അഹമ്മദാബാദ് ∙ ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ തന്റെ വിജയത്തിന് പിന്നിലെ ചാലകശക്തി സച്ചിൻ തെൻഡുൽക്കറാണെന്ന് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ. കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സച്ചിൻ നൽകിയ മാനസിക പിന്തുണയും മാർഗനിർദേശങ്ങളുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് സഞ്ജു വെളിപ്പെടുത്തി. ഓസ്‌ട്രേലിയയിൽ കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നപ്പോൾ നേരിട്ട മാനസിക സംഘർഷങ്ങളിൽ നിന്ന് മോചിതനാവാൻ സച്ചിനുമായുള്ള നിരന്തര സംഭാഷണങ്ങൾ സഹായിച്ചെന്നും, ഫൈനൽ മത്സരത്തിന് ശേഷം പോലും അദ്ദേഹം വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചെന്നും സഞ്ജു നന്ദിയോടെ സ്മരിച്ചു. ലോകകപ്പിൽ വെറും Read More…
അഹമ്മദാബാദിൽ സഞ്ജു ‘സൂനാമി’; കിവീസിനെ തൂത്തെറിഞ്ഞ് ഇന്ത്യ, വിജയലക്ഷ്യം 256!
അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരിൽ ന്യൂസിലൻഡിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ മലയാളി താരം സഞ്ജു സാംസൺ നയിച്ച ബാറ്റിംഗ് താണ്ഡവമാണ് ഇന്ത്യയെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എന്ന പടുകൂറ്റൻ സ്കോറിലെത്തിച്ചത്. പവർപ്ലേ ഓവറുകളിൽ തുടങ്ങിയ തകർത്തടിയിലൂടെ ആദ്യ 15 ഓവറിൽ ഇന്ത്യൻ ബാറ്റർമാർ മൈതാനത്ത് വിരുന്നൊരുക്കി. സഞ്ജു സാംസൺ 89 റൺസുമായി ടോപ് സ്കോററായപ്പോൾ അഭിഷേക് ശർമ്മയും ഇഷാൻ കിഷനും അർധസെഞ്ചുറികളുമായി മികച്ച പിന്തുണ നൽകി. Read More…
പത്ത് സെക്കൻഡിന് 50 ലക്ഷം! ലോകകപ്പ് ഫൈനലിൽ റെക്കോർഡ് തുക ഈടാക്കി ജിയോസ്റ്റാർ
അഹമ്മദാബാദ് : ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആവേശകരമായ ഐസിസി ടി20 ലോകകപ്പ് 2026 ഫൈനലിനായുള്ള കാത്തിരിപ്പ് മുറുകവെ, മത്സരത്തിൻ്റെ പരസ്യ നിരക്കുകൾ കുത്തനെ ഉയർന്നു. ഐസിസിയുടെ ഔദ്യോഗിക മീഡിയ അവകാശികളായ ജിയോസ്റ്റാർ (JioStar), ഫൈനൽ മത്സരത്തിനിടെയുള്ള 10 സെക്കൻഡ് പരസ്യ സ്ലോട്ടിന് 50 ലക്ഷം രൂപയാണ് ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യ ഫൈനലിൽ എത്തിയതോടെ, ഈ നിർണായക പോരാട്ടത്തിനിടയിൽ പരസ്യ ഇടം പിടിക്കാൻ ബ്രാൻഡുകൾക്കിടയിൽ വൻ മത്സരമാണ് നടക്കുന്നത്. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആളുകൾ Read More…
പിച്ചിന്റെ ഫോട്ടോ എടുത്ത് കിവീസ് നായകൻ, വീണ്ടും ഒരു 2023 ആവർത്തിക്കുമോ? ഇന്ത്യൻ ആരാധകർക്ക് നെഞ്ചിടിപ്പ് !
അഹമ്മദാബാദ് : ഐസിസി ടി20 ലോകകപ്പ് 2026 ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കിവീസ് നായകൻ മിച്ചൽ സാന്റ്‌നറുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിിച്ചിന്റെ ഫോട്ടോ എടുക്കുന്ന സാന്റ്‌നറുടെ ചിത്രമാണ് ഇന്ത്യൻ ആരാധകരിൽ ആശങ്കയുണ്ടാക്കിയിരിക്കുന്നത്. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇതേ മൈതാനത്ത് വെച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സമാനമായ രീതിയിൽ പിച്ചിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. അന്ന് ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി Read More…
വരുണ്‍ ചക്രവര്‍ത്തി ഇന്ന് കളിക്കുമോ? പകരം കുല്‍ദീപ് യാദവോ, മുഹമ്മദ് സിറാജോ? ആരെ തള്ളും കൊള്ളും ?
ഇംഗ്ലണ്ടിനെതിരേ നടന്ന സെമി ഫൈനലില്‍ റണ്‍ വിട്ടുകൊടുത്തു ധാരാളിയായ ലെഗ് സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയുടെ ചിന്താ വിഷയം. സൂപ്പര്‍ എട്ട് മുതല്‍ മികച്ച ബൗളിങ് പുറത്തെടുത്ത വരുണിന് ഇംഗ്ലണ്ടിനെതിരേയാണു പിഴച്ചത്. ഇടംകൈയന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ്, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരെയാണു കോച്ച് ഗൗതം ഗംഭീര്‍ പകരം കളിപ്പിക്കാന്‍ ആലോചിക്കുന്നത്. ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറിനെയും ഗംഭീര്‍ പരിഗണിച്ചേക്കാം. ടീം ഘടനയാണു ന്യൂസിലന്‍ഡിനെ അലട്ടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന് സ്‌പെഷലിസ്‌റ്റ് ബൗളര്‍മാരെ മാത്രമാണ് അവര്‍ കളിപ്പിച്ചത്. മൂന്ന് ഓവറില്‍ Read More…
മൂന്നാം കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയിറങ്ങുന്നു; ചിലരുടെ ഹൃദയങ്ങൾ തകർക്കുമെന്ന് മിച്ചൽ സാന്റ്നർ
അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നു. നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്നു വൈകിട്ട് ഏഴ് മുതല്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് എതിരാളികള്‍. ഇന്ത്യ ട്വന്റി20 കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യമാകാന്‍ മോഹിക്കുമ്പോള്‍ കിട്ടാക്കനിയാണു ന്യൂസിലന്‍ഡിന്റെ ലക്ഷ്യം. ഇന്ത്യ നാലുവട്ടം ട്വന്റി20 ഫൈനലില്‍ കളിച്ചു. രണ്ടാം തവണയാണു ന്യൂസിലന്‍ഡ് ഫൈനലില്‍ കളിക്കുന്നത്. ചെമ്മണ്ണും കരിമണ്ണും കലര്‍ത്തിയുണ്ടാക്കിയ പിച്ചിലാണു മത്സരം. കഴിഞ്ഞ ഐ.പി.എല്‍. ക്രിക്കറ്റ് ഫൈനലും ഇതേ പിച്ചിലായിരുന്നു. ഈ പിച്ചില്‍ കളിച്ച എട്ട് Read More…
ടി20 ഫൈനൽ മഴ കൊണ്ടുപോയാൽ കപ്പ് ആരു കൊണ്ടുപോകും? ഫൈനൽ നിയമങ്ങൾ ഇങ്ങനെ! ഇന്ത്യയ്ക്കു മുമ്പില്‍ ഇതുവരെ തോല്‍ക്കാതെ കീവിസ്
ടി20 ലോകകപ്പ് ചരിത്രത്തിൽ നാലാം തവണയും ഫൈനലിലെത്തിയ ഇന്ത്യൻ ടീം തങ്ങളുടെ ചിരവൈരികളായ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ്. മാർച്ച് 8 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. എന്നാൽ ഞായറാഴ്ച മഴ വില്ലനായാൽ എന്ത് സംഭവിക്കും എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകരുടെ മനസ്സിലുള്ളത്. 2026 ടി20 ലോകകപ്പ് ഫൈനലിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഒരു ‘റിസർവ് ഡേ’ മാറ്റിവെച്ചിട്ടുണ്ട്. ഒരു ഔദ്യോഗിക ഫലം പ്രഖ്യാപിക്കണമെങ്കിൽ ഞായറാഴ്ച ഇരു ടീമുകളും കുറഞ്ഞത് 10 ഓവർ വീതമെങ്കിലും ബാറ്റ് Read More…
ഫൈനലിനു മുമ്പ് ഹോട്ടലും ഡ്രസ്സിങ് റൂമും മാറാൻ ഇന്ത്യ; 2023-ലെ ‘ശാപം’ ഒഴിവാക്കാൻ? മോദി സ്‌റ്റേഡിയവും അത്ര രാശിയുള്ള ഇടമല്ല !
ടി20 ലോകകപ്പ് ഫൈനലിനായി അഹമ്മദാബാദിലെത്തിയ ഇന്ത്യൻ ടീം, താമസസൗകര്യങ്ങളിലും ഡ്രസ്സിങ് റൂം ക്രമീകരണങ്ങളിലും നിർണ്ണായക മാറ്റങ്ങൾ വരുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രമുഖ ക്രിക്കറ്റ് ജേർണലിസ്റ്റ് വിമൽ കുമാർ ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തിൽ, ഭാഗ്യദോഷം ഒഴിവാക്കാനാണോ ഈ നീക്കമെന്ന ചർച്ചകൾ ഇതോടെ സജീവമായിട്ടുണ്ട്. കഴിഞ്ഞ തവണ ടീം താമസിച്ചിരുന്ന ഐടിസി നർമ്മദയ്ക്ക് പകരം ഇത്തവണ താജ് സ്‌കൈലൈനിലാണ് ഇന്ത്യ തങ്ങുന്നത്. 2023-ൽ ഓസ്‌ട്രേലിയയോട് Read More…
ഇംഗ്ലണ്ടിന്റെ അന്തകനായത് അക്ഷർ പട്ടേലെന്ന ‘സൂപ്പർമാൻ’ ! ഈ മൂന്ന് വീഡിയോ മറുപടി തരും
മുംബൈ: ഇന്ത്യ 253, ഇംഗ്ലണ്ട് 246 – ടി20 സെമിഫൈനലിലെ ഈ നേരിയ വ്യത്യാസം തന്നെ മത്സരത്തിന്റെ ആവേശം വിളിച്ചോതുന്നുണ്ട്. കൂറ്റൻ സ്കോർ പ്രതിരോധിക്കുമ്പോൾ ഇന്ത്യൻ ടീം അനുഭവിച്ച സമ്മർദ്ദം ചെറുതല്ലായിരുന്നു. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും പന്തുകൊണ്ട് മാസ്മരിക പ്രകടനം കാഴ്ചവെച്ചെങ്കിലും, ഈ വിജയത്തിലെ യഥാർത്ഥ ‘നിശബ്ദ നായകൻ’ അക്ഷർ പട്ടേൽ ആയിരുന്നു. മത്സരശേഷമുള്ള വിശകലനങ്ങളിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ പേര് അധികം കേൾക്കില്ലായിരിക്കാം, എന്നാൽ ഫീൽഡിംഗിലും ബൗളിംഗിലും അക്ഷർ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഡ്രസ്സിംഗ് റൂമിനുള്ളിലെ Read More…














