Oddly News

ദിവസം രണ്ട് ലക്ഷം ഉച്ചഭക്ഷണ പൊതികള്‍! 130 വർഷത്തെ കൃത്യതയുടെ രഹസ്യം! മുംബൈ ഡബ്ബാവാലകൾ- വീഡിയോ വൈറൽ

മുംബൈയിലെ രാവിലത്തെ തിരക്ക് ആളുകളെ ജോലിസ്ഥലങ്ങളിൽ എത്തിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, അവരുടെ ഉച്ചഭക്ഷണം കൃത്യസമയത്ത് എത്തിക്കുന്നതിലും കൂടിയാണ്. ദിവസവും ആയിരക്കണക്കിന് വീടുകളിൽ നിന്ന് തയ്യാറാക്കുന്ന ഉച്ചഭക്ഷണം സൈക്കിളുകളിലും ലോക്കൽ ട്രെയിനുകളിലുമായി സഞ്ചരിച്ച് ഉച്ചയൂണിന് മുൻപായി ഓഫീസുകളിലെ ഡെസ്‌കുകളിൽ എത്തുന്നു. മുംബൈയിലെ ‘ഡബ്ബാവാല’കളാണ് ഈ വലിയ ദൗത്യത്തിന് പിന്നിൽ. ഡബ്ബാവാലകളുടെ പ്രവർത്തനം മുംബൈ നിവാസികൾക്ക് പരിചചിതമായ ഒന്നാണെങ്കിലും, ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അടുത്തറിയാൻ കണ്ടെന്റ് ക്രിയേറ്ററായ യുവാംക്ഷി വേണുഗോപാലിന് അടുത്തിടെ അവസരം ലഭിച്ചു. ഡബ്ബാവാലകൾക്കൊപ്പം ഒരു ദിവസം Read More…

Oddly News

യൂറോപ്യൻ പാർലമെന്റിൽ ട്രംപിന്റെ 8.5 അടി ഉയരമുള്ള സ്വർണ്ണ നഗ്നപ്രതിമ! പേര് ‘ദി ഓറഞ്ച് പ്ലേഗ്’

യൂറോപ്യൻ പാർലമെന്റ് കെട്ടിടത്തിൽ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വർണ്ണം പൂശിയ നഗ്ന പ്രതിമ. പൂർണമായും നഗ്നനായ ട്രംപ്, തന്റെ ഭാരം താങ്ങാനാവാതെ തളരുന്ന ഒരു സാധാരണ മനുഷ്യന്റെ ചുമലിൽ ഇരിക്കുന്ന രീതിയിലാണ് ഈ ശിൽപം നിർമ്മിച്ചിരിക്കുന്നത്. ‘ദി ഓറഞ്ച് പ്ലേഗ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ശിൽപത്തിന് 8.5 അടി ഉയരമുണ്ട്. ഡാനിഷ് ശിൽപിയായ ജെൻസ് ഗാൽഷിയോട്ട് നിർമ്മിച്ച ഈ പ്രതിമ 23 കാരറ്റ് സ്വർണപ്പാളി ഉപയോഗിച്ചാണ് പൊതിഞ്ഞിരിക്കുന്നത്. ട്രംപിന്റെ ഒരു കൈയിൽ നീണ്ട Read More…

Oddly News

എന്‍ മകനേ… 70 ലക്ഷത്തിന്റെ വീട്ടിൽ നിന്നും മകനും മരുമകളും ഇറക്കിവിട്ടു! വയോധിക ദമ്പതികളുടെ യാചന! വീഡിയോ വൈറൽ

70 വയസ്സുള്ള വയോധികനും ഭാര്യയും തങ്ങളെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നാരോപിച്ച് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒരു കുടുംബസ്വത്ത് തർക്കം വലിയ ചർച്ചയായിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ റാം ബിലാസ് കതാറ സഹായത്തിനായി അഭ്യർത്ഥിക്കുമ്പോൾ ഭാര്യ അരികിലിരുന്ന് കരയുന്നത് കാണാം. 75 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വീട്ടിൽ നിന്ന് മകനും മരുമകളും ചേർന്ന് 2022 ജനുവരിയിൽ തങ്ങളെ ഇറക്കിവിട്ടെന്നാണ് ഈ ദമ്പതികൾ ആരോപിക്കുന്നത്. അതിനുശേഷം വാടകവീട്ടിലാണ് കഴിയുന്നതെന്നും സഹായത്തിനായി അധികൃതരെ പലതവണ Read More…

Oddly News

ഗുജറാത്ത് തെരുവുകളിൽ ഓട്ടോ ഓടിച്ച് നോർവീജിയൻ മേയർ! സർപ്രൈസ് കണ്ട് അമ്പരന്ന് ജനങ്ങൾ- വീഡിയോ

ഗുജറാത്തിൽ പര്യടനം നടത്തുന്നതിനിടെ സ്വയം ഓട്ടോറിക്ഷ ഓടിച്ച് യാത്ര ചെയ്ത നോർവീജിയൻ മേയറുടെ ലാളിത്യം നിറഞ്ഞ പെരുമാറ്റം സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. നോർവേയിലെ ഫിൻമാർക്ക് കൗണ്ടിയിലുള്ള പോർസാംഗർ മുൻസിപ്പാലിറ്റിയുടെ നിലവിലെ മേയറായ ജോ ഇംഗ് ഹെസ്ജെവിക് ആണ് ഗുജറാത്തിലെ ലിംഡിയിൽ പ്രാദേശിക വാസിയായ ഒരാളോടൊപ്പം യാത്ര ചെയ്തത്. ഈ അപൂർവ്വ കാഴ്ച പ്രദേശവാസിയായ ഒരു എഞ്ചിനീയറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായി മേയറെ കണ്ടുമുട്ടിയ എഞ്ചിനീയർ അദ്ദേഹത്തിന്റെ വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് അദ്ദേഹം നോർവേയിൽ നിന്നുള്ള മുതിർന്ന രാഷ്ട്രീയ Read More…

Featured Oddly News

നാല് കണ്ണുകൾ, വിസ്മയമായി ഇരുതലയൻ പാമ്പ്! ‘അത്യപൂ‍‍ർവ്വ’ പാമ്പിനെ രക്ഷപ്പെടുത്തി; വീഡിയോ

ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ നിന്നും അപൂർവ്വ ഇനത്തിൽപ്പെട്ട രണ്ട് തലയുള്ള പാമ്പിനെ വന്യജീവി സംരക്ഷകർ രക്ഷപ്പെടുത്തി. ധൻപൂർ വനമേഖലയിൽ നിന്ന് കണ്ടെത്തിയ ഇത് വിഷമില്ലാത്ത ഇനത്തിൽപ്പെട്ട ‘വൂൾഫ് സ്നേക്ക്’ (Wolf Snake) അഥവാ വെള്ളിവരയൻ പാമ്പാണ്. മനുഷ്യർക്ക് യാതൊരുവിധ ഉപദ്രവവും ഉണ്ടാക്കാത്ത വിഷമില്ലാത്ത പാമ്പുകളാണിവ. അഗസ്വാണി ഗ്രാമത്തിൽ പാമ്പിനെ കണ്ട പ്രാദേശികവാസികൾ ‘ദാഹോദ് പ്രകൃതി മിത്ര മണ്ഡൽ’ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടുത്തിയ പാമ്പിനെ പരിചരണത്തിനായി ദാഹോദിലേക്ക് മാറ്റി. ഏകദേശം ആറിഞ്ച് നീളമുള്ള ഈ പാമ്പിന് ഒറ്റ Read More…

Oddly News

തായ് യുവതിയെ പ്രണയിച്ച് കല്യാണം കഴിച്ചു, 60 ലക്ഷം തട്ടി; ഭര്‍ത്താവിനെതേടി ഇൻഡ്യയിലെത്തിയപ്പോൾ കണ്ടെത്തിയത് !

സോഷ്യൽ മീഡിയയിലൂടെ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയും പിന്നീട് വഞ്ചനയിൽ കലാശിക്കുകയും ചെയ്ത കഥയാണ് കാൺപൂരിൽ നിന്ന് പുറത്തുവരുന്നത്. ബാങ്കോക്കിൽ റെസ്റ്റോറന്റും കാന്റീനും നടത്തുന്ന ഉപ്സോൺ എന്ന തായ്‌ലൻഡ് സ്വദേശിനിയും ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ തോൽ വ്യാപാരി ഇർഫാനും തമ്മിലാണ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടത്. സൗഹൃദം പ്രണയമായി മാറിയതോടെ താൻ അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ച് ഇർഫാൻ തായ്‌ലൻഡിലെത്തി രണ്ടു വർഷം മുൻപ് ഉപ്സോണെ വിവാഹം കഴിച്ചു. വിവാഹശേഷം ബിസിനസ്സ് ആവശ്യങ്ങൾക്കായി ഇർഫാൻ പണം ചോദിക്കാൻ തുടങ്ങി. സ്വന്തം സമ്പാദ്യത്തിൽ Read More…

Oddly News

പൈലറ്റുമാർ ഒരേ ഭക്ഷണം കഴിക്കാറില്ല! വിമാനത്തിലെ ഈ ‘രഹസ്യ നിയമത്തിന്’ പിന്നിലെ യാഥാർത്ഥ്യം

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ആക്രമണശ്രമത്തെ ധീരമായി ചെറുത്ത് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഈ സംഭവത്തോടെ പൈലറ്റുമാരുടെ ജോലിരീതികളെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും അറിയാൻ ആളുകൾക്ക് കൗതുകമേറി. ഇതിൽ സുരക്ഷാപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് വിമാനത്തിലെ പൈലറ്റുമാരുടെ ഭക്ഷണരീതി. ഒരു വിമാനത്തിലെ രണ്ട് പൈലറ്റുമാർക്ക് എയർലൈനുകൾ ഒരിക്കലും ഒരേ ഭക്ഷണം നൽകില്ല. ഇത് അവരുടെ മുൻഗണനയോ പദവിയോ നോക്കിയല്ല, മറിച്ച് കോക്പിറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സുരക്ഷാ മുൻകരുതലാണ്. Read More…

Oddly News

‘ഇവിടെ വല്ലാത്ത ഏകാന്തതയാണ്, അമേരിക്കയിലെ ജീവിതം മടുത്തു, ” ഇന്ത്യയിലേക്ക് മടങ്ങാൻ വെമ്പുന്ന എൻജിനീയറുടെ അനുഭവം

അമേരിക്കയിലേക്ക് കുടിയേറി 12 വർഷത്തിന് ശേഷം തന്റെ തീരുമാനത്തിൽ ഖേദിക്കുന്നതായി വെളിപ്പെടുത്തിയ 35 വയസ്സുള്ള ഇന്ത്യൻ എഞ്ചിനീയറുടെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. ചെലവേറിയ നഗരത്തിലെ ജീവിതം “അതിരൂക്ഷമായ ഏകാന്തത” നിറഞ്ഞതാണെന്നും രാജ്യത്തെ ജീവിതനിലവാരം “വ്യാജ ആഡംബരം” മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 3,60,000 ഡോളറിലധികം (ഏകദേശം 3 കോടിയിലധികം രൂപ) സമ്പാദ്യമുണ്ടായിട്ടും ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്ന അദ്ദേഹം ഇന്റർനെറ്റിലൂടെ ആളുകളുടെ ഉപദേശം തേടുകയായിരുന്നു. സ്ഥിരതയുള്ള ജോലി ഉണ്ടായിരുന്നിട്ടും അമേരിക്കയിൽ താൻ ഒരു ചെറിയ വാടകവീട്ടിലാണ് കഴിയുന്നതെന്ന് Read More…

Oddly News

കല്യാണപ്പന്തലിൽ കലിതുള്ളി കൊടുങ്കാറ്റും മഴയും; മേൽക്കൂര കസേരകൊണ്ട് താങ്ങി അതിഥികൾ – വീഡിയോ.

സിഡ്നിയിൽ നടന്ന ഒരു വിവാഹ സൽക്കാരത്തിനിടെ വീശിയടിച്ച ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും മഴയും കാരണം ചടങ്ങ് അപ്രതീക്ഷിത സംഭവവികാസങ്ങൾക്ക് വേദിയായി. കനത്ത മഴയിലും ആലിപ്പഴ വീഴ്ചയിലും തകരാൻ തുടങ്ങിയ വേദി രക്ഷിക്കാൻ അതിഥികൾ തന്നെ മുന്നിട്ടിറങ്ങേണ്ടി വന്നു. ഒക്ടോബർ 3-ന് ന്യൂ സൗത്ത് വെയിൽസിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വലിയ രീതിയിൽ ആലിപ്പഴ വീഴ്ചയും ഉണ്ടായതോടെയാണ് ഈ അപൂർവ്വ സംഭവം നടന്നത്. വിവാഹ വേദിയുടെ മേൽക്കൂരയിൽ വെള്ളവും ആലിപ്പഴവും കെട്ടിക്കിടന്ന് അമരാൻ തുടങ്ങിയതോടെ, അത് താങ്ങിനിർത്താൻ Read More…