങിന്റെ കരുത്ത് തെളിയിച്ച് പ്രഫുൽ ഹിംഗെ എന്ന അരങ്ങേറ്റക്കാരൻ വിസ്മയമായി. രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ അഞ്ചാം ജയമെന്ന സ്വപ്നം തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ് 57 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. ഈ സീസണിലെ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്. ഹൈദരാബാദ് ഉയർത്തിയ 217 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ, പേസർമാരുടെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ പതറി 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. തന്റെ Read More…

Featured Sports

ആർസിബിയെ അവസാനനിമിഷംവരെ വിറപ്പിച്ച് റുഥർഫോ‍ഡ്, വാങ്ക‍‍ഡെയിൽ മുംബൈ കീഴടങ്ങി; 18 റൺസ് വിജയം

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐ.പി.എൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 18 റൺസിന് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മികച്ച വിജയം സ്വന്തമാക്കി. ആർ.സി.ബി ഉയർത്തിയ 241 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ മൂന്ന് കളികളിൽ നിന്ന് ആറ് പോയിന്റുമായി ആർ.സി.ബി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. എന്നാൽ പരാജയപ്പെട്ട മുംബൈ രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. മുംബൈ Read More…

Featured Sports

ഇത് ബൗളിംഗോ അതോ ഏറോ? ഉസ്മാൻ താരിക്കിനെ നേരിടാൻ വിസമ്മതിച്ച് ഡാരിൽ മിച്ചൽ! വീഡിയോ

പിഎസ്എൽ 2026-ൽ ക്വട്ട ഗ്ലാഡിയേറ്റേഴ്സും റാവൽപിണ്ടിസും തമ്മിൽ നടന്ന മത്സരത്തിൽ, പാകിസ്ഥാൻ ബൗളർ ഉസ്മാൻ താരിക്കിനെ നേരിടാൻ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ വിസമ്മതിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. താരിക്കിന്റെ ബൗളിംഗ് ആക്ഷൻ നേരത്തെ തന്നെ സംശയനിഴലിലായിരുന്നു. താരിക് പന്തെറിയാൻ ഓടിയടുത്തപ്പോൾ മിച്ചൽ ക്രീസിൽ നിന്നും മാറിനിൽക്കുകയായിരുന്നു. ഒന്നിലധികം തവണ താരം ഇത് ആവർത്തിച്ചു. താരിക് പന്തെറിയുന്നതിനിടയിൽ അസ്വാഭാവികമായി നിർത്തുന്നുണ്ടെന്ന് മിച്ചൽ അമ്പയറോട് പരാതിപ്പെടുകയും ചെയ്തു. തുടർന്ന് അമ്പയർമാർ മിച്ചലുമായി സംസാരിച്ച ശേഷമാണ് മത്സരം പുനരാരംഭിച്ചത്. താരിക് പന്തെറിയുമ്പോൾ Read More…

Sports

ചെപ്പോക്കിൽ സഞ്ജു ഷോ; ഡൽഹിക്കെതിരെ അത്യുജ്വലമായ സെഞ്ചുറി

ചെന്നൈ: ഐ.പി.എല്ലിൽ ഫോം മങ്ങി ആരാധകരെ കടുത്ത നിരാശയിലാക്കിയ സഞ്ജു സാംസണ്‍ അത്യുജ്വലമായ സെഞ്ചുറിയോടെ തിരിച്ചുവന്നു.ഇതോടെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മികച്ച തുടക്കം ലഭിച്ചു. സ്വന്തം തട്ടകമായ ചെപ്പോക്കിൽ മലയാളി താരം സഞ്ജു സാംസൺ വെടിക്കെട്ട് ബാറ്റിംഗുമായി സെഞ്ചുറി നേടിയതോടെ ചെന്നൈ വലിയ സ്കോറിലേക്ക് നീങ്ങുകയാണ്. വെറും 52പന്തിൽ നിന്നാണ് സഞ്ജു ഈ സീസണിലെ തന്റെ ശ്രദ്ധേയമായ 102 പൂർത്തിയാക്കിയത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 18 ഓവർ പിന്നിട്ട ചെന്നൈ രണ്ടു Read More…

Featured Sports

മകനെ ക്രിക്കറ്ററാക്കാൻ വീടുവിറ്റു, ജയിലിലായി, മുകുളിന്റെ ബാറ്റിൽ വിരിഞ്ഞത് അച്ഛന്റെ കണ്ണീരും വിയർപ്പും

ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച മുകുൾ ചൗധരിയുടെ പിന്നിലെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും കഥ കായികലോകത്തിന്റെ ശ്രദ്ധ നേടുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വെറും 27 പന്തിൽ നിന്ന് 54 റൺസ് അടിച്ചുകൂട്ടിയ മുകുൾ തന്റെ വിജയം അച്ഛന് സമർപ്പിച്ചു. മുകുളിനെ ഒരു ക്രിക്കറ്റ് താരമാക്കാൻ വേണ്ടി തന്റെ ജീവിതം തന്നെ മാറ്റിവെച്ച അച്ഛൻ ദലീപ് ചൗധരിയുടെ വാക്കുകൾ ഏവരെയും വൈകാരികമാക്കുന്നതാണ്. തനിക്ക് ഒരു മകനുണ്ടായാൽ അവനെ ക്രിക്കറ്റ് താരമാക്കുമെന്ന് വിവാഹത്തിന് Read More…

Featured Sports

ചെലവ് 118 കോടി, പക്ഷേ ഫലം പൂജ്യം: ഐപിഎൽ 2026-ലെ വിലകൂടിയ താരങ്ങളുടെ അവസ്ഥ

ഐപിഎൽ 2026-ൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒഴികെയുള്ള എല്ലാ ടീമുകളും ഇതിനോടകം മൂന്ന് മത്സരങ്ങൾ വീതം കളിച്ചു കഴിഞ്ഞു. ടൂർണമെന്റ് അതിന്റെ ആദ്യ ഘട്ടത്തിലാണെങ്കിലും, ലേലത്തിൽ കോടികൾ വാരിക്കൂട്ടിയ പല പ്രമുഖ താരങ്ങളും ഇതുവരെ ഫോമിലെത്തിയിട്ടില്ല എന്നതാണ് നിലവിലെ കാഴ്ച. രാജസ്ഥാൻ റോയൽസിന്റെ സ്പിന്നർ രവി ബിഷ്ണോയി മാത്രമാണ് തന്റെ വിലയ്ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നത്. ഈ സീസണിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങൾക്കായി ടീമുകൾ ആകെ ചെലവാക്കിയത് 125.20 കോടി രൂപയാണ്. ഇതിൽ മികച്ച Read More…

Featured Sports

പിള്ളേര് അടിയോടടി…. ! വൈഭവ് 26 പന്തിൽ 78, ജുറേൽ 43 പന്തിൽ 81*; റോയൽ പോരിൽ രാജസ്ഥാന് ആറു വിക്കറ്റ് ജയം

ഗുവാഹത്തിയിൽ നടന്ന ഐപിഎൽ ആവേശപ്പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് തങ്ങളുടെ വിജയയാത്ര തുടർന്നു. ആർസിബി മുന്നോട്ടുവെച്ച 202 റൺസ് എന്ന വലിയ വിജയലക്ഷ്യം വെറും 18 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ഈ സീസണിലെ നാലാം വിജയം സ്വന്തമാക്കിയ രാജസ്ഥാൻ എട്ട് പോയിന്റുകളുമായി നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 43 പന്തിൽ നിന്ന് 81 റൺസെടുത്ത് പുറത്താകാതെ നിന്ന ധ്രുവ് ജുറേലാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണായക Read More…

Featured Sports

‘സൂപ്പർമാൻ’; ഷദാബ് ഖാന്റെ അവിശ്വസനീയമായ ക്യാച്ച് വൈറൽ! ഈ സീസണിലെ മികച്ച ക്യാച്ച്- വീഡിയോ

ലാഹോർ : പാകിസ്ഥാൻ സൂപ്പർ ലീഗിൽ വ്യാഴാഴ്ച നടന്ന ഇസ്‌ലാമാബാദ് യുണൈറ്റഡ് – ലാഹോർ ഖലന്ദേഴ്‌സ് പോരാട്ടത്തിൽ ഇസ്‌ലാമാബാദ് ക്യാപ്റ്റൻ ഷദാബ് ഖാൻ എടുത്ത അവിശ്വസനീയമായ ക്യാച്ച് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വായുവിൽ ഉയർന്നുചാടി ഷദാബ് എടുത്ത ഈ മനോഹരമായ ക്യാച്ച് കണ്ട് ആരാധകർ അദ്ദേഹത്തെ “സൂപ്പർമാൻ” എന്നാണ് വിശേഷിപ്പിക്കുന്നത്. ഇമാദ് വസീം എറിഞ്ഞ പന്തിൽ ലാഹോർ താരം അബ്ദുള്ള ഷഫീഖിനെ പുറത്താക്കാനാണ് ഷദാബ് ഈ സാഹസിക ക്യാച്ച് എടുത്തത്. മിഡ് ഓഫിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഷദാബ്, Read More…