Sports

ആരാ ഈ ശിവം ദുബെ… അറിയില്ലെന്ന് ഭാര്യ, തൊപ്പിയും മാസ്‌കും വച്ച് ട്രെയിനിൽ ‘ഒളിച്ചിരുന്ന്’ നാട്ടിലെത്തി ലോകകപ്പ് താരം

മുംബൈ: ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീട നേട്ടത്തിനു ശേഷം താരങ്ങളെല്ലാം അവരവരുടെ നാട്ടിലെത്തിയിരുന്നു. എല്ലാവര്‍ക്കും നാട്ടിലെ വിമാനത്താവളത്തില്‍ വമ്പന്‍ സ്വീകരണം ലഭിക്കുകയും ചെയ്‌തു. ഒരാള്‍ മാത്രം നാട്ടിലെത്തിയത്‌ വ്യത്യസ്‌തമായി. ഓള്‍റൗണ്ടര്‍ ശിവം ദുബെ നാട്ടിലെത്തിയത്‌ ആരുടെയും ശ്രദ്ധയില്‍ പെടാതെ. തിങ്കളാഴ്‌ച പുലര്‍ച്ചെയുള്ള അഹമ്മദാബാദ്‌-മുംബൈ സയാജി എക്‌സ്‌പ്രസിലായിരുന്നു ദുബെയുടെ യാത്ര. കൂടെ ഭാര്യ അന്‍ജും ഖാനുമുണ്ടായിരുന്നു. എസി 3-ടയര്‍ കോച്ചാണ്‌ അവര്‍ ബുക്ക്‌ ചെയ്‌തത്‌. അഹമ്മദാബാദില്‍നിന്ന്‌ മുംബൈയിലേക്ക്‌ വിമാന ടിക്കറ്റ്‌ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ട്രെയിന്‍ യാത്ര. റോഡ്‌ Read More…

Featured Sports

ബാറ്റിങ് റാങ്കിങ്ങിൽ കുതിച്ച് സഞ്ജു; രണ്ടാമനായി ഇഷാൻ, ടോപ് 10ൽ നാല് ഇന്ത്യക്കാർ; ഒന്നാം സ്ഥാനം പോയി വരുണ്‍

ദുബായ്‌: ട്വന്റി20 ലോകകപ്പ്‌ കിരീടം നേടിയതിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളടെ വമ്പന്‍ കുതിപ്പ്‌. ലോകകപ്പിലെ താരമായ സഞ്‌ജു സാംസണ്‍ റാങ്കിങ്ങില്‍ ഏറ്റവും കുതിപ്പുണ്ടാക്കി. 18 സ്‌ഥാനങ്ങള്‍ മെച്ചപ്പെടുത്തി 637 പോയിന്റോടെ 22 ലെത്തി. സഞ്‌ജുവിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്‌. ലോകകപ്പിന്‌ തൊട്ടു മുന്‍പ്‌ ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ സഞ്‌ജു ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 65-ാം സ്‌ഥാനത്തേക്കു വീണിരുന്നു. വെസ്‌റ്റിന്‍ഡീസിനെതിരെ സൂപ്പര്‍ 8 മത്സരത്തിലെ മിന്നും പ്രകടനത്തോടെ 40-ാം സ്‌ഥാനത്തെത്തി. സെമി Read More…

Sports

ലോകകപ്പ് ട്രോഫി ‘പൊതുസ്വത്തോ’? താരങ്ങളുടെ കുടുംബാംഗങ്ങൾക്കും കാമുകിമാർക്കും എന്തിന് ട്രോഫി?

മുംബൈ : കളിക്കാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും, എന്തിനേറെ മാധ്യമപ്രവർത്തകർ പോലും ഐസിസി ടി20 ലോകകപ്പ് 2026 ട്രോഫിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ ക്രിക്കറ്റ് ആരാധകർക്കിടയിലും മുൻ താരങ്ങൾക്കിടയിലും ഇത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ട്രോഫി ഹനുമാൻ ക്ഷേത്രത്തിൽ കൊണ്ടുപോയതിനെ ചോദ്യം ചെയ്ത കീർത്തി ആസാദ്, സൂര്യകുമാർ യാദവിനെയും ഗൗതം ഗംഭീറിനെയും രൂക്ഷമായി വിമർശിച്ചു. ട്രോഫിക്കൊപ്പം നിരവധി പേർ പോസ് ചെയ്യുന്നതും, ചുംബിക്കുന്നതും, എന്തിനേറെ ട്രോഫിക്കൊപ്പം കിടന്നുറങ്ങുന്നതുമായ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വലിയ ആശങ്ക ഉന്നയിക്കുകയാണ്. Read More…

Sports

ഫൈനലിൽ ആവേശമായി ധോണിയും രോഹിത്തും; വിരാട് കോഹ്‌ലി എന്തുകൊണ്ട് വന്നില്ല?

ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തി. നിരവധി റെക്കോർഡുകൾ പിറന്ന ഈ മത്സരത്തിന് മാറ്റുകൂട്ടിയത് മുൻ ക്യാപ്റ്റന്മാരായ എം.എസ്. ധോണിയും രോഹിത് ശർമ്മയും വിഐപി ബോക്സിലിരുന്ന് കളി കാണാൻ എത്തിയതായിരുന്നു. ഇരുവരെയും ഒന്നിച്ച് കണ്ട ആരാധകർ ആവേശത്തിലായെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു ഇതിഹാസമായ വിരാട് കോലിയുടെ അസാന്നിധ്യം പലരെയും നിരാശരാക്കി. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായും വിരമിച്ചപ്പോൾ, രോഹിതും കോലിയും ഏകദിന ഫോർമാറ്റിൽ ഇപ്പോഴും Read More…

Featured Sports

ഇറാന്റെ അഞ്ചു വനിതാ താരങ്ങള്‍ക്ക്‌ അഭയംനല്‍കി ഓസ്‌ട്രേലിയ, കോച്ചിന്റെയും സഹതാരങ്ങളുടെയും ഭാവി തുലാസിൽ

കാന്‍ബെറ: ഏഷ്യാ കപ്പ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെത്തിയ ഇറാന്റെ വനിതാ ഫുട്‌ബോള്‍ ടീമിലെ അഞ്ച്‌ താരങ്ങള്‍ക്ക്‌ ഓസ്‌ട്രേലിയ അഭയം നല്‍കി. ചൊവ്വാഴ്‌ച ബ്രിസ്‌ബേനില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്കാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. ദക്ഷിണ കൊറിയക്കെതിരേ കഴിഞ്ഞയാഴ്‌ച നടന്ന മത്സരത്തിന്‌ മുന്നോടിയായി ടീം ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിന്‌ ശേഷം അവരുടെ സുരക്ഷയെക്കുറിച്ച്‌ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഫെബ്രുവരി 28-ന്‌ ഇറാനില്‍ യുദ്ധം ആരംഭിച്ചതോടെ നാട്ടിലേക്ക്‌ മടങ്ങുന്നതിലെ സുരക്ഷാ ഭീതി കണക്കിലെടുത്ത്‌ ചില താരങ്ങള്‍ അഭയത്തിനായി Read More…

Featured Sports

ഗൗതം ഗംഭീർ എന്ന ചാണക്യൻ; ഇന്ത്യയുടെ കുതിപ്പിന് പിന്നിലെ രഹസ്യം അക്തർ പറയുന്നു

2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ ചുമതലയേറ്റതോടെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു ടീമും പരിശീലകനും വ്യവസ്ഥിതിയും നിലവിൽ വന്നു. വിരാട് കോലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവരുടെ ടി20 ഫോർമാറ്റിൽ നിന്നുള്ള പടിയിറക്കവും ഗംഭീറിന്റെ വരവോടെ സംഭവിച്ചു. ‘ടീമിനാണ് മുൻഗണന’ എന്ന മനോഭാവം കളിക്കാരിലേക്ക് എത്തിച്ച ഗംഭീറിന് കീഴിൽ 2026-ലെ ലോകകപ്പിലും കിരീടം നിലനിർത്താൻ ഇന്ത്യക്കായി. ഇന്ത്യൻ ടീമിനെ ലോകം പ്രശംസിക്കുമ്പോൾ, കോലിയിൽ നിന്നും രോഹിത്തിൽ നിന്നും മാറി Read More…

Sports

കിവികളെ ചതിച്ച ‘ക്യാപ്റ്റൻസി ബ്ലണ്ടർ’; കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ലോകകിരീടം

അഹമ്മദാബാദിൽ നടന്ന 2026-ലെ ടി20 ലോകകപ്പ് ഫൈനലിന്റെ ആവേശം കെട്ടടങ്ങിയപ്പോൾ, ഒരു വലിയ തന്ത്രപരമായ പിഴവാണ് ഏവരുടെയും ശ്രദ്ധയിൽപ്പെട്ടത് – തങ്ങളുടെ പ്ലെയിങ് ഇലവനിൽ ഒരു സ്പെഷ്യലിസ്റ്റ് ഓഫ് സ്പിന്നറെ ഉൾപ്പെടുത്താതിരിക്കാനുള്ള ന്യൂസിലൻഡിന്റെ തീരുമാനം. ആദ്യ പന്ത് എറിയുന്നതിന് മുമ്പ് തന്നെ കളി ഇന്ത്യയുടെ പക്ഷത്തേക്ക് ചായ്ക്കാൻ ആ ഒരു തീരുമാനം കാരണമായി. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനലിൽ രണ്ട് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ കോൾ മക്കോഞ്ചി എന്ന സ്പെഷ്യലിസ്റ്റ് ഓഫ് സ്പിന്നർ കിവീസ് ടീമിലുണ്ടായിരുന്നു. Read More…

Featured Sports

‘കുറെ കളി വലിച്ചടിച്ചു നോക്കി, നടന്നില്ല, അതുകൊണ്ട് ശൈലി മാറ്റി’: സഞ്ജുവിന് തിരുവനന്തപുരത്ത് ആവേശോജ്ജ്വല സ്വീകരണം!

തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സ്വന്തം നാട്ടിൽ തിരിച്ചെത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി എന്നിവർ ചേർന്നാണ് സഞ്ജുവിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രിയതാരത്തെ ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് അവിടെ തടിച്ചുകൂടിയത്. തന്നെ പിന്തുണച്ച ഏവരോടും കടപ്പാടുണ്ടെന്നും ഈ ലോകകപ്പ് നേട്ടം നാട്ടുകാർക്കായി സമർപ്പിക്കുന്നുവെന്നും സഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. ടീമിന് Read More…

Featured Sports

ചേട്ടൻ സൂപ്പറാ… റെക്കോർഡുകൾ തകർത്തെറിഞ്ഞ ബാറ്റിങ്, ഇതിഹാസങ്ങളെ നിഷ്പ്രഭരാക്കി സഞ്ജു ഷോ!

ഒരിക്കല്‍ക്കൂടി ട്വന്റി20 ക്രിക്കറ്റിലെ ലോക കിരീടം ഇന്ത്യയെത്തേടിയെത്തുമ്പോള്‍ സൂപ്പര്‍ താരമായി മലയാളികളുടെ പ്രിയതാരം സഞ്‌ജു സാംസണ്‍. രചിന്‍ രവീന്ദ്രയുടെ 14-ാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന്‌ സിക്‌സറുകള്‍ നേടി ഒരു അപൂര്‍വ റെക്കോഡിലേക്ക്‌ ഇന്ത്യയെ സഞ്‌ജു നയിച്ചു. അതോടെ ഒരു ക്രിക്കറ്റ്‌ ലോകകപ്പില്‍ 100 സിക്‌സറുകള്‍ പിന്നിടുന്ന ആദ്യ ടീമായി ഇന്ത്യ. ലോകകപ്പിന്റെ സെമിഫൈനലിലും ഫൈനലിലും അര്‍ധസെഞ്ചുറി നേടിയ മൂന്നാമത്തെ താരമാണു സഞ്‌ജു സാംസണ്‍. 2009ല്‍ ഷാഹിദ്‌ അഫ്രീദിയും 2014ല്‍ വിരാട്‌ കോഹ്ലിയുമാണ്‌ ഇതിനുമുമ്പ്‌ ഈ നേട്ടം കൈവരിച്ചത്‌. Read More…