മുന്‍കാമുകനെ പിറന്നാള്‍ ആഘോഷിക്കാന്‍വേണ്ടി ഹോട്ടലില്‍ മുറിയില്‍ വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കി യുവതി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഹാത്രസ് സ്വദേശിനി മനീഷ സിങാണ് മുന്‍കാമുകനെ തേന്‍കെണിയില്‍ കുടുക്കിയത്. തന്റെ പിറന്നാള്‍ ഒരുമിച്ച് ആഘോഷിക്കാമെന്ന് പറഞ്ഞാണ് വ്യവസായിയായ മുന്‍ കാമുകനെ ഇവര്‍ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയത്. മുറിയിലെത്തിയതിന് പിന്നാലെ യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഒപ്പം ഈ ദൃശ്യങ്ങള്‍ മനീഷ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി. മൊബൈല്‍ ഫോണിന്റെ ചാര്‍ജറിലാണ് രഹസ്യക്യാമറ ഘടിപ്പിച്ചിരുന്നത്. ഹോട്ടലിലെ തൊട്ടടുത്ത മുറിയില്‍ മനീഷയുടെ നിലവിലെ പങ്കാളിയായ ക്ഷിതിജ് ശര്‍മയുണ്ടായിരുന്നു. Read More…
‘മരിച്ച അമ്മ സ്വപ്നത്തിൽ വിളിച്ചു’; പത്താംക്ലാസില്‍ 92% മാർക്ക് വാങ്ങിയ 16-കാരൻ ജീവനൊടുക്കി
അമ്മ മരിച്ചതില്‍ മനംനൊന്ത് 16-കാരന്‍ ജീവനൊടുക്കി. മഹാരാഷ്ട്ര സോലാപുര്‍ സ്വദേശിയായ ശിവശരണ്‍ ഭൂതലി താല്‍കോതിയെയാണ് അമ്മാവന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുമാസം മുന്‍പാണ് ശിവശരണിന്റെ അമ്മ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ഇതില്‍ മനംനൊന്താണ് ശിവശരണ്‍ ജീവനൊടുക്കിയതെന്നാണ് നിഗമനം. ശിവശരണന്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.അമ്മയെ സ്വപ്നം കണ്ടിരുന്നതായും തന്റെ അടുക്കലേക്ക് വരാന്‍ അമ്മ സ്വപ്നത്തില്‍ പറഞ്ഞതായും ശിവശരണ്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ”അമ്മ മരിച്ചപ്പോള്‍ തന്നെ ഞാനും പോകേണ്ടതായിരുന്നു. അമ്മാവന്റെയും മുത്തശ്ശിയുടെയും മുഖം ഓര്‍മയില്‍ വന്നതുകൊണ്ടാണ് അത് Read More…
കോഴിയെ പോലും വെറുതെ വിടാതെ ക്രൂരത, 45കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
കോഴിയെപോലും വെറുതെ വിടാത്ത ലൈംഗിക ക്രൂരത. മുംബൈയിലെ ബോറിവാലിയില്‍ കോഴിയോട് ലൈംഗിക വൈകൃതം കാണിച്ച 45കാരനാണ് അറസ്റ്റിലായത്. വീട്ടിൽ വളർത്തിയിരുന്ന കോഴികളോട് ഇയാള്‍ വൈകൃതം കാണിക്കുന്നത് അയൽവാസിയുടെ ശ്രദ്ധയിൽ വന്നതിന് പിന്നാലെ പോക്സോ കേസിലാണ് രാജേന്ദ്ര റാഹതേ എന്നയാളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാജേന്ദ്രയുടെ പ്രവൃത്തി അയൽവാസി മൊബൈലിൽ പകര്‍ത്തിയിരുന്നു. ഇത് ഭാര്യയെ കാണിക്കുമ്പോഴാണ് അയൽവാസിയുടെ പ്രായപൂർത്തിയാകാത്ത മകനും തനിക്ക് രാജേന്ദ്രയില്‍നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. അശ്ലീല ദൃശ്യങ്ങൾ കാണിച്ച് അയാൾ ലൈംഗികമായി Read More…
ഒരു കൈയിൽ പിടിച്ച് കിണറ്റിൽനിന്ന് വലിച്ചു കയറ്റി, മുഖത്തടിച്ച് നാട്ടുകാര്‍; ഗോവിന്ദച്ചാമിയെ പുറത്തെടുത്തത് സാഹസികമായി
ണ്ണൂർ: ജയില്‍ ചാടിയ കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. ജയിലിൽനിന്ന് മതിൽചാടി രക്ഷപ്പെട്ട് കിണറ്റിലൊളിച്ച ഗോവിന്ദച്ചാമിയെ പുറത്തെടുത്തത് അതിസാഹസികമായി. നാട്ടുകാരും പൊലീസും ചേർന്ന് ഗോവിന്ദച്ചാമിയുടെ ഒറ്റകൈയിൽ പിടിച്ച് വലിച്ചാണ് പുറത്തെടുത്തത്. മുകളിൽ എത്താറായപ്പോൾ കിണറ്റിൽ കരയിൽ കൂടിനിന്നവർ മുഖത്തടിക്കുകയും തലമുടിയും കാൽപാദവും പിടിച്ചുവലിക്കുകയും ചെയ്തു. കറുത്ത പാന്റും വെളുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ ഒന്നാകെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന്റെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. കണ്ണൂര്‍ Read More…
പൈപ്പ് കൊണ്ട് പിതാവിനെ ക്രൂരമായി മർദിച്ച് മകൻ, വടി കൊണ്ടടിച്ച് മരുമകളും; പൊലീസ് കസ്റ്റഡിയിൽ
അടൂര്‍: വയോധികനെ ക്രൂരമായി മര്‍ദിച്ച മകനും മരുമകളും പോലീസ് കസ്‌റ്റഡിയില്‍. പറക്കോട് തളിയാട്ട് കോണത്ത്(ദേവനിലയം) വീട്ടില്‍ തങ്കപ്പ(66)നാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ മര്‍ദിച്ച മകന്‍ സിജി(42), ഭാര്യ സൗമ്യ(38) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ 20ന് ഉച്ചയ്‌ക്കു രണ്ടിനായിരുന്നു സംഭവം. തങ്കപ്പനെ മര്‍ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മകനും മരുമകളും താമസിക്കുന്ന വീട്ടില്‍ വച്ചാണ് സംഭവം. തങ്കപ്പന്‍ വേറെയാണ് താമസം. മകന്റെ വീട്ടിലേക്കെത്തിയപ്പോഴായിരുന്നു മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചത്. വയോധികനെ മര്‍ദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. Read More…
ഒടുവില്‍ ‘അംബാസഡറെ’ പൊക്കി; അംഗീകാരമില്ലാത്ത രാജ്യത്തിന് എട്ടു വര്‍ഷമായി ഇന്ത്യയില്‍ എംബസി !
ലോകത്ത് അധികമാരും കണ്ടിട്ടോ കേട്ടിട്ടോ അംഗീകരിച്ചിട്ടോയില്ലാത്ത ‘വെസ്‌റ്റ് ആര്‍ക്‌ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ എംബസി. ഗാസിയാബാദില്‍ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ വ്യാജ എംബസിയുടെ ‘അംബാസഡറെ’ യു.പി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്.) പിടികൂടി. വെസ്‌റ്റ് ആര്‍ക്‌ടിക്കയുടെ ‘ബാരണ്‍’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ് പിടിയിലായത്. വിദേശ ജോലി വാഗ്‌ദാനം ചെയ്‌തു പണം തട്ടിയ കേസിലാണ് ‘അംബാസഡര്‍’ക്ക് പിടിവീണത്. എംബസി കെട്ടിടവളപ്പില്‍ പാര്‍ക്ക് ചെയ്‌തിരുന്ന വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള ആഡംബര Read More…
സൈബര്‍ തട്ടിപ്പ് വിദഗ്ധന്‍; കോടികളുമായി പൊലീസുകാരിയായ കാമുകിയുമായി എസ്.ഐ ഒളിച്ചോടി!
ന്യൂഡൽഹി: നിരവധി സൈബർ തട്ടിപ്പ് കേസുകൾ പരിഹരിക്കാൻ ഡൽഹി പോലീസിനെ സഹായിച്ച സബ് ഇൻസ്പെക്ടർ അവസാനം തട്ടിപ്പിന് പിടിയില്‍. തട്ടിപ്പുകാരില്‍നിന്ന് പിടിച്ചെടുത്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലഭിച്ച 2 കോടിയിലധികം രൂപ ഇരകൾക്ക് തിരികെ നൽകുന്നതിനുപകരം, മോഷ്ടിച്ച് സബ് ഇൻസ്പെക്ടറായ കാമുകിയുമായി അയാൾ ഒളിച്ചോടി. തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ നിന്നും പിടിച്ചെടുത്ത തുക യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കുന്നതിനായുള്ള ചുമതലയും ഇയാള്‍ സ്വയം ഏറ്റെടുത്തു. പണം നിക്ഷേപിക്കേണ്ടതിന് തൊട്ടു മുന്‍പ് ഏഴുദിവസത്തെ മെഡിക്കല്‍ ലീവെടുത്ത് മുങ്ങി. പിന്നീട് സ്റ്റേഷനിലേക്ക് തിരികെ Read More…
ഭാര്യ കുളിക്കുന്ന വീഡിയോ രഹസ്യമായി പകർത്തി ഭർത്താവ്; ഒന്നര ലക്ഷം നൽകിയില്ലെങ്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി
സ്വന്തം ഭാര്യ കുളിക്കുന്നതിന്റെ വീഡിയോ രഹസ്യമായി പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്. ബ്ലാക്ക് മെയിലിംഗ്, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്. പൂനെയില്‍ സർക്കാർ സർവീസിൽ ഉന്നത ഉദ്യോഗസ്ഥരാണ് ഭാര്യയും ഭർത്താവും. മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങിക്കൊണ്ടുവരാനാണ് ഇയാൾ നിരന്തരം ഭാര്യയോട് ആവശ്യപ്പെട്ടിരുന്നത്. പണവുമായി വന്നില്ലെങ്കിൽ കുളിക്കുന്ന ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെ ഭീഷണി. വീടിന്റെയും കാറിന്റെയും ഇം.എം.ഐകള്‍ അടക്കാന്‍ വേണ്ടി പണം വേണമെന്ന് പറഞ്ഞാണ് ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. വായ്പകൾ Read More…
നിലപാട് കടുപ്പിച്ച് തലാലിന്റെ സഹോദരന്‍; വധശിക്ഷയല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയാറല്ല
യമനില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ തുടരവേ, നിലപാട് കടുപ്പിച്ചു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്‌ദു മഹ്‌ദി. വധശിക്ഷ താല്‍ക്കാലികമായി സ്‌റ്റേ ചെയ്‌തെങ്കിലും കുടുംബം മാപ്പു നല്‍കാന്‍ തയാറല്ലെന്ന സൂചനയാണു പുറത്തുവരുന്നത്. തലാലിന്റെ കബറിടം സന്ദര്‍ശിച്ചു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സഹോദരന്‍, താന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന സൂചനയും നല്‍കി. സമയമെടുത്താലും ദൈവം വാഗ്‌ദാനംചെയ്‌ത വിജയം ലഭിക്കുകതന്നെ ചെയ്യുമെന്നു ചിത്രത്തിനൊപ്പം കുറിച്ചു. നിങ്ങള്‍ രക്‌തത്തിനു പ്രതിക്രിയ ചോദിക്കുന്നവനാണെങ്കില്‍, അതാണു നിങ്ങളുടെ വിധി, കുറച്ചു സമയമെടുത്താലും Read More…














