Crime

‘എന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ബലാത്സംഗക്കേസ് കൊടുക്കും’ – കാമുകിയെ കൊലപ്പെടുത്തി കാമുകന്‍

പൂന: വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം പിംപ്രി-ചിഞ്ച്‌വാഡിൽ പുറത്തുവന്നു. ഇവരും വിവാഹിതരും വേറെ കുടുംബമുള്ളവരുമാണ്. കൊല്ലപ്പെട്ട യുവതിയെ ബുധനാഴ്ച കാണാതായിരുന്നു, ശനിയാഴ്ച രാത്രിയാണ് സംഭവം വെളിച്ചത്തുവന്നത്. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതി പിടിയിലായി. റാണി വിശാൽ ഗെയ്‌ക്‌വാദ് (26) ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനികേത് മഹാദേവ് കാംബ്ലെയെ (33 ) വാകഡ് പോലീസ് കസ്റ്റഡിയിലെടുത്തു. വാകഡ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. റാണി ഗെയ്‌ക്‌വാദിനെ കാണാനില്ലെന്ന Read More…

Crime

കാമുകനെ വീട്ടുകാർ വെടിവച്ചു കൊന്നു, യുവതി മൃതദേഹത്തെ വിവാഹം കഴിച്ചു

മുംബൈ∙ പ്രണയബന്ധത്തിന്റെ പേരിൽ മകളുടെ കാമുകനെ ജാതിയുടെ പേരില്‍ ക്രൂരമായി വെടിവച്ച് കൊന്ന് വീട്ടുകാർ‌. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സാക്ഷം ടേറ്റിനെയാണ് (20) കാമുകിയായ അഞ്ചലിന്റെ പിതാവും സഹോദരന്‍മാരും ചേര്‍ന്നാണ് വെടിവച്ചും കല്ലുകൊണ്ട് തലയ്ക്കിടിച്ചും കൊലപ്പെടുത്തിയത്. ശവസംസ്കാര ചടങ്ങിനെത്തിയ ആഞ്ചൽ, സാക്ഷം ടേറ്റിന്റെ മൃതദേഹത്തിൽ മാല ചാർത്തി. ഇനിയുള്ള കാലം ടേറ്റിന്റെ വീട്ടിൽ മരുമകളായി ജീവിക്കുമെന്നും പ്രഖ്യാപിച്ചു. സാക്ഷത്തിന്റെ ശവസംസ്‌കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു. Read More…

Crime

കിടപ്പിലായ അമ്മയെ പരിചരിക്കാനെത്തിയ 58കാരി ഹോം നഴ്സിനെ മകൻ ബലാൽസംഗം ചെയ്തു

അടൂര്‍: കിടപ്പിലായ വയോധികയെ പരിചരിക്കാനെത്തിയ ഹോം നഴ്സിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. എറണാകുളത്തുനിന്നാണ് പ്രതിയായ റെന്നി റോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര ആഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം . കിടപ്പിലായ റെന്നിയുടെ അമ്മയെ പരിചരിക്കാൻ എത്തിയ 58 വയസ്സുള്ള ഹോം നഴ്സാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവം നടന്ന രാത്രിയിൽ എറണാകുളത്തുനിന്ന് റെന്നിയും സുഹൃത്തുക്കളും വീട്ടിലെത്തുകയും മദ്യപിക്കുകയും ചെയ്തു. ഇതിനുശേഷം ഹോം നഴ്സായ 58-കാരിയെ ഇയാൾ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും മുറിയിലേക്ക് കൊണ്ടുപോയി Read More…

Crime

അതിജീവിതയെ അപമാനിച്ചു, പൊലീസ് രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍, സന്ദീപ് വാര്യര്‍ക്കെതിരേയും കേസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. ഇതേ കേസില്‍ കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസിനെ നിയമപരമായി നേരിടുമെന്ന് സന്ദീപ് പറഞ്ഞു. സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. അതിജീവിതയ്‌ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ Read More…

Crime

മറ്റൊരു ബന്ധം; സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊന്നു; തലമുടി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് മുങ്ങി; അറസ്റ്റ്

ബെംഗളൂരുവിലെ മദനായകനഹള്ളിയില്‍ ബിബിഎം വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. മരിച്ച 21 കാരി ദേവിശ്രീയുടെ സുഹൃത്ത് പ്രേം വര്‍ധനാണ് അറസ്റ്റിലായത്. ഇരുവരും ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയില്‍ നിന്നുള്ളവരാണ്.  ദേവിശ്രീയുടെ സുഹൃത്തിന്‍റെ വീട്ടിലാണ് കൊലപാതകം നടന്നത്. ദേവിശ്രീ മറ്റൊരു പുരുഷനുമായി സൗഹൃദത്തിലായതാണ് കൊലയ്ക്ക് കാരണം. ഇയാളുമായി ചാറ്റിങ് നടത്തുന്നത് പ്രേം എതിര്‍ത്തിരുന്നു. സംഭവ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രകോപിതനായ പ്രതി ദേവിശ്രീയെ ആക്രമിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.  വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം പ്രേം മെജസ്റ്റിക് Read More…

Crime

ഒറ്റദിവസം 13 വീടുകളിൽനിന്നായി കവർന്നത് 56 പവൻ, 3 കിലോ വെള്ളി, 3 ലക്ഷം രൂപ; പ്രതികളെ വെടിവെച്ചുവീഴ്ത്തി പോലീസ്

കോയമ്പത്തൂർ: കോയമ്പത്തൂർ കേന്ദ്രീകരിച്ച് 56 പവന്‍റെ സ്വർണകവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മജിദ്പുര സ്വദേശികളായ ആഷിഖ് (45), കല്ലു (60), ഇർഫാൻ (48) എന്നിവരെയാണ് ശനിയാഴ്ച കോയമ്പത്തൂർ പോലീസ് സാഹസികമായി പിടികൂടിയത്. കോയമ്പത്തൂരിലെ കാവുണ്ടപാളയത്തുള്ള തമിഴ്‌നാട് ഹൗസിങ് ബോർഡ് ക്വാർട്ടേഴ്‌സിലെ 13 വീടുകളിൽനിന്നായി 56 പവൻ സ്വർണവും മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളാണിവർ. കവുണ്ടംപാളയത്ത് വെള്ളിയാഴ്ചയാണ് ഹൗസിങ് ബോർഡ് ക്വാർട്ടേഴ്‌സിലെ എ ബ്ലോക്കിലെ മൂന്ന് വീടുകളിലും സി ബ്ലോക്കിലെ പത്ത് വീടുകളിലുമായി മോഷണം നടന്നത്. താമസക്കാരുടെ പരാതിയെ തുടർന്ന് വെള്ളിയാഴ്ച Read More…

Crime

മനോരമ വധക്കേസ്: ആദം അലിക്ക് ജീവപര്യന്തം; വിധിക്ക് പിന്നാലെ കോടതിയിൽ നിന്ന് ഇറങ്ങിയോടി

തിരുവനന്തപുരം കേശവദാസപുരത്ത് മനോരമ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ. ബംഗാളുകാരന്‍ ഇരുപത്തിമൂന്നുകാരന്‍ ആദം അലിയെ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി. അനസ് ശിക്ഷിച്ചത്. കവർച്ചാ ശ്രമത്തിനിടെ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിൽ കെട്ടിത്താഴ്ത്തിയ ക്രൂരതയ്ക്കുള്ള ശിക്ഷയാണ് വിധിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതി വളപ്പിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസും അഭിഭാഷകരും ചേർന്ന് പിടികൂടുകയായിരുന്നു. തൊട്ടടുത്ത വീട്ടിൽ വീട്ടുജോലിക്ക് വന്നതാണ് ആദം അലി. Read More…

Crime

‘യുവതി ഗർഭഛിദ്രം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരം, പീഡിപ്പിച്ചെന്ന് പറയുന്ന ദിവസങ്ങളിലും ശേഷവും ഭർത്താവിനൊപ്പം’ ;കൂടുതൽ തെളിവുമായി രാഹുൽ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: തനിക്കെതിരേയുള്ള ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവ് കോടതിയിൽ ഹാജരാക്കി രാഹുൽ മാങ്കൂട്ടത്തില്‍ . ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ഗർഭഛിദ്രംചെയ്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വ്യക്തമാക്കുന്ന രേഖ തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം. യുവതിയും ഭർത്താവും ഒരുമിച്ചുള്ള ചിത്രങ്ങൾ അടക്കം അധിക തെളിവുകൾ മുദ്രവെച്ച കവറിലാണ് രാഹുൽ കോടതിയിൽ സമർപ്പിച്ചത്. പീഡിപ്പിച്ചെന്ന് പറയുന്ന ദിവസങ്ങളിലും അതിന് ശേഷവും യുവതിയും ഭർത്താവും ഒരുമിച്ചുണ്ടായിരുന്നതിന്റേതാണ് ചിത്രങ്ങൾ. യുവതി ജോലി ചെയ്ത സ്ഥാപനത്തിലെ മേധാവി Read More…

Crime

കോഴിക്കോട് ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കോഴിക്കോട്: ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യൂട്യൂബര്‍ കൂടിയായ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. സജില്‍ ചെറുപാണക്കാടിനെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ‘മിറാക്കിള്‍ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില്‍ ചെറുപാണക്കാട്. പ്രതി ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ഒളിവില്‍ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് Read More…