Crime

കേരളവും തമിഴ്‌നാടുമല്ല; രാഹുൽ കർണാടകത്തിലേക്ക് കടന്നു; കാർ കണ്ടെത്തി, പുറത്ത് നിന്നും സഹായം കിട്ടി?

ലൈംഗികാപവാദക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കര്‍ണാടകയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ രാവിലെ ബാഗലൂരില്‍ എത്തിയെന്നും പോലീസ് എത്തിയപ്പോള്‍ കടന്നുകളഞ്ഞെന്നുമാണ് വിവരം. തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തിയാണ് ബാഗലൂര്‍. അവിടെ നിന്നും രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയതായിട്ടാണ് വിവരം. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇന്നലെ ഉച്ചയോടെയാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്. ബാഗലൂരില്‍ വെച്ച് വന്ന കാര്‍ കണ്ടെത്തി. ആ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് രാഹുൽ ബാഗലൂരിൽ നിന്ന് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ആൾക്ക് വേണ്ടി Read More…

Crime

രാഹുല്‍ യുവതിയെ പലതവണ ബലാത്സംഗം ചെയ്തു, ദേഹോപദ്രവം ഏല്‍പ്പിച്ചു; കുരുക്കായി ഡോക്ടറുടെ മൊഴിയും, ഫൊട്ടോകളടക്കം തെളിവ്

രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയായ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന് ഉറപ്പിച്ച് അന്വേഷണസംഘം. ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. നാളെയാണ് മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസ് കോടതി പരിഗണിക്കുന്നത്. യുവതി വിവാഹിതയാണെന്ന് അറിഞ്ഞുകൊണ്ടാണ് രാഹുൽ അടുപ്പം തുടങ്ങിയതും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതും. യുവതിയുടെ സമ്മതമില്ലാതെ ദേഹോപദ്രവം ഏൽപ്പിച്ചുകൊണ്ട് പലതവണ ബലാത്സംഗം ചെയ്തു. യുവതിയെ ഉപദ്രവിച്ചതിന് ഫോട്ടോകളടക്കം തെളിവുണ്ട്. Read More…

Crime

കാമുക​നെ കൊന്നിട്ടുവരാന്‍ സഹോദരനോട് നിർദ്ദേശിച്ചത് പോലീസ് ? കാമുകന്റെ മൃതദേഹത്തെ വിവാഹം കഴിച്ച യുവതിയുടെ വെളിപ്പെടുത്തല്‍

മുംബൈ: പിതാവും സഹോദരന്‍മാരും ചേര്‍ന്നു കൊലപ്പെടുത്തിയ കാമുകന്റെ മൃതദേഹത്തെ വിവാഹം കഴിച്ച യുവതി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്‌. തങ്ങളുടെ വിവാഹത്തിനു സമ്മതമാണെന്നു കുടുംബാംഗങ്ങള്‍ ഉറപ്പുനല്‍കിയിരുന്നെന്നും പിന്നീട്‌ വഞ്ചിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.മഹാരാഷ്‌ട്രയിലെ നന്ദേഡിലാണ്‌ ഭിന്ന സമുദായക്കാരിയെ പ്രണയിച്ചതിന്റെ പേരില്‍ സാക്ഷാം ടേറ്റ്‌ (20) എന്നയാളെ യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്‌. എന്നാല്‍, എന്നാല്‍, യുവാവിന്റെ മൃതദേഹത്തെ വിവാഹം കഴിച്ചുകൊണ്ടാണ്‌ കാമുകിയായ അഞ്ചല്‍ മാമിദ്വാര്‍ (21) മറുപടി നല്‍കിയത്‌. സാക്ഷാമിനെ കൊലപ്പെടുത്താനായി തന്റെ സഹോദരന്‍മാരെ പ്രകോപിപ്പിച്ചവരില്‍ രണ്ടു പോലീസ്‌ ഉദ്യോഗസ്‌ഥരുമുണ്ടെന്നു അഞ്ചല്‍ Read More…

Crime

ബിസിനസുകാരിയെ തോക്കുചൂണ്ടി നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണി

മുംബൈ: 51 വയസുകാരിയായ ബിസിനസുകാരിയെ തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തി നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ്‌ അന്വേഷണം ആരംഭിച്ചു.ഫ്രാങ്കോ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ മാനേജിങ്‌ ഡയറക്‌ടര്‍ ജോയ്‌ ജോണ്‍ പാസ്‌കല്‍ പോസ്‌റ്റ്‌ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേയാണു ബിസിനസുകാരി പോലീസില്‍ പരാതി നല്‍കിയത്‌. ഫോട്ടോ ഫ്രെയിം, ഗിഫ്‌റ്റിങ്‌ ബിസിനസ്‌ നടത്തുന്നയാളാണു പരാതിക്കാരി. മുംബൈയിലെ ഡോ. ഇ. മോസസ്‌ റോഡിലുള്ള കമ്പനിയുടെ ഓഫീസിലേക്കു വിളിച്ചുവരുത്തിയാണു പീഡിപ്പിച്ചതെന്നു പരാതിയില്‍ പറയുന്നു. ബിസിനസ്‌ സംബന്ധമായ ആവശ്യത്തിനായാണ്‌ ഇവരെ കൂടിക്കാഴ്‌ചയ്‌ക്കായി വിളിച്ചുവരുത്തിയത്‌. ഓഫീസ്‌ Read More…

Crime Featured

ലഹരിയില്‍ ലക്കുകെട്ടു; അമ്മയെ വെട്ടിവീഴ്‌ത്തി, അച്‌ഛനെ കൊന്നു; അഭിഭാഷകന്‍ ജയിലില്‍, വെട്ടിയത് ഭാര്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കാനിരിക്കെ

കായംകുളം: കായംകുളത്ത്‌ പിതാവിനെ അതിക്രൂരമായി യുവഅഭിഭാഷകന്‍ വെട്ടിക്കൊന്നത്‌ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്‌ മണിക്കൂറുകള്‍ക്കുമുമ്പ്‌. കണ്ടല്ലൂര്‍ തെക്ക്‌ കളരിക്കല്‍ ജങ്‌ഷന്‍ പീടികച്ചിറയില്‍ അഡ്വ. നവജിത്താ(30) ണ്‌ പിതാവ്‌ നടരാജനെ വെട്ടിക്കൊന്നത്‌. നവജിത്തിന്റെ വെട്ടേറ്റ അമ്മ സിന്ധു ഗുരുതരാവസ്‌ഥയിലാണ്‌. പ്രസവത്തിനായി ഭാര്യയെ അവരുടെ വീട്ടിലാക്കി ആഘോഷിക്കാന്‍ ഇറങ്ങിയ നവജിത്ത്‌ വീട്ടില്‍ മടങ്ങിയെത്തിയത്‌ ലഹരിയില്‍ ലക്കുകെട്ടായിരുന്നു. യുവതിയെ ഇന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കുകയായിരുന്നു. മദ്യത്തിനൊപ്പം രാസലഹരിയും നവജിത്ത്‌ ഉപയോഗിച്ചിരുന്നതായി പോലീസ്‌ പറയുന്നു. ആഘോഷിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പമാണ്‌ നവജിത്ത്‌ എറണാകുളത്തേക്കു പുറപ്പെട്ടത്‌. ആലപ്പുഴയില്‍ എത്തിയപ്പോഴേക്കും Read More…

Crime

‘വിവാഹിതയാണെന്നത് മറച്ചുവച്ചു, ശാരീരിക ബന്ധം സമ്മതത്തോടെ, ഗർഭഛിദ്രത്തിന് നിർബന്ധിച്ചിട്ടില്ല, മരുന്ന് സുഹൃത്ത് കൈമാറിയിട്ടില്ല’; തെളിവുകളുമായി രാഹുല്‍ ?

ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി. മൂന്നു തെളിവുകൾ കൂടിയാണ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത് യുവതിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ, കൂടുതൽ ഫോട്ടോസ്, ഹാഷ് ടാഗ് വാല്യൂ സർട്ടിഫിക്കേറ്റ്, ശബ്ദ സന്ദേശം തുടങ്ങിയ നിർണായകമായ തെളിവുകൾ പെൻ ഡ്രൈവിലാക്കി മുദ്രവച്ച കവറിലാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിക്ക് കൈമാറിയത്. യുവതി പൊലീസിന് നൽകിയ തെളിവുകളും വിവരങ്ങളും പൂർണമായും വസ്തുതയല്ലെന്ന് വരുത്തുകയാണ് ലക്ഷ്യം. വിവാഹിതയെന്ന വിവരം മറച്ച് വച്ച് സൗഹൃദം കൂടി. പിന്നീട് Read More…

Crime

ഭാര്യയെ വെട്ടിക്കൊന്നു; മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് വാട്ട്സാപ്പ് സ്റ്റാറ്റസാക്കി ഭര്‍ത്താവ്, വഞ്ചനയ്ക്കുള്ള മറുപടി മരണമാണെന്ന് അടിക്കുറിപ്പ്

ഭാര്യയെ വെട്ടിക്കൊന്നശേഷം മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് വാട്ട്സാപ്പില്‍ സ്റ്റാറ്റസാക്കി ഭര്‍ത്താവ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ഭര്‍ത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന തിരുനെൽവേലി സ്വദേശിനിയെയാണ് ക്രൂരമായിവെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ശ്രീപ്രിയയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച നടന്ന സംഭവത്തില്‍ പ്രതി ഭർത്താവ് ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലിൽ ശ്രീപ്രിയയെ കാണാനായാണ് ബാലമുരുകന്‍ എത്തിയത്. എന്നാൽ വസ്ത്രത്തിനുള്ളില്‍ ആരുമറിയാതെ ആയുധം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. കണ്ടുമുട്ടിയതിനു പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടര്‍ന്ന് ബാലമുരുകൻ അരിവാളെടുത്ത് Read More…

Crime

രാഹുല്‍ കേരളത്തില്‍തന്നെ ? 20ലധികം പേര്‍ നിരീക്ഷണത്തിൽ, ശബ്ദരേഖകളിലുള്ളത് മാങ്കൂട്ടത്തിന്റെ ശബ്ദമെന്ന് പരിശോധനാഫലം

ലൈംഗിക പീഡനക്കേസില്‍ രാഹുൽ മങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് . നാല് സംഘങ്ങളായി തിരിഞ്ഞാണ് വിവിധ ജില്ലകളിൽ തിരച്ചിൽ തുടരുന്നത്. രാഹുൽ ബന്ധപ്പെടാൻ സാധ്യതയുള്ള 20ലധികം പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. കേരളത്തിൽ തന്നെയുണ്ടെന്ന് നിഗമനത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് കടന്നതായുള്ള സംശയത്തിന് പിന്നാലെ എസ്‌ഐടി സംഘം തമിഴ്‌നാട്ടിലെത്തി. രാഹുലിന്റെ സുഹൃത്തും രണ്ടാംപ്രതിയുമായ ജോബി ജോസഫിനെയും ഉടനടി പിടികൂടാനാണ് പോലീസിന്റെ തീരുമാനം. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദസാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് കൃത്രിമം നടന്നിട്ടില്ലെന്ന് കണ്ടെത്തല്‍. Read More…

Crime

‘എന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ബലാത്സംഗക്കേസ് കൊടുക്കും’ – കാമുകിയെ കൊലപ്പെടുത്തി കാമുകന്‍

പൂന: വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം പിംപ്രി-ചിഞ്ച്‌വാഡിൽ പുറത്തുവന്നു. ഇവരും വിവാഹിതരും വേറെ കുടുംബമുള്ളവരുമാണ്. കൊല്ലപ്പെട്ട യുവതിയെ ബുധനാഴ്ച കാണാതായിരുന്നു, ശനിയാഴ്ച രാത്രിയാണ് സംഭവം വെളിച്ചത്തുവന്നത്. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതി പിടിയിലായി. റാണി വിശാൽ ഗെയ്‌ക്‌വാദ് (26) ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനികേത് മഹാദേവ് കാംബ്ലെയെ (33 ) വാകഡ് പോലീസ് കസ്റ്റഡിയിലെടുത്തു. വാകഡ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. റാണി ഗെയ്‌ക്‌വാദിനെ കാണാനില്ലെന്ന Read More…