കോര്‍പ്പറേറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റാരോപിതനായ ഒരാളെ കസ്റ്റഡിയില്‍ എടുത്ത പോലീസ് സംഘത്തെ ആക്രമിച്ച് ഗ്രാമീണര്‍ കസ്റ്റഡിയില്‍ നിന്ന് ബലമായി പ്രതിയെ മോചിപ്പിച്ചു. ചൊവ്വാഴ്ച സുബോധ് കുമാര്‍ എന്ന പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ മാധവ്ഗഡ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികള്‍ ഡല്‍ഹി പോലീസ് സംഘത്തെ ആക്രമിക്കുകയും പ്രതിയെ മോചിപ്പി ക്കുകയും ചെയ്തു. പിടികിട്ടാപ്പുള്ളിയായി ഡല്‍ഹി കോടതി പ്രഖ്യാപിച്ച പ്രതിയായ സുബോധ് കുമാറിനെതിരെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാന്‍ പോലീസ് ശ്രമിക്കുമ്പോ ഴായിരുന്നു Read More…
അഞ്ചുവയസുമുതല്‍ പീഡനം: ഇരയുടെ ഉറ്റബന്ധുവിന് ട്രിപ്പിള്‍ ജീവപര്യന്തം, മൂന്നുലക്ഷം രൂപ പിഴ
തൊടുപുഴ: ബാലികയായ ഉറ്റബന്ധുവിനെ പീഡനത്തിരയാക്കിയാള്‍ക്കു മൂന്നു ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി പൈനാവ് അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്‌ജി വി. മഞ്‌ജുവാണ് വിധി പ്രസ്‌താവിച്ചത്. പിഴത്തുക കുട്ടിക്കു കൈമാറണം. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറുവര്‍ഷം അധികതടവ് അനുഭവിക്കണം. കുട്ടിക്കു മതിയായ നഷ്‌ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി ശിപാര്‍ശ ചെയ്‌തു. അഞ്ചുവയസുമുതല്‍ തുടങ്ങിയ ലൈംഗികപീഡനം 2020 ല്‍ കുട്ടിക്ക് എട്ടു വയസുള്ളപ്പോഴാണ് പുറത്തറിയുന്നത്. സ്‌ഥിരമായുള്ള വയറുവേദനയ്‌ക്കു കാരണം ഇയാളുടെ Read More…
സിനിമ തോല്‍ക്കും; ചികിത്സയിലായിരുന്ന കൊടുംക്രിമിനലിനെ ആശുപത്രിയില്‍ കയറി വെടിവച്ച് കൊന്നു
പട്‌ന: പരോളിലിറങ്ങി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊടുംക്രിമിനലിനെ അഞ്ചംഗസംഘം ആശുപത്രിമുറിയില്‍ വെടിവച്ചു കൊന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു ഡസനിലേറെ കൊലപാതകക്കേസുകളിലെ പ്രതിയായ ചന്ദന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലാന്‍ കൊലയാളികളെത്തുന്ന സിസിടിവി ദൃശ്യം സിനിമാരംഗങ്ങളെ അനുസ്‌മരിപ്പിക്കുന്നതാണ്. ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നെത്തുന്ന അഞ്ചംഗസംഘം മിശ്രയുടെ മുറിക്കു മുന്നിലെത്തി തോക്കുകളെടുക്കുന്നതും മുറിക്കുള്ളിലേക്കു കയറുന്നതും കൊലയ്‌ക്കു ശേഷം പുറത്തിറങ്ങി ഓടി രക്ഷപ്പെടുന്നതുമാണ് സിസി ടിവിയില്‍ പതിഞ്ഞത്. എതിരാളികളായ ചന്ദന്‍ ഷേരു സംഘമാണ് മിശ്രയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ബക്‌സര്‍ സ്വദേശിയായ Read More…
മതം മാറുക, അല്ലെങ്കിൽ ബലാത്സംഗ കേസ് നേരിടുക: ഭാര്യയ്‌ക്കെതിരെ ആരോപണവുമായി ഭർത്താവ്
ബംഗളൂരു: വിവാഹത്തിന് പിന്നാലെ ഭാര്യ തന്നെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി ഭര്‍ത്താവ്. കര്‍ണാടകയിലെ ഗഡഗ് സ്വദേശി വിശാല്‍ കുമാര്‍ ഗോകവിയാണ് ഭാര്യയ്‌ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. 2024 നവംബറിലാണ് ഹിന്ദു വിശ്വാസിയായ വിശാല്‍ കുമാറും മുസ്ലിം വിശ്വാസിയായ തഹ്‌സീന്‍ ഹൊസാമണയും വിവാഹിതരായത്. മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം രജിസ്‌റ്റര്‍ ചെയ്‌തത്. എന്നാല്‍, അതിന് ശേഷം മുസ്ലീം ആചാര പ്രകാരം വിവാഹം കഴിക്കാന്‍ തഹ്‌സിന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമായിരുന്നു അത്. ഒടുവില്‍ ഭാര്യയുടെ ആവശ്യപ്രകാരം 2024 Read More…
ഒത്തുതീര്‍പ്പിനില്ല, ദയാധനം വേണ്ട, വധശിക്ഷ നടപ്പാക്കണം, നിമിഷപ്രിയയ്‌ക്കു മാപ്പില്ലെന്ന് തലാലിന്റെ സഹോദരന്‍
യെമനില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് മാപ്പ് നല്‍കില്ലെന്ന് ആവര്‍ത്തിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്‌ദുള്‍ ഫത്താഹ് മഹ്‌ദി. ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും സഹോദരന്‍ പറഞ്ഞു.കുടുംബത്തിലെ മറ്റു പലരും നിമിഷ പ്രിയക്കു മാപ്പുനല്‍കണമെന്ന നിലപാടിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അബ്‌ദുള്‍ ഫത്താഹ് മഹ്‌ദി മാപ്പുനല്‍കില്ലെന്നു വ്യക്‌തമാക്കിയത്. പല തരത്തിലുമുള്ള മധ്യസ്‌ഥശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തങ്ങള്‍ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും മഹ്‌ദി വിവരിച്ചു. ‘ഞങ്ങള്‍ ശിക്ഷ നടപ്പാക്കല്‍ വരെ പിന്തുടരും. കാലതാമസം ഞങ്ങളെ വഴങ്ങാന്‍ പ്രേരിപ്പിക്കില്ല, സമ്മര്‍ദം ഞങ്ങളെ ഇളക്കില്ല, പണം Read More…
മാതാപിതാക്കളെ ചുറ്റികയ്‌ക്കടിച്ച് കൊലപ്പെടുത്തി; ഒരു രാത്രി മൃതദേഹങ്ങള്‍ക്കൊപ്പം ചെലവിട്ടു
ഭുവനേശ്വര്‍: ഒഡീഷയില്‍ ഓട്ടോ ഡ്രൈവര്‍ മാതാപിതാക്കളെ ചുറ്റികയ്‌ക്കടിച്ചു കൊലപ്പെടുത്തി. മയൂര്‍ഭഞ്ച് ജില്ലയില്‍ ചൊവ്വാഴ്‌ച രാത്രിയിലാണ് സംഭവം. രക്‌തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളുമായി ഇയാള്‍ രാത്രി ചെലവഴിച്ചു. ബൈസിംഗ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ധോനാപാല്‍ ഗ്രാമത്തിലെ ഹിമാന്‍ഷു (55)ആണ് ക്രൂരമായി മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കൃത്യം ചെയ്യുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. വൃദ്ധ ദമ്പതികളായ ഹദിബന്ധു സാഹു (81) ശാന്തി സാഹു (72) എന്നിവരുടെ മൃതദേഹങ്ങള്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടതിനെത്തുടര്‍ന്നു അയല്‍ക്കാര്‍ പോലീസില്‍ റിപ്പോര്‍ട്ട് Read More…
മാനസിക- കാഴ്ചാ വൈകല്യമുള്ള 15കാരിയെ അയല്‍ക്കാര്‍ കൂട്ടബലാത്സംഗം ചെയ്തത് ആറു മാസം
കര്‍ണൂല്‍ : മാനസിക അസ്വാസ്ഥ്യവും കാഴ്ച വൈകല്യവുമുള്ള പ്രായപൂര്‍ത്തിയാകാത്ത 15 വയസുകാരിയെ അയല്‍ക്കാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ആറുമാസ ത്തോളം. വിഷയം ജില്ലാ ശിശുക്ഷേമ സമിതിയുടെ മുന്നിലെത്തിയപ്പോള്‍ പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. സമിതിയുടെ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ സൂക്ഷിച്ചിരിക്കുന്നത്. പതി നാറുകാരി തെരുവില്‍ ചെളി തിന്നുകയായിരുന്നുവെന്ന് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഉമേഷ് ചന്ന പറഞ്ഞു. നോക്കുമ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് തോന്നി. ഇതേക്കുറിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ Read More…
വീട്ടിലെത്തിയ അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി 3 സഹപാഠികള്‍
യു.പി.യില്‍ ഗാസിയാബാദിൽ ഒൻപതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്തു. ഇവരിൽ 3 പേർ പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ്. ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന പെൺകുട്ടി ബലാത്സംഗം നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നു. അമ്മ പുറത്തുപോയപ്പോഴാണ് പീഡനം നടന്നത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെട്ട ഇതിലൊരു ആൺകുട്ടി അവളെ നേരിൽ കാണണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ ആൺകുട്ടി അവളുടെ വീട്ടിലെത്തി. പെൺകുട്ടി വാതിൽ തുറന്നപ്പോൾ, ഇയാള്‍ മറ്റ് Read More…
കൊച്ചിയിൽ എംഡിഎംഎയുമായി ടി.ടി.ഇ പിടിയില്‍; നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരന്‍
എറണാകുളം ബോള്‍ഗാട്ടിക്ക് സമീപത്തുനിന്നു രാസലഹരിയായ എം.ഡി.എം.എയുമായി ടി.ടി.ഇ പിടിയില്‍. ഇടപ്പള്ളി, ചങ്ങമ്പുഴ റോഡ് എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫി(35)നെയാണു നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ.എ അബ്‌ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് ടീം പിടികൂടിയത്. 2.63 ഗ്രാം എം.ഡി.എം.എയും 3.76 ഗ്രാം ഹാഷിഷ് ഓയിലും പ്രതിയില്‍നിന്നും പിടിച്ചെടുത്തു. പതിവായി ലഹരി ഉപയോഗിച്ചിരുന്ന പ്രതി കൊച്ചി സിറ്റി ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയായ അഖിലിനു പിതാവ് മരിച്ചതിനെ തുടര്‍ന്നാണ് ടി.ടി.ഇ-യുടെ Read More…














