ഹരിയാനയിലെ ബഹാദുർഗഡിൽ വാലന്റൈൻസ് ദിനാഘോഷത്തിന് പിന്നാലെ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവും ചാർട്ടേഡ് അക്കൗണ്ടന്റുമായ അൻഷുൽ ധവാന്‍ പിടിയിലായി. ഭാര്യ മഹക്കിനെ കവർച്ചാസംഘം വധിച്ചതാണെന്ന ഭർത്താവ് അൻഷുൽ ധവാന്റെ വാദം കള്ളമാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിൽ വിവാഹിതരായ ഇവർ വാലന്റൈൻസ് ദിനത്തിൽ പുറത്തുപോയി ഭക്ഷണം കഴിച്ചു മടങ്ങിയതിന് പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. അജ്ഞാതരായ അക്രമികൾ തങ്ങളെ തടഞ്ഞുനിർത്തി കൊള്ളയടിക്കാൻ ശ്രമിച്ചെന്നും ഭാര്യയുടെ കഴുത്തറുത്തെന്നുമാണ് ചാർട്ടേഡ് അക്കൗണ്ടന്റായ അൻഷുൽ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ Read More…
സ്ത്രീ വേഷത്തിലെത്തിയ ‘യമൻ’; ഡൽഹിയിൽ യുവതിയുടെ കഴുത്തറുത്ത് ഭർത്താവിന്റെ സഹോദരൻ!
ഡല്‍ഹി: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് സ്‌ത്രീ വേഷം ധരിച്ചെത്തിയയാള്‍ ഭാര്യാ സഹോദരിയുടെ കഴുത്തറത്തു. ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത് തിങ്കളാഴ്‌ചയായിരുന്നു സംഭവം. സ്‌ത്രീകളുടെ വേഷം ധരിച്ചെത്തിയ അക്രമി, 27 കാരിയായ ഫിസിയോതെറാപ്പിസ്‌റ്റിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നജഫ്‌ഗഡ് നിവാസിയായ ജയ്‌പ്രകാശ് യാദവ് എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കോച്ചിങ് സെന്ററില്‍ അധ്യാപകനാണ് പ്രതി. 2025 ഏപ്രിൽ മുതൽ യാദവും ഭാര്യയുടെ വീട്ടുകാരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ആർക്കും സംശയം തോന്നാതിരിക്കാൻ വിഗ്ഗും സ്ത്രീകളുടെ Read More…
മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ കേസ്; വീണ്ടും ട്വിസ്റ്റ്; പുറത്തുവന്ന മാല കാണാനില്ല
കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസിൽ വീണ്ടും ട്വിസ്റ്റ്. വയറിളക്കി മാല വീണ്ടെടുക്കാൻവേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന യുവതി, പുറത്തുവന്ന മാല ആശുപത്രിയിലെ ശൗചാലയത്തിൽ ഒഴുക്കിക്കളഞ്ഞതായി പൊലീസ് പറയുന്നു. പാലേമാട് കല്ലൻകുന്നൻ സമീന (35)യാണ് തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കിക്കളഞ്ഞത്. നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ക്ലിനിക്കിൽ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ പ്രതിയെ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. Read More…
മകള്‍ക്ക് കൊറിയന്‍ സുഹൃത്തുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല, കബളിപ്പിച്ചതാണെന്ന് ചോറ്റാനിക്കര കുട്ടിയുടെ പിതാവ്
കൊച്ചി: മകള്‍ക്ക് കൊറിയന്‍ സുഹൃത്തുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും ആ പേരില്‍ ആരോ കബളിപ്പിച്ചതാണെന്നു കരുതുന്നതായും ചോറ്റാനിക്കരയില്‍ മരിച്ച പതിനാറുകാരിയുടെ പിതാവ് മഹേഷ്. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുവരണം. കൊറിയന്‍ ഭാഷ പഠിക്കാന്‍ മകള്‍ ആഗ്രഹിച്ചിരുന്നു. മകളുടെ താത്‌പര്യം അറിഞ്ഞ് ആരോ പറ്റിച്ചതാണ്. കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതില്‍ മനം നൊന്താവാം മരണം. കൊറിയയില്‍ നിന്നെന്ന പേരില്‍ ഒരു സമ്മാനം ഒരിക്കല്‍ വീട്ടില്‍ കൊണ്ടു വന്നിരുന്നു -മഹേഷ് പറഞ്ഞു. മകളുടെ സുഹൃത്തുക്കള്‍ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞിട്ടില്ല. സ്‌കൂളില്‍ ഫോണ്‍ കൊണ്ടുപോയത് Read More…
അവിഹിതബന്ധത്തിന് തടസം: എട്ടും ആറും വയസുള്ള കുട്ടികളെ എലിവിഷം കൊടുത്ത് കൊന്ന അമ്മ അറസ്റ്റിൽ
ഛണ്ഡീഗഢ്: അവിഹിത ബന്ധത്തിന് തടസമെന്നാരോപിച്ച് കുരുന്നുമക്കളെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. പഞ്ചാബിലെ ബതിൻഡയിലാണ് സംഭവം. ജാസി കൗർ എന്ന യുവതിയാണ് പിടിയിലായത്. എട്ട് വയസുകാരിയായ മകളെയും ആറ് വയസുകാരനായ മകനേയുമാണ് യുവതി ക്രൂരമായി കൊലപ്പെടുത്തിയത്. മൂത്ത കുട്ടി മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ മരണം. 15 ദിവസം മുമ്പാണ് എട്ടു വയസുകാരി സുക്പ്രീത് കൗറിനെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വെള്ളിയാഴ്ച രാത്രി ആറ് വയസുകാരനായ ഫതേവീറും മരിക്കുകയായിരുന്നു. ഇതോടെ Read More…
ആണ്‍സുഹൃത്തും ജീവനെടുക്കി, ഭര്‍ത്താവുമായി പിണങ്ങിയ ചിന്നു താമസിച്ചിരുന്നത് സന്ദേശിനൊപ്പം വാടകവീട്ടിൽ
കാസർകോട്: സോഷ്യല്‍ ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പു ജീവനൊടുക്കിയതിനു പിന്നാലെ ഒപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്തിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാസര്‍കോട് ചൗക്കി സ്വദേശിയായ സന്ദേശിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്ന് കണ്ടെത്തിയത്. ഏറെ നാളായി ഭര്‍ത്താവുമായി പിണക്കത്തിലായിരുന്ന ചിന്നു സന്ദേശിനൊപ്പമായിരുന്നു ഇവിടെ താമസം. സോഷ്യല്‍ മീഡിയയില്‍ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മ ഫെബ്രുവരി ഒൻപതിനാണ് ജീവനൊടുക്കിയത്. ആറ് ദിവസത്തിന് ശേഷം ഫെബ്രുവരി 15നാണ് (ഇന്ന്) സന്ദേശ് ജീവനൊടുക്കിയത്. ഭര്‍ത്താവുമായി അകന്ന ശേഷം സന്ദേശിനൊപ്പം കാസർകോട് Read More…
16കാരിയുടെ മരണം; ‘ബ്ലാക്ക് വെനം’ എന്ന അക്കൗണ്ട് ദുരൂഹം; ഫോളോവേഴ്‌സ് മുങ്ങി, ഒരു ഫോണില്‍ 8 ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകള്‍
കൊച്ചി: ചോറ്റാനിക്കരയിലെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പതിനാറുകാരിയുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച് പോലീസ്. മാമല കക്കാട് സ്വദേശിയുടെ ഏകമകളാണ് മരിച്ചത്. കുട്ടിയുടെ ഒരു ഫോണില്‍ മാത്രം തുറന്നത് എട്ട് ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകളാണെന്നു ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇവയുടെ ലോഗ് ഇന്‍ വിവരങ്ങളും പോലീസിനു ലഭിച്ചു. പെണ്‍കുട്ടി ഫോളോ ചെയ്‌ത ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടില്‍ കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെയുണ്ട്. മുപ്പതിലേറെപ്പേര്‍ പിന്തുടര്‍ന്ന പേജാണിത്. എന്നാല്‍, പെണ്‍കുട്ടിയുടെ മരണത്തിനു പിന്നാലെ പേജ് പിന്തുടരുന്നത് പലരും അവസാനിപ്പിച്ചതായി Read More…
വയോധികയുടെ തലയ്‌ക്കടിച്ച് സ്വര്‍ണക്കവര്‍ച്ച; അയല്‍ക്കാരി അടക്കം നാലുപേര്‍ പിടിയില്‍
തിരുവനന്തപുരം: നഗരത്തിലെ ഫ്‌ളാറ്റില്‍ പട്ടാപ്പകല്‍ വയോധികയെ തലയ്‌ക്കടിച്ചുവീഴ്‌ത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ അയല്‍ക്കാരി അടക്കം നാലുപേര്‍ അറസ്‌റ്റില്‍. ശരത്ത്, രാജന്‍, ഷീബ, റീന എന്നിവരാണു പിടിയിലായത്. ഇവരെ സംഭവം നടന്ന ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘാംഗമായ ബാബുവിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. മണക്കാട് ശ്രീ ശിവം റെസിഡന്‍സിയിലെ അഞ്ചാം നമ്പര്‍ ഫ്‌ളാറ്റില്‍ കഴിഞ്ഞ 13 ന് രാവിലെ പത്തരയോടെയാണ് സംഭവം. താമസക്കാരിയായ ചന്ദ്ര എന്ന വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തിയ ശേഷം ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. Read More…
എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരൻ മരിച്ചു; ജീവനക്കാരുടെ അശ്രദ്ധയെന്ന് കുടുംബം, ഡയഗ്നോസ്റ്റിക് സെന്റർ പൂട്ടി
ലക്നൗ ∙ ഉത്തർപ്രദേശിലെ സ്വകാര്യ സ്കാനിങ് സെന്ററിൽ എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ സ്കാനിങ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ടാണ് എംആർഐ സ്കാനിങ്ങിനെത്തിയ ആറു വയസ്സുകാരൻ മരിച്ചത്. കുട്ടിക്ക് സ്കാനിംഗിന് മുൻപ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും, സെന്ററിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്നും കുടുംബം ആരോപിക്കുന്നു. കാലാവധി കഴിഞ്ഞ മരുന്നോ അല്ലെങ്കിൽ അമിത അളവിൽ മയക്കുമരുന്നോ (Sedation) നൽകിയതാണ് മരണത്തിന് ഇടയാക്കിയതെന്നും അവർ കുറ്റപ്പെടുത്തി. സംഭവത്തെത്തുടർന്ന് അധികൃതർ ഈ സെന്റർ പൂട്ടി സീൽ ചെയ്തു. സംഭവത്തെക്കുറിച്ച് Read More…














