Featured Sports

മെസ്സി ബ്രസീലുകാരൻ? ഫൈനലിനു ശേഷം താരം പൊട്ടിക്കരഞ്ഞതിന്റെ കാരണം പുറത്ത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ലോക ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസങ്ങളിലൊരാളായ ലയണൽ മെസ്സിയെക്കുറിച്ചുള്ള രണ്ടു സുപ്രധാന വാർത്തകളാണ് ഇപ്പോൾ കായികലോകത്ത് വൻ ചർച്ചയായിരിക്കുന്നത്. പരമ്പരാഗത വൈരികളായ ബ്രസീലുമായി മെസ്സിക്ക് വംശപരമായി ബന്ധമുണ്ടെന്ന വംശാവലി പഠന റിപ്പോർട്ടാണ് ഒന്ന്. അർജന്റീന ജഴ്സിയിൽ ഇതിഹാസ താരം തന്റെ അവസാന മത്സരം കളിച്ചുകഴിഞ്ഞെന്ന സഹതാരം ലിയാന്ദ്രോ പരേഡെസിന്റെ വെളിപ്പെടുത്തലാണ് രണ്ടാമത്തേത്. 2026 ലോകകപ്പ് ഫൈനലിനു ശേഷം മെസ്സിയുടെ ജീവിതവും കരിയറും വീണ്ടും രാജ്യാന്തര മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുകയാണ്. അർജന്റീനയും ബ്രസീലും തമ്മിലുള്ള ഫുട്ബോൾ വൈരം പ്രശസ്തമാണെങ്കിലും, Read More…

Featured Sports

വൈഭവ് സൂര്യവംശിയുടെ റൺമഴ; സിംബാബ്‌വേയെ തൂത്തെറിഞ്ഞ് ഇന്ത്യ, പരമ്പര ക്ലീൻ സ്വീപ്പ്

ഹരാരേ സ്പോർട്സ് ക്ലബിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തിൽ സിംബാബ്‌വേയെ 35 റണ്ണിനു തോൽപ്പിച്ച് ഇന്ത്യ പരമ്പര സമ്പൂർണമായി സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റണ്ണെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയ്ക്ക് ഏഴ് വിക്കറ്റിന് 157 റണ്ണെടുക്കാനേ സാധിച്ചുള്ളൂ. രണ്ടാം മത്സരം 90 റണ്ണിന് ജയിച്ചതോടെ തന്നെ ഇന്ത്യ പരമ്പര വിജയം ഉറപ്പിച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ ശ്രേയസ് അയ്യരുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു 15 വയസുകാരൻ Read More…

Featured Sports

കിഷനാട്ടം ! സിംബാബ്‌വെയെ ചുരുട്ടിക്കെട്ടി ഇന്ത്യന്‍ യുവനിരയുടെ തേരോട്ടം; 90 റൺസിന്റെ ജയം, പരമ്പര

ഹരാരെ: സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന്‌ മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാമത്തെ കളിയിൽ 90 റണ്ണിനാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ്‌ നഷ്ടത്തിൽ 219 റണ്‍സെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയുടെ ഇന്നിങ്സ് 17.5 ഓവറില്‍ 129 റണ്ണിൽ അവസാനിക്കുകയായിരുന്നു. നായകനെന്ന നിലയിൽ ശ്രേയസ്‌ അയ്യരുടെ ആദ്യ പരമ്പര നേട്ടമാണിത്‌. ടോസ്‌ നേടിയ സിംബാബ്‌വേ ക്യാപ്റ്റൻ Read More…

Featured Sports

ലോകകപ്പിലെ ആ മത്സരങ്ങളിൽ ഒത്തുകളിയും ക്രമക്കേടും നടന്നു; ഏഴു സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂജഴ്സി ∙ ഫിഫ ഫുട്ബോള്‍ ലോകകപ്പിലെ ഏഴു മത്സരങ്ങളില്‍ ക്രമക്കേടുകൾ നടന്നെന്ന് റിപ്പോര്‍ട്ട്. കായിക മത്സരങ്ങളിലെ അഴിമതിയും ക്രമക്കേടുകളും നിരീക്ഷിക്കുന്ന രാജ്യാന്തര സ്വതന്ത്ര സംഘടനയായ ‘കോപ്പൻഹേഗൻ ഗ്രൂപ്പ്’ ആണ് ചില മത്സരങ്ങളിലെ അസ്വാഭാവിക സംഭവങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ ചില സംഭവങ്ങൾ വാതുവയ്പ്പിനും ക്രമക്കേടിനും വഴിവെച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പൂർണ്ണമായി പുറത്തുവന്നിട്ടില്ലെങ്കിലും ഇതിന്റെ സംഗ്രഹം കൗൺസിൽ ഓഫ് യൂറോപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെക്സിക്കോയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കൻ താരം തെംബ സ്വാനെ ചുവപ്പ് കാര്‍ഡ് Read More…

Featured Sports

എന്റെ അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, തീരുമാനമെടുത്തത് കുടുംബത്തോട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു

ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാനുള്ള തീരുമാനം വലിയൊരു റിസ്ക് ആയിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ തുറന്നുപറഞ്ഞു. രാജസ്ഥാൻ വിടാനുണ്ടായ കാരണങ്ങളും, ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ റൺസെടുക്കാനാവാതെ ബുദ്ധിമുട്ടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് മാനേജ്‌മെന്റും എം.എസ്. ധോണിയും തന്നിൽ എങ്ങനെയാണ് വിശ്വാസമർപ്പിച്ചതെന്നും സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം. ട്വന്റി20 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു ചെന്നൈ ക്യാംപിലെത്തുന്നത്. Read More…

Featured Sports

ആറ് തുടര്‍ത്തോല്‍വികള്‍ക്കുശേഷം ഇന്ത്യയ്ക്ക് ഒരു ‘അയ്യര്’ജയം; വൈഭവിന് 19 പന്തില്‍ 50 റണ്‍സ്‌

ഹരാരെയിൽ നടന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച ജയം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ, ആതിഥേയർ ഉയർത്തിയ 126 റൺസ് ലക്ഷ്യം 40 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ശ്രേയസ് അയ്യർ ട്വന്റി20 നായകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്. 19 പന്തിൽ 50 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ ശൈലിയിലുള്ള പ്രകടനമാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. 23 റൺസിൽ നിൽക്കെ എട്ട് പന്തിൽ ഒരു റൺസ് Read More…

Featured Sports

റെഡ് കാർപറ്റ് സ്വീകരണവുമായി ജന്മനാട്; എന്തുകൊണ്ട് മെസ്സി അർജന്റീനയിലേക്ക് മടങ്ങിയില്ല?

ന്യൂജഴ്സിയിൽ നടന്ന ഫിഫ ലോകകപ്പ് കലാശപ്പോരിൽ സ്പെയിനിനോട് എക്സ്ട്രാ ടൈമിൽ അടിയറവ് പറഞ്ഞതോടെ, കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ടീമെന്ന അപൂർവ നേട്ടമാണ് അർജന്റീനയ്ക്ക് നഷ്ടമായത്. എങ്കിലും തോൽവിയുടെ നിരാശയിലല്ലാതെ, തിരികെയെത്തിയ ദേശീയ ടീമിനെ വിമാനത്താവളത്തിൽ റെഡ് കാർപറ്റും മിലിറ്ററി ബാൻഡും ഒരുക്കി വൻ സ്വീകരണത്തോടെയാണ് ജന്മനാട് വരവേറ്റത്. എസൈസയിലെ മിനിസ്ട്രോ പിസ്റ്ററിനി രാജ്യാന്തര വിമാനത്താവളത്തിനും സമീപത്തുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഓഫീസിനും മുന്നിൽ ആയിരക്കണക്കിന് ആരാധകരാണ് കളിക്കാർക്ക് പിന്തുണയുമായി തടിച്ചുകൂടിയത്. ജനത്തിരക്ക് കാരണം കളിക്കാർക്ക് എളുപ്പത്തിൽ Read More…

Sports

കിരീടം, പിന്നാലെ സിംഹാസനവും; റാങ്കിങ്ങിൽ ഒന്നാമൻ സ്പെയിൻ, ഇന്ത്യയുടെ റാങ്ക് എത്രയാണെന്നറിയാമോ?

സൂറിച്ച്‌: ഫുട്‌ബോൾ ലോകകപ്പ്‌ കിരീടം കരസ്ഥമാക്കിയതിന് പിന്നാലെ സ്‌പെയിൻ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. അർജന്റീനയെ രണ്ടാം സ്‌ഥാനത്തേക്ക് തള്ളിയാണ് അവർ ഒന്നാമതെത്തിയത്. ഫ്രാൻസ്‌ മൂന്നാം സ്‌ഥാനത്ത് തന്നെ തുടരുന്നു. ഞായറാഴ്‌ച ന്യൂജഴ്‌സിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ്‌ സ്‌പെയിൻ ചാമ്പ്യന്മാരായത്‌. ലോകകപ്പിൽ മൂന്നാം സ്‌ഥാനം നേടിയ ഇംഗ്ലണ്ട്‌ നാലാം റാങ്കിൽ തുടരുകയാണ്. ഫ്രാൻസിനെ 6-4 ന്‌ തകർത്താണ്‌ ഇംഗ്ലണ്ട്‌ വെങ്കലം നേടിയത്‌. അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ അഞ്ചാം സ്‌ഥാനത്തുണ്ട്. Read More…

Featured Sports

‘തോൽവി തൊണ്ടതൊടാതെ വിഴുങ്ങാൻ പ്രയാസം, ഈ മുറിവുണങ്ങാൻ സമയമെടുക്കും’; മെസ്സിയുടെ വൈകാരിക സന്ദേശം

FIFA ലോകകപ്പ് ഫൈനലില്‍ സ്പെയിനോട് തോറ്റശേഷം അര്‍ജന്റീനയുടെ നായകന്‍ ലയണൽ മെസ്സിയുടെ ആദ്യ പ്രതികരണം പുറത്ത്. എത്ര മികച്ച കളിക്കാർക്കും ഹൃദയം തകരുന്ന അനുഭവങ്ങൾ ഉണ്ടാകാം എന്നതിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ മത്സരം. ലോകകപ്പ് കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ ശ്രമം പരാജയപ്പെട്ടതിന് അടുത്ത ദിവസം, സ്പെയിനിനെതിരെയുള്ള തോൽവി അങ്ങേയറ്റം വേദനാജനകമാണെന്ന് മെസ്സി സമ്മതിച്ചു. എങ്കിലും തന്റെ ടീമിന്റെ യാത്രയിലും നേട്ടങ്ങളിലും അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീമിന്റെ പോരാട്ടവീര്യത്തെയും രാജ്യത്തിന്റെ പിന്തുണയെയും തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളിൽ Read More…