Celebrity

‘പ്രായമായില്ലേ, ഷര്‍ട്ടില്ലാതെ ഫോട്ടോ ഇടുന്നത് ഒന്ന് നിര്‍ത്താമോ?’ മാധവനോട് ഭാര്യ, ഞാനത്ര ഹോട്ട് ഒന്നുമല്ലല്ലോയെന്ന് മറുപടി

സമൂഹമാധ്യമങ്ങളിൽ ഷർട്ട്‌ലെസ്‌ ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ നിന്ന് ഭാര്യ തടഞ്ഞതായി നടൻ മാധവന്റെ വെളിപ്പെടുത്തൽ. ടെലിഗ്രാഫിന് മുൻപ് നൽകിയ അഭിമുഖത്തിലെ താരത്തിന്റെ പരാമർശങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. പ്രായത്തിന് അനുയോജ്യമായി പെരുമാറണമെന്ന് ഭാര്യ സരിത ഉപദേശിച്ചതോടെയാണ് ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നത് അവസാനിപ്പിച്ചതെന്ന് താരം വ്യക്തമാക്കുന്നു. പ്രായത്തിന് ചേർന്ന രീതിയിൽ നടക്കാൻ ബുദ്ധിമുട്ടുണ്ടോ എന്നും ഷർട്ടില്ലാത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് നിർത്തിക്കൂടെ എന്നും ഭാര്യ ചോദിച്ചപ്പോൾ ആദ്യമൊന്നും അതിലെ കുഴപ്പം മനസ്സിലായിരുന്നില്ലെന്ന് മാധവൻ പറയുന്നു. എന്നാൽ എന്തിനായിരുന്നു താൻ Read More…

Celebrity Fitness

67-ാം വയസ്സിലും കിടുക്കുന്ന ലുക്കിൽ നാഗാർജുന; തരംഗമായി ഫിറ്റ്‌നസ് രഹസ്യങ്ങൾ

ദക്ഷിണേന്ത്യൻ സിനിമാലോകത്തെ നിത്യഹരിത നായകനായ നാഗാർജുന അക്കിനേനിയുടെ യുവത്വവും കായികക്ഷമതയും എപ്പോഴും ആരാധകർക്കിടയിൽ ചർച്ചാവിഷയമാണ്. 67-ാം വയസ്സിലും അദ്ദേഹം നിലനിർത്തുന്ന ഈ ആരോഗ്യം, പെട്ടെന്നുള്ള താൽക്കാലിക വഴികളിലൂടെയല്ല, മറിച്ച് ദശാബ്ദങ്ങളായുള്ള നിരന്തരമായ പരിശ്രമത്തിലൂടെയാണ് ലഭിച്ചതെന്ന് തെളിയിക്കുന്നു. അദ്ദേഹം അത്താഴം ഒഴിവാക്കുന്നു അല്ലെങ്കിൽ കടുത്ത ഭക്ഷണ നിയന്ത്രണങ്ങൾ പാലിക്കുന്നു എന്നൊക്കെയുള്ള പ്രചാരണങ്ങളെ തള്ളി, ദിവസവും വൈകുന്നേരം 7 മണിക്ക് തന്നെ സലാഡ്, ചോറ്, ചിക്കൻ, മീൻ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാറുണ്ടെന്ന് നാഗാർജുന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വെറുമൊരു Read More…

Celebrity Oddly News

മക്കയിൽ വൻ ജനക്കൂട്ടത്തിന് നടുവിൽ ഭയന്നുവിറച്ച് രാഖി സാവന്ത് എന്ന രാഖി ഫാത്തിമ ; മുസല്ല വിതരണത്തിനിടെ ഉന്തും തള്ളും!

സൗദി അറേബ്യയിലെ മക്ക സന്ദർശനത്തിനിടെ നടി രാഖി സാവന്ത് വലിയ ജനക്കൂട്ടത്തിന് നടുവിൽപ്പെട്ടു. നേപ്പാളിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്കായി പ്രാർത്ഥിക്കാനാണ് രാഖി ഫാത്തിമ എന്ന പേര് ഉപയോഗിക്കുന്ന രാഖി സാവന്ത് പുണ്യഭൂമിയിലെത്തിയത്. തീർത്ഥാടകർക്ക് പ്രാർത്ഥനാ പായകൾ (മുസല്ല) വിതരണം ചെയ്യുന്നതിനിടെയാണ് നടിക്ക് ദുരനുഭവമുണ്ടായത്. പായകൾ വാങ്ങാനായി ആളുകൾ കൂട്ടത്തോടെ തള്ളിക്കയറിയതോടെ കാര്യങ്ങൾ നിയന്ത്രണാതീതമായി. എല്ലാവരോടും ശാന്തരാകാൻ അപേക്ഷിച്ച് രാഖി പ്രാർത്ഥനാ പായകൾ വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അവരെ പൊതിയുകയായിരുന്നു. ഇതിനിടയിൽ ചിലർ രാഖിയുടെ ഹിജാബ് വലിച്ചതായും Read More…

Celebrity Featured

‘അയ്യോ നമ്മുടെ നിമിഷയല്ലേ ഇത്? മൂഡ് സ്വിംഗ്, നിരാശ; പുതിയ ചിത്രത്തിനായി തടി കൂട്ടിയും കുറച്ചും ഞെട്ടിച്ച് നിമിഷ സജയൻ!

പുതിയ ചിത്രത്തിനായി ശരീരഭാരം കൂട്ടിയതിന് പിന്നാലെ ഗംഭീര മേക്കോവറുമായി നടി നിമിഷ സജയൻ. സിനിമയ്ക്കായി ഭാരം കൂട്ടിയപ്പോഴുള്ളതും പിന്നീട് അത് കുറച്ചപ്പോഴുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് 72 കിലോയിൽ നിന്ന് ശരീരഭാരം കുറച്ചതിന്റെ കഥ താരം കുറിച്ചത്. ശരീരഭാരം കുറയ്ക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് താരം പറയുന്നു. ഈ പ്രയാണത്തിൽ തന്നെ സഹായിച്ച പരിശീലകന് നിമിഷ നന്ദി അറിയിച്ചു. പുതിയ കഥാപാത്രത്തിനായി ഏകദേശം 14 കിലോയാണ് താരം കൂട്ടിയത്. ആദ്യ ദിവസങ്ങൾ വളരെ കഠിനമായിരുന്നുവെന്നും കൃത്യമായ Read More…

Celebrity Featured

‘ഒരു സ്വപ്നം പോലെ’! നടി നിലീൻ സാന്ദ്രയും സംവിധായകൻ ശ്യാമിനും വിവാഹിതരായി

നടിയും മോഡലുമായ നിലീൻ സാന്ദ്രയും ചലച്ചിത്ര സംവിധായകൻ ശ്യാമിൻ ഗിരീഷും വിവാഹിതരായി. 2017 മുതൽ അടുത്ത സുഹൃത്തുക്കളായ ഇരുവരും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഒന്നായത്. ശ്യാമിനൊപ്പമുള്ള ബാക്കി ജീവിതം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്നും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും വിവാഹചിത്രങ്ങൾ പങ്കുവെച്ച് നിലീൻ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിവാഹചിത്രങ്ങൾ വൈറലായതോടെ ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരും ആരാധകരും ഇരുവർക്കും ആശംസകൾ നേർന്നു. ശ്യാമിൻ സംവിധാനം ചെയ്ത കരിക്കിന്റെ ഹിറ്റ് സീരീസ് ‘സാമർത്ഥ്യ ശാസ്ത്രം’ എന്ന Read More…

Celebrity Fitness

40-ാം വയസ്സിലും ‘സിക്സ് പാക്ക്’ ഫിറ്റ്നസ്; ‘ടോക്സിക്’ താരം യാഷിന്റെ ഡയറ്റ് രഹസ്യം പുറത്ത്!

നടൻ യാഷും ഗീതു മോഹൻദാസും ഒന്നിക്കുന്ന ആക്ഷൻ ചിത്രം ‘ടോക്സിക്’ 2026 ആഗസ്റ്റ് 26-ന് തിയേറ്ററുകളിൽ എത്താൻ തയാറെടുക്കുകയാണ്. അതിനിടെ, 40-ാം വയസ്സിലും യാഷ് നിലനിർത്തുന്ന മികച്ച ശാരീരികക്ഷമത ആരാധകർക്കിടയിൽ വൻ ശ്രദ്ധ നേടിയിരിക്കുകയാണ്. ജിമ്മിലെ മണിക്കൂറുകൾ നീണ്ട വ്യായാമം കൊണ്ടുമാത്രം ഇത്രയും കട്ടപ്പണിയുള്ള ശരീരം നിലനിർത്താനാകില്ല. പേശികളുടെ വളർച്ചയ്ക്കും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുമായി ആവശ്യത്തിന് പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൃത്യമായ സമയത്തുള്ള ഭക്ഷണം, മുടങ്ങാതെയുള്ള പരിശീലനം എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമമാണ് യാഷ് പിന്തുടരുന്നത്. മുട്ടയുടെ വെള്ള, മീൻ, Read More…

Celebrity

‘നാളെയല്ലേ വിവാഹവാർഷികം? ‘അതൊക്കെ പണ്ട്’ ’; ജീവയും അപര്‍ണയും വേര്‍പിരിയുന്നു, ‘തികച്ചും ഒറ്റയ്ക്ക്, മുന്നോട്ട്…’

അവതാരകരായ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ അപർണയുടെ പ്രതികരണത്തിലൂടെ സ്ഥിരീകരണം. ഇരുവരും അകൽച്ചയിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രണ്ടുപേരും ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു. എന്നാൽ, തന്റെ മുപ്പത്തിരണ്ടാം ജന്മദിനത്തിൽ അപർണ പങ്കുവെച്ച കുറിപ്പും അതിനു താഴെ വന്ന കമന്റുകൾക്ക് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾക്ക് വഴിതുറന്നത്. ‘ഹലോ 32.. പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും ഒരു വർഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊർജം കാത്തുസൂപക്ഷിക്കാനും, തുടർന്നും മുന്നോട്ട് പോകാനും ഞാൻ പഠിച്ചു. Read More…

Celebrity Fitness

71-ലും തളരാത്ത ഊർജ്ജസ്വലത; ചിരഞ്ജീവിയുടെ ഫിറ്റ്‌നസ് രഹസ്യങ്ങൾ!

71-ാം വയസ്സിലും തെലുങ്ക് സിനിമയിലെ മെഗാസ്റ്റാർ ചിരഞ്ജീവി കാത്തുസൂക്ഷിക്കുന്ന ശാരീരികക്ഷമത പ്രായമാകൽ എന്നാൽ വിശ്രമമല്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ഓഗസ്റ്റ് 22-ന് തന്റെ ജന്മദിനം ആഘോഷിച്ച ചിരഞ്ജീവി, നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ഏറെ കഠിനാധ്വാനം ആവശ്യമായ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. ഈ പ്രായത്തിലും ജിമ്മിൽ കഠിന പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ഈ വർഷം തുടക്കത്തിൽ കീഹോൾ തോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷവും പ്രതിരോധ വ്യായാമങ്ങളും റോപ്പ് ഡ്രില്ലുകളും ഉൾപ്പെടെയുള്ള ശക്തി വർദ്ധിപ്പിക്കുന്ന പരിശീലനങ്ങൾ Read More…

Celebrity Featured

നടിയുടെ മൃതദേഹം രണ്ടു കഷണങ്ങളാക്കിയ നിലയിൽ ! വഴിത്തിരിവായത് ബ്ലീച്ചിംഗ് പൗഡറിന്റെ മണം, സിനിമാ ലോകത്തെ ഞെട്ടിച്ച ക്രൂര കൊലപാതകം

2022 ജനുവരി 16-ന് രാവിലെ ഏഴു മണിക്കാണ് ഷൂട്ടിംഗിനായി ഇറങ്ങിയ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ കാണാതായത്. ഫോൺ വിളിച്ചിട്ട് കിട്ടാതിരിക്കുകയും ലൊക്കേഷനിൽ എത്താതിരിക്കുകയും ചെയ്തതോടെ അടുത്ത ദിവസം രാവിലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ തൊട്ടടുത്ത ദിവസം ധാക്കയ്ക്ക് പുറത്തുള്ള ഒരു പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ഒരു മൃതദേഹം പോലീസ് കണ്ടെത്തി. ആ മൃതദേഹം രണ്ടു കഷണങ്ങളാക്കി മുറിച്ച നിലയിൽ റൈമയുടേതായിരുന്നു. സിനിമാരംഗത്തെ പ്രമുഖരെ കേന്ദ്രീകരിച്ച് പോലീസ് Read More…