സാൻഫ്രാൻസിസ്കോയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു കടയുടെ എ.ഐ (AI) മാനേജർ, ആദ്യമായി ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ‘ആൻഡൺ ലാബ്സ്’ നടത്തുന്ന ‘ആൻഡൺ മാർക്കറ്റ്’ എന്ന സ്ഥാപനത്തിലെ എ.ഐ മാനേജരായ ‘ലൂണ’യാണ് 23 ഷിഫ്റ്റുകളിൽ 17 എണ്ണത്തിലും വൈകിയെത്തിയ ഒരു ജീവനക്കാരനെ പുറത്താക്കാൻ നിർദ്ദേശിച്ചത്. മനുഷ്യരായ അധികൃതർ ഈ തീരുമാനം പരിശോധിച്ച് ജീവനക്കാരനെ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. എന്നാൽ ഈ തീരുമാനം പൂർണ്ണമായും ലൂണയുടെ സ്വന്തം ബുദ്ധിയിൽ മാത്രം എടുത്തതായിരുന്നില്ല. മാസങ്ങൾക്ക് മുൻപ് ലൂണ Read More…
എഐ ചാറ്റ്‌ബോട്ടുകളുമായുള്ള പ്രണയം വിവാഹത്തിലേയ്ക്ക്! റോബോട്ട് പങ്കാളിയാകുന്ന കല്യാണങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം
നിർമ്മിത ബുദ്ധി (AI) അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാൽ വെറുമൊരു സഹായി എന്നതിലുപരി, പലരും ഇപ്പോൾ എഐ ബോട്ടുകളുമായി പ്രണയത്തിലാകുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. ചൈനയ്ക്ക് ശേഷം അമേരിക്കയിലും ഇത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മനുഷ്യരും എഐ ബോട്ടുകളും തമ്മിലുള്ള വിവാഹങ്ങൾ നിയമപരമായി തടയുന്നതിനായുള്ള പുതിയ നിയമങ്ങൾ നിർമ്മിക്കാൻ അമേരിക്കൻ ജനപ്രതിനിധികൾ ഒരുങ്ങുന്നതായി പ്രമുഖ മാധ്യമമായ ‘വയേർഡ്’ റിപ്പോർട്ട് ചെയ്യുന്നു. എഐ സംവിധാനങ്ങൾക്ക് വ്യക്തിഗത നിയമപദവി (Legal Personhood) Read More…
റെയിൽവേ പാലത്തിന് അടിയിൽ തൂങ്ങിക്കിടന്ന് ജീവൻപണയം വെച്ചുള്ള അഭ്യാസം! എഐ സൃഷ്ടിയോ അതോ റിയൽ വീഡിയോയോ?
റെയിൽവേ പാലത്തിൽ ഒരു കൂട്ടം യുവാക്കൾ അപകടകരമായ അഭ്യാസങ്ങൾ നടത്തുകയും ചുവര്‍ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് സുരക്ഷയെക്കുറിച്ചും റെയിൽവേ സ്വത്തുക്കൾ നശിപ്പിക്കുന്നതിനെക്കുറിച്ചും ആശങ്ക ഉയർന്നിരിക്കുകയാണ്. യുവാക്കൾ ഏണി ഉപയോഗിച്ച് ഡക്റ്റിലൂടെ പാലത്തിന്റെ അടിഭാഗത്തേക്ക് കയറുന്നത് വീഡിയോയിൽ കാണാം. തുടർന്ന് താഴെ വെള്ളം ഒഴുകുന്ന പാലത്തിന്റെ കൈവരിയിൽ മൂന്ന് പേർ തൂങ്ങിക്കിടക്കുകയാണ്. ഇതിൽ ഒരാൾ കൈവരിയിൽ തൂങ്ങി ആടുകയും മറ്റൊരാൾ പുൾ-അപ്പുകൾ എടുക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്ത് ഒരാൾ പാലത്തിന്റെ ചുമരില്‍ Read More…
എ.സിക്ക് പകരം കുമ്പളങ്ങ കെട്ടിപ്പിടിച്ചുറക്കം, രാത്രിയില്‍ പൊട്ടിത്തെറിച്ച് ചീഞ്ഞുനാറും! വിചിത്ര ട്രെൻഡ്
ചൂടുകാലത്ത് എയർകണ്ടീഷണറിന് പകരമായി വലിയ കുമ്പളങ്ങകൾ കെട്ടിപ്പിടിച്ചുറങ്ങുന്ന വിചിത്രമായ ട്രെൻഡ് ചൈനയിലെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എന്നാൽ ഈ രീതി അത്ര നല്ലതല്ലെന്നാണ് വിദഗ്ദർ പറയുന്നത്. രാത്രി ഉറക്കത്തിനിടയിൽ കുമ്പളങ്ങ പൊട്ടി കിടപ്പുമുറികളിൽ ദുർഗന്ധം വമിക്കുന്ന ദ്രാവകം പടരുന്ന അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പലരും പങ്കുവയ്ക്കുന്നുമുണ്ട്. ഡ്രെയിനേജ് പൈപ്പ് പൊട്ടിയതുപോലെ എന്നാണ് ഈ അനുഭവത്തെ ഒരു ഉപയോക്താവ് വിശേഷിപ്പിച്ചത്. ചൈനയിൽ മിങ് രാജവംശത്തിന്റെ കാലം മുതലേ നിലനിന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത രീതിയാണിത്. 95 ശതമാനത്തിലധികം ജലാംശം അടങ്ങിയ Read More…
ഈ സ്കിന്‍ പാച്ച് ഒട്ടിച്ചാല്‍ ലൈംഗികശേഷി കൂടും; ലക്ഷ്യം 50 കഴിഞ്ഞ സ്ത്രീകള്‍; ഉടൻ വിപണിയിലേക്ക്
ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ ലൈംഗികതാല്‍പര്യം കുറയുന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങളും ശാരീരിക മാറ്റങ്ങളും മൂലമാണ്. ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പ്രായമായ സ്ത്രീകള്‍ക്ക് ലൈംഗികത സുഗമമായി ആസ്വദിക്കുന്നതിനായി ഒരു പുതിയ ഉല്‍പ്പന്നം വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കൻ കമ്പനിയായ ആക്റക്സ്. 30 വയസ്സ് കഴിഞ്ഞ യുഎസ് സൈനികരില്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് തളർച്ചയ്ക്കും പോരാട്ടവീര്യം ചോരുന്നതിനും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തലുകളുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി ചര്‍മ്മത്തില്‍ ഒട്ടിച്ചു ഉപയോഗിക്കാവുന്ന ടെസ്റ്റോസ്റ്റിറോണ്‍ പാച്ചുകൾ വികസിപ്പിക്കാനുള്ള ആലോചനകളും നടന്നു വരികയാണ്. അതുപോലെ തന്നെ സ്ത്രീകളുടെ ശരീരത്തിലും Read More…
അതാണ് ആ രഹസ്യം’: 111-ാം വയസ്സിലും ഊർജ്ജസ്വലയായി വയോധിക; നീണാൾ ആയുസ്സിന്റെ രഹസ്യം പങ്കുവെച്ച് വയോധിക
കിഴക്കൻ ചൈനയിലെ 111 വയസ്സുള്ള വയോധിക, തന്റെ അത്ഭുതകരമായ ആയുസ്സിനും ആരോഗ്യത്തിനും പിന്നിലെ ലളിതമായ ശീലങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഏറ്റവും കൂടുതൽ ശതാബ്ദികൾ (100 വയസ്സ് കഴിഞ്ഞവർ) ജീവിക്കുന്ന പ്രദേശമായി അറിയപ്പെടുന്ന ജിയാങ്സു പ്രവിശ്യയിലെ റുഗാവോയിലാണ് വാങ് ഗൈയിംഗ് താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മേഖലയിൽ നൂറിലധികം വയസ്സുള്ള 672 പേരുണ്ടെന്നാണ് കണക്ക്. റുഗാവോയിലെ പോഷകസമൃദ്ധമായ മണ്ണും അവിടെ വിളയുന്ന മിനറലുകൾ നിറഞ്ഞ ധാന്യങ്ങളുമാണ് ഇവിടുത്തുകാരുടെ ദീർഘായുസ്സിന് പിന്നിലെ പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. അഞ്ചു Read More…
മഴ നനയാൻ ഇഷ്ടമാണോ? എന്നാല്‍ നിങ്ങളുടെ മുടിക്ക് അത് അത്ര ഇഷ്ടമല്ല ! ചർമ്മരോഗ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്
മഴക്കാലത്ത് ലഭിക്കുന്ന മഴവെള്ളം പ്രകൃതിയുടെ സൗജന്യ ഹെയർ സ്‌പാ പോലെ തോന്നാമെങ്കിലും നിങ്ങളുടെ മുടിക്ക് അത് ദോഷം ചെയ്തേക്കാം. മഴക്കാലത്ത് കൂടുതൽ മുടി കൊഴിച്ചിലോ, തലയോട്ടിയിൽ ചൊറിച്ചിലോ, വിട്ടുമാറാത്ത താരനോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ മഴവെള്ളം മാത്രമല്ല പ്രശ്നം, മറിച്ച് അന്തരീക്ഷത്തിൽ നിന്ന് അത് ഒപ്പം കൊണ്ടുവരുന്ന മലിനവസ്തുക്കളാണ് മുടിയെ കേടുവരുത്തുന്നത്. മഴവെള്ളം പൂർണ്ണമായും ശുദ്ധമാണെന്നത് തെറ്റിദ്ധാരണ മാത്രമാണ്. സീസണിലെ ആദ്യ മഴവെള്ളം മണ്ണിലേക്ക് പതിക്കുന്നതിന് മുൻപ് തന്നെ പൊടി, പുക, Read More…
യുപിഐ ഇടപാടുകൾ എന്നും സൗജന്യം; ആശ്വാസവാർത്തയുമായി കേന്ദ്രം, പക്ഷേ…
ന്യൂഡൽഹി: യുപിഐ വഴിയുള്ള ഇടപാടുകൾ ഉപയോക്താക്കൾക്ക് എന്നും സൗജന്യമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളും ഭൂരിഭാഗം വ്യാപാരി ഇടപാടുകളും യാതൊരു ചാർജുകളുമില്ലാതെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം, യുപിഐയുടെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒരു പരിധിക്ക് മുകളിലുള്ള ചില തെരഞ്ഞെടുത്ത വ്യാപാരി ഇടപാടുകൾക്ക് മാത്രം നാമമാത്രമായ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഭാവിയിൽ ഏർപ്പെടുത്തിയേക്കാം. പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്, 2007 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കിയതിന് തൊട്ടടുത്ത ദിവസമാണ് Read More…
ഇതൊക്കെ എന്ത് ഫാഷൻ? വൈറലായ ‘ഐസ് ചെയിൻ’ ട്രെൻഡ്; സോഷ്യൽ മീഡിയയിൽ ചിരിയുടെ പൂരപ്പറമ്പ്- വീഡിയോ വൈറൽ
ഇന്റർനെറ്റിൽ ഇപ്പോൾ പുതിയൊരു വിചിത്രമായ ട്രെൻഡ് തരംഗമാവുകയാണ്. വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്ന “ഐസ് ചെയിൻ” എന്ന ആഭരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്വർണ്ണമാലയും ഐസ് ക്യൂബുകളും ചേർത്തുവെച്ച് നിർമ്മിച്ച ഈ വിചിത്രമായ ഡിസൈൻ ആളുകളിൽ ചിരിയും കൗതുകവും ഒരുപോലെ ഉണർത്തുന്നു. ഒരു ഐസ് ട്രേയും സ്വർണ്ണമാലയും ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. മാലയുടെ രണ്ട് അറ്റങ്ങളും വെളിയിൽ നിൽക്കത്തക്കവിധം ട്രേയിൽ വെച്ച ശേഷം വെള്ളമൊഴിച്ച് ഫ്രീസറിൽ വെച്ച് തണുപ്പിക്കുന്നു. വെള്ളം കട്ടിയാകുന്നതോടെ മാലയ്ക്കുള്ളിൽ ഐസ് ക്യൂബുകൾ കോർത്ത Read More…














