ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകാരനെന്ന് ബെംഗളുരുവിലെ ശ്രീരാംപുര നിവാസികള്‍. പോറ്റിയുടെ തട്ടിപ്പും ഇടപാടുകളും ഇന്നാട്ടുകാര്‍ക്ക് നന്നായറിയാം. വൻകിട പലിശ ഇടപാടുകൾ നടത്തുമ്പോള്‍ തന്നെയും പരിചയക്കാരിൽ നിന്ന് ചെറിയ തുകകൾ കടം വാങ്ങുന്ന സ്വഭാവമുണ്ടായിരുന്നു പോറ്റിക്ക്. ഇരുപത് വര്‍ഷത്തിലേറെയായി ശ്രീരാംപുരയില്‍ താമസിക്കുന്ന പോറ്റി പൊതുവെ ശാന്തനായാണ് പെരുമാറുന്നത്. ഇത്തരം ഇടപാടുകള്‍ ഉണ്ടെന്നറിയാമെങ്കിലും ശബരിമലയില്‍ കയറി തട്ടിപ്പു നടത്തിയെന്നത് ശ്രീരാംപുരക്കാരെയും ഞെട്ടിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് നേരത്തേ താമസിച്ചിരുന്ന വീട്ടില്‍നിന്ന് കോത്താരി മാൻഷൻ Read More…
16-കാരിയുടെ പ്രസവം; പെണ്‍കുട്ടിയുടെ മൊഴി വ്യാജം? ഒന്നിലധികം പേർ പീഡിപ്പിച്ചു? കുഞ്ഞിന്റെ പിതാവെന്നു പറഞ്ഞയാളുടെ മരണം സ്ഥിരീകരിക്കാനായില്ല
കോഴിക്കോട്: ബാലുശ്ശേരിയില്‍ ലൈംഗിക പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അടിമുടി ദുരൂഹത. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പ്രസവിച്ചതും. പ്രായപൂർത്തിയാകാത്തതിനാൽ വിവരം ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെയും കുടുംബത്തിന്റേയും മൊഴിയെടുത്തു. ഒരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും Read More…
ശാരീരികബന്ധത്തിനും വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചത് വനിതാ ഡോക്ടറാണെന്ന് യുവാവ്, ആത്മഹത്യയില്‍ വീണ്ടും ട്വിസ്റ്റ്
മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിലെ വനിതാ ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരെ അറസ്റ്റ്ചെയ്തു. സബ് ഇന്‍സ്പെക്ടറായ ഗോപാല്‍ ബദ്നെയെയും ഐടി ജീവനക്കാരനായ പ്രശാന്ത് ബാങ്കര്‍ എന്ന യുവാവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അറസ്റ്റിലായ ടെക്കി യുവാവ് വനിതാ ഡോക്ടറുടെ വീട്ടുടമയുടെ മകനാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരേയും ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പില്‍ ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെയും അറസ്റ്റ്ചെയ്തത്. അതേസമയം, പുണെയിലെ ഫാംഹൗസില്‍നിന്നല്ല ടെക്കി യുവാവിനെ അറസ്റ്റ് ചെയ്തതെന്നും തങ്ങള്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും Read More…
6വയസുകാരി മകളെ ബലാത്സംഗം ചെയ്ത സ്വവർഗപങ്കാളിയുടെ ജനനേന്ദ്രിയം അറുത്ത് പിതാവ്; ശേഷം ജീവനൊടുക്കി
ലഖ്നൗ: ആറു വയസ്സുള്ള തന്റെ മകളെ ബലാൽസംഗം ചെയ്ത സ്വവർഗ്ഗ പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ച് പിതാവ്. ഉത്തർപ്രദേശിലെ ഡയോറിയ ജില്ലയിലാണ് സംഭവം. ഇതിന് പിന്നാലെ പിതാവ് ജീവനൊടുക്കുകയും ചെയ്തു. അടുത്തുള്ള ഓർക്കസ്ട്രയില്‍ ജോലി ചെയ്യുകയായിരുന്നു പീഡിപ്പിക്കപ്പെട്ട ആറു വയസ്സുകാരിയുടെ അച്ഛൻ. 32 കാരനായ ഇയാൾ ഭാര്യയുമായി വേർപിരിഞ്ഞ ശേഷം ഡയോറിയയിൽ ഒരു മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇയാൾക്കൊപ്പം രാംബാബു യാദവ് എന്ന 35 കാരനായ സുഹൃത്തും ഒപ്പം താമസിച്ചിരുന്നു. ഇതിനിടയിൽ രണ്ടുപേർക്കും ഇടയിൽ ബന്ധം വളരുകയും അവര്‍ പ്രണയത്തിലാവുകയും Read More…
അമ്മായിയമ്മയെ കൂടെ താമസിപ്പിക്കാനാവില്ലെന്ന് ഭാര്യ; വഴക്ക്, അവസാനം ഭര്‍ത്താവ് ജീവനൊടുക്കി
ഭര്‍ത്താവിന്റെ അമ്മയെ കൂടെ താമസിപ്പിക്കാനാവില്ലെന്ന് ഭാര്യ. ഭാര്യാമാതാവും ഭാര്യയും നിരന്തരം വഴക്കുണ്ടാക്കിയതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. റേഡിയോതെറാപ്പിസ്റ്റായ യോഗേഷ് കുമാറാണ് ഭാര്യവീട്ടുകാരുടെ സമ്മര്‍ദം താങ്ങാനാകാതെ ജീവനൊടുക്കിയത് . ഫരീദാബാദിലാണ് സംഭവം. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിൽനിന്നും താഴേക്ക് ചാടിയാണ് യോഗേഷ് ജീവനൊടുക്കിയത്. യോഗേഷിന്റെ അമ്മാവന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യോഗേഷിന്റെ ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യോഗേഷ് കുമാര്‍ 9 വര്‍ഷം മുന്‍പാണ് നേഹ Read More…
ഭര്‍ത്താവ് വീട് വൃത്തിയാക്കിയില്ല; കഴുത്തില്‍ കത്തി കുത്തിയിറക്കി ഭാര്യ
വീട് അലങ്കോലമായി കിടന്നുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. അമേരിക്കയിലെ നോര്‍ത്ത് കരോലീനയിലാണ് സംഭവം. ഇന്ത്യക്കാരിയായ ചന്ദ്രപ്രഭയാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 12ന് രാവിലെയായിരുന്നു സംഭവമെന്ന് അറസ്റ്റ് വാറന്‍റില്‍ പറയുന്നു. ഭര്‍ത്താവ് അരവിന്ദ് സിങിന്‍റെ കഴുത്തിലാണ് ചന്ദ്രപ്രഭ കത്തി കുത്തിയിറക്കിയത്. ഗുരുതരമായി പരുക്കേറ്റ അരവിന്ദ് ചികില്‍സയിലാണ്. ചന്ദ്രപ്രഭ അരവിന്ദിനെ മനപ്പൂര്‍വം കുത്തിപ്പരുക്കേല്‍പ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും കൈപ്പിഴ സംഭവിച്ചതാണെന്നുമാണ് ചന്ദ്രപ്രഭയുടെ വാദം. ‘രാവിലെ അടുക്കളയില്‍ പ്രഭാത ഭക്ഷണം ഉണ്ടാക്കിക്കൊണ്ട് നില്‍ക്കുന്നതിനിടെ അരവിന്ദെത്തി എന്തെങ്കിലും Read More…
ആത്മഹത്യ ചെയ്ത ഇസ്ലാമാബാദ് എസ്.പി. അതീൽ അക്ബർ ഇന്ത്യൻ ചാരനോ? സത്യം ഇതാണ്
പാകിസ്ഥാനിലെ ഇസ്ലാമാബാദ് പോലീസ് സൂപ്രണ്ട് (എസ്.പി.) അതീൽ അക്ബർ വെടിയേറ്റ് ആത്മഹത്യ ചെയ്തു. കീഴുദ്യോഗസ്ഥന്റെ സർവീസ് റിവോൾവർ ഉപയോഗിച്ച് അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇസ്ലാമാബാദിലെ സെറീന ഹോട്ടലിന് സമീപം വെച്ച്, ഒരു സംശയാസ്പദമായ ഫോൺ കോൾ ലഭിച്ചതിന് ശേഷമാണ് അക്ബർ കീഴുദ്യോഗസ്ഥന്റെ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിന് ശേഷം ഉടൻ തന്നെ അദ്ദേഹത്തെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (പിംസ്) എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഹോട്ടലിന് സമീപമുള്ള Read More…
ലഹരിമരുന്ന് വാങ്ങാൻ പണമില്ല, 6 മാസം പ്രായമുള്ള മകനെ 1.8 ലക്ഷത്തിന് ആക്രി വ്യാപാരിക്ക് വിറ്റ് ദമ്പതികൾ, ഗുസ്തി താരമായിരുന്ന യുവതി ലഹരി ഉപയോഗം തുടങ്ങിയത് വിവാഹ ശേഷം
ചണ്ഡീഗഡ്: ലഹരിമരുന്ന് വാങ്ങാൻ പണമില്ല. ആറുമാസം പ്രായമുള്ള ആൺകുട്ടിയെ ആക്രി വ്യാപാരിക്ക് വിറ്റ് ദമ്പതികൾ. മകനെ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ മാതാപിതാക്കൾ ലഹരിമരുന്ന് വാങ്ങുകയും ചെയ്തു. പഞ്ചാബിലെ മാൻസ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം പൊലീസിൽ അറിയിക്കുന്നത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വിറ്റ വിവരം പുറത്ത് വരുന്നത്. കുട്ടിയെ ഇവരിൽ നിന്ന് വീണ്ടെടുത്ത പൊലീസ് രണ്ട് കുടുംബത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. Read More…
ശബരിമല സ്വർണക്കൊള്ള: അന്വേഷണം എത്തിയതോടെ പൂട്ടി റൊഡ്ഡാം ജ്യൂവൽസ്; കൊള്ളയിൽ പങ്കില്ലെന്ന് ഗോവർധൻ
ബെംഗളൂരു ∙ ശബരിമല സ്വർണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം നടത്തലയത് നിർണായക നീക്കങ്ങൾ. ബെല്ലാരിയിലെ പോറ്റിയുടെ സുഹൃത്ത് ഗോവര്‍ദ്ധന്റെ ഉടമസ്‌ഥതയിലുള്ള റൊദ്ദം ജുവലറിയില്‍ നിന്ന് 400 ഗ്രാമിലേറെ സ്വര്‍ണം കസ്‌റ്റഡിയിലെടുത്തു. 476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റിരുന്നത്. പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ജ്വല്ലറിയിൽ നിന്ന് സ്വർണക്കട്ടികളും ഫ്ലാറ്റിൽ നിന്ന് ആഭരണങ്ങളുമാണ് പിടിച്ചത്. ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് കവർന്ന സ്വർണം തന്നെയാണോ ഇവ എന്ന് ശാസ്ത്രീയപരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. ശബരിമലയിലെ Read More…














