Lifestyle

ഇലക്ട്രിക് കരുത്തിൽ പുതിയ മെഴ്സിഡസ് ബെൻസ് ജിഎൽസി

കൊച്ചി: മെഴ്‌സിഡസ് ബെൻസിൻ്റെ പുതിയ ഇലക്ട്രിക് ജിഎൽസി എസ്‌യുവി പുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി സുനേത്ര പവാറും ചേർന്നാണ് ആദ്യമായി ഇന്ത്യയിൽ നിർമിച്ച ഇലക്ട്രിക് ജിഎൽസി എസ്‌യുവി പുറത്തിറക്കിയത്. പൂനെയിലെ ചക്കാനിലുള്ള അത്യാധുനിക നിർമ്മാണ കേന്ദ്രത്തിൽ പുതിയ ഇലക്ട്രിക് ജിഎൽസി എസ്‌യുവിയുടെ പ്രാദേശിക ഉൽപ്പാദനത്തിനും കമ്പനി ഔദ്യോഗികമായി തുടക്കം കുറിച്ചു. മെഴ്‌സിഡസ് ബെൻസ് എജിയുടെ സൂപ്പർവൈസറി ബോർഡ് ചെയർമാൻ മാർട്ടിൻ ബ്രൂഡർമുള്ളർ, ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ ഒല കല്ലേനിയസ്, ചീഫ് ടെക്‌നോളജി ഓഫീസറും Read More…

Oddly News

“ക്രൂരമായ ലൈംഗിക ബന്ധം ഇഷ്ടമാണ്”; ആരോപണം ഉന്നയിച്ച യുവതിയുടെ മെസ്സേജുകൾ പുറത്ത്! ശാസ്ത്രജ്ഞന് കോടതിയിൽ വൻ വിജയം!

പ്രശസ്ത തന്മാത്രാ ജീവശാസ്ത്രജ്ഞനും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) മുൻ പ്രൊഫസറുമായ ഡേവിഡ് സാബറ്റിനിയുടെ ജീവിതം അഞ്ച് വർഷം മുൻപാണ് കീഴ്മേൽ മറിഞ്ഞത്. കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്ന ‘mTOR’ എന്ന പ്രോട്ടീനെക്കുറിച്ചുള്ള ഗവേഷണങ്ങളിലൂടെ നൊബേൽ സമ്മാനത്തിന്റെ വക്കിലെത്തിനിൽക്കെയാണ്, സഹപ്രവർത്തകയായ ക്രിസ്റ്റിൻ കനൗസ് ഇയാൾക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിക്കുന്നത്. തുടർന്ന് വൈറ്റ്ഹൗസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും എംഐടിയിലെയും ഉന്നത പദവികൾ സാബറ്റിനിക്ക് രാജിവെക്കേണ്ടിവന്നു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ലഭിക്കേണ്ടിയിരുന്ന പുതിയ ജോലി പ്രതിഷേധങ്ങളെത്തുടർന്ന് നഷ്ടപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് കടുത്ത വിഷാദരോഗത്തിലായ Read More…

Crime

റീൽസിനായി ക്രൂരത! പെട്രോൾ കുടിപ്പിച്ച ശേഷം യുവാവിന് തീകൊളുത്തി; കൊൽക്കത്തയിൽ 3 പേർ അറസ്റ്റിൽ!

സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനായി കൊൽക്കത്തയിൽ ഒക്ടോബർ 27-ന് ഒരാളെ നിർബന്ധിപ്പിച്ച് പെട്രോൾ കുടിപ്പിച്ച ശേഷം തീ കൊളുത്തി. കേസിലെ പ്രതികൾ ഇയാൾക്ക് നേരെ ഈ അതിക്രമം കാട്ടുകയായിരുന്നു. കൊൽക്കത്തയിലെ ഗർഫ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇയാളെ ഒരു സംഘം ആളുകൾ ഗർഫയിലെ ഹാൽത്തു പ്രദേശത്തുള്ള കുളത്തിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കളി എന്ന വ്യാജേന ഇയാളെ ഹെൽമറ്റ് ധരിപ്പിക്കുകയും കണ്ണുകൾ കെട്ടിയ ശേഷം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ Read More…

Oddly News

“ഞാനല്ല സാർ!” ഒരാള്‍ അത്‍ലറ്റ്, മറ്റെയാള്‍ക്ക് ലഹരിക്കടത്ത്; സഹോദരന്‍മാര്‍ മാറിപ്പോയി, അത്‍ലറ്റിന്റെ നെഞ്ചില്‍ നിറയൊഴിച്ച് പൊലീസ്- വീഡിയോ

യു.എസ്സിലെ ന്യൂ ഹാംപ്ഷയറിൽ നിന്ന് സങ്കടകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. നാടിന് അഭിമാനമായ കോളജ് അത്‍ലറ്റായ മാവ്‍റിക് ലിയോൺ എന്ന യുവാവിനാണ് ക്രിമിനലായ സഹോദരൻ ജോൺ ഡിക്കോട്ട ലിയോണിന് പകരം പൊലീസിന്റെ വെടിയേൽക്കേണ്ടി വന്നത്. ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഡിക്കോട്ട, പരോളിലിറങ്ങി നേരെ തന്റെ വീട്ടിലെത്തുകയായിരുന്നു. ഈ സമയം മാവ്റിക് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിടെവെച്ച് മാവ്റിക്കുമായി വഴക്കുണ്ടാക്കിയ ഡിക്കോട്ട, കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദാരുണമായ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി മാവ്റിക് ഉടൻ Read More…

Movie News

മാസ്സ് ലുക്കിൽ കമൽ ഹാസൻ. എസ് യു അരുൺകുമാർ ചിത്രം “സാണ്ടിയാർ” ഫസ്റ്റ് ലുക്ക്

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ‘സാണ്ടിയാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെയും ടർമറിക് മീഡിയയുടെയും സഹകരണത്തിൽ ഒരുങ്ങുന്ന ചിത്രം കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് നിർമ്മിക്കുന്നത്. കമൽ ഹാസന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്. എസ്. ഡിസ്നിയാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. പതിവ് രൂപത്തിൽ നിന്ന് വ്യത്യസ്തമായി Read More…

Featured Lifestyle

പിന്നല്ലാതെ.. ! 40,000 രൂപയുടെ തലയിണയോ! കഴുത്തുവേദനയ്ക്ക് ജപ്പാനിൽ പോയി ഇന്ത്യൻ യുവതിയുടെ ഷോപ്പിംഗ് ! 400 വർഷം പഴക്കമുള്ള കടയിൽ നിന്ന്

ജപ്പാൻ സന്ദർശനത്തിനിടെ ഇന്ത്യാക്കാരിയായ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ്40,000 രൂപ വിലമതിക്കുന്ന ഒരു പ്രത്യേക തലയിണ വാങ്ങിയ സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലും കൂടുതൽ സമയം ജോലി ചെയ്യുന്നത് മൂലം ഉണ്ടാകുന്ന വിട്ടുമാറാത്ത കഴുത്തുവേദന മാറ്റാനും നല്ല ഉറക്കം ലഭിക്കാനുമുള്ള ഒരു മാര്‍ഗമായാണ് ഇതിനെ അവർ വിശേഷിപ്പിച്ചത്. വിപൻദീപ് കൗർ എന്ന ഈ യുവതി ജപ്പാന്‍ യാത്രയ്ക്കിടയിൽ നിഹോൺബാഷിയിലുള്ള 400 വർഷത്തോളം പഴക്കമുള്ള കടയിൽ നിന്നാണ് നിഷികാവ എന്ന പ്രശസ്തമായ ജാപ്പനീസ് Read More…

Crime

ആറു പെണ്‍കുട്ടികളെ സെക്സ് റാക്കറ്റിന് വിറ്റ് കുടുംബം; രക്ഷപ്പെടുത്തി പൊലീസ്! രണ്ടു കുട്ടികൾക്ക് ലൈംഗിക രോഗങ്ങൾ!

രാജസ്ഥാനിലെ ഝാലവാറിൽ ഒരു കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ പെൺവാണിഭ സംഘത്തിൽ നിന്ന് പോലീസ് രക്ഷപ്പെടുത്തി. 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളെ സെക്സ് റാക്കറ്റിന് വിറ്റ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. രക്ഷപ്പെടുത്തിയ ആറ് പേരിൽ അഞ്ച് പെൺകുട്ടികൾ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ, ഇതിൽ രണ്ട് കുട്ടികൾക്ക് ലൈംഗിക രോഗങ്ങൾ ഉള്ളതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക ഗോത്രവിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ ഇടനിലക്കാർ മുഖേന സെക്സ് Read More…

Oddly News

ഏഴാം നിലയിലെ ജനലിൽ ചാരിയിരുന്ന യുവതി ഫ്രെയിം തകർന്ന് താഴേക്ക് പതിച്ചു! കാമുകൻ നോക്കിനിൽക്കെ ദാരുണ മരണം!

സാവോ ലൂയിസ്: ഹോട്ടലിലെ ഏഴാം നിലയിലെ ജനലിന്റെ അലുമിനിയം ഫ്രെയിം തകർന്ന് താഴേക്ക് വീണ് 26 കാരിയായ റെനാറ്റ റെബേക്ക നെഗ്രാവോ സൽദാൻഹ ഡോസ് സാന്റോസ് എന്ന യുവതി മരിച്ചു. സാവോ ലൂയിസിലെ പോണ്ട ഡി അരേയയിലുള്ള ‘റിയോ പോട്ടി’ ഹോട്ടലിലാണ് ഈ ദാരുണ സംഭവമുണ്ടായത്. ഇടനാഴിയിലൂടെ നടന്നു വരുന്നതിനിടയിൽ യുവതി ജനൽപ്പടിയിൽ ഇരിക്കുകയും, ഈ സമയത്ത് അലുമിനിയം ഫ്രെയിം ഇളകി ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുകളിലേക്ക് വീഴുകയുമായിരുന്നു. അപകടസമയത്ത് യുവതിയുടെ കാമുകനും ഒപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി Read More…

Featured Spotlight

വന്‍ചതി!!! ഇ-20 അല്ല, ഇത് ഇ-31.2 ! E20 പെട്രോളില്‍ 31.2 ശതമാനം വരെ എഥനോള്‍; നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം

ബംഗളൂരു: ഇ-20 പെട്രോളിന്റെ മറവിൽ നടക്കുന്ന വലിയ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ട് കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്‌വാൻ അർഷാദ്. പൊതുമേഖലാ, സ്വകാര്യ എണ്ണക്കമ്പനികൾ വിൽക്കുന്ന ഇ20 പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞതായി വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി ശേഖരിച്ച 63 പെട്രോൾ സാമ്പിളുകൾ പരിശോധിച്ചതിൽ ഐ.ഒ.സിയുടെ പെട്രോളിൽ 31.2 ശതമാനവും, എച്ച്.പി.സി.എല്ലിൽ 30.5 ശതമാനവും, ബി.പി.സി.എല്ലിൽ 26.5 ശതമാനവും എഥനോൾ കണ്ടെത്തി. സ്വകാര്യ കമ്പനികളായ Read More…