Crime

തന്നേക്കാള്‍ സൗന്ദര്യം; അസൂയ മൂത്ത് മകനെയടക്കം 4 കുട്ടികളെ കൊലപ്പെടുത്തി യുവതി

ചണ്ഡീഗഡ്‌: ആറു വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അറസ്‌റ്റിലായ സ്‌ത്രീ സ്വന്തം മകന്‍ ഉള്‍പ്പെടെ മറ്റു മൂന്നു കുട്ടികളെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്നു ഹരിയാന പോലീസ്‌. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിധി എന്ന ആറു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പാനിപ്പത്ത്‌ സ്വദേശി പൂനത്തിനെയാണ്‌ ഇന്നലെ അറസ്‌റ്റ്‌ ചെയ്‌തത്‌. കുട്ടികളുടെ സൗന്ദര്യത്തില്‍ അസൂയ തോന്നിയാണ്‌ ഇവര്‍ മൂന്ന്‌ പെണ്‍കുട്ടികളെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയും കുറ്റകൃത്യം മറച്ചുവയ്‌ക്കാന്‍ മകനെ കൊല്ലുകയും ചെയ്‌തതെന്നു പോലീസ്‌ പറഞ്ഞു.2023-ലാണ്‌ ഇവര്‍ സ്വന്തം മകനെയും രണ്ടു പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയെന്നാണ്‌ പോലീസിന്റെ കണ്ടെത്തല്‍. Read More…

Crime

ഒന്നരയേക്കർ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയെ നടുക്കിയ കൊടുംക്രൂരത

നെടുമ്പാശേരി: എറണാകുളം നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തി. മൂന്ന് മാസത്തെ ക്രൂരമർദനത്തിന് പിന്നാലെയാണ് 58 വയസുകാരി അനിത മരിച്ചത്. മകൻ ചെങ്ങമനാട്‌ പുറയാര്‍ ഭാഗത്ത്‌ വാടകയ്‌ക്കു താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത്‌ വീട്ടില്‍ ബിനു(38)വിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ 20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അനിതയെ മൂന്ന് മാസം മുൻപാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ക്രൂരമർദ്ദനമാണ് ഇവർക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അനിതയുടെ ശരീരത്തിലാകെ കമ്പ് കൊണ്ട്  മർദിച്ചതിന്റെ Read More…

Crime

കാമുകിയെ പഠിപ്പിച്ച് ടീച്ചറാക്കി, പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്‍മാറി; ജീവനൊടുക്കി യുവാവ്, 14 വര്‍ഷത്തെ പ്രണയത്തിന്റെ അന്ത്യം

സ്വന്തം ജോലി പോലും ഉപേക്ഷിച്ച് കാമുകിയെ പഠിപ്പിക്കുകയും ജോലി നേടാന്‍ സഹായിക്കുകയും ചെയ്തിട്ടും കാമുകി വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കൊളാത്തല ഗ്രാമത്തിലാണ് സംഭവം. ചതുര്‍ഭുജ് ദാസ് എന്ന യുവാവാണ് ആണ് മരിച്ചത്. സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയായി ജോലിക്ക് കയറിയതിനു പിന്നാലെയാണ് കാമുകി വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. തിരസ്കരണം സഹിക്കാനാവാതെ ചതുർഭുജ് വിഷം കഴിച്ചതായി പറയുന്നു. ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ചതുര്‍ഭുജ് കാമുകിയെ പഠിപ്പിക്കുകയും Read More…

Crime

ജയിലിലെ നിരാഹാരസമരം ഏറ്റില്ല, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല ; പോലീസ് കസ്റ്റഡിയില്‍ വിട്ടു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ‌യ്‌ക്കെ തിരായ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. രാഹുല്‍ ഈശ്വറിനെനാളെ വൈകീട്ട് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വഞ്ചിയൂര്‍ കോടതിയായിരുന്നു രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചത്. അടച്ചിട്ട കോടതിമുറിയിലാണ് വാദം കേള്‍ക്കുന്നത്. രാഹുല്‍ ഈശ്വര്‍ കൂടുതല്‍ ദിവസം ജയിലില്‍ കിടക്കാന്‍ സാഹചര്യമുണ്ട്. പോലീസ് നല്‍കിയ തെളിവുകള്‍ കോടതി പരിശോധിച്ചു. അതിജീവിതയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് ആവശ്യമായ പ്രചരണങ്ങള്‍ നടത്തി എന്നാണ് കോടതി കണ്ടെത്തിയത്. രാഹുല്‍ ഈശ്വര്‍ Read More…

Crime

സഹോദരിയെ വഴിയില്‍ ഇറക്കിവിട്ടതിന്റെ വിരോധം: ഓട്ടോ ഡ്രൈവര്‍ വധക്കേസ്‌: പ്രതികള്‍ക്ക്‌ ജീവപര്യന്തം

ആലപ്പുഴ: അര്‍ധരാത്രി ഓട്ടോ ഡ്രൈവറെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഭാര്യയുടെ കണ്‍മുന്നില്‍ വച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ്‌. എടത്വാ തലവടി ആനപ്രമ്പാല്‍ വടക്ക്‌ കളങ്ങര ഭാഗത്ത്‌ വീട്ടില്‍ അമല്‍(അപ്പൂസ്‌ 27), കളങ്ങര കൊച്ചുപറമ്പ്‌ വീട്ടില്‍ കെവിന്‍(25) എന്നിവരെയാണ്‌ ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി(രണ്ട്‌)ജഡ്‌ജി എസ്‌.ഭാരതി ശിക്ഷിച്ചത്‌. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മൂന്നാം പ്രതി എടത്വാ പതിനഞ്ചില്‍ വീട്ടില്‍ രാഹുലി(കൊച്ചുണ്ട- 30 )നെ വെറുതെവിട്ടു. തലവടിപഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ പുത്തന്‍പറമ്പ്‌ വീട്ടില്‍ Read More…

Crime

പബ്ജി കളിച്ചിരുന്ന ഭർത്താവിനോട് ജോലിക്ക് പോകാൻ പറഞ്ഞ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, വിവാഹം നടന്നത് ആറു മാസം മുൻപ്

ഭോപ്പാൽ: ദിവസം മുഴുവന്‍ മൊബൈലില്‍ പബ്ജി കളിച്ചതിനു പിന്നാലെ ഭാര്യയുമായി നടന്ന തർക്കത്തിനിടെ അവരെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ്. മധ്യപ്രദേശിലെ രേവ സ്വദേശിയായ നേഹ പട്ടേലിനെ (24) ആണ് ഭർത്താവ് രഞ്ജീത് പട്ടേൽ തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം ഇയാൾ വീട്ടിൽ നിന്നും കടന്നുകളഞ്ഞു. പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ആറുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. തൊഴിൽരഹിതനായ രഞ്ജീത് പബ്ജി ഗെയിമിന് അടിമയായിരുന്നു. മണിക്കൂറുകളോളം ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന ഇയാളോട് എന്തെങ്കിലും ജോലിക്കു Read More…

Crime

പത്തനംതിട്ടയില്‍ 95കാരിയെ പീഡിപ്പിക്കാൻ ശ്രമം; അറുപത്തിയെട്ടുകാരന്‍ അറസ്റ്റിൽ

പത്തനംതിട്ടയിലെ വടശ്ശേരിക്കരയിൽ 95കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമം. പ്രതി പത്രോസ് ജോണിനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകൽ ആയിരുന്നു ക്രൂരമായ ഈ സംഭവം. വീട്ടുമുറ്റത്ത് നിന്ന വയോധികയെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി. വായിൽ തുണി തിരികെ അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മൽപ്പിടുത്തത്തിനിടയിൽ വായിലെ തുണി മാറിയതോടെ വയോധിക നിലവിളിച്ചു. ഇതോടെ നാട്ടുകാർ ഓടിയെത്തി പീഡനശ്രമം തടഞ്ഞ് വയോധികയെ മോചിപ്പിച്ചു. പ്രതിയെ പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിൽ വയോധികയും മകളും മാത്രമാണ് Read More…

Crime

‘ക്രൂരമായി ബലാത്സംഗം, ശരീരമാകെ മുറിവേല്‍പ്പിച്ചു’; രാഹുലിനെതിരെ കൂടുതല്‍ കുരുക്കായി 23കാരിയുടെ പരാതി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതിയുമായി മറ്റൊരു പെണ്‍കുട്ടി രംഗത്ത്. ഹോട്ടൽ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്നാണ് 23 കാരിയുടെ പരാതി. സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന 23 കാരി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി പറയുന്നു, ആദ്യ ആക്രമണത്തിന് ശേഷം Read More…

Crime

കേരളവും തമിഴ്‌നാടുമല്ല; രാഹുൽ കർണാടകത്തിലേക്ക് കടന്നു; കാർ കണ്ടെത്തി, പുറത്ത് നിന്നും സഹായം കിട്ടി?

ലൈംഗികാപവാദക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കര്‍ണാടകയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ രാവിലെ ബാഗലൂരില്‍ എത്തിയെന്നും പോലീസ് എത്തിയപ്പോള്‍ കടന്നുകളഞ്ഞെന്നുമാണ് വിവരം. തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തിയാണ് ബാഗലൂര്‍. അവിടെ നിന്നും രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയതായിട്ടാണ് വിവരം. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇന്നലെ ഉച്ചയോടെയാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്. ബാഗലൂരില്‍ വെച്ച് വന്ന കാര്‍ കണ്ടെത്തി. ആ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് രാഹുൽ ബാഗലൂരിൽ നിന്ന് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ആൾക്ക് വേണ്ടി Read More…