Crime

കോഴിക്കോട് ബീഫ് ഫ്രൈയെ ചൊല്ലി കുടിയന്മാരുടെവക പൊരിഞ്ഞ അടി

കോഴിക്കോട് നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കളുടെ കയ്യാങ്കളി. ഹോട്ടലിലെത്തിയ മദ്യപ സംഘം മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരുക്കേറ്റയാളെ പൊലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി സംഘര്‍ഷാന്തരീക്ഷത്തില്‍ അഴിഞ്ഞാടിയ ലഹരിസംഘത്തിനെതിരെ കേസെടുക്കാതെ പൊലീസ് ശാസിച്ചുവിട്ടു.  നടക്കാവിലെ ഹോട്ടിലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വാങ്ങി നല്‍കാനാകില്ലെന്ന് രണ്ടാം സംഘവും വാങ്ങിത്തരണമെന്ന് ആദ്യസംഘവും നിലപാടെടുത്തു. വാക്കേറ്റമായി. ഇതോടെ ഹോട്ടലില്‍ നിന്നിറങ്ങാന്‍ Read More…

Crime

കല്യാണിക്ക് സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട്? MDMA കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്ക്

കൊച്ചി: കാക്കനാട് രണ്ട് പേരിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് നീക്കം. പ്രതി കല്യാണി സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ആർക്കൊക്കെ ലഹരി കൈമാറി എന്നതാകും പൊലീസ് ആദ്യം അന്വേഷിക്കുക. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇടച്ചിറയിൽ നിന്ന് 20.22 ഗ്രാം എംഡിഎംഎയുമായി കളമശ്ശേരി സ്വദേശി ഇ. കെ ഉനൈസ്, ആലപ്പുഴ സ്വദേശിനി പി.എസ് കല്യാണി എന്നിവരെ Read More…

Crime

റെയില്‍വേ ട്രാക്കിനു നടുവില്‍ ആട്ടുകല്ല്; മുകളിലൂടെ ട്രെയിന്‍ കടന്നുപോയി, അട്ടിമറി സംശയം

കൊച്ചി: പച്ചാളം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമെന്നു സംശയം. ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയതോടെയാണു സംശയം ബലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലിനാണ് ട്രാക്കിനു നടുവില്‍ ആട്ടുകല്ല് കണ്ടത്. റെയില്‍വേ പോലീസ് സംഭവത്തെപ്പറ്റി അന്വേഷിക്കുന്നുണ്ട്. സി.സി. ടിവി ദൃശങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പുലര്‍ച്ചെ നാലരയോടെ മൈസുരു-തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് ശ്രദ്ധയില്‍പ്പെട്ടത്. ലോക്കോ പൈലറ്റാണ് വിവരം പോലീസിനെ അറിയിച്ചത്. അധികം വലിപ്പമില്ലാത്ത ആട്ടുകല്ലിനു മുകളിലൂടെ ട്രെയിന്‍ കടന്നുപോയി. ട്രാക്കിലോ വശത്തോ ആയിരുന്നു കല്ലെങ്കില്‍ വലിയ അപകടത്തിനു Read More…

Crime

അച്ഛനെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ അഡ്വ. നവജിത്തിന് പെണ്‍കുഞ്ഞ് പിറന്നു

കായംകുളം: അച്ഛനെ വെട്ടിക്കൊല്ലുകയും അമ്മയെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ടല്ലൂര്‍ സ്വദേശി അഡ്വ. നവജിത്ത് നടേശന്റെ ഭാര്യ നവ്യ പെണ്‍കുഞ്ഞിനു ജന്മംനല്‍കി. സംഭവം നടന്ന ദിവസമാണ് നവ്യയെ പ്രസവത്തിനായി കൊണ്ടുപോയത്. കൈപ്പട്ടൂരിലെ ആശുപത്രിയിലായിരുന്നു പ്രസവം. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നവ്യയുമായും നവജിത്ത് വഴക്കുണ്ടാക്കുമായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. റിമാന്‍ഡില്‍ കഴിയവെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച നവജിത്തിനെ ജയിലില്‍നിന്നു തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. നവജിത്തിന്റെ പിതാവായ നടരാജന്റെ മൃതദേഹപരിശോധനയ്ക്കിടെ വീടിന്റെ അലമാരയുടെ താക്കോല്‍ കിട്ടിയിരുന്നു. അദ്ദേഹം Read More…

Crime

കൊല്ലുന്നതിന് മുന്‍പ് മകനൊപ്പം നൃത്തം; ക്രൂരതയുടെ മറുപേരായി ‘കില്ലര്‍ മോം’

സ്വന്തം കുട്ടിയുള്‍പ്പെടെ മൂന്ന് കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ‘കില്ലര്‍ മോ’മിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഹരിയാന സ്വദേശിയായ പൂനമാണ് നാലുവയസുകാരനായ സ്വന്തം മകനെയും ഭര്‍തൃസഹോദരിയുടെ മകളെയും ബന്ധുവായ കുട്ടിയെയും ദാരുണമായി കൊലപ്പെടുത്തിയത്. 2023ല്‍ മകനെ കൊല്ലുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാട്ടിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു പൂനത്തിന്‍റെ മകന്‍ ശുഭവും ഭര്‍തൃസഹോദരിയുടെ മകളായ ഇഷികയും. കട്ടിലിലെ മെത്തയില്‍ കിടന്ന് ചാടിക്കളിക്കുന്ന കുട്ടികള്‍ക്കൊപ്പം പൂനവും നൃത്തം വയ്ക്കാന്‍ കൂടി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇഷികയെ വാട്ടര്‍ Read More…

Crime

പൂനത്തിന്റെ ആദ്യ കൊലപാതകശ്രമം 2021ല്‍; 2 വര്‍ഷത്തിനുള്ളില്‍ മരിച്ചത്‌ 4 കുട്ടികള്‍

ന്യൂഡല്‍ഹി: മകനടക്കം നാലു കുട്ടികളെ കൊലപ്പെടുത്തിയ ഹരിയാന വനിത പൂനം ആദ്യ കൊലപാതകശ്രമം നടത്തിയത്‌ 2021 ല്‍. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആറു വയസുകാരി വിധിക്കു നേരേയായിരുന്നു വധശ്രമം. അന്നു രണ്ടു വയസുമാത്രം പ്രായമുണ്ടായിരുന്നു അനന്തരവള്‍ വിധിയുടെ മുഖത്ത്‌ പുനം തിളച്ച ചായ ഒഴിക്കുകയായിരുന്നു. ഇത്‌ അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു വിധിയുടെ അഞ്ചന്‍ അന്നു കരുതിയിരുന്നത്‌. കഴിഞ്ഞ തിങ്കളാഴ്‌ച ഒരു കുടുംബച്ചടങ്ങിനിടെ പൂനം വിധിയെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. വീടിന്റെ സ്‌റ്റോര്‍ റൂമില്‍ വെള്ളം നിറച്ച ബക്കറ്റില്‍ തലമാത്രം മുങ്ങിയ Read More…

Crime

രാഹുല്‍ മാങ്കൂട്ടത്തില്‍ എസ്.ഐ.ടി. കസ്റ്റഡിയില്‍?

ബലാത്സംഗക്കേസില്‍ പ്രതിയായ ശേഷം എട്ട് ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എസ്.ഐ.ടി. കസ്റ്റഡിയിലെന്ന് സൂചന. അല്‍പ സമയം മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയിലെത്തുകയും രാഹുലിനെ പിടികൂടിയതായി അറിയിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ഹോസ്ദുര്‍ദ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്. കോടതി പരിസരത്ത് അസാധാരണ തരത്തിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി തുടങ്ങിയവര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രതിഷേധത്തിന് സജ്ജരായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും Read More…

Crime

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളി, അറസ്റ്റ് തടയില്ല, കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതി തള്ളി. അറസ്റ്റിനും വിലക്കില്ല. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും രാഹുല്‍ പുറത്താക്കി. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ അടച്ചിട്ട കോടതിമുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദം പൂർത്തിയായിരുന്നു. ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. Read More…

Crime

തിരുവനന്തപുരത്ത് തിയറ്ററുകളിൽ എത്തിയ കമിതാക്കളുടെ CCTV ദൃശ്യങ്ങള്‍ അശ്ലീല സൈറ്റില്‍; അന്വേഷണം

തിരുവനന്തപുരത്തെ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലെത്തിയതിൽ പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം അന്വേഷണം തുടങ്ങി. തലസ്ഥാനത്തെ കൈരളി, ശ്രീ, നിള തിയറ്ററുകളിൽ എത്തിയ സ്ത്രീ പുരുഷന്മാരുടെയും ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. തിയറ്ററുകളുടെ പേര് സഹിതമാണ് ടെലിഗ്രാമിലും അശ്ലീല സൈറ്റുകളിലും സിസിടിവികൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ളൌഡ് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ എടുത്തിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി. ഗുരുതരമായ കണ്ടെത്തലുകൾക്കിടയിലും വ്യക്തമായ ഉത്തരം നൽകാൻ ചലച്ചിത്ര വികസന കോർപറേഷൻ തയാറായിട്ടില്ല. Read More…