നീറ്റ് യു.ജി. 2026 ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അറസ്റ്റിലായ യുവമോർച്ച-ബിജെപി നേതാവ് ദിനേഷ് ബിവാൾ, പന്ത്രണ്ടാം ക്ലാസ് കഷ്ടിച്ച് കടന്നുകൂടിയ തന്റെ മകന് വേണ്ടിയാണ് ചോദ്യക്കടലാസ് ചോർത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. രാജസ്ഥാൻ ബോർഡ് പരീക്ഷയിൽ ഗ്രേസ് മാർക്കിന്റെ സഹായത്തോടെ രണ്ടാം ഡിവിഷൻ മാത്രം നേടിയ മകൻ ഋഷി ബിവാളിന് വേണ്ടിയായിരുന്നു ഈ നീക്കം. 500-ൽ വെറും 254 മാർക്ക് മാത്രമാണ് ഋഷിക്ക് ലഭിച്ചിരുന്നത്. ഈ വർഷത്തെ നീറ്റ് പരീക്ഷ എഴുതിയ മകനെ Read More…
ഒരു കുടുംബത്തിലെ 5പേർക്കും മെഡിക്കൽ സീറ്റ്! നീറ്റ് ചോർച്ചയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, ചുരുളഴിക്കാൻ സിബിഐ
നീറ്റ് 2026 പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണം ജയ്പൂർ റൂറൽ പ്രദേശത്തെ ഒരു കുടുംബത്തിലേക്ക്. ഈ കുടുംബത്തിലെ അഞ്ച് അംഗങ്ങൾ ഒരേസമയം മെഡിക്കൽ പ്രവേശനം നേടിയതാണ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചത്. ഒരു കുടുംബത്തിന് എങ്ങനെ ഇത്തരത്തിൽ നേട്ടം കൊയ്യാൻ സാധിച്ചുവെന്നും ഇതിന് പിന്നിൽ പേപ്പർ ചോർച്ചാ മാഫിയയുടെ സഹായമുണ്ടോ എന്നുമാണ് സിബിഐ പരിശോധിക്കുന്നത്. അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ദിനേശ് എന്നയാളുടെ മകൾ ഗുഞ്ജൻ വാരണാസി മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. ദിനേശിന്റെയും മാംഗിലാലിന്റെയും Read More…
ചിരിച്ചുകൊണ്ട് ഒന്നരക്കോടിയുടെ സ്വർണം അടിച്ചുമാറ്റി സെയിൽസ് വുമണ്‍! ഞെട്ടിക്കുന്ന കവർച്ച- വീഡിയോ
അഹമ്മദാബാദിലെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന സെയിൽസ് വുമണിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ 11 മാസമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. ജ്വല്ലറിയിലെ ആഭരണങ്ങളുടെ കണക്കെടുപ്പിൽ പൊരുത്തക്കേടുകൾ കണ്ടതിനെത്തുടർന്ന് മാനേജർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന മോഷണവിവരം പുറത്തറിഞ്ഞത്. വളരെ ലാഘവത്തോടെ, പുഞ്ചിരിച്ചുകൊണ്ടാണ് യുവതി മോഷണം നടത്തുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ട്രേയിലെ ആഭരണങ്ങൾ പരിശോധിച്ച് ഓരോന്നായി കൈക്കലാക്കി പോക്കറ്റിലിടുന്നത് വീഡിയോയിൽ കാണാം. മോതിരങ്ങൾ, മാലകൾ, മംഗളസൂത്രങ്ങൾ, പാദസരങ്ങൾ എന്നിവയാണ് ഇവർ മോഷ്ടിച്ചത്. Read More…
നാളെ ഇവിടെയും? ട്രക്ക് ഡ്രൈവറുടെ കഴുത്തിൽ വാൾവെച്ച് ഡീസൽ ഊറ്റിയെടുത്ത് ഗുണ്ടാസംഘം ! വീഡിയോ
ഇറാന്‍- ഇറാക്ക് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ പാചകവാതകത്തിനും ഇന്ധനത്തിനും കടുത്ത ക്ഷാമം നേരിടുന്ന ഈ കാലഘട്ടത്തില്‍ സമീപഭാവിയില്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള ഒരു അക്രമം നടുറോഡില്‍ അരങ്ങേറി. തോക്കും വാളും കാട്ടി ട്രക്ക് ഡ്രൈവറെ ഭീഷണിപ്പെടുത്തി ഡീസൽ കൊള്ളയടിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ജബൽപൂരിലെ പാടാൻ ബൈപാസിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം . ആയുധധാരികളായ ഒരു കൂട്ടം യുവാക്കൾ ട്രക്കിന് ചുറ്റും കൂടുന്നതും, ഒരാൾ ഡ്രൈവർക്ക് നേരെ വാൾ വീശി ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. കാനുകളിൽ ഡീസൽ Read More…
സ്വന്തം ബ്രാൻഡില്‍ മയക്കുമരുന്ന്, കൗമാരംമുതൽ കോടികളുടെ കച്ചവടം; ‘കൊക്കെയ്ൻ ക്വീൻ’ അറസ്റ്റിൽ, കോടതിയിലെത്തിയത് കൂളിങ് ഗ്ലാസ് ധരിച്ച് കൈവിലങ്ങില്ലാതെ !
ഇസ്ലാമാബാദ്: പാകിസ്താനിലെ മയക്കുമരുന്ന് ലോകത്തെ പിടിച്ചുകുലുക്കിയ ‘കൊക്കെയ്ൻ ക്വീൻ’ ഒടുവിൽ പിടിയിലായി. രാജ്യത്തെ വൻകിട മയക്കുമരുന്ന് ശൃംഖലയുടെ തലവിയായ അൻമോൾ എന്ന പിങ്കിയെ കറാച്ചി പോലീസാണ് പിടികൂടിയത്. ദീർഘകാലമായി അന്വേഷണ ഏജൻസികളെ വെട്ടിച്ചുനടന്ന ഇവരിൽനിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും മാരകായുധങ്ങളും പിടിച്ചെടുത്തു. ‘ക്വീൻ മാഡം പിങ്കി’ എന്ന പേരിൽ സ്വന്തം ബ്രാൻഡുണ്ടാക്കി മയക്കുമരുന്ന് വിറ്റിരുന്ന ഇവർക്ക് വേണ്ടി മരുന്ന് നിർമ്മിക്കാൻ സഞ്ചരിക്കുന്ന ലാബുകൾ വരെയുണ്ടായിരുന്നു. ലാഹോർ, കറാച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ മാഫിയകളെ നിയന്ത്രിച്ചിരുന്നത് ഈ 31-കാരിയായിരുന്നു. Read More…
നീറ്റ്: ചോദ്യപ്പേപ്പർ 10 ലക്ഷത്തിനു വാങ്ങി 15 ലക്ഷത്തിന് വിറ്റു: ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിൽ
മുംബൈ: 2026-ലെ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. പരീക്ഷയ്ക്ക് മുൻപ് വാട്സാപ്പിലും ടെലഗ്രാമിലും പ്രചരിച്ച മാതൃകാ ചോദ്യപ്പേപ്പറിന് യഥാർത്ഥ ചോദ്യങ്ങളുമായി 95 മുതൽ 100 ശതമാനം വരെ സാമ്യമുണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. കൈപ്പടയിൽ തയ്യാറാക്കിയ ഈ ചോദ്യപ്പേപ്പറിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ സംഘങ്ങൾ. എന്നാൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിനാൽ ഇതിന്റെ ആദ്യ ഉറവിടം കണ്ടെത്തുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ചോർച്ചയുമായി Read More…
സ്കൂളില്‍വച്ച് തുടങ്ങി, വിവാഹശേഷവും ശല്യം തുടർന്നു; കൊന്ന് കാട്ടിലെറിഞ്ഞ് ദമ്പതികൾ, ദളിത് യുവാവിന് ക്രൂരമരണം
തെലങ്കാനയിലെ കരീംനഗറിൽ ദളിത് യുവാവായ ജൂല വംശിയെ കൊലപ്പെടുത്തി വനത്തിൽ തള്ളിയ നിലയിൽ കണ്ടെത്തി. രാമഗിരി മണ്ഡലിലെ സിംഗിറെഡ്ഡിപ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ട വംശി. സംഭവവുമായി ബന്ധപ്പെട്ട് നവീൻ, ഭാര്യ ആലേഖ്യ, ബന്ധുവായ ഭാസ്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാഡിദാലഗണ്ഡി വനമേഖലയിൽ നിന്നാണ് വംശിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. വർഷങ്ങളായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സ്കൂൾ കാലം മുതൽ വംശി തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി ആലേഖ്യ മൊഴി നൽകി. വിവാഹശേഷവും ഇത് തുടർന്നതോടെയാണ് Read More…
പ്രതിശ്രുത വരന്‍ അപകടത്തില്‍ മരിച്ചു; പിന്നാലെ വധുവും ജീവനൊടുക്കി, അന്ത്യവിശ്രമം യുവാവിനടുത്ത് തന്നെ വേണമെന്ന് ആത്മഹത്യാക്കുറിപ്പ്
പ്രതിശ്രുത വരന്റെ അപ്രതീക്ഷിത വിയോഗത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസർകോട് കുമ്പള സ്വദേശിനിയായ 26 വയസ്സുകാരി പ്രഫുല്ലയാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശിയായ മണിയുമായി നാല് മാസം മുൻപായിരുന്നു പ്രഫുല്ലയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. ഏകദേശം ഒരു മാസം മുൻപ് മണിക്ക് ഒരു ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മണി മരണപ്പെട്ടത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ അതീവ ദുഃഖത്തിലായിരുന്ന പ്രഫുല്ലയെ ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിയെ സംസ്കരിച്ച സ്ഥലത്ത് തന്നെ Read More…
ഇന്‍സ്റ്റഗ്രാം പരിചയം; ലിവ്–ഇന്‍ ബന്ധം തുടങ്ങിയതിനുശേഷം പീഡനം; യുവാവ് വീട്ടില്‍ മരിച്ച നിലയില്‍
ബെംഗളൂരുവിലെ രാജഗോപാൽനഗറിൽ താമസിച്ചിരുന്ന 28 വയസ്സുകാരനായ തിപ്പസ്വാമിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിത്രദുർഗ സ്വദേശിയായ യുവാവിൻ്റെ മരണത്തിന് പിന്നിൽ ലിവ്-ഇൻ പങ്കാളിയായ പ്രിയങ്കയുടെ പീഡനമാണെന്ന് ആരോപണമുണ്ട്. സാമ്പത്തിക ബാധ്യതകൾ താങ്ങാൻ കഴിയില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറഞ്ഞ് പങ്കാളി മാനസികമായി തളർത്തിയതിനെത്തുടർന്നാണ് യുവാവ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തിപ്പസ്വാമിയും ദാവൺഗരെ സ്വദേശിയായ പ്രിയങ്കയും പരിചയപ്പെട്ടത്. ഇരുവരും ഒരേ ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. സൗഹൃദം പിന്നീട് പ്രണയമാവുകയും ഇവർ ഒരുമിച്ച് താമസം തുടങ്ങുകയുമായിരുന്നു. പ്രിയങ്ക ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് Read More…














