Fitness

കഷ്ട​പ്പെട്ട് കുറച്ച ഭാരം വീണ്ടും കൂടുന്നോ ? ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം

പലരും കഷ്ടപ്പെട്ട് ഭാരം കുറയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഭാരനിയന്ത്രണത്തിന് ശേഷം അതേഭാരം നിലനിര്‍ത്തിക്കൊണ്ട് പോകുന്നവര്‍ ചുരുക്കമാണെന്ന് തന്നെ പറയേണ്ടി വരും. ചിലര്‍ക്ക് കുറഞ്ഞ ഭാരം അതുപോലെ തന്നെ തിരിച്ചു വരികയും ചെയ്യും. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഭാരം കുറഞ്ഞ ആത്മവിശ്വാസത്തില്‍ ചിലരെങ്കിലും തങ്ങളുടെ പഴയ ആഹാരശീലങ്ങള്‍ ചിലത് തിരികെ കൊണ്ടു വരും. അമിതഭാരം കൊണ്ട് കഴിക്കാതെ നിയന്ത്രിച്ച് വച്ചിരുന്നതൊക്കെ ഇനിയാകാം എന്ന് കരുതി കഴിക്കും. കുറഞ്ഞ ഭാരം തിരികെ വരാതിരിയ്ക്കാന്‍ Read More…

Health

നിരന്തരമായി ഫോണ്‍ നോക്കുന്നവരാണോ നിങ്ങള്‍? എന്താണ് ‘പോപ്കോണ്‍ ബ്രെയിന്‍’, അറിയാം

എത്ര തിരക്കിട്ട ജോലിക്കിടയിലും ഫോണ്‍ നോക്കുന്നവരാണ് നമ്മളില്‍ പലരും. ഫോണ്‍ പരിശോധിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പലവര്‍ക്കുമുള്ളത്. സങ്കേതിക വിദ്യ നമ്മുടെ തലച്ചോറില്‍ വന്‍ തോതില്‍തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്‌ക പ്രവര്‍ത്തനത്തിനെ വരെ അത് ബാധിച്ചേക്കാം. ഇത്തരമൊരു അവസ്ഥയെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് ‘പോപ്കോണ്‍ ബ്രെയിന്‍’ എന്നാണ്. ഇത് സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗത്തിന്റേയും നിരന്തരമായ മള്‍ട്ടി ടാസ്‌ക്കിങ്ങിന്റേയും ആഘാതത്തെയാണ് സൂചിപ്പിക്കുന്നത്.ഇത് നമ്മളില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.ചൂടാക്കുമ്പോള്‍ പോപ്‌കോണ്‍ പൊട്ടുന്നതിന് സമാനമായാണ് മനസ്സ് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് Read More…

Health

ദിവസവും കുളിക്കാറുണ്ട്, പക്ഷേ ദിവസേന വൃത്തിയാക്കേണ്ട ശരീരഭാഗങ്ങള്‍ ഏതൊക്കെയാണ്?

കുളി എന്നത് മലയാളിയുടെ ദിനചര്യയുടെ പ്രധാന ഭാഗമാണ്. മഴക്കാലത്തും തണുപ്പുകാലത്തും ചിലർ ഈ പതിവ് തെറ്റിച്ചേക്കാം, എന്നാൽ നിങ്ങൾ കുളിക്കുമ്പോള്‍ ശരീരത്തിന്റ എല്ലാ നിർണായക സ്ഥലങ്ങളും വൃത്തിയാക്കുന്നുണ്ടോ? ശുചിത്വവും അതുവഴി ആരോഗ്യവും ഉറപ്പാക്കാൻ നിങ്ങളുടെ ശരീരത്തിന്റെ പലപ്പോഴും അവഗണിക്കപ്പെടുന്ന ഭാഗങ്ങളിൽ ശ്രദ്ധകൊടുക്കേണ്ടത് പ്രധാനമാണ്. “ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ ദിവസവും കുളിക്കുന്നത് വളരെ പ്രധാനമാണ്, എന്നാൽ ചില സ്ഥലങ്ങൾ വൃത്തിയാക്കേണ്ടതുണ്ട് . ദിവസം. കക്ഷങ്ങൾ , സ്ത്രീകളുടെ സ്തനങ്ങൾക്ക് താഴെ , പൊക്കിൾ , വയറിലെ മടക്കുകൾ Read More…

Health

ഈ വ്ലോഗർമാരെ വിശ്വസിക്കാമോ? ഡീസല്‍ കൊണ്ട് ഉണ്ടാക്കിയ പറാത്ത- വീഡിയോ

പലതരത്തിലുള്ള ഭക്ഷണങ്ങളുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വൈറലാകുന്ന വീഡിയോയിലെ ഭക്ഷണങ്ങളൊക്കെ തേടി ആളുകള്‍ പോകാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ‘ഡീസല്‍ പറാത്ത’യുടെ വീഡിയോയാണ്. ചണ്ഡീഗഡിലെ ഒരു ഭക്ഷണ വില്‍പനക്കാരന്‍ പറാത്തയുണ്ടാക്കാന്‍ ഡീസല്‍ ഉപയോഗിക്കുന്നു എന്ന രീതിയിലാണ് ഈ വീഡിയോ വൈറലായത്. വീഡിയോയില്‍ റോഡരികിലെ ഒരു റസ്റ്റോറന്റില്‍ ഒരാള്‍ പറാത്ത ഉണ്ടാക്കുകയാണ്. വീഡിയോ എടുക്കുന്നയാള്‍ എന്താണ് നിങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ചോദിയ്ക്കുമ്പോള്‍ താന്‍ ഒരു ഡീസല്‍ പറാത്തയാണ് ഉണ്ടാക്കുന്നതെന്ന് ഇയാള്‍ മറുപടി നല്‍കുന്നു. എന്നിട്ട് Read More…

Fitness

ചിത്രങ്ങള്‍ പങ്കിട്ട് വനിതാ ജിം ട്രെയിനര്‍, മസില്‍ ബോഡിയെന്ന് പരിഹാസം… തക്ക മറുപടി

സമൂഹമാധ്യമങ്ങളില്‍ ഡല്‍ഹിയിലെ വനിതാ ജിം ട്രെയിനര്‍ അഞ്ചല്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് ട്രോളും പരിഹാസവും. അഞ്ചല്‍ എക്സില്‍ പങ്കിട്ട വീഡിയോയ്ക്കാണ് വിമര്‍ശനങ്ങള്‍. ചിത്രങ്ങള്‍ പങ്കിട്ടത് ജിമ്മില്‍ പ്രാക്ടീസ് ചെയ്യുന്ന ചെസ്റ്റ് എക്‌സര്‍സൈസിന്റെ ഭാഗമായിട്ടാണ്. മസ്കുലര്‍ ഫോട്ടോ? എന്ന ചോദ്യത്തോട് കൂടിയായിരുന്നു ആഞ്ചല്‍ ഫോട്ടോ പങ്കുവച്ചതെങ്കിലും പ്രോത്സാഹനത്തിനത്തിനു പകരം വിമര്‍ശനമാണ് മറുപടിയായി വരുന്നത്. ഒരു പെണ്ണിന്റെ സര്‍വ്വഭംഗിയും നഷ്ടമായി എന്ന തരത്തിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്നത്. എന്നാല്‍ ഈ ഫോട്ടോയ്ക്ക് പിന്നാലെ എക്‌സില്‍ മറ്റൊരു ചിത്രം കൂടി ആഞ്ചല്‍ Read More…

Health

ബ്രഷ് ചെയ്യേണ്ടത് പ്രഭാതഭക്ഷണത്തിന് മുമ്പോ ശേഷമോ ? ദന്തഡോക്ടർ പറയുന്നു

മലയാളികളായ നമുക്ക് ആദ്യം പല്ല് തേക്കാതെ നമ്മുടെ ദിവസം ആരംഭിക്കുന്നത് സങ്കൽപ്പിക്കാനേ കഴിയില്ല. എന്നാൽ പ്രഭാതഭക്ഷണത്തിന് മുമ്പോ ശേഷമോ പല്ല് തേക്കണോ എന്ന പഴയ ചോദ്യം ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഹൃദ്യമായ പ്രഭാതഭക്ഷണം ആസ്വദിക്കുന്നതിനും നിങ്ങളുടെ വായുടെ ശുചിത്വം പാലിക്കുന്നതിനും ഇത് ആവശ്യവുമാണ്. ഇക്കാര്യത്തിലുള്ള കണ്‍ഫ്യൂഷന്‍ തീര്‍ക്കുകയാണ് സോഷ്യൽ മീഡിയയിൽ ഡെന്റൽ ഉപദേശങ്ങൾ പങ്കുവെക്കുന്നതിന് പേരുകേട്ട എസെക്സിൽ നിന്നുള്ള ഡെന്റൽ തെറാപ്പിസ്റ്റായ അന്ന പീറ്റേഴ്സൺ. പ്രഭാതഭക്ഷണമാണോ ബ്രഷിംഗാണോ ആദ്യം വരേണ്ടത് എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തതമായ ഉത്തരമാണ് അന്ന തരുന്നത്. Read More…

Fitness

40 കഴിഞ്ഞ സ്ത്രീകള്‍ വ്യായാമം ചെയ്യുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം

പ്രായം കൂടുന്തോറും എല്ലാവരേയും അലട്ടുന്ന ഒരു കാര്യമാണ് ശാരീരിക പ്രശ്‌നങ്ങള്‍. 40 വയസ് കഴിയുമ്പോള്‍ മുതല്‍ സ്ത്രീകള്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കണം. കൃത്യമായ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിനും ഉന്മേഷത്തിനുമൊക്കെ ഏറെ നല്ലതാണ്. എന്നാല്‍ ഒരു പ്രായം കഴിയുമ്പോള്‍ അമിതമായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. 40 കഴിഞ്ഞ സ്ത്രീകള്‍ വ്യായാമം ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് അറിയാം….

Health

എന്താണ് സൗദിയില്‍ മയോണൈസില്‍ നിന്നുണ്ടായ ബോട്ടുലിസം വിഷബാധ ?

റിയാദില്‍ ഹാംബർഗിനി ഭക്ഷണകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ കേസുകളുടെ റിപ്പോർട്ട് വന്നതോടെയാണ് ബോട്ടുലിസം വ്യാപനം ശ്രദ്ധയിൽപ്പെട്ടത്. 75 പേർക്ക് ബോട്ടുലിസം ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് റിപ്പോര്‍ട്ട്, ഒരാള്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. ഹാംബർഗിനി ഭക്ഷ്യ ശൃംഖല ഉപയോഗിക്കുന്ന ബോൺ തും മയോണൈസ് ബ്രാൻഡിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം കണ്ടെത്തിയതായിട്ടാണ് വിവരം. രുചികരമായ മയോണൈസ് ദോഷകരവുമാകാം എന്ന് നാം ഓർക്കേണ്ടതുണ്ട്. കാലഹരണപ്പെട്ടതോ ചീത്തയായതോ ആയ മയോണൈസ് ഉപയോഗിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ന് അല്‍ഫാമും കുഴിമന്തിയും കഴിക്കുമ്പോള്‍ മയോണൈസ് മസ്റ്റാണ്. മയോണൈസ് കിട്ടിയില്ലെങ്കിലും ചോദിച്ച് Read More…

Health

കുടലിലെ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ സിങ്ക് ചേര്‍ന്ന ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കാം

ശരീരത്തിന് ആവശ്യമായ ഒന്നാണ് സിങ്ക്. ആഹാരക്രമത്തില്‍ സിങ്ക് ചേര്‍ന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ വളരെയധികം ശ്രദ്ധിയ്‌ക്കേണ്ടതാണ്. സിങ്ക് (Zinc) ചേര്‍ന്ന ഭക്ഷണം കഴിച്ചാല്‍ വഴി ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് (Inflammatory Bowel Disease) പോലുള്ള കുടലിലെ പ്രശ്നങ്ങള്‍ ലഘൂകരിക്കാനാകുമെന്നും പഠനം. പോഷകങ്ങളോടും മരുന്നുകളോടും വിഷപദാര്‍ഥങ്ങളോടുമുള്ള ശരീരത്തിന്റെ പ്രതികരണത്തെ നിര്‍ണയിക്കുന്ന കുടലിലെ അരൈല്‍ ഹൈഡ്രോകാര്‍ബണ്‍ റിസപ്റ്റര്‍ (എഎച്ച്ആര്‍ – Aryl Hydrocarbon Receptor) എന്ന പ്രോട്ടീന്‍ സെന്‍സറുമായിട്ടാണ് സിങ്ക് ബന്ധപ്പെട്ടിരിക്കുന്നത്. സിങ്കും എഎച്ച്ആറിനെ ഉദ്ദീപിപ്പിക്കുന്ന ബ്രോക്കളിയിലും മറ്റും അടങ്ങിയിട്ടുള്ള കെമിക്കലും Read More…