Oddly News

വിദ്യാർത്ഥിയുടെ തലയിൽ ‘തബല’ കൊട്ടി അധ്യാപകൻ; വിഡിയോ വൈറലായതിന് പിന്നാലെ സസ്‌പെൻഷൻ!

ഉത്തർപ്രദേശിലെ ഈറ്റാവ ജില്ലയിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയുടെ തലയിൽ ‘തബല വായിക്കുന്നതുപോലെ’ തട്ടിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപകനായ ദിനേശ് കുമാർ മാഥൂറിനെതിരെ നടപടിയെടുത്തത്. മാഥൂർ തന്നെ ചിത്രീകരിച്ച വീഡിയോ പിന്നീട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു. ക്ലാസ് മുറിയിലെ കസേരയിലിരിക്കുന്ന അധ്യാപകൻ മുന്നിലെ നിലത്തിരിക്കുന്ന കുട്ടിയുടെ തലയിൽ തബല കൊട്ടുന്നതുപോലെ തട്ടുന്നത് വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്കൂളിലെ അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ ശക്തമായ Read More…

Oddly News

ട്രെയിനിന്റെ അടിയിലേക്ക് വീണ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി റെയിൽവേ പോലീസ്, ശ്വാസമടക്കിപ്പിടിക്കും വിഡിയോ!

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ചെങ്ഡു ഈസ്റ്റ് റെയിൽവേ സ്റ്റേഷനിൽ ജി8645 തീവണ്ടിയിൽ കയറുന്നതിനിടെ ചെറിയൊരു കുട്ടി പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലെ വിടവിലേക്ക് വീണു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, അമ്മ വലിയൊരു സ്യൂട്ട്കേസുമായി ട്രെയിനിലേക്ക് കയറുന്നതും കുട്ടി അവരുടെ പിന്നാലെ നടക്കുന്നതും കാണാം. എന്നാൽ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവ് ശ്രദ്ധിക്കാതെ കുട്ടി പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. ഇത് യാത്രക്കാർക്കിടയിൽ വലിയ ഭീതി സൃഷ്ടിച്ചു. സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ ലി യാൻറോങ്, കുട്ടിയുടെ അമ്മയുടെ Read More…

Oddly News

കറുത്ത എള്ള് കഴിച്ചാൽ മുടികൊഴിച്ചിൽ നിൽക്കുമോ? ഇൻസ്റ്റഗ്രാം ട്രെൻഡിന് പിന്നില്‍ എള്ളോളമുണ്ടോ സത്യം?

ചർമ്മത്തിന്റെ തെളിച്ചത്തിനും മികച്ച ഉറക്കത്തിനും ശേഷം, മുടി കൊഴിച്ചിൽ മാറ്റാനുള്ള പുതിയ ട്രെൻഡുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കറുത്ത എള്ളാണ് ഇത്തവണത്തെ താരം. ദിവസവും കറുത്ത എള്ള് ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മുടികൊഴിച്ചിൽ കുറയുമെന്നും മുടിക്ക് കട്ടിയും തിളക്കവും കൂടുമെന്നുമാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരുടെ അവകാശവാദം. എള്ള് വറുത്ത അരച്ചും, ചമ്മന്തിയാക്കിയും, ലഡ്ഡുവാക്കിയുമെല്ലാം കഴിക്കാൻ ഇവർ നിർദ്ദേശിക്കുന്നു. എന്നാൽ ഇതിന് പിന്നിൽ ശാസ്ത്രീയമായ വശമുണ്ടോ അതോ ഇതൊരു സാധാരണ സോഷ്യൽ മീഡിയ ട്രെൻഡ് മാത്രമാണോ? ഇന്ത്യൻ അടുക്കളകളിൽ കാലങ്ങളായി ഉപയോഗിച്ചുവരുന്ന Read More…

Oddly News

പിതൃതർപ്പണത്തിനൊരുങ്ങി സുപ്രീം കോടതിയിലെ മുസ്ലിം അഭിഭാഷക നാസിയ ഇലാഹി ഖാൻ, മുൻവിധികളെ കാറ്റിൽപ്പറത്തി ഹിന്ദുത്വ പ്രവർത്തക

സനാതന ധർമ്മ പ്രചാരകയും സുപ്രീം കോടതി അഭിഭാഷകയുമായ നാസിയ ഇലാഹി ഖാൻ, സർവ്വപിതൃ അമാവാസി ദിനമായ ഒക്ടോബർ 10-ന് ഉജ്ജയിനിൽ തർപ്പണവും ശ്രാദ്ധച്ചടങ്ങുകളും നടത്തും. ഒക്ടോബർ 11-ന് അവർ ചരിത്രപ്രസിദ്ധമായ ധാർ ഭോജ്ശാല സന്ദർശിക്കുകയും ചെയ്യും. മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൂർവ്വികരോട് നന്ദി പ്രകടിപ്പിക്കുന്നതിനുമാണ് താൻ ഈ തീരുമാനമെടുത്തതെന്ന് ഇന്ദോർ സന്ദർശന വേളയിൽ അവർ വ്യക്തമാക്കി. ഗർബ പന്തലുകളിൽ പ്രവേശനം നൽകുന്നതിന് തിരിച്ചറിയൽ കാർഡ് പരിശോധന നിർബന്ധമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുടുംബത്തിലെ അന്തരിച്ച അംഗങ്ങൾക്ക് തർപ്പണം അർപ്പിക്കാൻ Read More…

Oddly News

ഇതാണ് അമ്മ ! ചുമലിൽ കുഞ്ഞുമായി പെട്രോൾ പമ്പില്‍ ജോലി ചെയ്യുന്ന അമ്മ; വിഡിയോ നെഞ്ചിലേറ്റി സോഷ്യൽ മീഡിയ

ലഡാക്കിലെ ഒരു പെട്രോൾ പമ്പിൽ കുഞ്ഞിനെ പുറത്തുതൂക്കി ജോലി ചെയ്യുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമ്മയുടെ സാഹചര്യം കണ്ട മനസ്സലിഞ്ഞ നിരവധി ആളുകൾ, അവരെ സഹായിക്കാൻ കഴിയുമെന്ന് അന്വേഷിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രിയങ്ക എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒമ്പത് ദശലക്ഷത്തിലധികം (90 ലക്ഷം) ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ലഭിച്ചത്. ഇതിനെത്തുടർന്ന് പ്രിയങ്ക ആ അമ്മയെ വീഡിയോ കോൾ വഴി ബന്ധപ്പെടുകയും, ആളുകൾ അയച്ച Read More…

Oddly News

എ.ഐ തട്ടിയെടുക്കാത്ത 3 ജോലികൾ ഏതെല്ലാം? മെറ്റയിലെ വിദഗ്ധയുടെ നിർണ്ണായക പ്രവചനം!

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അതിവേഗം വളരുന്ന സാഹചര്യത്തിൽ ഭാവിയിൽ അത് തൊഴിൽ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി പ്രവചിക്കുക പ്രയാസമാണെന്ന് സെയിൽസ്ഫോഴ്സ്, മെറ്റാ എന്നിവയിലെ മുൻ AI വിഭാഗം മേധാവി ക്ലാര ഷി പറഞ്ഞു. AI തൊഴിലുകളെ എങ്ങനെ ബാധിക്കുമെന്ന വാർത്താ ഏജൻസിയുടെ ചോദ്യത്തിന് മറുപടിയായി, ഭാവിയിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള ജോലിക്കാരായിരിക്കും ഉണ്ടാകുകയെന്ന് അവർ വ്യക്തമാക്കി: AI നിർമ്മിക്കുന്നവർ, AI ഉപയോഗിക്കുന്നവർ, AI നിയന്ത്രിക്കുന്നവർ എന്നിവരാണവർ. ഇതിൽ മൂന്നാമത്തെ വിഭാഗം നിലവിൽ തന്നെയുണ്ടെന്നും ഉബർ ഡ്രൈവർമാർ, Read More…

Oddly News

പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ സാനിറ്ററി പാഡ് മെഷീൻ! വീഡിയോ വൈറൽ; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

പുരുഷന്മാരുടെ ശുചിമുറിക്കുള്ളിൽ സാനിറ്ററി പാഡ് വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഈ അസാധാരണമായ സംവിധാനത്തെക്കുറിച്ച് ആളുകൾ ആശയക്കുഴപ്പത്തോടെയും കൗതുകത്തോടെയും തമാശകളോടെയും പ്രതികരിക്കുകയാണ്. സാധാരണയായി പുരുഷന്മാർക്കായി മാത്രം ഉപയോഗിക്കുന്ന ശുചിമുറിയിൽ എന്തിനാണ് ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ നൽകുന്ന മെഷീൻ സ്ഥാപിച്ചതെന്നതാണ് പ്രധാന ചർച്ച. ഒരു കോച്ചിംഗ് ക്ലാസ് സെന്ററിലോ കോളേജിലോ നിന്നുള്ളതെന്ന് തോന്നിക്കുന്ന സ്ഥലത്താണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന. ദൃശ്യങ്ങൾ ഉത്തരാഖണ്ഡിലേതാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ കൃത്യമായ സ്ഥലം എവിടെയാണെന്നും പുരുഷന്മാരുടെ ശുചിമുറിയിൽ തന്നെ ഈ Read More…

Oddly News

ടി.ടി.ഇ വരുന്നു, രക്ഷപ്പെടാൻ ജീവൻ പണയംവച്ച് ടിക്കറ്റില്ലാത്ത ട്രെയിൻ യാത്രക്കാരുടെ ചാട്ടം! ഞെട്ടിക്കുന്ന വീഡിയോ

ടിക്കറ്റ് പരിശോധകനെ (TTE) കണ്ട് ഭയന്ന് ഓടുന്ന ട്രെയിനിൽ നിന്ന് വൻ ജനക്കൂട്ടം ചാടിയിറങ്ങുന്ന വീഡിയോ ഉത്തർപ്രദേശിൽ നിന്ന് പുറത്തുവന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്തവരാണ് പോലീസിനെയും ടിക്കറ്റ് പരിശോധകരെയും ഭയന്ന് ജീവൻ പണയം വെച്ച് ട്രെയിനിൽ നിന്ന് ചാടിയിറങ്ങി റെയിൽവേ ട്രാക്കിലൂടെ ഓടിയത്. റസൗലി റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ പോലീസുകാർ നിൽക്കുന്നത് കണ്ടാണ് യാത്രക്കാർ പരിഭ്രാന്തരായി ട്രെയിനിൽ നിന്ന് ചാടിയത്. മറ്റൊരു യാത്രക്കാരൻ പകർത്തിയ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം Read More…

Featured Oddly News

“ആ പാസ്‌കോഡ് ഒന്നു തരുമോ?” ഐഫോൺ മോഷ്ടിച്ച ശേഷം കള്ളന്റെ മെസ്സേജ്; വീഡിയോ വൈറൽ

ഡെറാഡൂണിൽ വീടുകളിൽ നിന്ന് ഐഫോൺ അടക്കമുള്ള വസ്തുക്കൾ മോഷണം പോയ സംഭവത്തിൽ, ഫോൺ അൺലോക്ക് ചെയ്യാൻ പാസ്‌കോഡ് ആവശ്യപ്പെട്ട് ഇരയുടെ കുടുംബത്തിന് കള്ളന്റെ സന്ദേശം. സെപ്റ്റംബർ 12-ന് ക്ലെമന്റ് ടൗണിലെ വീടുകളിൽ നിന്ന് സഹോദരന്റേത് ഉൾപ്പെടെ നിരവധി മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ലക്ഷക്കണക്കിന് രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായി കൗശികി ധ്യാനി എന്ന യുവതി ഇൻസ്റ്റാഗ്രാം റീലിലൂടെ വ്യക്തമാക്കി. എന്നാൽ, മോഷ്ടിച്ച ഐഫോൺ കൈവശമുള്ളയാൾ ഫോണിന്റെ പാസ്‌കോഡ് ചോദിച്ച് യുവതിക്ക് എസ്.എം.എസിലും വാട്ട്‌സ്ആപ്പിലും സന്ദേശങ്ങൾ അയച്ചതോടെയാണ് Read More…