സാവോ ലൂയിസ്: ഹോട്ടലിലെ ഏഴാം നിലയിലെ ജനലിന്റെ അലുമിനിയം ഫ്രെയിം തകർന്ന് താഴേക്ക് വീണ് 26 കാരിയായ റെനാറ്റ റെബേക്ക നെഗ്രാവോ സൽദാൻഹ ഡോസ് സാന്റോസ് എന്ന യുവതി മരിച്ചു. സാവോ ലൂയിസിലെ പോണ്ട ഡി അരേയയിലുള്ള ‘റിയോ പോട്ടി’ ഹോട്ടലിലാണ് ഈ ദാരുണ സംഭവമുണ്ടായത്. ഇടനാഴിയിലൂടെ നടന്നു വരുന്നതിനിടയിൽ യുവതി ജനൽപ്പടിയിൽ ഇരിക്കുകയും, ഈ സമയത്ത് അലുമിനിയം ഫ്രെയിം ഇളകി ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുകളിലേക്ക് വീഴുകയുമായിരുന്നു. അപകടസമയത്ത് യുവതിയുടെ കാമുകനും ഒപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി Read More…
Tag: Brazil
കൊച്ചിയെ ഇളക്കിമറിച്ച് സാംബാ മാജിക്: ലെജൻഡ്‌സിനോട് ‘കട്ടയ്ക്കു’ പിടിച്ച് ഇന്ത്യ സ്‌റ്റാര്‍സ്; ബ്രസീലിന് (4–3 ) ജയം
കൊച്ചിയിൽ ആവേശം വിതറിയ മത്സരത്തിൽ ഇന്ത്യ ഓൾ സ്റ്റാർസ് ഇലവനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ ലെജൻഡ്സ്. റൊണാൾഡീഞ്ഞോയും റിവാൾഡോയും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ അണിനിരന്ന മത്സരത്തിൽ ഹാട്രിക് നേടിയ ഫെർണാണ്ടീഞ്ഞോയാണ് ബ്രസീലിന്റെ വിജയം ഉറപ്പാക്കിയത്. പരാജയപ്പെട്ടെങ്കിലും ഇരട്ട ഗോളുകൾ നേടിയ മലയാളി താരം സി.കെ. വിനീത് ഇന്ത്യയ്ക്കായി തിളങ്ങി. അഷിം ബിശ്വാസാണ് ഇന്ത്യയുടെ മൂന്നാം ഗോൾ കണ്ടെത്തിയത്. തുടക്കം മുതൽ ബ്രസീലിയൻ താരങ്ങൾ തുടർച്ചയായി ഇന്ത്യൻ ഗോൾമുഖം ആക്രമിച്ചെങ്കിലും 13-ാം മിനിറ്റിൽ ഇന്ത്യയാണ് ആദ്യ Read More…
ഹാളണ്ടിനെ ഡ്രസിങ് റൂമിലെത്തി കെട്ടിപ്പിടിച്ച് നോർവേ രാജകുമാരി, ‘വൈക്കിങ് റോ’ നയിച്ച് സൂപ്പർ താരം– വീഡിയോ
ന്യൂയോർക്ക്∙ ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ബ്രസീലിനെ തകർപ്പൻ ജയത്തോടെ മറികടന്ന നോർവേ സൂപ്പർ താരം എർലിങ് ഹാളണ്ടിന് ടീം ക്യാംപിൽ രാജകീയ വരവേൽപ്പ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേ ബ്രസീലിനെ തോൽപ്പിച്ചത്. അവസാന നിമിഷങ്ങളിൽ ഹാളണ്ട് നേടിയ നിർണായക ഗോളുകളാണ് നോർവേയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരശേഷം നോർവേ ടീമിന്റെ ഡ്രസിങ് റൂമിലെത്തിയ നോർവീജിയൻ രാജകുമാരി ഇൻഗ്രിഡ് അലക്സാണ്ട്ര ഹാളണ്ടിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. നോർവേ രാജകുമാരൻ സ്വെരെ മാഗ്നസും രാജകുമാരിക്കൊപ്പം ടീമിനെ കാണാൻ എത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടം മുതൽ Read More…
രക്ഷകൻ മാർട്ടിനെല്ലി! പിന്നിൽ നിന്നശേഷം തിരിച്ചടിച്ച് ബ്രസീൽ, ജപ്പാനെ തകർത്ത് പ്രീക്വാർട്ടറിൽ
ഹൂസ്റ്റൺ ∙ ജപ്പാനെതിരെ ആദ്യം ഒരു ഗോളിന് പിന്നിൽ പോയ ശേഷം, തുടർച്ചയായി രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബ്രസീൽ ആവേശകരമായ വിജയം സ്വന്തമാക്കി. കളിയുടെ 29-ാം മിനിറ്റിൽ കൈഷു സാനോയിലൂടെ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 56-ാം മിനിറ്റിൽ കാസെമിറോ നേടിയ മനോഹരമായ ഹെഡർ ഗോളിലൂടെ ബ്രസീൽ സമനില പിടിച്ചു. മത്സരം സമനിലയിലായി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ, ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ (90+5′) ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിന്റെ വിജയഗോൾ കുറിച്ചു. മുൻപ് 2006 ലോകകപ്പിൽ Read More…
ആകാശത്ത് ആളിക്കത്തി ഹോട്ട് എയർ ബലൂൺ; ബ്രസീലിൽ എട്ട് പേർക്ക് ദാരുണാന്ത്യം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ ഹോട്ട് എയർ ബലൂണിന് ആകാശത്തുവെച്ച് തീപിടിച്ച് എട്ടുപേർ മരിച്ചു. ശനിയാഴ്ച തെക്കൻ ബ്രസീലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പ്രിയ ഗ്രാൻഡെയിലാണ് രാജ്യം നടുങ്ങിയ ഈ ദുരന്തം ഉണ്ടായത്. താഴ്‌വരകളുടെ മനോഹരമായ കാഴ്ചകൾ കാണാൻ പോയ ബലൂണിലാണ് അപകടമുണ്ടായത്. പൈലറ്റ് ഉൾപ്പെടെ 21 പേരാണ് ബലൂണിൽ ഉണ്ടായിരുന്നത്. ഇതിൽ പൈലറ്റും 12 യാത്രക്കാരും ഉൾപ്പെടെ 13 പേർ രക്ഷപ്പെട്ടു. അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ആകാശത്തുവെച്ച് Read More…
ബ്രസീല്‍ 3 ഗോളടിച്ചാൽ മഞ്ഞൾപ്പൊടിക്ക് 3 ശതമാനം വിലക്കുറവ്, അർജന്റീനയ്ക്ക് പാസയം മിക്സ്, ജർമ്മനിക്ക് അപ്പംപൊടി, ഓഫറുമായി സപ്ലൈകോ
ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പ്രമാണിച്ച് കസ്റ്റമേഴ്‌സിനും ഫുട്ബോൾ പ്രേമികൾക്കുമായി ‘സപ്ലൈകോ സോക്കര്‍ ഇലവന്‍’ എന്ന പേരിൽ പുതിയ ഓഫർ പദ്ധതിയുമായി സപ്ലൈകോ . ഈ മാസം 15-ന് തുടങ്ങുന്ന പദ്ധതിയിലൂടെ, ലോകകപ്പിൽ കളിക്കുന്ന പ്രധാനപ്പെട്ട 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധിപ്പിച്ച് മികച്ച വിലക്കുറവാണ് നൽകുന്നത്. ഇതിൽ ഓരോ കളിയിലും ഒരു ടീം അടിക്കുന്ന ഗോളുകളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശതമാനമായിരിക്കും ആ ടീമിന്റെ ശബരി ഉൽപ്പന്നത്തിന് ഡിസ്‌കൗണ്ടായി ലഭിക്കുക. ഉദാഹരണത്തിന്, ഒരു കളിയിൽ ബ്രസീൽ Read More…
‘കുപ്പിപ്പാല്‍ കുടിക്കും പാപ്പം തിന്നും’; 12കാരിയെന്ന് പറഞ്ഞ് 37കാരി കുടുംബത്തെ പറ്റിച്ചത് 14 മാസം !
പേര് മാറ്റിയും വേഷം മാറിയും ആളുകൾ തട്ടിപ്പ് നടത്തിയ വാർത്തകൾ ദിവസവും നാം കേൾക്കാറുണ്ട്. എന്നാൽ പ്രായം മറച്ചുവെച്ച് നടത്തുന്ന തട്ടിപ്പുകൾ വളരെ അപൂർവമാണ്. ബ്രസീലിൽ അടുത്തിടെ ഒരു 37-കാരി നടത്തിയ വിചിത്രമായ തട്ടിപ്പിന്റെ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രായം കുറച്ച് കാണിച്ച് ഡേറ്റിങ് ആപ്പുകൾ വഴി നടത്തുന്ന തട്ടിപ്പല്ല ഇത്. പകരം തനിക്ക് വെറും 12 വയസ്സ് മാത്രമാണെന്ന് വിശ്വസിപ്പിച്ച് ഒരു ദമ്പതികളെ പറ്റിച്ചായിരുന്നു ഈ സ്ത്രീയുടെ തട്ടിപ്പ്. ബ്രസീലിലെ ജോയിൻവില്ലെ നഗരത്തിലാണ് Read More…
നൂൽബന്ധമില്ലാതെ ശരീരം, പകരം കളിക്കാരുടെ സ്റ്റിക്കർ; ബ്രസീലിയൻ സുന്ദരിയുടെ ‘പാനിനി ആൽബം’ വൈറല്‍
റിയോ ഡി ജനൈറോ: 2026-ലെ ലോകകപ്പിന് മുന്നോടിയായി ബ്രസീലിയൻ ഇൻഫ്ളുവൻസറായ കെരോളായ് ചാവേസ് നടത്തിയ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. ഇൻസ്റ്റഗ്രാമിൽ അഞ്ച് മില്യണിലധികം ഫോളോവേഴ്‌സുള്ള താരം, ആയിരത്തിലധികം ഫുട്ബോൾ കളിക്കാരുടെ സ്റ്റിക്കറുകൾ തന്റെ ശരീരത്തിൽ ഒട്ടിച്ചുകൊണ്ടാണ് ഇത്തവണ ആരാധകർക്ക് മുന്നിലെത്തിയത്. kerolay_chaves എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർക്കസ് റാഷ്‌ഫോർഡ്, എൻസോ ഫെർണാണ്ടസ് തുടങ്ങിയ ലോകപ്രശസ്ത താരങ്ങളുടെ ചിത്രങ്ങളാണ് കെരോളായ് തന്റെ ശരീരത്തിൽ മനോഹരമായി ക്രമീകരിച്ചിരുന്നത്. Read More…
10 വര്‍ഷം ഉടമയുടെ കല്ലറയ്‌ക്കരികില്‍ കാവല്‍; ഇനി ബോബിന്റെ പേരില്‍ നിയമം
ബ്രസീലിയ: ബ്രസീലുകാരുടെ പ്രിയപ്പെട്ട ‘ബോബിന്റെ’ പേരില്‍ ഇനി നിയമവും. ഉടമയുടെ കല്ലറയ്‌ക്കു സമീപം 10 വര്‍ഷത്തോളം കാവല്‍നിന്നാണ് ബോബ് എന്ന നായ പ്രശസ്‌തനായത്. സാവോ പോളോയിലെ ഒരു ശ്‌മശാനത്തിലാണു അവന്റെ ഉടമയെ അടക്കം ചെയ്‌തത്.ബോബിന്റെ ജീവിതം ചര്‍ച്ചയായതോടെ സാവോ പോളോയില്‍ വളര്‍ത്തുമൃഗങ്ങളെ ഉടമകളുടെ കല്ലറയ്‌ക്ക് സമീപം അടക്കം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. ‘ബോബ് കോവെയ്‌റോ’ (കോവെയ്‌റോ എന്നാല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ കല്ലറ എന്ന് അര്‍ത്ഥം) എന്ന് ഓമനപ്പേരില്‍ അറിയപ്പെട്ട നായ, 2021ല്‍ മരിക്കുന്നതുവരെ കല്ലറയ്‌ക്കു സമീപം തുടര്‍ന്നു. Read More…









