Lifestyle

ഈ സ്കിന്‍ പാച്ച് ഒട്ടിച്ചാല്‍ ലൈംഗികശേഷി കൂടും; ലക്ഷ്യം 50 കഴിഞ്ഞ സ്ത്രീകള്‍; ഉടൻ വിപണിയിലേക്ക്

ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ ലൈംഗികതാല്‍പര്യം കുറയുന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങളും ശാരീരിക മാറ്റങ്ങളും മൂലമാണ്. ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പ്രായമായ സ്ത്രീകള്‍ക്ക് ലൈംഗികത സുഗമമായി ആസ്വദിക്കുന്നതിനായി ഒരു പുതിയ ഉല്‍പ്പന്നം വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കൻ കമ്പനിയായ ആക്റക്സ്.

30 വയസ്സ് കഴിഞ്ഞ യുഎസ് സൈനികരില്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് തളർച്ചയ്ക്കും പോരാട്ടവീര്യം ചോരുന്നതിനും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തലുകളുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി ചര്‍മ്മത്തില്‍ ഒട്ടിച്ചു ഉപയോഗിക്കാവുന്ന ടെസ്റ്റോസ്റ്റിറോണ്‍ പാച്ചുകൾ വികസിപ്പിക്കാനുള്ള ആലോചനകളും നടന്നു വരികയാണ്.

അതുപോലെ തന്നെ സ്ത്രീകളുടെ ശരീരത്തിലും ലൈംഗിക താല്പര്യങ്ങൾക്ക് ടെസ്റ്റോസ്റ്റിറോണ്‍ ആവശ്യമുണ്ട്. പുരുഷന്മാരുമായി തതമ്യപ്പെടുത്തുമ്പോൾ അഞ്ചിലൊന്ന് അളവിൽ മാത്രമേ സ്ത്രീകളിൽ ഈ ഹോർമോൺ ഉള്ളൂവെങ്കിലും, ആര്‍ത്തവവിരാമത്തോടെ ഇതിന്റെ അളവ് വലിയ തോതില്‍ കുറയുന്നു. ഈ സാഹചര്യത്തിലാണ് ഈ പാച്ചുകൾ സ്ത്രീകൾക്കും പ്രയോജനകരമാകുന്നത്.

പരീക്ഷണഘട്ടത്തില്‍ ഇത്തരം പാച്ചുകള്‍ ഉപയോഗിച്ച സ്ത്രീകളില്‍ ലൈംഗിക ആഗ്രഹവും സംതൃപ്തിയും വർദ്ധിച്ചതായി കണ്ടെത്താൻ സാധിച്ചു. ആവശ്യമായ സുരക്ഷാ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം ഈ ഉൽപ്പന്നം വൈകാതെ തന്നെ പൊതുവിപണിയിൽ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.