Oddly News

ഏഴാം നിലയിലെ ജനലിൽ ചാരിയിരുന്ന യുവതി ഫ്രെയിം തകർന്ന് താഴേക്ക് പതിച്ചു! കാമുകൻ നോക്കിനിൽക്കെ ദാരുണ മരണം!

സാവോ ലൂയിസ്: ഹോട്ടലിലെ ഏഴാം നിലയിലെ ജനലിന്റെ അലുമിനിയം ഫ്രെയിം തകർന്ന് താഴേക്ക് വീണ് 26 കാരിയായ റെനാറ്റ റെബേക്ക നെഗ്രാവോ സൽദാൻഹ ഡോസ് സാന്റോസ് എന്ന യുവതി മരിച്ചു. സാവോ ലൂയിസിലെ പോണ്ട ഡി അരേയയിലുള്ള ‘റിയോ പോട്ടി’ ഹോട്ടലിലാണ് ഈ ദാരുണ സംഭവമുണ്ടായത്.

ഇടനാഴിയിലൂടെ നടന്നു വരുന്നതിനിടയിൽ യുവതി ജനൽപ്പടിയിൽ ഇരിക്കുകയും, ഈ സമയത്ത് അലുമിനിയം ഫ്രെയിം ഇളകി ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുകളിലേക്ക് വീഴുകയുമായിരുന്നു. അപകടസമയത്ത് യുവതിയുടെ കാമുകനും ഒപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നിലവിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവസമയത്ത് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി വ്യക്തമാക്കിയ പൊലീസ് യുവതിയുടെ കാമുകനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. കേസിൽ ദുരൂഹതയില്ലെന്നും നടന്നത് അപകടമാണെന്നുമാണ് പോലീസിന്റെ നിഗമനം. രണ്ട് മക്കളുടെ അമ്മയായ റെനാറ്റ, കാമുകനൊപ്പം പോക്കർ മത്സരത്തിൽ പങ്കെടുക്കാനാണ് ഒക്ടോബർ 28-ന് സാവോ ലൂയിസിലെത്തിയത്.