മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ബസ് കണ്ടക്ടറുടെ സത്യസന്ധത കാരണം വയോധികയ്ക്ക് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തുക തിരികെ ലഭിച്ചു. പ്രായം തെളിയിക്കുന്ന രേഖ പരിശോധിക്കുന്നതിനിടെയാണ് താൻ വർഷങ്ങൾക്ക് മുമ്പ് കണ്ടെടുത്തു സൂക്ഷിച്ച 24,000 രൂപയുടെ യഥാർത്ഥ അവകാശിയാണ് തനിക്ക് മുന്നിൽ നിൽക്കുന്നതെന്ന് ആ കണ്ടക്ടർ തിരിച്ചറിഞ്ഞത്. 2024 ഏപ്രിലിലാണ് സംഭവങ്ങളുടെ തുടക്കം. 75 കാരിയായ കസബായി ഗെയ്ക്‌വാദും രോഗിയായ ഭർത്താവും ബസ് യാത്ര കഴിഞ്ഞ് മാലെഗാവ് ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ, തന്റെ സമ്പാദ്യമടങ്ങിയ ബാഗ് ബസ്സിൽ മറന്നുവെക്കുകയായിരുന്നു. Read More…
‘അന്ന് 500 രൂപ കൈക്കൂലി കൊടുത്തതില്‍ വിമർശിച്ചു, ഇന്ന് 1 കോടി വാങ്ങിയെന്ന് ആരോപണം!’; IPS ഉദ്യോഗസ്ഥന്റെ പഴയ വീഡിയോ ‘കുത്തിപ്പൊക്കി’
പുതുതായി തിരഞ്ഞെടുക്കപ്പെട്ട സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അഭിമുഖങ്ങൾ ശ്രദ്ധിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ഒരു കാര്യം നിങ്ങൾക്ക് വ്യക്തമായിട്ടുണ്ടാകും, അഴിമതിക്കെതിരെ പോരാടാനും ഭരണസംവിധാനം മെച്ചപ്പെടുത്താനുമുള്ള ആഗ്രഹത്തോടെയാണ് പലരും പൊതുസേവനത്തിലേക്ക് കടന്നുവരുന്നത്. അതുകൊണ്ടുതന്നെ, ജനങ്ങൾ അഖണ്ഡതയുടെയും പൊതുവിശ്വാസത്തിന്റെയും കാവലാളുകളായി കാണുന്ന ഒരു ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണം ഉയർന്നുവരുമ്പോൾ, അത് സാധാരണക്കാർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ രാഹുൽ ബൻസാലിന് ചുറ്റും ഇപ്പോൾ ഉയരുന്നതും സമാനമായ വികാരമാണ്. തന്റെ ആദ്യത്തെ ഫീൽഡ് പോസ്റ്റിംഗിനിടെ 1 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന Read More…
”കേരളം കേരളം’ സുരേഷ് ഗോപി പാടി, പാട്ടെഴുതിയ ‘അടിയന്റെ’ പേര് നാവിന് വഴങ്ങില്ലേ?’ വിമർശിച്ച് ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: കേരളം, കേരളം എന്ന പ്രശസ്തമായ ഗാനം ലോക്‌സഭയിൽ ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ‘കേരളം’ എന്ന പേര് ഔദ്യോഗികമാക്കിയ ബിൽ പാസായതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി സഭയിൽ ഈ പാട്ടുപാടിയത്. എന്നാൽ ആ ഗാനം രചിച്ച തന്റെ പേര് പരാമർശിക്കാതിരുന്നതാണ് ശ്രീകുമാരൻ തമ്പിയെ ചൊടിപ്പിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പേര് കേന്ദ്രമന്ത്രിയുടെ നാവിന് വഴങ്ങാത്തതുകൊണ്ടാകാം ‘ഒരു മഹാകവി’ എന്ന ലേബലിൽ തന്നെ ഒതുക്കിയതെന്ന് അദ്ദേഹം തുറന്നടിച്ചു. Read More…
‘ശ്രീശാന്തിനെ എന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നു..’: പഴയ ‘അടി’യും പുതിയ തർക്കവും, വീണ്ടും ഹർഭജൻ സിങ്
2008 ലെ പ്രശസ്തമായ ‘സ്ലാപ്ഗേറ്റ്’ വിവാദത്തെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് വീണ്ടും . എസ്. ശ്രീശാന്തും താനും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്നും, അതിനാൽ ശ്രീശാന്തിനെ തന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നുവെന്നും ഹർഭജൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഞങ്ങൾ രണ്ടുപേരും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും, അദ്ദേഹത്തെ റൂംമേറ്റായി നൽകുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008 ഏപ്രിലിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും Read More…
റോഡിലെ കുഴികളെപ്പറ്റി സ്കൂൾ കുട്ടികളുടെ ‘റിപ്പോർട്ടിംഗ്’; വിഡിയോ വൈറല്‍, റ്റരാത്രികൊണ്ട് റോഡ് പണി തുടങ്ങി!
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ നിന്നുള്ള മൂന്ന് സ്കൂൾ വിദ്യാർത്ഥിനികൾ തങ്ങളുടെ സ്കൂളിലേക്കുള്ള റോഡിലെ കുഴികളെക്കുറിച്ച് ഒരു വീഡിയോ ചിത്രീകരിച്ചപ്പോൾ, അതിന് ഇത്രയധികം പ്രതികരണം ലഭിക്കുമെന്ന് അവർ കരുതിയിരുന്നില്ല. കർഷത് താലൂക്കിലെ ഖാണ്ഡ്പെ-കോണ്ടിവഡെ റോഡിന്റെ ദയനീയ അവസ്ഥയെക്കുറിച്ച് ഒരു വിദ്യാർത്ഥിനി പത്രപ്രവർത്തകയായി തന്റെ കൂട്ടുകാരിയോട് ചോദിക്കുന്നതും, മൂന്നാമത്തെ കുട്ടി ഇത് മൊബൈൽ ഫോണിൽ പകർത്തുന്നതുമാണ് വീഡിയോയിലുള്ളത്. കയ്യിലുള്ള മടക്കക്കുട മൈക്കാക്കി റോഡിന് നടുവിൽ നിന്നുകൊണ്ട്, “റോഡിലാണോ കുഴികൾ, അതോ കുഴികളിലാണോ റോഡ്?” എന്ന് വിദ്യാർത്ഥിനി ചോദിക്കുന്നത് വീഡിയോയിൽ കാണാം. Read More…
നടനാവാൻ 300 രൂപയുമായി വീടുവിട്ടു, ദിവസവും 50 രൂപയ്ക്ക് ചായ വിറ്റു, ഇന്ന് 4000 കോടിയുടെ ‘രാമായണ’ത്തിന്റെ സഹനിര്‍മാതാവ്; യഷിന്റെ മാസ് വിജയം!
സൂപ്പർതാരങ്ങളുടെ ഉയരങ്ങളിലേക്കുള്ള യാത്രയിൽ അവർ നേരിട്ട കഠിനമായ പോരാട്ടങ്ങൾ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. പ്രതിസന്ധികൾ നിറഞ്ഞ ഒരു ഭൂതകാലത്തുനിന്ന് ഇന്നത്തെ പ്രശസ്തിയിലേക്ക് ഉയർന്നുവന്ന കന്നഡ സൂപ്പർതാരം യാഷിന്റെ ജീവിതവും അത്തരമൊരു കഥയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെ.ജി.എഫ് 1’ എന്ന ചിത്രം യാഷിന്റെ ജീവിതം മാറ്റിയെഴുതിയെങ്കിലും, അതിലേക്ക് എത്തുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. വെറും 16-ാം വയസ്സിൽ കയ്യിൽ 300 രൂപയുമായി, എങ്ങനെയെങ്കിലും ഒരു ‘സൂപ്പർതാരം’ ആകണമെന്ന ഒറ്റ ആഗ്രഹത്തോടെയാണ് യാഷ് സ്വന്തം വീടുവിട്ട് ബെംഗളൂരുവിലേക്ക് വരുന്നത്. Read More…
‘അയാൾ ‘അന്യനെ’പ്പോലെ , വിവാഹനിശ്ചയം മുടക്കിയത് ഞാന്‍, അത് സ്നേഹമായിരുന്നില്ല’; ബ്രേക്കപ്പിനെപ്പറ്റി അനുപമ
തന്റെ മുൻകാല പ്രണയബന്ധത്തെക്കുറിച്ചും അതിലുണ്ടായ കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. ആ ബന്ധത്തിൽ ഉണ്ടായിരുന്നത് സ്നേഹമായിരുന്നില്ലെന്നും തന്നെ പൂർണ്ണമായി നിയന്ത്രിക്കാനാണ് അയാൾ ശ്രമിച്ചതെന്നും അനുപമ വ്യക്തമാക്കി. ബന്ധം തുടങ്ങി അധികനാൾ കഴിയും മുൻപ് തന്നെ വിവാഹത്തിനായി അയാൾ നിർബന്ധിച്ചിരുന്നുവെന്നും താനാണ് അത് തുടർച്ചയായി മുടക്കിയതെന്നും ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുപമ വെളിപ്പെടുത്തി. ഏതാനും ഡേറ്റുകൾക്ക് ശേഷം തന്നെ വീട്ടിൽ കൊണ്ടുപോവുകയും കുടുംബത്തെ കാണിക്കുകയും ചെയ്തതായി അനുപമ പറയുന്നു. എന്നാൽ മൂന്ന് മാസം കഴിഞ്ഞപ്പോൾ Read More…
കിടക്കയിൽനിന്നും എഴുനേൽക്കാനും ഭക്ഷണം കഴിക്കാനും പരസഹായം വേണം; നടി ഷക്കീലയുടെ ഇപ്പോഴത്തെ അവസ്ഥ
അമിതമായ ഫോൺ ഉപയോഗത്തെത്തുടർന്ന് കഴുത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. ചെരിഞ്ഞുകിടന്ന് മണിക്കൂറുകളോളം ഫോൺ ഉപയോഗിച്ചത് കഴുത്തിലെ ഞരമ്പുകളെ ബാധിച്ചതിനെത്തുടർന്നാണ് താരത്തിന് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് ശസ്ത്രക്രിയ നടത്തേണ്ടിവന്നത്. ഫോൺ അമിതമായി ഉപയോഗിക്കരുതെന്നും കുട്ടികൾക്ക് ഫോൺ നൽകുന്നത് ഒഴിവാക്കണമെന്നും ഷക്കീല മുന്നറിയിപ്പ് നൽകി. തനിക്കൊരു ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഫോൺ ആവശ്യമുള്ള ഒരു ഉപകരണമാണെങ്കിലും ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും ഗൗരവമുള്ളൊരു കാര്യം പങ്കുവെച്ചുകൊണ്ട് ഷക്കീല പറഞ്ഞു. താൻ കിടക്കയിൽ ചെരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ Read More…
‘മമ്മൂക്ക അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല, ആ ഷര്‍ട്ട് പിന്നെ ഉപയോഗിച്ചില്ല’; ഭദ്രമായി സൂക്ഷിച്ച് ജിബിൻ ഗോപിനാഥ്
നടൻ ജിബിൻ ഗോപിനാഥിന്റെ അഭിനയമികവിനെ പ്രശംസിച്ച് മമ്മൂട്ടി സംസാരിച്ച വീഡിയോ മുൻപ് ശ്രദ്ധ നേടിയിരുന്നു. ‘കളംകാവൽ’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ ജിബിനെ ചേർത്തുപിടിച്ച് ‘ഡീയസ് ഈറെ’യിലെ മികച്ച പ്രകടനത്തെക്കുറിച്ച് മമ്മൂട്ടി സംസാരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ആ ചേർത്തുപിടിക്കൽ ഒട്ടും പ്രതീക്ഷിച്ചതല്ലെന്നാണ് ജിബിൻ ഇപ്പോൾ വ്യക്തമാക്കുന്നത്. അന്ന് ധരിച്ചിരുന്ന ഷർട്ട് താൻ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അതൊരു ഓസ്കാർ പുരസ്കാരം പോലെയാണെന്നും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ജിബിൻ വെളിപ്പെടുത്തി. താൻ ഇതുവരെ ചെയ്ത സിനിമകളുടെ സന്തോഷത്തിലായിരുന്നു Read More…














