ന്യൂഡല്‍ഹി: ഫോണ്‍ തട്ടിപ്പറിച്ച സംഭവം ഡല്‍ഹിയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിലേക്ക് നയിക്കുകയും ഇരയുടെ ഭാര്യയുടെ വിവാഹേതര ബന്ധം തുറന്നുകാട്ടുകയും ചെയ്തു. സ്‌കൂട്ടിയിലെത്തിയ രണ്ട് പേര്‍ ഫോണ്‍ തട്ടിയെടുത്ത സംഭവം ആസൂത്രണം ചെയ്തത് ഭാര്യയാണെന്ന് കണ്ടെത്തി. 70 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് രഹസ്യം മറയ്ക്കാന്‍ ഭാര്യയുടെ തന്നെ ബുദ്ധിയായിരുന്നെന്ന വിവരം പുറത്തുവന്നത്. ഫോണില്‍ കാമുകനുമായുള്ള അവളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ജൂണ്‍ 19 നായിരുന്നു ഓള്‍ഡ് യുകെ പെയിന്റ് ഫാക്ടറിക്ക് സമീപം ഒരാളുടെ ഫോണ്‍ തട്ടിപ്പറിച്ചതായി പോലീസിന് വിവരം Read More…
പാര്‍ട്ടികളില്‍ സൗഹൃദം സ്ഥാപി ച്ചത് 20 സ്ത്രീകളുമായി; യുവതി തട്ടിയത് 30 കോടിയിലധികം രൂപ
ബംഗളൂരു: ബസവേശ്വരനഗര്‍ നഗരത്തിലെ കിറ്റി പാര്‍ട്ടികളില്‍ 20 സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് യുവതി തട്ടിയത് 30 കോടിയിലധികം രൂപ. സവിത എന്ന സ്ത്രീയ്‌ക്കെതിരേ തട്ടിപ്പിന് കേസെടുത്ത പോലീസ് അവരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രി എംബി പാട്ടീല്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ സമ്പന്നരായ സ്ത്രീകളുമായി വിശ്വാസം വളര്‍ത്തിയെടുത്. ഉയര്‍ന്ന വരുമാനമുള്ള നിക്ഷേപം എന്ന വ്യാജേന ഇവരില്‍ നിന്ന് വന്‍ തുകകള്‍ അവള്‍ പിരിച്ചെടുത്തു. അമേരിക്കയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ Read More…
സമുദായത്തിന്റെ ആചാരങ്ങള്‍ ലംഘിച്ച് വിവാഹം; ദമ്പതികളെ നുകത്തില്‍കെട്ടി നിലം ഉഴുവിച്ചു
ഒഡിഷയില്‍ സമുദായ ആചാരങ്ങള്‍ക്കു വിരുദ്ധമായി വിവാഹം കഴിച്ച യുവ ദമ്പതികളെ നുകത്തില്‍കെട്ടി നിലം ഉഴുവിച്ചു. റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര സ്വദേശികളായ ദമ്പതികളാണ് ക്രൂരതയ്ക്ക് ഇരകളായത്. പ്രണയത്തിലായിരുന്ന യുവാവും യുവതിയും അടുത്തിടെയാണ് വിവാഹിതരായത്. യുവതിയുടെ പിതൃസഹോദരിയുടെ മകനാണ് യുവാവെന്നതിനാല്‍ ഗ്രാമവാസികളില്‍ ഒരു വിഭാഗം വിവാഹത്തിന് എതിരായിരുന്നു. ആചാരം അനുസരിച്ച് ഇത്തരമൊരു ബന്ധം നിഷിദ്ധമാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍, ഇതുവക വയ്ക്കാതെ അവര്‍ വിവാഹിതരായി. ഇതോടെ ദമ്പതികളെ ശിക്ഷിക്കാന്‍ നാട്ടുകൂട്ടം തീരുമാനിച്ചു. തുടര്‍ന്ന് ഇരുവരെയും നുകത്തില്‍ക്കെട്ടി നിലം ഉഴുവിക്കുകയായിരുന്നു. ഇതിന്റെ Read More…
നിരന്തരമുള്ള കുടുംബവഴക്ക് ; ഭര്‍ത്താവ് ഭാര്യയെ ചവിട്ടി ഞെരിച്ച് കൊലപ്പെടുത്തി
ബംഗളൂരു: ബംഗളൂരുവില്‍ 29 കാരിയായ യുവതിയെ ഭര്‍ത്താവ് ചവിട്ടിഞെരിച്ച് കൊലപ്പെടുത്തി. കുടുംബകലഹം മൂര്‍ച്ഛിച്ച് തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. വീട്ടില്‍ വഴക്കിനിടെ ഭര്‍ത്താവ് ഹരീഷ് കുമാര്‍ കഴുത്ത് ഞെരിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കര്‍ണാടകയിലെ ശ്രീനിവാസ്പൂര്‍ സ്വദേശികളായ ദമ്പതികള്‍ എഞ്ചിനീയറിംഗ് ബിരുദധാരികളായിരുന്നു, ജോലിക്കായി ബംഗളൂരുവിലേക്ക് താമസം മാറിയവരാണ്. പത്മജ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു, ഹരീഷ് മാസങ്ങള്‍ക്ക് മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു. ഇരുവരും രണ്ട് ചെറിയ കുട്ടികളുടെ മാതാപിതാക്കളായിരുന്നു. പോലീസ് പറയുന്നതനുസരിച്ച് ഇവര്‍ക്കിടയില്‍ പതിവായി ദാമ്പത്യ Read More…
അനുഗ്രഹിക്കാനെന്ന് പറഞ്ഞ് ‘വിശുദ്ധജലം’ തളിച്ച് ബ്ലൗസിനുള്ളില്‍ കയ്യിട്ടു; ഇന്ത്യന്‍ പൂജാരിക്കെതിരേ മിസ് മലേഷ്യ
അനുഗ്രഹിക്കാനെന്ന വ്യാജേനെ സൗന്ദര്യറാണിയെ പീഡിപ്പിച്ച ഇന്ത്യന്‍ പുരോഹിതനെ കണ്ടെത്താന്‍ മലേഷ്യന്‍ പോലീസ്. മലേഷ്യയിലെ ഒരു ഹിന്ദു ക്ഷേത്രത്തില്‍ ജൂണ്‍ 21 നായിരുന്നു സംഭവമെന്നാണ് ആരോപണം. ക്ഷേത്രത്തില്‍ ശുശ്രൂഷ ചെയ്യുകയായിരുന്ന ഇന്ത്യന്‍ പൗരനായ പുരോഹിതന്‍ ആശീര്‍വദിക്കാനെന്ന വ്യാജേനെ യുവതിയുടെ വസ്ത്രത്തിനുള്ളില്‍ കൈ കടത്തിയെന്നാണ് ആരോപണം. 2021 ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ ജേതാവായ ലിഷാല്ലിനി കണാരന്‍ ആണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ക്ഷേത്രത്തിലെ റസിഡന്റ് പുരോഹിതന്‍ നിലവില്‍ വിദേശത്തായതിനാല്‍ ആ സ്ഥാനത്ത് താല്‍ക്കാലികമായി നിയമനം നടത്തിയിരുന്നയാളാണ് ഇയാളെന്നും പറയുന്നു. Read More…
മദ്യപനായ ഭര്‍ത്താവിനെ അടിച്ചുകൊന്ന് ഭാര്യമാര്‍; മരിച്ചത് രണ്ടുമാസം മുമ്പ് ഭാര്യാമാതാവിനെ കൊന്നയാള്‍
മദ്യപിച്ചു ലക്കുകെട്ട് സ്ഥിരം ശല്യക്കാരനായ ഭര്‍ത്താവിനെ ഭാര്യമാര്‍ ചേര്‍ന്നു മര്‍ദിച്ചുകൊന്ന് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചു. മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യമാരില്‍ ഒരാളുടെ അമ്മയെ രണ്ടുമാസംമുമ്പ് മര്‍ദിച്ചുകൊന്നയാളാണു കൊല്ലപ്പെട്ടത്. തെലങ്കാനയിലെ ജാന്‍ഗാവ് ജില്ലയില്‍ കഴിഞ്ഞ ഏഴിനു രാത്രിയാണു സംഭവം. കല്യ കനകയ്യ എന്നയാളെയാണു ഭാര്യമാരായ ചുക്കമ്മ, ഷിറിഷ എന്നിവര്‍ ചേര്‍ന്നു കൊന്നത്. രണ്ടാം ഭാര്യയുടെ അറുപതുവയസുകാരി അമ്മയെ രണ്ടുമാസം മുമ്പ് കനകയ്യ മര്‍ദിച്ചു കൊന്നിരുന്നു. അതിനുശേഷം ഗ്രാമത്തില്‍നിന്നു പലായനം ചെയ്ത ഇയാള്‍ ഇടയ്ക്കു മടങ്ങിയെത്തി ഭാര്യമാരെയും അയല്‍വാസികളെയും ഭീഷണിപ്പെടുത്തുക പതിവായിരുന്നു. Read More…
കുഞ്ഞുണ്ടാവാൻ മന്ത്രവാദം, കക്കൂസിലെ വെള്ളം കുടിപ്പിച്ചു; യുവതിക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശില്‍ മന്ത്രവാദി ആവശ്യപ്പെട്ടതു പ്രകാരം കുഞ്ഞുണ്ടാവാന്‍ കക്കൂസിൽനിന്നുള്ള മലിനജലം കുടിച്ച യുവതി മരിച്ചു. അസംഗഢ് സ്വദേശി അനുരാധ (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് പഹല്‍വാന്‍പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം. യുവതിയുടെ അച്ഛന്‍ ബലിറാം യാദവിന്റെ പരാതിയിൽ മന്ത്രവാദിയായ ചന്തുവിനെ കന്ധാരപുര്‍ പോലീസ് അറസ്റ്റു ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് പത്തുവര്‍ഷമായിട്ടും കുഞ്ഞുണ്ടാവാത്തതിനെ തുടർന്നാണ് അനുരാധ അമ്മയോടൊപ്പം മന്ത്രവാദിയുടെ അടുത്തെത്തിയത്. ആഭിചാരക്രിയകളിലൂടെ അദ്ദേഹം കുഞ്ഞുണ്ടാകാൻ സഹായിക്കുമെന്ന് അറിഞ്ഞായിരുന്നു ഇത്. അനുരാധയുടെ മേല്‍ ഒരു Read More…
സൈക്കിളില്‍ വ്യാപാരം നടത്തിയയാള്‍ ഇപ്പോള്‍ കോടീശ്വരന്‍ ; 40 അക്കൗണ്ടുകളില്‍ 106 കോടിരൂപ ; പണി മതപരിവര്‍ത്തനം
ഒരിക്കല്‍ സൈക്കിളില്‍ മോതിരവും ആഭരണങ്ങളും കൊണ്ടുനടന്നു വിറ്റിരുന്നയാളുടെ പേരില്‍ ഇപ്പോള്‍ 40 അക്കൗണ്ടുകളിലായി ഉള്ളത് 106 കോടി രൂപ. ഉത്തര്‍പ്രദേശിലെ ജമാലുദ്ദീന്‍ എന്ന ചങ്കൂര്‍ ബാബയുടെ പേരിലാണ് ഈ വന്‍ തുക. മതപരിവര്‍ത്തന സംഘത്തിന്റെ സൂത്രധാരനാണ് ഇദ്ദേഹമെന്നും മദ്ധ്യേഷ്യയില്‍ നിന്നുമാണ് സ്വത്തുക്കള്‍ കുടുതല്‍ വന്നതെന്നും ഇദ്ദേഹത്തിന്റെഹ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടം യുപി സര്‍ക്കാര്‍ പൊളിച്ചുമാറ്റിയെന്നുമാണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ അടുത്തിടെ പിടികൂടിയ മതപരിവര്‍ത്തന റാക്കറ്റുമായി ബന്ധപ്പെട്ട് ശനിയാഴ്ച ലഖ്നൗവിലെ ഒരു ഹോട്ടലില്‍ നിന്നാണ് Read More…
ആറുവയസ്സുള്ള മകനെ ചങ്ങലയ്ക്കിട്ടു പിറ്റ്ബുള്ളിന് ആക്രമിക്കാന്‍ ഇട്ടുകൊ ടുത്തു ; അമ്മയ്ക്ക് 19 വര്‍ഷം തടവ്
നായയെ എടുക്കാന്‍ വിസമ്മതിച്ചതിന് ആറുവയസ്സുള്ള മകനെ പിറ്റ്ബുള്‍ ഇനത്തിലെ വളര്‍ത്തുനായയ്ക്ക് മുന്നിലേക്ക് ഇട്ടുകൊടുത്ത മാതാവിന് 19 വര്‍ഷം തടവുശിക്ഷ. കുട്ടി മൃഗത്തിന്റെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും സ്വയം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തൊണ്ടയില്‍ ഗുരുതരമായ മുറിവേറ്റു. സംഭവത്തില്‍ മാതാവിന് ഒഹായോ കോടതി 19 വര്‍ഷം തടവിന് ശിക്ഷിച്ചു. മകന് മാതാവ് ശിക്ഷ നടപ്പാക്കിയത് കൈവിലങ്ങ് ഇട്ടായിരുന്നു. 2024 ഓഗസ്റ്റ് 17 നായിരുന്നു സംഭവം. 28 കാരിയായ ആഞ്ജലീന വില്യംസാണ് ശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി മകനെ പിറ്റ്ബുള്ളിന് ആക്രമിക്കാന്‍ Read More…













