Crime

ഉറങ്ങിക്കിടന്ന 6 വയസ്സുകാരി കൈകാലുകൾ കെട്ടിയ നിലയിൽ വാട്ടർ ടാങ്കിൽ; മൃതദേഹം വസ്ത്രങ്ങളില്ലാത്ത നിലയിൽ, പിഞ്ചുകുഞ്ഞിനോട് ക്രൂരത

ഹരിയാനയിലെ സോണിപത്തിൽ ആറ് വയസ്സുകാരിയെ വീടിന് സമീപത്തെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ടാങ്കിൽ നിന്ന് കണ്ടെടുക്കുന്നത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്ന മൃതദേഹത്തിൽ വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.

സംഭവവുമായി ബന്ധപ്പെട്ട് സുമിത് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാൾ. കുട്ടി കാണാതായ സമയത്ത് വീടിന് അടുത്ത് വലിയ ജനറേറ്റർ പ്രവർത്തിച്ചിരുന്നതിനാൽ സംശയസ്പദമായ ശബ്ദങ്ങളൊന്നും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പൊലീസ് പിടികൂടുമ്പോൾ സുമിത് കടുത്ത മദ്യ ലഹരിയിലായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.