ആലപ്പുഴ പുന്നപ്രയിൽ സ്വന്തം പിതാവും ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ നാല് വർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്. പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പൊലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സി ഡബ്ല്യൂ സിയുടെ സംരക്ഷണയിലേക്ക് മാറ്റി. തുടർന്ന് സി.ഡബ്ല്യു.സി സംരക്ഷണയിലായിരുന്ന കുട്ടിയെ 2022-ലാണ് പിതാവിന് കൈമാറുന്നത്. എന്നാൽ സുരക്ഷിതമെന്ന് കരുതിയ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വെച്ച് Read More…
ജീവനൊടുക്കും മുമ്പ് പിതാവ് കൊലപ്പെടുത്തിയ മകൾ ലൈംഗിക പീഡനത്തിനിരയായി; പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: എളമക്കരയിൽ ആത്മഹത്യ ചെയ്യും മുമ്പ് പിതാവ് കൊലപ്പെടുത്തിയ മകൾ പീഡനത്തിനിരയിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിനു മണിക്കൂറുകൾക്ക് മുൻപും പീഡനം നടന്നിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. എന്നാല്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടി പീഡനത്തിനിരയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. മരണത്തിന് മണിക്കൂറുകൾക്കു മുൻപും പീഡനം നടന്നിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ എളമക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ആരാണ് പീഡിപ്പിച്ചതെന്നതിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ആദ്യഘട്ടത്തിൽ ഒരു Read More…
കല്യാണപ്പെണ്ണിന്റെ അരികിലെത്തി അതിഥി, 4 ലക്ഷം രൂപ കവർന്നു; സ്യൂട്ട് ധരിച്ചെത്തിയ മോഷ്ടാവിനായി തിരച്ചിൽ
ജയ്പൂർ: ജയ്പൂരിലെ വിവാഹച്ചടങ്ങുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം വീണ്ടും സജീവമാകുന്നു. ഇത്തവണ വിവാഹ റിസപ്ഷനിടെ വധുവിന്റെ അരികിൽ നിന്ന് 4 ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും അടങ്ങിയ ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്. ഫെബ്രുവരി 7-ന് ജഗത്‌പുര മേഖലയിലെ ചന്ദൻ വാനിലായിരുന്നു സംഭവം. ആഘോഷങ്ങൾ തകൃതിയായി നടക്കുന്നതിനിടെ, അതിഥികൾക്കിടയിൽ ഒരാളായി വേഷം മാറി എത്തിയ യുവാവാണ് മോഷണം നടത്തിയത്. വധൂവരന്മാരുടെ പിന്നിലൂടെ നീങ്ങിയ ഇയാൾ പണമടങ്ങിയ ബാഗ് കൈക്കലാക്കുകയും, ആരും ശ്രദ്ധിക്കാത്ത വിധം തന്റെ ബ്ലേസറിനുള്ളിൽ ഒളിപ്പിച്ച് വേഗത്തിൽ Read More…
വാട്‌സ്ആപ്പിൽ അശ്ലീല വീഡിയോ, പിന്നാലെ കാമുകന്റെ വീട്ടില്‍ നഗ്നമായ മൃതദേഹം; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 24 വയസ്സുകാരിയായ എംബിഎ വിദ്യാർത്ഥിനിയെ സഹപാഠിയുടെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് നഗരത്തെ നടുക്കി. വെള്ളിയാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം വിവസ്ത്രമായ നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കിയ പാടുകളുള്ളതിനാൽ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. കൊലപാതകം നടന്നുവെന്ന് കരുതപ്പെടുന്ന സമയത്ത് പെൺകുട്ടിയുടെ ഫോണിൽ നിന്ന് കോളേജിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. വീഡിയോയിൽ പെൺകുട്ടിയുടെ മുഖം വ്യക്തമാണെങ്കിലും കൂടെയുള്ള ആളുടെ മുഖം Read More…
പിതാവിന്റെ മരണത്തിനു കാരണം അമ്മയുടെ ‘ബ്ലാക്ക് മാജിക്കെ’ന്ന് ജ്യോത്സ്യൻ; അമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് മകൾ
ജ്യോത്സ്യന്‍റെ വാക്കുകൾ വിശ്വസിച്ച് ഉറങ്ങിക്കിടന്ന സ്വന്തം അമ്മയെ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകൾ. കർണാടകയിലെ തുമകൂരു ജില്ലയിലാണ് സംഭവം. യുവതിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച് സുചിത്ര (33) എന്ന യുവതി തന്റെ 55 വയസുളള അമ്മയായ പുഷ്പാവതിയെ ഉറക്കത്തിനിടെ തലയണകൊണ്ട് മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏകദേശം ഒന്നര വർഷം മുൻപ് സുചിത്രയുടെ പിതാവ് മരിച്ചിരുന്നു. പിതാവിന്റെ മരണത്തിന് കാരണം അമ്മ ‘ബ്ലാക്ക് മാജിക്’ നടത്തിയതാണെന്ന് ജ്യോതിഷി പറഞ്ഞു. അത് വിശ്വസിച്ച യുവതി Read More…
ശത്രുദോഷം മാറ്റാനായി 3 തവണ വന്നു, 3 തവണയും 14കാരിയെ പൂജാരി പീഡിപ്പിച്ചു; അറസ്റ്റ്
ശത്രുദോഷം മാറ്റാനെന്ന പേരിൽ വിളിച്ചു വരുത്തി 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയിൽ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എ വിലങ്ങിലാണ് സംഭവം. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് പൊലീസ് കസ്റ്റഡിയിലായത്. തന്നെ മൂന്ന് തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടിനോട് ചേർന്ന് സ്വകാര്യ ക്ഷേത്രം നടത്തിപ്പുകാരനാണ് ഷാജി. വിവിധതരം പൂജകൾ ക്ഷേത്രത്തിൽ നടത്തിയിരുന്നു. ശത്രു ദോഷം മാറ്റാനായി വീട്ടുകാർക്കൊപ്പം എത്തിയതായിരുന്നു 14 വയസ്സുകാരി. മൂന്ന് തവണ വന്നപ്പോഴും പൂജാരി പീഡിപ്പിച്ചുവെന്നാണ് വിവരം. മാനസിക വിഷമത്തിലായ പെൺകുട്ടി വീട്ടുകാരോട് Read More…
ഹോട്ടലില്‍ 16കാരിയെ പീഡിപ്പിച്ചു; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
മലപ്പുറത്ത് പോക്സോ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഫിലിപ്പ് മമ്പാടാണ് നിലമ്പൂർ പോലീസിന്‍റെ പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് പോലീസ് നടപടി. കോഴിക്കോട് ചേവായൂർ സ്വദേശിനിയായ 16 വയസ്സുകാരിക്കെതിരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ Read More…
പുസ്‌തകം വായിച്ച് ജ്യോതിഷം പഠിച്ചു, ഒമാനിലും ജ്യോതിഷാലയം, കോമാളി വേഷത്തില്‍ റീല്‍സ്; ‘വൈറല്‍ ജ്യോത്സ്യ’ന്റെ വളര്‍ച്ച!
കൊല്ലം: അമ്മയ്‌ക്കൊപ്പം പൂജയ്‌ക്കെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജജോത്സ്യന്‍ ‘മുരാരി തന്ത്രി’യെന്ന വി.എസ്. രാജന്‍ബാബുവിന്റെ കൂടുതല്‍ ‘റീല്‍സ്’ പുറത്ത്. കൊട്ടാരക്കരയിലും പുത്തൂരിലും ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന രാജന്‍ബാബു ജോത്സ്യനും പിന്നെ സ്വയപ്രഖ്യാപിത ‘തന്ത്രി’യുമായത് പെട്ടന്നായിരുന്നു. പുസ്‌തകം വായിച്ചാണ് ജ്യോതിഷം പഠിച്ചത്. തുടര്‍ന്ന്, നാട്ടില്‍നിന്നു മാറി കടയ്‌ക്കല്‍ മുരാരി ജ്യോതിഷാലയം തുറന്നു. എന്നാല്‍, ചില പ്രശ്‌നങ്ങളേത്തുടര്‍ന്ന് ഇത് പൂട്ടി. പിന്നീട് വെണ്ടാറിലേക്കും ഒടുവില്‍ അരീക്കലിലെ വീട്ടിലേക്കും ജ്യോതിഷാലയം മാറ്റി. ദൂരദേശങ്ങളില്‍നിന്നുപോലും ജ്യോത്സ്യനെ തേടി ആളുകള്‍ എത്തിത്തുടങ്ങി. ഇതോടെ സമ്പന്നനായി. ആഡംബരവാഹനങ്ങള്‍ Read More…
സ്വന്തം സഹോദരിയുടെ മകളോട് അപമര്യാദയായി പെരുമാറി, ഭീഷണി; ‘റാംബോ’ രാജേഷ് പിടിയിൽ
തിരുവനന്തപുരം ശംഖുമുഖത്ത് സ്വന്തം സഹോദരിയുടെ മകളോട് അപമര്യാദയായി പെരുമാറുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട റാംബോ രാജേഷ് (43) അറസ്റ്റിലായി. ശംഖുമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ താമസിക്കുന്ന ഇയാൾക്കെതിരെ പെൺകുട്ടി നൽകിയ പരാതിയെത്തുടർന്നാണ് വലിയതുറ പൊലീസ് നടപടിയെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ്, സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തി പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതോടെ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുമെന്നറിഞ്ഞ് ഒളിവിൽ പോയ Read More…














