Celebrity

‘ ആ ഇന്‍റിമേറ്റ് ക്ലിപ് ചോര്‍ന്നു, ഡ്രൈവറും വാച്ച്മാനുംവരെ കണ്ടു, നാലുദിവസം വീടിന്റെ വാതിൽ തുറന്നില്ല’- രാധിക ആപ്തെയുടെ വെളിപ്പെടുത്തൽ

താൻ അഭിനയിച്ച ഷോർട്ട് ഫിലിമിലെ സ്വകാര്യ രംഗങ്ങൾ ചോർന്നതിനെ തുടർന്ന് നേരിടേണ്ടി വന്ന ഭയാനകമായ അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി രാധിക ആപ്തേ. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു അന്താരാഷ്ട്ര പ്രൊജക്റ്റിലെ രംഗങ്ങളാണ് ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ദൃശ്യങ്ങൾ വിതരണം ചെയ്യപ്പെട്ടതോടെ ദിവസങ്ങളോളം സ്വന്തം വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത മാനസികാവസ്ഥയിലായിപ്പോയെന്ന് രാധിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ആ ക്ലിപ്പ് പ്രചരിച്ച സമയത്ത് താൻ വല്ലാതെ ഭയന്നുപോയെന്നും നാല് ദിവസത്തോളം Read More…

Celebrity Featured

നടി വർഷിണി അറസ്റ്റിൽ; സിനിമാമോഹിയെ പറ്റിച്ച് അഞ്ച് ലക്ഷം തട്ടി, തിരികെ ചോദിച്ച യുവാവിന് ഭീഷണി

ചെന്നൈ: ഹ്രസ്വ ചിത്രം നിർമിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും, പിന്നീട് പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്യുകയും ചെയ്ത കേസിൽ നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്റ്റിലായി. ചെന്നൈ പൊലീസാണ് നടിയെയും കൂടെയുണ്ടായിരുന്നവരെയും പിടിയിലാക്കിയത്. ഹ്രസ്വ ചിത്ര നിർമാണത്തിന്റെ പേരിൽ വർഷിണിയുടെ വാഗ്ദാനം വിശ്വസിച്ചാണ് പരാതിക്കാരനായ യുവാവ് അഞ്ച് ലക്ഷം രൂപ കൈമാറിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സിനിമയുടെ പണികളൊന്നും Read More…

Celebrity

വിവാഹിതനുമായി ബന്ധമുള്ള സ്ത്രീകള്‍ ‘ദുഷ്ടകള്‍’; ഫെമിനിസമല്ലിത്, പുരുഷനും തെറ്റുകാരന്‍; വൈറലായി നടിയുടെ പോസ്റ്റ്

വിവിധ വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം അഭിപ്രായപ്രകടനം നടത്താറുള്ള ബോളിവുഡ് താരവും നടിയുമായ തനിഷ മുഖർജി പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിവാഹിതരായ പുരുഷന്മാരുമായി പ്രണയബന്ധത്തിലേർപ്പെടുന്ന സ്ത്രീകളെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം ബന്ധങ്ങളിലുള്ള സ്ത്രീകൾ ഫെമിനിസ്റ്റുകളല്ലെന്നും, മറ്റ് സ്ത്രീകൾക്ക് തന്നെ എതിരായി പ്രവർത്തിക്കുന്നവരാണെന്നുമാണ് തനിഷ കുറിച്ചത്. വിവാഹിതനായ ഒരു പുരുഷനുമായി ബന്ധത്തിലാകുന്ന സ്ത്രീകൾ മറ്റ് സ്ത്രീകളെ ബഹുമാനിക്കാത്തവരാണെന്ന് തനിഷ പറഞ്ഞു. അവർ ഒരിക്കലും ഫെമിനിസ്റ്റുകളല്ല, മറിച്ച് മറ്റ് സ്ത്രീകൾക്കെതിരെ തിരിയുന്നവരാണ്. ഭാര്യയോടൊപ്പം Read More…

Celebrity Featured

‘രാധയുടേത് കള്ളക്കരച്ചില്‍’; ചെക്ക് തട്ടിപ്പ്; അനിയത്തിയുടേത് കള്ളപ്പരാതിയെന്ന് നടി അംബിക

നടിയും സഹോദരിയുമായ രാധ തനിക്കെതിരെ നൽകിയ ചെക്ക് തട്ടിപ്പ് പരാതി പൂർണ്ണമായും തള്ളി നടി അംബിക . വീട്ടിൽ സൂക്ഷിച്ചിരുന്ന പഴയ ചെക്കുകൾ കൈക്കലാക്കി 46 കോടി രൂപ പിൻവലിക്കാൻ ശ്രമിച്ചെന്നായിരുന്നു രാധയുടെ ആരോപണം. എന്നാൽ തങ്ങൾ തമ്മിലുണ്ടായിരുന്ന സ്വത്ത് തർക്കം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി രാധ തന്നെയാണ് ഈ ചെക്കുകൾ നൽകിയതെന്ന് അംബിക വ്യക്തമാക്കി. നൽകിയ ചെക്ക് മടങ്ങിയ സംഭവത്തിൽ രാധയ്ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അംബിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വീട്ടിൽ ഓഫീസ് ആവശ്യങ്ങൾക്കായി ഒപ്പിട്ടു വച്ചിരുന്ന Read More…

Celebrity

നടി അംബികയ്ക്കെതിരെ കേസുമായി അനിയത്തി രാധ; ഒപ്പിട്ടു വച്ചിരുന്ന ചെക്കുകൾ കൈവശപ്പെടുത്തി 46 കോടി തട്ടി

നടി രാധാ നായർ സഹോദരിയും നടിയുമായ അംബികയ്ക്കും സഹോദരൻ അർജുനുമെതിരെ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് ആരോപിച്ചു ചെന്നൈ പൊലീസിൽ പരാതി നൽകി. ഒന്നിച്ച് താമസിച്ചിരുന്ന കാലത്ത് സ്വന്തമായി ഒപ്പിട്ടു വെച്ചിരുന്ന അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് ഇരുവരും ചേർന്ന് തുക കൈവശപ്പെടുത്തിയെന്നാണ് രാധയുടെ പ്രധാന ആരോപണം. ചെന്നൈ പൊലീസ് കമ്മീഷണർ ഓഫീസിലെത്തിയാണ് രാധ ഈ പരാതി സമർപ്പിച്ചിരിക്കുന്നത്. അടുത്തിടെ ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ തുകയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് Read More…

Celebrity Sports

റോഡ് റോളർ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് മുൻ ഇംഗ്ലണ്ട് താരം; വീഡിയോ വൈറൽ

തായ്‌ലൻഡിൽ പി.ടി പ്രച്ചുവപ് – പട്ടാണി എഫ്.സി മത്സരത്തിന് മുന്നോടിയായുള്ള വാം-അപ്പിനിടെ മുൻ ഇംഗ്ലണ്ട് താരം ആന്ദ്രോസ് ടൗൺസെൻഡ് പിച്ച് റോളറിന് അടിയിൽപ്പെട്ട് വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വായുവിൽ ഉയർന്നുവന്ന പന്ത് ബാക്ക്ഹീൽ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിലൂടെ വന്ന റോളർ താരത്തെ ഇടിച്ചിട്ടത്. വീഡിയോ ദൃശ്യങ്ങളിൽ റോളർ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിപ്പോകുന്നതായാണ് കാണുന്നത്. എങ്കിലും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ടൗൺസെൻഡ് പിന്നീട് ഈ മത്സരത്തിൽ കളിക്കുകയും ചെയ്തു. വീഡിയോയിൽ ടൗൺസെൻഡ് പന്തിനായി മുകളിലേക്ക് ചാടുമ്പോഴാണ് Read More…

Celebrity Travel

കടൽത്തീരത്ത് മഞ്ഞപ്പട്ടുടുത്ത് നയൻതാര, രണ്ടു രാത്രിക്ക് 8 ലക്ഷം രൂപ! റിസോർട്ട് വാടക കേട്ട് ഞെട്ടി ആരാധകർ

നടി നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. മാലിദ്വീപ് കടൽത്തീരത്തിലൂടെ മഞ്ഞ വസ്ത്രമണിഞ്ഞ് വെയിൽ കായുന്ന മനോഹരമായ ചിത്രങ്ങളുമായാണ് താരം എത്തിയത്. സൺഗ്ലാസും തൊപ്പിയും ധരിച്ചുള്ള താരത്തിന്റെ ലുക്ക് ഏറെ പ്രശംസ പിടിച്ചുപറ്റി. മാലിദ്വീപിലെ നോർത്ത് മാലെ അറ്റോളിലുള്ള ഫരി ഐലൻഡ്സിലെ ലക്ഷ്വറി റിസോർട്ടായ പറ്റിന മാലിദ്വീപിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. രണ്ടുപേർക്ക് രണ്ടു രാത്രി തങ്ങാൻ ഈ റിസോർട്ടിൽ വൻ തുകയാണ് ചെലവ് വരുന്നത്. ഇവിടുത്തെ ‘ടു ബഡ്‌റൂം Read More…

Celebrity

വേദിയിൽ ഷർട്ട് ഊരിമാറ്റി ശരീരം കാണിച്ചു, മേക്കപ്പ് തുടച്ചു മാറ്റി; കത്രീനയ്ക്കെതിരായ ബോഡി ഷെയ്മിങിൽ സൽമാന്റെ കട്ട പിന്തുണ, വളര്‍ത്തുദോഷമെന്ന് താരം- വീഡിയോ

താരങ്ങളെ ബോഡിഷെയ്മിങ് നടത്തി വ്യക്തിഹത്യ ചെയ്യുന്നതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. റിയാലിറ്റി ഷോയായ ‘ബിഗ് ബോസ് 20’-ന്റെ വേദിയേലാണ് സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്നവർക്കായി താരം പരസ്യമായി നിലപാടെടുത്തത്. ഒരാളുടെ ശരീരഭാരത്തെക്കുറിച്ചോ ലുക്കിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ വയസിനെക്കുറിച്ചോ പരിഹസിക്കുന്നത് അവരുടെ വളർത്തലിന്റെ തകരാറാണെന്ന് സൽമാൻ വ്യക്തമാക്കി. തത്സമയ അവതരണത്തിനിടയിൽ തൊപ്പിയും ജാക്കറ്റും ടി-ഷർട്ടും ഊരിമാറ്റിയ താരം, മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ച് തന്റെ മുഖത്തെ മേക്കപ്പ് തുടച്ചുമാറ്റുകയും ചെയ്തു. 60 വയസായതിന്റെ പേരിൽ താൻ നേരിടുന്ന Read More…

Celebrity

‘അടിവസ്ത്രം മാ​‍​‍ത്രമിട്ട് ആക്ഷന്‍ സീന്‍; 15 സെക്കന്‍റ് നീണ്ട ചുംബനം’! രാധിക ആപ്തെ തുറന്നടിക്കുന്നു

സംവിധായകര്‍ അനാവശ്യമായ ചുംബനരംഗങ്ങള്‍ക്കും ശരീരപ്രദര്‍ശനത്തിനും നിര്‍ബന്ധിച്ചിട്ടുണ്ടെന്ന് ബോളിവുഡ് താരം രാധിക ആപ്തെ . സിനിമയിലെ കഥാപാത്രം ആവശ്യപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നടിമാര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടാകാറുണ്ടെന്ന് വ്യക്തമാക്കിയ താരം, സഹതാരത്തെ ചുംബിക്കാനും അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷന്‍ സീനുകളില്‍ അഭിനയിക്കാനും തന്നോട് ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തി. എന്നാല്‍ നിലവില്‍ ഇത്തരം പ്രവണതകള്‍ക്ക് മാറ്റം വരുന്നുണ്ടെന്നാണ് കരുതുന്നതെന്നും രാധിക കൂട്ടിച്ചേർത്തു. തന്റെ കരിയറിന്റെ തുടക്കത്തില്‍ നാലോ അഞ്ചോ ചിത്രങ്ങളില്‍ നഗ്നയായി അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് രാധിക പറയുന്നു. അതിനുശേഷം അത്തരം വേഷങ്ങൾ Read More…