Oddly News

‘ഇത് എന്റെ ജീവിതം. ഞാൻ ഇങ്ങനെയാണ് പോകേണ്ടത്, ബൈ ബൈ പപ്പാ…’ പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി 21-കാരി, തിരച്ചിൽ

ന്യൂഡൽഹി: പിതാവിനോട് ഫോണിൽ യാത്ര പറഞ്ഞുകൊണ്ട് 21-കാരി നദിയിലേക്ക് എടുത്തുചാടി. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. പായൽ ദേവി എന്ന യുവതിയാണ് ജീവനൊടുക്കാനായി പ്രേമനഗറിലെ ശിവദാൽ പാലത്തിൽ നിന്ന് ചെനാബ് നദിയിലേക്ക് ചാടിയത്. യുവതിക്കായി തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ‘ആരും എന്റെ അടുത്തേക്ക് വരരുത്. ഇത് എന്റെ ജീവിതമാണ്. ഞാൻ ഇങ്ങനെയാണ് പോകേണ്ടതെന്ന് എന്റെ ഹൃദയം പറയുന്നു. ബൈ ബൈ പപ്പാ…’ -ഇതാണ് നദിയിലേക്ക് ചാടുന്നതിന് തൊട്ടുമുമ്പ് പായൽ ദേവി Read More…

Oddly News

മദ്യക്കുപ്പിയുമായി കാറിന് മുകളിൽ താണ്ഡവം! ഡ്രൈവർക്ക് നേരെ മദ്യമൊഴിച്ച് യുവതി ; വീഡിയോ വൈറൽ

ഹരിയാനയിലെ പൊതുനിരത്തിൽ ഒരു യുവതി ബഹളമുണ്ടാക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു . കാറിന്റെ മുകളിൽ കയറിപ്പറ്റിയിരുന്ന് മദ്യക്കുപ്പിയെന്ന് തോന്നിക്കുന്ന ഒന്ന് കൈയ്യിലേന്തി നില്ക്കുന്ന യുവതിയെ ചുറ്റുമുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിലുണ്ട്. തടയാൻ ശ്രമിച്ചവരുമായി യുവതി രൂക്ഷമായ തർക്കത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർ താൻ സഞ്ചരിച്ചിരുന്ന ഓല ടാക്സി ഡ്രൈവർക്ക് നേരെ മദ്യം ഒഴിച്ചതായും ആരോപിക്കപ്പെടുന്നു. നാട്ടുകാർ വിഷയത്തിൽ ഇടപെട്ട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും, ഇവരോട് യുവതി പ്രദേശിക ഭാഷയിലോ അല്ലാതെ ഇംഗ്ലീഷിൽ ഉറക്കെ സംസാരിക്കുകയും വഴക്കിടുകയുമായിരുന്നു. Read More…

Oddly News

സഹയാത്രികനെ തല്ലി, എയർഹോസ്റ്റസിനോട് അസഭ്യം; ആകാശത്ത് അഴിഞ്ഞാടിയ യാത്രക്കാരനെ ‘കെട്ടിപ്പൂട്ടി’ ജീവനക്കാർ! വീഡിയോ

ഡാല്ലാസ്-ഫോർട്ട് വർത്തിൽ നിന്ന് ന്യൂവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനം, ഒരു യാത്രക്കാരൻ അക്രമസ്വഭാവം കാണിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി വൈകി ബാൾട്ടിമോറിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ തടയുകയായിരുന്നു. വിമാനത്തിൽ പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ അധികൃതർ പുറത്താക്കിയ ശേഷം വിമാനം ന്യൂവാർക്കിലേക്ക് യാത്ര തുടർന്നു. യാത്ര തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ശാന്തമായിരുന്ന അന്തരീക്ഷം പെട്ടെന്നാണ് ബഹളമയമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അക്രമാസക്തനായ യാത്രക്കാരൻ തൊട്ടടുത്തിരുന്ന ആളുടെ കഴുത്തിൽ പിടിച്ച് ഉപദ്രവിക്കാൻ തുടങ്ങിയതോടെ വിമാനത്തിലുണ്ടായിരുന്ന Read More…

Oddly News

ലൈറ്റില്ലാതെ കെ.എസ്.ആർ.ടി.സി ബസ്; മൊബൈൽ ഫ്ലാഷുകൾ തെളിയിച്ച് വഴി കാട്ടി യാത്രക്കാർ, അപൂർവ്വ കാഴ്ച!

കർണാടകയിലെ ധാർവാഡ് ജില്ലയിൽ ഹെഡ്‌ലൈറ്റ് തകരാറിലായതിനെ തുടർന്ന് യാത്രികരുടെ മൊബൈൽ ഫോൺ ഫ്ലാഷ്‌ലൈറ്റുകളുടെ വെളിച്ചത്തിൽ ബസ് സർവീസ് നടത്തിയതായി റിപോർട്ട്. നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (NWKRTC) ബസിലാണ് യാത്രക്കാരുടെ ജീവൻ പണയം വെച്ചുള്ള ഈ സംഭവം നടന്നത്. ഹുബ്ബള്ളിയിൽ നിന്ന് രാത്രി 8 മണിയോടെ അട്ടിഗേരിയിലേക്ക് പുറപ്പെട്ട ബസ് കുന്ദ്ഗോൾ താലൂക്കിലെ സാൻഷി ബസ് സ്റ്റോപ്പിന് സമീപമെത്തിയപ്പോഴാണ് ഹെഡ്‌ലൈറ്റ് കേടായത്. എന്നാൽ യാത്ര വഴിയിൽ ഉപേക്ഷിക്കുന്നതിന് പകരം, ഡ്രൈവർ യാത്രക്കാരുടെ സഹായത്തോടെ ബസ് Read More…

Oddly News

കൂട്ടുകാരൻ നൽകിയ പിറന്നാൾ സമ്മാനം ലോട്ടറിടിക്കറ്റ്; അടിച്ചത് 9 കോടി , ഞെട്ടി യുവാവ്!

ഇല്ലിനോയ്സിലെ ഒരു വ്യക്തിക്ക് കൂട്ടുകാരൻ പിറന്നാൾ സമ്മാനമായി നൽകിയ ലോട്ടറി ടിക്കറ്റിലൂടെ ലഭിച്ചത് ഒരു ദശലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ). ഭാര്യ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിനിടെയാണ് സുഹൃത്ത് ഇയാൾക്ക് ഒരു കവറിലാക്കി കുറച്ച് ലോട്ടറി ടിക്കറ്റുകൾ സമ്മാനമായി നൽകിയത്. ഓഗസ്റ്റ് 8-ന് നടന്ന ഇല്ലിനോയ്സ് ലോട്ടറിയുടെ ‘ലോട്ടോ മില്യൺ 2’ നറുക്കെടുപ്പിലെ 11, 17, 22, 26, 36, 45 എന്നീ ആറ് ഭാഗ്യ നമ്പറുകളും ഈ ടിക്കറ്റുമായി ഒത്തുപോകുകയായിരുന്നു. ആദ്യഘട്ടത്തിൽ 1,000 ഡോളർ Read More…

Oddly News

‘ഇതെങ്ങനെ സാധിച്ചു ?’13 കോടി കാഴ്ചകൾ, ഡൽഹി മെട്രോയിലെ വൈറൽ സ്റ്റണ്ടിന് പിന്നിലെന്താണ്? വീഡിയോ വൈറലായതോടെ നടപടി

ഡൽഹി മെട്രോയ്ക്കുള്ളിൽ ബോളിവുഡ് സിനിമാ ശൈലിയിൽ ചിത്രീകരിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും, എന്നാൽ ഇതിന്റെ ചിത്രീകരണ രീതിയെച്ചൊല്ലി വൻ ചർച്ചകൾ ഉയരുകയും ചെയ്തിരിക്കുകയാണ്. കണ്ടന്റ് ക്രിയേറ്ററായ നിഖിൽ കൊച്ചാറിന്റെ ഈ വീഡിയോ ഇതിനകം 137 ദശലക്ഷത്തിലധികം (13.7 കോടി) ആളുകളാണ് കണ്ടത്. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന മെട്രോ ട്രെയിനിന്റെ ഗ്ലാസ് ജനലിൽ ഇയാൾ തന്റെ ഫോൺ ഒട്ടിച്ചു വെക്കുന്നതും, തുടർന്ന് പാട്ടിനൊത്ത് നൃത്തം ചെയ്യുന്നതുമാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോൾ പുറത്തെ ഫോണിൽ പതിയുന്നുണ്ട്. തൊട്ടടുത്ത Read More…

Featured Oddly News

സൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച: തിയേറ്ററിൽ നഗ്നപാദനായി ‘ഹനുമാൻ അംശ്’ കാണുന്ന മനുഷ്യന്‍

ഒരു മനുഷ്യന്‍ തിയേറ്ററിനുള്ളിലിരുന്ന് ‘ഹനുമാൻ അംശ്’ എന്ന സിനിമ കാണുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാദരക്ഷകൾ ഉപേക്ഷിച്ച് വെറുംകാലോടെയിരുന്നാണ് ഇയാൾ സിനിമ കാണുന്നത് എന്നതാണ് ഈ വീഡിയോയിൽ ആളുകളുടെ ശ്രദ്ധ കവർന്ന പ്രധാന കാര്യം. വെള്ള കുർത്തയും പൈജാമയും തൊപ്പിയും ധരിച്ച ഈ വ്യക്തി, ആരോ തന്നെയൊന്ന് പകർർത്തുന്നുണ്ട് എന്നതുപോലും ശ്രദ്ധിക്കാതെ സിനിമയിൽ മുഴുകിയിരിക്കുന്നത് കാണാം. നീം കരോളി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ഹനുമാൻ അംശ്’ തിയേറ്ററുകളിൽ വലിയ മുന്നേറ്റം തുടരുമ്പോഴാണ് ഈ വീഡിയോ Read More…

Oddly News

നിലത്തുവീണാലും പാരിജാതപ്പൂക്കൾ പൂജയ്ക്കായി ഉപയോഗിക്കുന്നത് എന്തുകൊണ്ട് ? ശ്രീകൃഷ്ണനുമായുള്ള ദിവ്യബന്ധം!

പവഴമല്ലി, ഹർസിംഗാർ, നൈറ്റ്-ഫ്ലവറിംഗ് ജാസ്മിൻ എന്നീ പേരുകളിലും അറിയപ്പെടുന്ന പാരിജാതം തെക്കേ ഏഷ്യയിൽ കാണപ്പെടുന്ന സുഗന്ധപൂരിതമായ ഒരു പുഷ്പമാണ്. തെളിഞ്ഞ വെള്ള ദളങ്ങളും തിളങ്ങുന്ന ഓറഞ്ച് തണ്ടുകളുമുള്ള ഈ പൂക്കൾക്ക് ഇന്ത്യൻ ഐതിഹ്യങ്ങളിലും ഹൈന്ദവ ആചാരങ്ങളിലും വലിയ പ്രാധാന്യമുണ്ട്. ഭൂരിഭാഗം പൂക്കളും ചെടിയിൽ നിന്ന് പറിച്ച് ദൈവങ്ങൾക്ക് അർപ്പിക്കുമ്പോൾ, തനിയെ നിലത്തുവീഴുന്ന പാരിജാതപ്പൂക്കളാണ് പൂജയ്ക്കായി ഉപയോഗിക്കുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. View this post on Instagram A post shared by Archana Read More…

Oddly News

ഹിന്ദിയിൽ സിവിൽ എഞ്ചിനീയറിംഗ് ബി.ടെക് പഠിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം!

ഹിന്ദി മീഡിയത്തില്‍ പഠിച്ച വിദ്യാർത്ഥികൾക്ക് ഇനി ഇൻഡോറിലെ ശ്രീ ജി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ (SGSITS) സിവിൽ എഞ്ചിനീയറിംഗ് ഹിന്ദിയിൽ പഠിക്കാം. ഈ അധ്യയന വർഷം മുതലാണ് ഇൻസ്റ്റിറ്റ്യൂട്ട് ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് കോഴ്സ് ഹിന്ദി മാധ്യമത്തിൽ ആരംഭിച്ചത്. 30 സീറ്റുകളുള്ള ഈ പ്രത്യേക ബാച്ചിൽ നിലവിൽ 20-ഓളം വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. ഈ കോഴ്സിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് അവസാന വർഷത്തിൽ മധ്യപ്രദേശ് സർക്കാരിന്റെ 2 ലക്ഷം രൂപ ധനസഹായത്തിന് അർഹതയുണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. Read More…