Featured Travel

10,000 രൂപയ്ക്ക് ഇന്ത്യ ചുറ്റാനിറങ്ങിയ പെൺകുട്ടി, 2000 രൂപയ്ക്ക് 6 സംസ്ഥാനങ്ങൾ! യുവതിയുടെ സോളോ ട്രിപ്പ് വൈറൽ! വീഡിയോ കാണാം

വെറും 10,000 രൂപ കൊണ്ട് ഇന്ത്യ മുഴുവൻ ചുറ്റിക്കാണാൻ സാധിക്കുമോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഒരു വനിതാ സഞ്ചാരി. ഇന്റർനെറ്റിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഈ യാത്രയിൽ, ഇതുവരെ ആറ് സംസ്ഥാനങ്ങൾ സന്ദർശിച്ചതായും അതിനായി വെറും 2,000 രൂപ മാത്രമാണ് ചെലവായതെന്നും ഇവർ അവകാശപ്പെടുന്നു. ബാക്കി ഇന്ത്യ കൂടി കണ്ടുതീർക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. ഇൻസ്റ്റാഗ്രാമിലെ ‘@flyyingxfishh’ എന്ന അക്കൗണ്ടിലൂടെയാണ് യാത്രയുടെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവന്നത്. വീഡിയോയിൽ അവർ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങൾക്ക് ഒരു Read More…

Featured The Origin Story

ഇന്ത്യയിലെ ‘മില്യണയർ വില്ലേജ്’; ഒരു ഗ്രാമം മുഴുവൻ കോടീശ്വരന്മാരായതിന് പിന്നിലെ കഥ ഇങ്ങനെ!

ഇന്ത്യയിലെ ചില ഗ്രാമങ്ങൾ ഭക്ഷണത്തിനും മറ്റു ചിലത് കരകൗശല വസ്തുക്കൾക്കും പ്രശസ്തമാണ്. എന്നാൽ ആളുകൾ ഒരുമിച്ച് ജീവിക്കുന്നതിലും ജോലി ചെയ്യുന്നതിലും പ്രശസ്തമായ ചില ഗ്രാമങ്ങളുമുണ്ട്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമം അവിടെയുള്ള ജനങ്ങൾ കൃഷിയിലൂടെ പടുത്തുയർത്തിയ സമൃദ്ധി കാരണം തികച്ചും വേറിട്ട ഒരു അപരനാമത്തിൽ അറിയപ്പെടുന്നു. പതിവ് കാഴ്ചകളിൽ നിന്ന് മാറി ഗ്രാമീണ ഇന്ത്യയുടെ വ്യത്യസ്തമായ ഒരു മുഖം കാണാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഇതൊരു കൗതുകമുള്ള ഇടമാണ്. ദശലക്ഷക്കണക്കിന് രൂപ സമ്പാദ്യമുള്ള കോടീശ്വരന്മാരാണ് ഈ ഗ്രാമത്തിൽ ജീവിക്കുന്നത് എന്നതാണ് Read More…

Featured Spotlight

‘എന്റെ മകനോട് ആ പെൺകുട്ടിക്ക് ക്രഷ്’: പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്കു കൂട്ടത്തല്ല്‌, പിന്നിൽ വിദ്യാർഥിനിയുടെ ക്വട്ടേഷൻ?

ഹരിപ്പാട്‌ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേർന്ന് ക്രൂരമായി മര്‍ദിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠിയായ പെണ്‍കുട്ടി ക്വട്ടേഷന്‍ നല്‍കി മകനെ മര്‍ദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ പതിനേഴുകാരന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ 15-നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയും പള്ളിപ്പാട്‌ സ്വദേശിയുമായ പത്തൊമ്പതുകാരനാണ് അക്രമം ആസൂത്രണം ചെയ്‌തതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ക്ലാസ്‌മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചത്. ‘‘ഒക്ടോബര്‍ 15ന് എന്റെ മകനെ അവന്റെ സ്കൂളിൽ പഠിക്കുന്ന Read More…

Featured Sports

ഇഷാൻ തിരിച്ചെത്തിയാൽ ആര് പുറത്തുപോകും? വൈഭവോ സഞ്ജുവോ? അതിലെന്താണ് ഇത്ര ആലോചിക്കാനെന്ന് അശ്വിൻ

ഓക്‌ലൻഡ് : ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശി വീണ്ടും തൻ്റെ പ്രതിഭ തെളിയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ മൂന്നാം നമ്പറിൽ ഇറങ്ങി പരാജയപ്പെട്ടതിനെത്തുടർന്നാണ് താരത്തെ വീണ്ടും ഓപ്പണിങ്ങിലേക്ക് മാറ്റിയത്. വൈഭവും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ റെക്കോർഡ് സ്കോർ നേടിയതോടെ ഇന്ത്യൻ ടീമിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പ് പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. നാലാം മത്സരത്തിൽ ഇഷാൻ കിഷൻ തിരിച്ചെത്തുകയാണെങ്കിൽ ടീമിൽ നിന്ന് ആരെ പുറത്തിരുത്തുമെന്നതാണ് പ്രധാന ചോദ്യം. വൈഭവ് ഓപ്പണറായതോടെ Read More…

Featured Sports

അടിച്ച് പിരിഞ്ചാച്ചോ?… കൈകൊടുക്കാൻ ഹർമൻ, തിരിഞ്ഞുനിന്ന് സ്മൃതി, പോര് രൂക്ഷം? വിഡിയോ

സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണ ആധിപത്യം പുലർത്തി ഇന്ത്യൻ വനിതകൾ എട്ടു വിക്കറ്റിന്റെ മികച്ച വിജയം നേടി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശർമയുടെ ബോളിങ് മികവാണ് ഇന്ത്യയ്ക്ക് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബോൾ ചെയ്ത ഇന്ത്യ, സിംബാബ്‌വെയെ 39.5 ഓവറിൽ 131 റൺസിന് പുറത്താക്കി. തുടർന്ന് പ്രതിക റാവലിന്റെയും (59*) ഷെഫാലി വർമയുടെയും (51*) അർധസെഞ്ചറികളുടെ മികവിൽ 17 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം Read More…

Featured Oddly News

തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം! കലാപകാരികള്‍ എത്ര അടിച്ചിട്ടും ഷോറൂമിന്റെ ചില്ല് തകർക്കാൻ കഴിഞ്ഞില്ല! ചില്ല് കമ്പനിക്ക് വൻ പ്രചാരം!- വീഡിയോ

ഫ്രാൻസിലെ കലാപത്തിനിടെ ആഡംബര കടയുടെ ശക്തമായ ചില്ല് തകർക്കാൻ പ്രക്ഷോഭകർ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഇതോടെ ഈ ചില്ലിന്റെ അവിശ്വസനീയമായ കരുത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചൈനയിലെ ഒരു ഗ്ലാസ് നിർമാണ കമ്പനിക്ക് അപ്രതീക്ഷിതമായി വൻ പ്രചാരം ലഭിക്കുകയും ചെയ്തു. ആയുധങ്ങൾ ഉപയോഗിച്ച് ചില്ലിൽ പലതവണ ആഞ്ഞടിച്ചിട്ടും അത് തകരാതെ ഉറച്ചുനിന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പരസ്യങ്ങൾക്കായി ഒരു രൂപ പോലും ചെലവാക്കാതെ തന്നെ കമ്പനിക്ക് വലിയ ലോകശ്രദ്ധ നേടാൻ കഴിഞ്ഞെന്നാണ് ജനങ്ങളുടെ പ്രതികരണം. Read More…

Featured Good News

200 രൂപയുടെ കൂപ്പണ്‍, 6 വയസ്സുകാരന് സമ്മാനം 50 ലക്ഷത്തിന്റെ ഫോർച്യൂണർ കാര്‍! നാടൊട്ടുക്കും ആഘോഷം!

മധ്യപ്രദേശിലെ ബുർഹാൻപൂരിൽ ആറുവയസ്സുകാരനായ കുട്ടിക്ക് ഗർബ ആഘോഷത്തിനിടെ എടുത്ത 200 രൂപയുടെ ലക്കി ഡ്രോ കൂപ്പണിലൂടെ 50 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട ഫോർച്യൂണർ കാർ സമ്മാനമായി ലഭിച്ചു. സീലംപുര സ്വദേശിയായ മേദാൻഷ് റൈക്വാർ എന്ന കുട്ടിയാണ് അഭാപുരിയിലെ ശ്രീ സർക്കാർ ധാമിൽ സംഘടിപ്പിച്ച ലക്കി ഡ്രോയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. മേദാൻഷിന്റെ മുത്തശ്ശി കിരൺ റൈക്വാറാണ് കഴിഞ്ഞ വർഷം ഗർബ ആഘോഷത്തിൽ പങ്കെടുക്കവേ പേരക്കുട്ടിയുടെ പേരിൽ 200 രൂപ നൽകി ലക്കി ഡ്രോ ടിക്കറ്റ് എടുത്തത്. Read More…

Featured Good News

തുറന്ന ജയിലില്‍ വിവാഹിതരായി മുന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍, വധൂവരന്മാരുടെ ബന്ധുക്കളായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ!

റാഞ്ചി: തോക്കുകൾ താഴെവെച്ച് മുഖ്യധാരയിലേക്ക്  തിരിച്ചെത്തിയ രണ്ട് മുൻ മാവോയിസ്റ്റ് കമാൻഡർമാർ ഹസാരിബാഗ് ഓപ്പൺ ജയിലിൽ വെച്ച് വിവാഹിതരായി. മുൻ നക്സലുകളുടെ പുനരധിവാസത്തിന് കരുത്തേകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും സംയുക്തമായാണ് അപൂർവ്വമായ ഈ മംഗളകർമ്മത്തിന് നേതൃത്വം നൽകിയത്. സുരേഷ് സിംഗ് മുണ്ട, സോംവാരി ഹെംബ്രാം എന്നിവരാണ് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത്. ജാർഖണ്ഡിലെ ഓപ്പൺ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നവർ തമ്മിൽ നടക്കുന്ന ആദ്യത്തെ വിവാഹമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. റാഞ്ചിയിലെ ബുണ്ടു സ്വദേശിയായ സുരേഷും തമർ സ്വദേശിയായ സോംവാരിയും Read More…

Featured Sports

WPL ലേലചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം, 15-കാരി ഉമ കശ്വി! കുരങ്ങിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിൽ

ഡൽഹി ക്യാപിറ്റൽസ് 10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയതോടെ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) താരലേലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് പതിനഞ്ചുകാരിയായ ഉമ കശ്വി . കർണാടകയിൽ നിന്നുള്ള ഈ യുവ ക്രിക്കറ്റ് താരം തന്റെ മികച്ച സ്പിൻ ബോളിങ് മികവ കൊണ്ടും ഓൾറൗണ്ട് പ്രകടനം കൊണ്ടും ശ്രദ്ധനേടി. കർണാടകയിൽ നിന്നുള്ള വലങ്കയ്യൻ സ്പിൻ ബോളറും ഓൾറൗണ്ടറുമാണ് ഉമ കശ്വി. വെറും 15-ാം വയസ്സിൽ തന്നെ ശ്രീലങ്കൻ അണ്ടർ-19 ടീമിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യ അണ്ടർ-19 ടീമിനെ Read More…