ഇന്ത്യയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന കാര്യമായി കര്‍ണാടകയിലെ ധര്‍മ്മസ്ഥല മാറിയിട്ടുണ്ട്. അതിന് കാരണമായിരിക്കുന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നടന്ന ഒന്നിലധികം കൊലപാതകങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, സ്ത്രീകളെ കാണാതായ കേസുകള്‍ എന്നിവയെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്. ഒരു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 1998 നും 2014 നും ഇടയില്‍ നൂറിലധികം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നിര്‍ബ ന്ധിതനായ ഒരു മുന്‍ ശുചിത്വ തൊഴിലാളി കോടതിയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് Read More…
ടൈലുകള്‍ക്ക് നിറംമാറ്റം, പരിശോധിച്ചപ്പോള്‍ മൃതദേഹം; പുറത്തുവന്നത് ‘ദൃശ്യം മോഡല്‍’; ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ‘ദൃശ്യം മോഡല്‍’ കൊലപാതകം. കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി, മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. 35-കാരനായ വിജയ് ചവാനാണ് മരിച്ചത്. സംഭവത്തില്‍ വിജയ് ചവാന്റെ ഭാര്യ കോമളിനെയും അയല്‍ക്കാരന്‍ മോനുവിനെയും പോലീസ് അന്വേഷിക്കുകയാണ്. മുംബൈയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ നളസോപാര ഈസ്റ്റിലെ ഗഡ്ഗപദയിലാണ് വിജയ് ചവാനും ഭാര്യ കോമളും താമസിച്ചിരുന്നത്. കഴിഞ്ഞ 15 ദിവസമായി വിജയ് ചവാനെ കാണാതായിരുന്നു. തിങ്കളാഴ്ച രാവിലെ വിജയ് ചവാനെ അന്വേഷിച്ചുകൊണ്ടിരുന്ന സഹോദരന്‍മാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഈ സമയത്താണ് Read More…
പത്തു വര്‍ഷം നേഹയായി രാജ്യത്തെ കബളിപ്പിച്ചു; അബ്ദുള്‍ കലാമെന്ന ബംഗ്ലാദേശിയെ പൊക്കി പൊലീസ്
നേഹ കിന്നാര്‍ എന്ന വ്യാജപേരില്‍ വര്‍ഷങ്ങളായി രാജ്യത്ത് തങ്ങിയ അബ്ദുള്‍ കലാമിനെപൊലീസ് പിടികൂടി . നേഹ കിന്നാര്‍ എന്ന പേരില്‍ എട്ടു വര്‍ഷമായി ട്രാന്‍സ്ജെന്‍ഡറായി കഴിയുകയായിരുന്നു ഇയാള്‍. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന വിദേശപൗരന്മാരെ നിരീക്ഷിക്കുന്ന സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭോപ്പാലിലെ മംഗൾവാരയില്‍ നിന്നുള്ള അറസ്റ്റ്. പത്താം വയസില്‍ ഇന്ത്യയിലെത്തിയ കലാം വര്‍ഷങ്ങളോളം മുംബൈയില്‍ തങ്ങിയ ശേഷമാണ് ഭോപ്പാലിലെത്തിയത്. ബുധ്വാരയില്‍ പല വീടുകൾ മാറി താമസിച്ച കലാം, നേഹ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റി Read More…
ബാങ്കില്‍ 2കോടി, വീട് കൊട്ടാരം! ‘മയക്കുമരുന്നു റാണി’ക്ക് പൂട്ടിട്ട് പോലീസ്, 5 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടി
ലഹരിസംഘം നടത്തിപ്പുകാരിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തു. സുല്‍ത്താന്‍പുരിയുടെ ‘മയക്കുമരുന്നു റാണി’ എന്ന് പോലീസ് വിശേഷിപ്പിക്കുന്ന കുസുമി(40)ന്റെ അഞ്ചുകോടിയോളം രൂപ വിലമതിക്കുന്ന വസ്‌തുവകകളാണ് കണ്ടുകെട്ടിയത്. മയക്കുമരുന്ന് കേസില്‍ കുസുമിന്റെ മകനെ പോലീസ് അടുത്തിടെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് കണ്ടുകെട്ടല്‍ നടപടികള്‍. സുല്‍ത്താന്‍പുരിയും വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രധാന ലഹരിസംഘത്തിന്റെ നടത്തിപ്പുകാരിയാണ് കുസും എന്ന് പോലീസ് പറഞ്ഞു. 12 എന്‍.ഡി.പി.എസ് കേസുകളില്‍ പ്രതിയാണ് ഇവര്‍. അതേസമയം, കഴിഞ്ഞ മാര്‍ച്ച് മുതല്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുസും Read More…
‘ക്വീൻ ബീ’; 924 കോടി രൂപയുടെ മയക്കുമരുന്നു സാമ്രാജ്യം കെട്ടിപ്പടുത്ത 65കാരി “ഗ്യാങ്സ്റ്റർ മുത്തശ്ശി”
മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും കുറ്റവാളികളെ പിടികൂടുന്നതും കേരളത്തില്‍ ഇന്നൊരു വാര്‍ത്തയേയല്ല. പിടികൂടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അറസ്റ്റിലാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളോ മധ്യവയസ്‌കരോ ആണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത് 65 കാരിയായ വയോധികയെയാണ്. ‘ക്വീൻ ബീ’ അല്ലെങ്കില്‍ “ഗ്യാങ്സ്റ്റർ മുത്തശ്ശി” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇവർ തന്റെ കുടുംബാംഗങ്ങളെ ഉപയോഗിച്ച് ഏകദേശം 924 കോടി രൂപ വിലമതിക്കുന്ന ഒരു വലിയ മയക്കുമരുന്ന് ശൃംഖല കെട്ടിപ്പടുത്തു. ഇംഗ്ലണ്ടിൽ ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ Read More…
ലിവ് ഇന്‍ പങ്കാളി എഎസ്ഐയായ കാമുകിയെ കൊലപ്പെടുത്തി അതേ സ്റ്റേഷനിൽ കീഴടങ്ങി CRPF ജവാന്‍
തന്റെ ലിവ്– ഇന്‍ പങ്കാളിയായ വനിതാ പൊലീസ് ഓഫീസറെ കൊലപ്പെടുത്തി സിആർപിഎഫ് ജവാന്‍. ഗുജറാത്തിലെ കച്ച് ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പോസ്റ്റിങ് ലഭിച്ച സ്റ്റേഷനിലെത്തിയാണ് ജവാന്‍ കീഴടങ്ങിയത്. കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന അരുണാബെൻ നതുഭായ് ജാദവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അരുണയുടെ പങ്കാളിയും സിആര്‍പിഎഫ് ജവാനും കൂടിയായ ദിലീപ് ഡാങ്‌ചിയയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പ്രാദേശിക മാധ്യമങ്ങള്‍ Read More…
‘അവന്‍ മരിക്കുന്നില്ല, ഇനി എന്തുചെയ്യും’; ഭര്‍ത്താവിന്‍റെ കൊലയ്ക്കിടെ കാമുകന് ഭാര്യയുടെ മെസേജ്
ന്യൂഡല്‍ഹി: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്‌റ്റില്‍. വൈദ്യൂതാഘാതമേറ്റു മരിച്ചെന്നു കരുതിയ കേസാണു കൊലപാതകമാണെന്നു കണ്ടെത്തിയത്. കരണ്‍ ദേവ്(36) മരിച്ച കേസിലാണു ഭാര്യ സുഷ്‌മിതയും കാമുകന്‍ രാഹുലും അറസ്‌റ്റിലായത്. വൈദ്യുതാഘാതമേറ്റ് മരിച്ച കരണ്‍ ദേവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് ഭാര്യയും ബന്ധുവും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം സംഭാഷണങ്ങള്‍ പുറത്തായതിന് പിന്നാലെ. ഒന്നിച്ചുജീവിക്കാന്‍ വേണ്ടിയാണ് ഭാര്യയായ സുസ്മിതയും ബന്ധുവായ രാഹുലും ചേര്‍ന്ന് കരണിനെ ഇല്ലാതാക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. അത്താഴത്തിനിടെ ഉറക്കഗുളികകൾ നൽകിയായിരുന്നു കൊലപാതക. Read More…
വിദേശജയിലുകളില്‍ വധശിക്ഷ കാത്ത് 49 ഇന്ത്യക്കാര്‍, 86 രാജ്യങ്ങളിലായി 10,152 ഇന്ത്യക്കാര്‍ ജയിലുകളില്‍
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയെപ്പോലെ വിദേശജയിലുകളില്‍ വധശിക്ഷയടക്കം കാത്തുകഴിയുന്നത് പതിനായിരത്തിലേറെ ഇന്ത്യക്കാര്‍. ഗള്‍ഫ് നാടുകളിലുള്‍പ്പടെ 86 രാജ്യങ്ങളിലായി 10,152 ഇന്ത്യക്കാരാണ് ജയിലുകളില്‍ കഴിയുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ വച്ച കണക്കാണിത്. എന്നാല്‍, ഔദ്യോഗികകണക്കുകളേക്കാള്‍ അധികംപേര്‍ വിദേശജയിലുകളിലുണ്ടെന്നാണ് വിവിധ സംഘടനകളടക്കം വ്യക്തമാക്കുന്നത്. സൗദി അറേബ്യയിലാണ് ഏറ്റവുമധികം ഇന്ത്യക്കാര്‍ ശിക്ഷ അനുഭവിക്കുന്നത്- 2633 പേര്‍.വിവിധ രാജ്യങ്ങളിലായി വധശിക്ഷ കാത്തുകഴിയുന്നത് 49 ഇന്ത്യക്കാരാണ്. യു.എ.ഇയില്‍ 25 പേരും സൗദിയില്‍ 11 പേരും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണ്. മലേഷ്യ-6, Read More…
ഓരോ 20 മിനിറ്റിലും സൈബര്‍ തട്ടിപ്പ് ; ഛത്തീസ്ഗഡില്‍ 2 വര്‍ഷത്തിനുള്ളില്‍ പോയത് 700 കോടി…!
എല്ലാവരുടെ കൈയിലും സ്മാര്‍ട്ട്ഫോണുകളും എല്ലാ വിരല്‍ത്തുമ്പിലും ബാങ്കിംഗ് സൗകര്യവും ഉള്ളതിനാല്‍, ഡിജിറ്റല്‍ പണമിടപാടുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വന്‍ വര്‍ദ്ധന. ഇന്ത്യയില്‍ തന്നെ സൈബര്‍ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ് ഛത്തീസ്ഗഡ്. നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച ഡാറ്റയാണ് ഞെട്ടിക്കുന്നത്. 2023 ജനുവരി മുതല്‍ 2025 ജൂണ്‍ വരെ, നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ 67,389 സൈബര്‍ തട്ടിപ്പ് പരാതികള്‍ ഫയല്‍ ചെയ്തു. അതായത്, ഫിഷിംഗ് ലിങ്കുകള്‍, വ്യാജ ആപ്പുകള്‍, വഞ്ചനാപരമായ കോളുകള്‍, സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങള്‍ എന്നിവയിലൂടെ Read More…














