Crime

മകള്‍ക്ക്‌ കൊറിയന്‍ സുഹൃത്തുമായി ബന്ധമുണ്ടെന്ന്‌ കരുതുന്നില്ല, കബളിപ്പിച്ചതാണെന്ന്‌ ചോറ്റാനിക്കര കുട്ടിയുടെ പിതാവ്‌

കൊച്ചി: മകള്‍ക്ക്‌ കൊറിയന്‍ സുഹൃത്തുമായി ബന്ധമുണ്ടെന്ന്‌ കരുതുന്നില്ലെന്നും ആ പേരില്‍ ആരോ കബളിപ്പിച്ചതാണെന്നു കരുതുന്നതായും ചോറ്റാനിക്കരയില്‍ മരിച്ച പതിനാറുകാരിയുടെ പിതാവ്‌ മഹേഷ്‌. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുവരണം.

കൊറിയന്‍ ഭാഷ പഠിക്കാന്‍ മകള്‍ ആഗ്രഹിച്ചിരുന്നു. മകളുടെ താത്‌പര്യം അറിഞ്ഞ്‌ ആരോ പറ്റിച്ചതാണ്‌. കബളിപ്പിക്കപ്പെട്ടു എന്ന്‌ തിരിച്ചറിഞ്ഞതില്‍ മനം നൊന്താവാം മരണം. കൊറിയയില്‍ നിന്നെന്ന പേരില്‍ ഒരു സമ്മാനം ഒരിക്കല്‍ വീട്ടില്‍ കൊണ്ടു വന്നിരുന്നു -മഹേഷ്‌ പറഞ്ഞു.

മകളുടെ സുഹൃത്തുക്കള്‍ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞിട്ടില്ല. സ്‌കൂളില്‍ ഫോണ്‍ കൊണ്ടുപോയത്‌ തങ്ങളുടെ അറിവോടെയാണ്‌. ഒരിക്കല്‍ വീണു പരുക്കേറ്റശേഷം സുരക്ഷയ്‌ക്കായി കൊടുത്തു വിട്ടതാണെന്നും പിതാവ്‌ പറഞ്ഞു.