Health

ഹൃദയാഘാതം വന്നാൽ ചികിത്സയ്ക്ക് ഏകദേശം 10 ലക്ഷം! നിങ്ങളുടെ ഇൻഷുറൻസ് ഇതിന് മതിയാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൃദയാഘാതം നിങ്ങളുടെ ശരീരത്തെ മാത്രമല്ല, സാമ്പത്തിക ഭദ്രതയെയും കഠിനമായി ബാധിക്കുന്ന ഒന്നാണ്. നിലവിൽ ഇന്ത്യയിൽ ഒരു ഹൃദയസംബന്ധമായ അത്യാഹിതത്തെ അതിജീവിക്കുക എന്നത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. ഹെൽത്ത് ഇൻഷുറൻസ് ഉണ്ടല്ലോ എന്ന് കരുതി പലരും ആശ്വസിക്കുമെങ്കിലും, വർദ്ധിച്ചുവരുന്ന ചികിത്സാ ചിലവുകൾക്കിടയിൽ നിലവിലുള്ള പോളിസി തുക തികയാതെ വരുന്നതാണ് പലപ്പോഴും കാണാറുള്ളത്. ഇന്ത്യയിൽ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഹൃദയാഘാത ചികിത്സ ഒട്ടും കുറഞ്ഞ ചിലവിലുള്ളതല്ല. ആശുപത്രി, നഗരം, രോഗത്തിന്റെ തീവ്രത എന്നിവ അനുസരിച്ച് ഇതിന്റെ ചിലവ് മാറിക്കൊണ്ടിരിക്കും. Read More…

Featured Health

നിങ്ങളുടെ ടൂത്ത് പേസ്റ്റ് വായയിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നുണ്ടോ? പേസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വായയുടെ ശുചിത്വം എന്നത് ബാക്ടീരിയകളെ നീക്കം ചെയ്ത് വായ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും ആന്റിബാക്ടീരിയൽ ഉൽപ്പന്നങ്ങളുമെല്ലാം ഈ ആശയത്തെ മുൻനിർത്തിയാണ് നിർമ്മിക്കപ്പെട്ടത്. എന്നാൽ ശാസ്ത്രം ഇപ്പോൾ ഈ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ബാക്ടീരിയകളെ പൂർണ്ണമായും ഇല്ലാതാക്കുക എന്നതല്ല, മറിച്ച് അവയുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാകണം ലക്ഷ്യമെന്ന് വിദഗ്ധർ ഇപ്പോൾ പറയുന്നു. കാരണം നമ്മുടെ വായിലുള്ള എല്ലാ സൂക്ഷ്മാണുക്കളും ദോഷകാരികളല്ല, അവയിൽ പലതും നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യവുമാണ്. വായുടെ ആവാസവ്യവസ്ഥയിൽ നൂറുകണക്കിന് സൂക്ഷ്മാണുക്കളുണ്ട്. Read More…

Featured Health

ബ്രെയിന്‍ ട്യൂമര്‍ അഞ്ചു ദിവസം കൊണ്ട് മാറും? കാന്‍സറിന് പുതിയ മരുന്ന് കണ്ടെത്തി: റിപ്പോര്‍ട്ട്

മസ്തിഷ്ക അർബുദങ്ങളിൽ ഏറ്റവും മാരകമായ ഗ്ലിയോബ്ലാസ്റ്റോമയെ പ്രതിരോധിക്കാൻ പുതിയ ഇമ്യൂണോതെറാപ്പി പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. യുഎസിലെ മാസ് ജനറൽ ക്യാൻസർ സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, പരീക്ഷണത്തിൽ പങ്കെടുത്ത ആദ്യ മൂന്ന് രോഗികളിലും ട്യൂമർ അത്ഭുതകരമായി കുറഞ്ഞതായി കണ്ടെത്തി. ലോകപ്രശസ്തമായ ‘ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ’ പ്രസിദ്ധീകരിച്ച ഈ പഠനഫലം ക്യാൻസർ ചികിത്സാ രംഗത്ത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഗ്ലിയോബ്ലാസ്റ്റോമ രോഗികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ‘CARv3-TEAM-E T’ എന്ന സെൽ തെറപ്പിയാണ് ഗവേഷകർ ഇതിനായി ഉപയോഗിച്ചത്. Read More…

Health

വെറും 11 മിനിറ്റ് അധികം ഉറങ്ങിയാൽ ഹൃദയാഘാത സാധ്യത കുറയ്ക്കാം; പുതിയ പഠനറിപ്പോർട്ട്

രാത്രിയിൽ കേവലം 11 മിനിറ്റ് അധികം ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ‘യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജി’യിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഉറക്കത്തോടൊപ്പം വ്യായാമത്തിലും ഭക്ഷണത്തിലും വരുത്തുന്ന ചെറിയ മാറ്റങ്ങൾ ഹൃദയാരോഗ്യത്തിൽ വലിയ മെച്ചമുണ്ടാക്കും. യു കെ ബയോബാങ്കിലെ 53,000 മുതിർന്ന വ്യക്തികളെ എട്ട് വർഷത്തോളം നിരീക്ഷിച്ച ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ദിവസവും 11 മിനിറ്റ് അധികം ഉറങ്ങുന്നതിനോടൊപ്പം, ഏകദേശം നാലര മിനിറ്റ് കഠിനമായ വ്യായാമം ചെയ്യുകയും കാൽ കപ്പ് പച്ചക്കറികൾ Read More…

Health

പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഇന്ത്യയില്‍ കോണ്ടത്തിനും ‘ക്ഷാമം’; വില കുതിക്കും, ലൈംഗിക രോഗങ്ങള്‍ പകരാനുള്ള സാധ്യതയേറും

പശ്ചിമേഷ്യൻ സംഘര്‍ഷം ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധനക്കപ്പലുകളുടെ വരവ് പ്രതിസന്ധിയിലായതോടെ ഹോട്ടലുകൾ പൂട്ടുന്നതിനും ഗാര്‍ഹിക പാചകവാതകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും നാം സാക്ഷ്യം വഹിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രാജ്യത്ത് കോണ്ടം ക്ഷാമവും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് വരുന്നത്. യുദ്ധം കാരണം നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതും ഉള്ളവയുടെ വില വർധിച്ചതുമാണ് ഈ മേഖലയെ തളർത്തുന്നത്. എച്ച്എൽഎൽ ലൈഫ്കെയർ, മാൻകൈൻഡ് ഫാർമ, ക്യുപിഡ് തുടങ്ങിയ പ്രമുഖ നിർമ്മാതാക്കൾ സിലിക്കൺ ഓയിലിന്റെ ക്ഷാമത്തെക്കുറിച്ചും Read More…

Health Lifestyle

ലിക്വിഡ് സോപ്പിലെ വിഷം പ്ലേറ്റിലൂടെ വയറ്റിലേക്ക്; മുന്നറിയിപ്പുമായി ഡോക്ടർ, ഡിഷ് വാഷ് ലിക്വിഡ് ഉപേക്ഷിക്കേണ്ട സമയമായോ?

നമ്മുടെ അടുക്കളകളിൽ ദിവസവും ഉപയോഗിക്കുന്ന ഡിഷ്വാഷ് ലിക്വിഡുകൾ അഥവാ പാത്രം കഴുകുന്ന ലായനികൾ അത്ര നിഷ്കളങ്കമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുംബൈയിലെ പ്രമുഖ ഡോക്ടറായ മനൻ വോറ. നാം ആഹാരം കഴിക്കുന്ന പാത്രങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ഈ ലായനികൾ അടുക്കളയിലെ ഏറ്റവും വിഷാംശമുള്ള വസ്തുവാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ‘ഐസോത്തിയാസോളിനോൺസ്’ പോലുള്ള രാസവസ്തുക്കൾ ചർമ്മത്തിന് അലർജിയുണ്ടാക്കാൻ കാരണമായേക്കാം. പലപ്പോഴും പാത്രങ്ങൾ കഴുകിക്കഴിഞ്ഞാലും ഈ ലായനിയുടെ നേർത്ത അംശം അവയിൽ അവശേഷിക്കാറുണ്ട്. Read More…

Featured Health

ഷുഗർ കുറയ്ക്കും, പക്ഷേ തലച്ചോറിന് ഭീഷണിയോ? മെറ്റ്‌ഫോമിൻ ഉപയോഗിക്കുന്നവർ ജാഗ്രതൈ!

പതിറ്റാണ്ടുകളായി ടൈപ്പ് 2 പ്രമേഹത്തിനുള്ള ഏറ്റവും മികച്ച മരുന്നായി ലോകമെമ്പാടുമുള്ള ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഒന്നാണ് മെറ്റ്‌ഫോർമിൻ . കുറഞ്ഞ ചിലവും പാർശ്വഫലങ്ങൾ കുറവാണെന്നതുമാണ് ഇതിന്റെ പ്രത്യേകത. എന്നാൽ മെറ്റ്‌ഫോർമിനെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മെറ്റ്‌ഫോർമിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനങ്ങളെ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്നും പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. മിക്ക പ്രമേഹ മരുന്നുകളും കരൾ അല്ലെങ്കിൽ പാൻക്രിയാസ് എന്നിവയിലാണ് പ്രവർത്തിക്കാറുള്ളത്. എന്നാൽ മെറ്റ്‌ഫോർമിൻ തലച്ചോറിലെ ഹൈപ്പോതലാമസിലെ നാഡീവ്യൂഹങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന കണ്ടെത്തൽ Read More…

Featured Fitness

കോക്കനട്ട് കോഫി; ആരോഗ്യവും രുചിയും ഇനി ഒരൊറ്റ ഗ്ലാസ്സിൽ! ഫിറ്റ്‌നസ് ലോകം ഏറ്റെടുത്ത പുത്തൻ പാനീയം

കാപ്പി കുടിച്ചാൽ ഉന്മേഷം കിട്ടും, പക്ഷെ അത് ശരീരത്തിലെ ജലാംശം കുറയ്ക്കുമോ? ഈ ചോദ്യത്തിന് മറുപടിയായാണ് ‘കോക്കനട്ട് വാട്ടർ കോഫി’ അഥവാ ഇളനീർ കാപ്പി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഗ്ലാസിന്റെ താഴെ തെളിഞ്ഞ ഇളനീരും അതിനു മുകളിൽ കടും കറുപ്പിൽ കാപ്പിയും ഒഴിച്ച ഈ പാനീയം കാഴ്ചയിൽ ആകർഷകമാണെന്ന് മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. അതുകൊണ്ട് തന്നെ കായികപ്രേമികളുടെയും രാവിലെ നേരത്തെ എഴുന്നേൽക്കുന്നവരുടെയും പ്രിയപ്പെട്ട പാനീയമായി ഇത് മാറിക്കഴിഞ്ഞു. വളരെ ലളിതമായാണ് ഇത് തയ്യാറാക്കുന്നത്. ഒരു Read More…

Health

ദിവസവും കാപ്പി കുടിക്കാറുണ്ടോ? നിങ്ങളുടെ കരളിനും തലച്ചോറിനും സംഭവിക്കും?

കാപ്പിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. ചിലർക്ക് ഇത് പ്രിയപ്പെട്ട പാനീയമാണെങ്കിൽ, മറ്റു ചിലർക്ക് ഇത് ഉറക്കമില്ലായ്മയ്ക്കും അമിതമായ ഉത്കണ്ഠയ്ക്കും കാരണമാകുന്ന ഒന്നാണ്. എന്നാൽ ഹാർവാർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് പരിശീലനം നേടിയ ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നത്, കൃത്യമായ അളവിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ്. രണ്ടാഴ്ച തുടർച്ചയായി കാപ്പി കുടിക്കുന്നത് ശരീരത്തിൽ ചില നല്ല മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വിശദീകരിക്കുന്നു. പതിവായി കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് Read More…