ഒരു വിചിത്രമായ കാരണം പറഞ്ഞ് വിവാഹാലോചന നിരസിച്ചതായി അവകാശപ്പെടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രതിവർഷം 40 ലക്ഷം രൂപ വരുമാനമുള്ള, സുന്ദരനായ ഒരു യുവാവിന്റെ വിവാഹാലോചന, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സ്വന്തം ‘റോൾ മോഡലായി’ കരുതുന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് താൻ വേണ്ടെന്നുവെച്ചു എന്നാണ് ഒരു യുവതി എക്സിൽ (ട്വിറ്റർ) കുറിച്ചത്. ‘ആരുഹി റെഡ്ഡി’ എന്ന വെരിഫൈഡ് അക്കൗണ്ടിൽ നിന്നാണ് ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടിരിക്കുന്നത്. “എനിക്ക് അടുത്തിടെ ഒരു വിവാഹാലോചന Read More…
ഐ.ഐ.ടി ടോപ്പർ ഈ ചോദ്യത്തിൽ വീണു: ‘കൗൺ ബനേഗാ ക്രോർപതി’യിലെ ആ 1 കോടിയുടെ ചോദ്യം ഏതായിരുന്നു?
ഓഗസ്റ്റ് 19-ന് സംപ്രേഷണം ചെയ്ത ‘കോൺ ബനേഗ ക്രോർപതി 18’-ൽ ഐ.ഐ.ടി ബോംബെ ടോപ്പറായ യോഗേഷ് സാഹുവിന് ഒരു തെറ്റായ ഉത്തരം ഒരു കോടി നഷ്ടപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 23-കാരനായ യോഗേഷ് 1 കോടി രൂപയുടെ ചോദ്യത്തിൽ ഇടറി 50 ലക്ഷം രൂപ നേട്ടത്തോടെയാണ് മത്സരം അവസാനിപ്പിച്ചത്. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് യു.പി.എസ്.സി സ്വപ്നത്തിനായി ശ്രമിക്കുന്ന യോഗേഷിന്റെ തീരുമാനവും അതിന് കുടുംബം നൽകിയ പിന്തുണയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1943-ൽ മുംബൈയിലെ മഹാലക്ഷ്മി റെയ്‌സ്‌കോഴ്‌സിൽ Read More…
105-ാം വയസ്സിൽ ജയിൽ മോചനം: 1988-ലെ കൊലപാതകക്കേസിലെ പ്രതിയെ വെറുതെവിട്ട് സുപ്രീം കോടതി!
ന്യൂഡൽഹി: 1988-ലെ കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 105 വയസ്സുള്ള രസിക് ചന്ദ്ര മണ്ഡലിനെ മോചിപ്പിക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. 2024-ൽ ഇയാൾക്ക് അനുവദിച്ച ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തിയ കോടതി, ശിക്ഷയിൽ ഇനിയും കാലയളവ് ബാക്കിയുണ്ടെങ്കിൽപോലും അത് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്ത് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷാകാലാവധി പൂർത്തിയായിട്ടില്ലെങ്കിൽപോലും ഇയാളെ ഇനി കസ്റ്റഡിയിലെടുക്കില്ലെന്ന് കോടതി വ്യക്തമാക്കി. Read More…
ഇതൊക്കെ കുടിക്കാൻ ആളുണ്ടോ? മുലപ്പാലിൽ തയാറാക്കിയ കോഫി! ‘മമ്മി മോക്ക’ സോഷ്യൽ മീഡിയയിൽ വൈറൽ
വിചിത്രമായ ചേരുവകളും അപ്രതീക്ഷിതമായ പരീക്ഷണങ്ങളും കാരണം ഭക്ഷണപാനീയങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാധാരണമാണ്. കോഫിയിലെ വൈവിധ്യമാർന്ന രുചികൾ മുതൽ വ്യത്യസ്ത ഭക്ഷണ രീതികൾ വരെ ഇന്റർനെറ്റിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ വിചിത്രമായ ഒരു വാദവുമായി എത്തിയിരിക്കുന്ന ഒരു പാനീയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. മനുഷ്യന്റെ മുലപ്പാൽ ചേർത്താണ് നിർമ്മിച്ചതെന്ന് അവകാശപ്പെടുന്ന “മമ്മി മോക്ക” (Mommy Mocha) എന്ന പാനീയത്തിന്റെ പേരിൽ ലോസ് ഏഞ്ചഞ്ചലസിലെ ഒരു കഫേ വൈറൽ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ്. Read More…
അന്ധവിശ്വാസത്തിന്റെ അറ്റം: ആചാരത്തിനിടെ പുല്ലും വൈക്കോലും തിന്ന് 70-കാരൻ; ശരീരത്തിൽ മഹിഷാസുരൻ ‘പ്രവേശിച്ചു’ ! -വീഡിയോ
ഉത്തർപ്രദേശിലെ രുദ്ലാപൂർ ഗ്രാമത്തിൽ നാഗപഞ്ചമി ദിനത്തിൽ നടന്ന വേറിട്ടൊരു ആചാരത്തിൽ 70-കാരനായ വയോധികൻ മൃഗങ്ങളെപ്പോലെ പുല്ലും വൈക്കോലും കാലിത്തീറ്റയും തിന്നുന്നത് കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടി. ബുദ്ധിറാം എന്ന് പേരുള്ള വയോധികനാണ് ഈ ആചാരത്തിന്റെ ഭാഗമായി കന്നുകാലികൾക്കായി വെച്ചിരുന്ന ഭക്ഷണം കഴിച്ചത്. നാഗപഞ്ചമി ദിനത്തിൽ ബുദ്ധിറാമിന്റെ ശരീരത്തിൽ മഹിഷാസുരൻ “പ്രവേശിച്ചു” എന്നാണ് ഗ്രാമവാസികളുടെ അവകാശവാദം. 1975 മുതൽ മൂന്ന് വർഷത്തിലൊരിക്കൽ നാഗപഞ്ചമി ദിനത്തിൽ ഈ ആചാരം നടക്കുന്നുണ്ടെന്ന് പ്രാദേശികവാസികൾ പറയുന്നു. സമയ മാതാ ക്ഷേത്രത്തിൽ നടന്ന പ്രത്യേക Read More…
“ഞങ്ങളും ഇന്ത്യക്കാരാണ്”: ‘ചൈനക്കാരി’ എന്ന് വിളിച്ചവർക്ക് ചുട്ടമറുപടി നൽകി അരുണാചൽ പെൺകുട്ടി- വീഡിയോ
തന്റെ രൂപത്തിന്റെ പേരിൽ ‘ചൈനക്കാരി’ എന്ന് വിളിച്ചവരോട് താൻ ഇന്ത്യക്കാരിയാണെന്ന് ഉറപ്പിച്ചുപറയുന്ന അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നിന്നുള്ള ഒരു കൊച്ചുകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വംശീയമായ ചോദ്യം ചെയ്യലിൽ തനിക്കുള്ള ദേഷ്യവും വിഷമവും ഈ കൊച്ചുകുട്ടി വീഡിയോയിലൂടെ തുറന്നുപറയുന്നുണ്ട്. “ഞങ്ങൾ ഇന്ത്യക്കാരാണ്. നിങ്ങൾ ഞങ്ങളെ ചൈനക്കാരെന്ന് വിളിക്കുമ്പോൾ ഞങ്ങൾക്ക് വളരെ ദേഷ്യവും സങ്കടവും വരും. ഞങ്ങളെ ഇന്ത്യക്കാരെന്ന് വിളിക്കൂ. ഞങ്ങൾ ഇന്ത്യക്കാരാണ്, ഇറ്റാനഗറിലാണ് ഞങ്ങൾ താമസിക്കുന്നത്,” എന്ന് നിഷ്കളങ്കമായി ആ കുട്ടി പറയുന്നു. കുട്ടിയുടെ ഈ Read More…
തെണ്ടുന്നതാണോ ലാഭം? സുഹൃത്തിനെ ഭിക്ഷക്കാരനാക്കി യൂട്യൂബര്‍; ഞെട്ടിച്ച് വരുമാനം, മാസം ലക്ഷങ്ങൾ- വീഡിയോ വൈറൽ
തെരുവിൽ ഭിക്ഷ യാചിക്കുന്ന ഒരാൾക്ക് ഒരു ദിവസം എത്ര രൂപ വരുമാനം ലഭിക്കുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ വേറിട്ടൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് ഉത്തരേന്ത്യൻ യൂട്യൂബറായ പുരുഷോത്തം വസിഷ്ഠും സുഹൃത്ത് സച്ചിനും. ഹരിദ്വാറിലെ കാവഡ് മേളയ്ക്കിടെ ഭിക്ഷാടകന്റെ വേഷമണിഞ്ഞാണ് ഇരുവരും വിഡിയോ ചിത്രീകരിച്ചത്. ദിവസം 1,000 മുതൽ 2,000 രൂപ വരെ പ്രതീക്ഷിച്ച സ്ഥാനത്ത് ദിവസാവസാനം വലിയൊരു തുകയാണ് ഇവർക്ക് ലഭിച്ചത്. കീറിയ വസ്ത്രങ്ങൾ ധരിച്ച്, മുഖത്ത് കരിതേച്ച്, കൈയിലൊരു പാത്രവുമായാണ് സച്ചിൻ തെരുവിലിറങ്ങിയത്. ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നതിനായി Read More…
വിചിത്രം! അയോദ്ധ്യയിൽ കുരങ്ങൻ 42,105 രൂപ തട്ടിയെടുത്തു, പഴം നൽകി ശ്രദ്ധ തിരിച്ച് പണം വീണ്ടെടുത്ത് പോലീസ്
അയോദ്ധ്യയിലെ സിവില്‍ ലൈന്‍സ് പ്രദേശത്ത് സ്ത്രീയുടെ പക്കൽ നിന്ന് കുരങ്ങൻ 42,105 രൂപ തട്ടിയെടുത്ത് കടന്ന സംഭവം കൗതുകകരമായ രീതിയിലാണ് അവസാനിച്ചത്. പണം തിരികെ പിടിക്കാൻ കുരങ്ങനെ ഓടിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നതിന് പകരം, പോലീസുകാർ ലളിതമായ ഒരു വഴി കണ്ടെത്തി—ഒരു പഴം നൽകി കുരങ്ങന്റെ ശ്രദ്ധ തിരിച്ചു. കോട്ടവാലി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഞ്ജു ദേവി എന്ന സ്ത്രീയുടെ പണമാണ് കുരങ്ങൻ എടുത്തുകൊണ്ടുപോയത്. കുരങ്ങനിൽ നിന്ന് പണം തിരികെ വാങ്ങാൻ അവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. Read More…
വെറും ടൈം വേയ്സ്റ്റ്, എന്റെ മക്കളെ കോളേജിൽ വിടില്ല, MIT ഡ്രോപ്പ്ഔട്ടായ കോടീശ്വരന്റെ പരാമർശം വൻ ചർച്ചയാകുന്നു!
ലിഫ്റ്റിന്റെയും പ്രെസ്റ്റോയുടെയും സഹസ്ഥാപകനായ രജത് സൂരി, തന്റെ മക്കൾ ഉന്നത വിദ്യാഭ്യാസത്തിനായി കോളേജിൽ പോകേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിലെ പൂർവ്വവിദ്യാർത്ഥിയായ സൂരി, തന്റെ വ്യവസായ സംരംഭങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2008-ൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) സ്കോളർഷിപ്പോടു കൂടിയുള്ള പിഎച്ച്ഡി/എംബിഎ പഠനം ഉപേക്ഷിക്കുകയായിരുന്നു. പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിട്ടുണ്ടെങ്കിലും, ഇത്തരം സ്ഥാപനങ്ങൾ ഒരാളുടെ ജീവിതത്തിൽ എത്രത്തോളം മൂല്യം ഉണ്ടാക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വാട്ടർലൂവിൽ നിന്ന് Read More…














