Health

മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായിക്കും ഈ നെല്ലിക്ക ഹെയര്‍ പാക്കുകള്‍

കൃത്യമായ പരിചരണമില്ലെങ്കില്‍ മുടി കൊഴിച്ചില്‍ മിക്ക ആളുകളേയും ബാധിയ്ക്കാറുണ്ട്. തലമുടി കൊഴിയുന്നതില്‍ ആശങ്കയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടി കൊഴിച്ചില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. നല്ല ഭക്ഷണശൈലി പിന്തുടരുന്നത് മുടിയ്ക്കും ചര്‍മ്മത്തിനും വളരെ നല്ലതാണ്. പ്രത്യേകിച്ച് അയണ്‍, വൈറ്റമിന്‍ ബി 12, ഫോളിക് ആസിഡ് പോലെയുള്ളവ ഉള്‍പ്പെത്തുക. തലയോട്ടിയിലെ രക്തയോട്ടം ഉത്തേജിപ്പിച്ച് മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നെല്ലിക്ക ഹെയര്‍ പാക്കുകളെ കുറിച്ച് അറിയാം….

  • രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്ക പൊടി, ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ പൊടിയും വെള്ളവും ചേര്‍ത്ത് മിക്‌സ് ചെയ്ത് ഹെയര്‍ പാക്ക് ഉണ്ടാക്കുക. ശേഷം ഇത് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.
  • 2-3 ടേബിള്‍ സ്പൂണ്‍ നെല്ലിക്ക പൊടിയും അല്‍പം തൈരും യോജിപ്പിച്ച് ഒരു ഹെയര്‍ പാക്ക് ഉണ്ടാക്കുക. ശേഷം ഇത് മുടിയിലും സ്‌കാല്‍പ്പിലും നന്നായി തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കാഠിന്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
  • രണ്ട് ടേബിള്‍സ്പൂണ്‍ നെല്ലിക്ക പൊടിയും കറിവേപ്പില പൊടിയും അല്‍പം വെള്ളവും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുടിയിലും സ്‌കാപ്പിലും തേച്ചു പിടിപ്പിക്കാം. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.