തങ്ങളുടെ ദാമ്പത്യ ബന്ധം കൊണ്ട് എന്നും ആരാധകരെ പ്രചോദിപ്പിക്കുന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. തിരക്കുപിടിച്ച ജീവിതത്തിനിടയിലും ആരോഗ്യം എങ്ങനെ സംരക്ഷിക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഇരുവരും. സിനിമ, കുടുംബം, യാത്രകൾ എന്നിവയെല്ലാം ഒരുമിച്ച് കൊണ്ടുപോകുമ്പോൾ ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ സ്ഥിരതയുള്ള ശീലങ്ങൾ പിന്തുടരുന്നതാണ് തങ്ങളുടെ രീതിയെന്ന് ഇവർ പറയുന്നു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യയും ജ്യോതികയും തങ്ങളുടെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവെച്ചത്. ജിം ബാഗിൽ ഗ്ലൗസ്, ഡിയോഡറന്റ്, വാട്ടർ ബോട്ടിൽ എന്നിവ ജ്യോതിക നിർബന്ധമായും Read More…
പപ്പായയില നീര് ഡെങ്കിപ്പനിക്ക് ഫലപ്രദമോ? ഇത് വെറും വിശ്വാസമോ അതോ യാഥാർത്ഥ്യമോ? പഠനങ്ങൾ പറയുന്നത്!
2025-ൽ മാത്രം നാഷണൽ സെന്റർ ഫോർ വെക്റ്റർ ബോൺ ഡിസീസസ് 1,21,824 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ വലിയൊരു ആരോഗ്യ ആശങ്കയായി ഇത് മാറിയിരിക്കുകയാണ്. മഴക്കാലത്ത് ഡെങ്കി കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, രോഗബാധ തടയാനും രോഗമുക്തി വേഗത്തിലാക്കാനുമുള്ള വഴികൾ ആളുകൾ അന്വേഷിക്കാറുണ്ട്. ഇതിലൊന്ന് ശാസ്ത്രീയ അടിത്തറയുള്ള പപ്പായയില നീരിന്റെ ഉപയോഗമാണ്. പപ്പായയില നീരും ഇതിന്റെ സത്തും ഡെങ്കിപ്പനി സമയത്ത് വേഗത്തിൽ താഴുന്ന രക്തത്തിലെ പ്ലേറ്റ്ലെറ്റ് അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം Read More…
മാരക വിഷച്ചെടികള് മൃതസഞ്ജീവനിയാകുന്നു? അർബുദത്തെയും മലേറിയയെയും തളയ്ക്കാൻ ‘വിഷപ്പൂക്കൾ’!
ലോകത്തിലെ ഏറ്റവും വിഷമുള്ള ചില സസ്യങ്ങൾ വളരെ കുറഞ്ഞ അളവിൽ ശരീരത്തിലെത്തിയാൽ പോലും ഞരമ്പുകൾക്ക് തളർച്ചയും പക്ഷാഘാതവും ഉണ്ടാക്കാൻ പ്രാപ്തിയുള്ളവയാണ്. എന്നാൽ, ഭാവിയിൽ പുതിയ മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കാനും ഇവയ്ക്ക് സാധിച്ചേക്കാം. ‘വൂൾഫ്സ്ബെയ്ൻ’ (Wolfsbane), ‘ലാർക്ക്സ്പർ’ (Larkspur) എന്നീ രണ്ട് വിഷച്ചെടികളിൽ വേദന സംഹാരികൾ, മലേറിയ, കാൻസർ എന്നിവയ്ക്കുള്ള ചികിത്സകൾക്കും സുരക്ഷിതമായ കീടനാശിനികൾക്കും ഉപയോഗിക്കാൻ കഴിയുന്ന ശക്തമായ പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഇവ കഴിച്ചാൽ കടുത്ത ഞരമ്പ് തളർച്ച ഉണ്ടാകുമെങ്കിലും, അവയുടെ Read More…
അമ്മയ്ക്ക് പനിയുള്ളപ്പോൾ കുഞ്ഞിന് മുലപ്പാൽ കൊടുക്കാമോ? ഡോക്ടർമാർ പറയുന്നത്
ലോകവ്യാപകമായി മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനു എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 7 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്നു. മുലയൂട്ടൽ മെച്ചപ്പെടുത്തുന്നതിനുള്ള വിജയകരമായ രീതികൾ വികസിപ്പിക്കുന്നതിനും അതിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനുമാണ് ഈ വർഷത്തെ ദിനാചരണം പ്രാധാന്യം നൽകുന്നത്. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒരുപോലെ ജീവൻരക്ഷാ ഗുണങ്ങൾ നൽകുന്ന ഒന്നാണ് മുലയൂട്ടൽ. ആവശ്യമായ വിറ്റാമിനുകൾക്കും മിനറലുകൾക്കും പുറമെ, മുലപ്പാലിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഘടകങ്ങളും കുഞ്ഞുങ്ങളെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. മുതിരുമ്പോൾ ഉണ്ടാകാൻ Read More…
ഹൃതിക് റോഷന്റെയല്ലേ അമ്മ ! 71-ാം വയസ്സിലും തകർപ്പൻ വർക്കൗട്ട്! കൈയടിച്ച് സോഷ്യൽ മീഡിയ, വീഡിയോ
ബോളിവുഡ് താരം ഹൃതിക് റോഷന്റെ അമ്മ പിങ്കി റോഷൻ 71-ാം വയസ്സിലും തന്റെ കഠിനമായ വർക്കൗട്ട് രീതികളിലൂടെ ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആളുകളെ പ്രചോദിപ്പിച്ചുകൊണ്ട് തന്റെ വ്യായാമ വീഡിയോകൾ പിങ്കി പതിവായി പങ്കുവെക്കാറുണ്ട്. ശരീരത്തിന്റെ പേശീബലം, ചലനശേഷി എന്നിവ സംരക്ഷിക്കുന്നതിനുള്ള വ്യായാമങ്ങളായിരുന്നു അവരുടെ സമീപകാല റൂട്ടീനിൽ ഉൾപ്പെട്ടിരുന്നത്. ഡംബെൽ സ്ക്വാട്ടുകൾ, ലഞ്ചുകൾ, ഡംബെൽ പ്രസ്സുകൾ, ലാറ്റ് പുൾഡൗണുകൾ, മെഡിസിൻ ബോൾ സ്ലാമുകൾ എന്നിവ അടങ്ങിയതായിരുന്നു ഈ വ്യായാമങ്ങൾ. ഇതിൽ ഡംബെൽ Read More…
തടി കുറയ്ക്കാൻ മാത്രമല്ല, മദ്യപാനവും നിർത്തിക്കും! ശാസ്ത്രലോകത്ത് നിന്ന് ആവേശകരമായ വാർത്ത
ശരീരഭാരം കുറയ്ക്കുന്നതിനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനും പ്രധാനമായും ഉപയോഗിക്കുന്ന ഒരു മരുന്ന്, മദ്യപാന ശീലം (Alcohol Use Disorder – AUD) ചികിത്സിക്കുന്നതിനായി ഉപയോഗിക്കാമോ എന്ന കാര്യത്തിൽ ഇപ്പോൾ പുതിയ ഗവേഷണം നടക്കുകയാണ്. ഒസെംപിക് (Ozempic), വെഗോവി (Wegovy) എന്നീ പ്രശസ്ത മരുന്നുകളിലെ പ്രധാന ചേരുവയായ ‘സിൽഡെനാഫിൽ’ പോലെയുള്ള സെമാഗ്ലൂറ്റൈഡ് (Semaglutide), ആളുകളിൽ മദ്യപിക്കാനുള്ള പ്രവണത കുറയ്ക്കാൻ സഹായിക്കുമോ എന്ന് കണ്ടെത്താനായി യുഎസ് ഡെപ്പാർട്ട്മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്സ് (VA) രാജ്യവ്യാപകമായി ഒരു ക്ലിനിക്കൽ ട്രയൽ Read More…
ജീവിതം മുഴുവൻ പുകവലിച്ചാലും മദ്യപിച്ചാലും ചിലർ 100 വയസുവരെ ജീവിക്കുന്നത് എങ്ങനെ? ഞെട്ടിച്ച് പുതിയ കണ്ടെത്തൽ!
ദിവസവും കൃത്യമായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുന്ന പലരും അകാലത്തിൽ മരിച്ചുപോകുമ്പോൾ, യാതൊരു ചിട്ടയുമില്ലാതെ പുകവലിയും മദ്യപാനവുമായി നടക്കുന്ന ചിലർ നൂറു വയസ്സുവരെ ജീവിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനുള്ള ഉത്തരം ഇപ്പോൾ ശാസ്ത്രം കണ്ടെത്തിയിരിക്കുകയാണ്. പ്രശസ്ത ശാസ്ത്ര മാസികയായ ‘സയൻസിൽ’ പ്രസിദ്ധീകരിച്ച പുതിയ പഠനറിപ്പോർട്ടാണ് മനുഷ്യന്റെ ആയുസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ആയുസ്സിന്റെ രഹസ്യം പ്രധാനമായും ഒളിഞ്ഞിരിക്കുന്നത് ജീനുകളിലാണ്. ഇസ്രായേലിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ നടത്തിയ Read More…
കാൻസർ ചികിത്സയിൽ വിപ്ലവം! ലോകത്തിലാദ്യമായി ‘ഇമ്മ്യൂൺ സെൽ’ തെറാപ്പി സ്വീകരിച്ച രോഗി ട്രേസി
ലോകത്തിലാദ്യമായി ഒരു രോഗിക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രതിരോധ കോശ തെറാപ്പി (Immune Cell Therapy) നൽകിയതോടെ കാൻസർ ചികിത്സാരംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. ‘ZI-MA4-1’ എന്ന് പേരിട്ടിരിക്കുന്ന ഈ ചികിത്സ നിലവിൽ പ്രാരംഭഘട്ട ക്ലിനിക്കൽ ട്രയലിലാണ്. പ്രത്യേകമായി രൂപപ്പെടുത്തിയ പ്രതിരോധ കോശങ്ങൾ ഉപയോഗിച്ച് ചികിത്സിക്കാൻ പ്രയാസമുള്ള പലതരം കാൻസറുകളെ ചെറുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2020 മുതൽ അണ്ഡാശയ കാൻസറിനോട് (Ovarian Cancer) പോരാടുന്ന 58 കാരിയായ ട്രേസി ടോംലിൻസണാണ് ഈ ചികിത്സ സ്വീകരിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി. Read More…
100 പുഷ്-അപ്സ് , അതോ 100 സ്ക്വാറ്റ്സ്? വയറിലെ പേശികൾക്ക് കൂടുതൽ കരുത്ത് നൽകുന്നത് ഏത്?
ദിവസവും 100 പുഷ്-അപ്പുകളോ 100 സ്ക്വാട്ടുകളോ ചെയ്യുന്ന ബോഡിവെയ്റ്റ് ഫിറ്റ്നസ് ചലഞ്ചുകൾ ഇന്ന് ആളുകൾക്കിടയിൽ വളരെ ജനപ്രിയമാണ്. ഈ രണ്ട് വ്യായാമങ്ങളും ശരീരത്തിന് കരുത്ത് നൽകാൻ മികച്ചതാണെങ്കിലും, വയറിലെയും നടുവിലെയും പേശികളുടെ (Core) ബലത്തിന് ഇതിൽ ഏതാണ് കൂടുതൽ നല്ലതെന്ന സംശയം പലർക്കുമുണ്ട്. പ്ലാങ്ക് അല്ലെങ്കിൽ ക്രഞ്ചസ് പോലുള്ള വ്യായാമങ്ങൾ മാത്രമാണ് കോർ പേശികളെ സഹായിക്കുന്നതെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. എന്നാൽ പുഷ്-അപ്പുകളും സ്ക്വാട്ടുകളും ചെയ്യുമ്പോഴും നമ്മുടെ ശരീരത്തിന്റെ മധ്യഭാഗത്തെ പേശികൾ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ശരീരത്തിന്റെ ബാലൻസ് Read More…














