ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് വരാനിരിക്കെ, വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നു. അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണം നിലനിർത്തുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുമ്പോൾ, പശ്ചിമ ബംഗാളിൽ കടുത്ത ഭരണവിരുദ്ധ തരംഗമുണ്ടാകുമെന്നും അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ചില ഏജൻസികൾ വ്യക്തമാക്കുന്നു. അസമിൽ ബിജെപിക്ക് 100 സീറ്റുകൾ വരെ ലഭിക്കാമെന്ന് ആക്സിസ് മൈ ഇന്ത്യ Read More…
Author: Priya
‘അമ്മ വെള്ളം കോരിക്കൊണ്ടുവരുമ്പോള്‍ എന്നെ പ്രസവിച്ചു’; അഖിൽ മാരാറിന് മറുപടിയുമായി മഞ്ജു പത്രോസ്
അഖിൽ മാരാറുടെ പ്രസവത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി നടി മഞ്ജു പത്രോസ്. പഴയകാലത്തെ സ്ത്രീകൾക്ക് മികച്ച ശാരീരിക ആരോഗ്യം ഉണ്ടായിരുന്നിരിക്കാമെന്നും എന്നാൽ അത് വെച്ച് ഇന്നത്തെ സ്ത്രീകളെ താരതമ്യം ചെയ്യരുതെന്നും മഞ്ജു പറഞ്ഞു. തത്വചിന്ത പറയുന്നവർക്ക് കാര്യങ്ങൾ എളുപ്പത്തിൽ പറയാമെന്നും എന്നാൽ സഹജീവികളെ മനുഷ്യനായി കാണാൻ പഠിക്കണമെന്നും താരം കൂട്ടിച്ചേർത്തു. തന്റെ അമ്മ വെള്ളം കോരുന്നതിനിടയിൽ ആശുപത്രിയിൽ പോയി തന്നെ പ്രസവിച്ച് മടങ്ങി വന്ന കഥകൾ കേട്ടിട്ടുണ്ടെന്ന് മഞ്ജു ഓർമ്മിച്ചു. അക്കാലത്ത് ആധുനിക സൗകര്യങ്ങളോ യന്ത്രങ്ങളോ Read More…
യുപി. ‘സിങ്കം’, എൻകൗണ്ടർ സ്പെഷലിസ്റ്റ്; ബംഗാളിലെ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക്; അയാൾ ‘സിങ്കം’ ആണെങ്കിൽ ഞാൻ ‘പുഷ്പ’യാണെന്ന് ടി.എം.സി നേതാവ്
കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഉത്തർപ്രദേശിലെ ‘എൻകൗണ്ടർ സ്പെഷലിസ്റ്റ്’ എന്നറിയപ്പെടുന്ന ഐപിഎസ് ഓഫിസർ അജയ് പാൽ ശർമയെ പൊലീസ് ഒബ്സർവറായി നിയമിച്ചത് വലിയ വിവാദമായി. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇദ്ദേഹത്തെ നിയോഗിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയുള്ള ഈ നീക്കം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത വാക്പോരിന് വഴിതുറന്നു. ഉത്തർപ്രദേശിലെ നിരവധി സുരക്ഷാ ഓപ്പറേഷനുകളിലൂടെയാണ് അജയ് പാൽ ശർമ ശ്രദ്ധിക്കപ്പെട്ടത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് ശർമയെ കൊണ്ടുവന്നതെന്ന് ബിജെപിയും Read More…
അല്‍മയെ വെട്ടിക്കൊന്നത് പള്ളിയിലെ പ്രാര്‍ഥനാ സമയത്ത്; ഒരാഴ്ച മുന്‍പ് വെട്ടുകത്തി വാങ്ങി, സംശയരോഗവും നിരാശയും വില്ലനായി
നെയ്യാറ്റിന്‍കര വ്ളാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സംശയരോഗവും കുട്ടികളില്ലാത്തതിലുള്ള വിഷമവുമാണെന്ന് പൊലീസ്. അല്‍മയെ കൊലപ്പെടുത്താനായി വിഷ്ണു ഒരാഴ്ച മുൻപേ വെട്ടുകത്തി വാങ്ങി വീട്ടിൽ കരുതിയിരുന്നതായി മൊഴിയുണ്ട്. പുറംലോകം വിവരം അറിയാതിരിക്കാനും ആരും തടയാതിരിക്കാനുമാണ് ഞായറാഴ്ച രാവിലെ പള്ളിയിലെ പ്രാർഥനാ സമയം കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞദിവസം രാവിലെ അല്‍മയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു തന്നെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നവമാധ്യമങ്ങളിൽ സജീവമായിരുന്ന അൽമയുടെ രീതികളോട് വിഷ്ണുവിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഈ തർക്കങ്ങളാണ് ഒടുവിൽ Read More…
പഞ്ചാബിന്റെ അപരാജിത കുതിപ്പിന് അന്ത്യംകുറിച്ച് രാജസ്ഥാൻ റോയൽസ്, ജയ്സ്വാളിനും ഫെരേരയ്ക്കും അർധ സെഞ്ചറി
ന്യൂ ചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പിന് രാജസ്ഥാൻ റോയൽസ് തടയിട്ടു. സീസണിലെ പഞ്ചാബിന്റെ ആദ്യ തോൽവിയാണിത്. പഞ്ചാബ് മുന്നോട്ടുവെച്ച 223 റൺസ് എന്ന വലിയ ലക്ഷ്യം 19.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് റോയൽസ് സ്വന്തമാക്കിയത്. തോറ്റെങ്കിലും 13 പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ ഒന്നാമത് തുടരുന്നു. ആറാം ജയത്തോടെ 12 പോയിന്റ് നേടിയ രാജസ്ഥാൻ മൂന്നാം സ്ഥാനത്തേക്കുയർന്നു. മറുപടി ബാറ്റിങ്ങിൽ ഡോനോവൻ Read More…
സജി ലഹരിക്ക് അടിമ, കൊലയില്‍ കുറ്റബോധമില്ല, വീട്ടിൽ മാംസം പാകംചെയ്ത് കഴിച്ചു; പിതാവിന്റെ തിരോധാനത്തിലും ദുരൂഹത
ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി സജിയെക്കുറിച്ച് നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വന്തം അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തിയ ശേഷം യാതൊരു കുറ്റബോധവുമില്ലാതെ സജി വീട്ടിലിരുന്ന് ഇറച്ചി പാകം ചെയ്തു കഴിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. ലഹരിക്കടിമയായ സജി മദ്യപിച്ചെത്തി വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും, ഒരിക്കൽ സഹോദരനുമായുള്ള തർക്കം തടയാൻ വന്ന അമ്മയെ ഉപദ്രവിച്ചിട്ടുണ്ടെന്നും സഹോദരി സിനി വെളിപ്പെടുത്തി. ക്രൂരമായ ഈ കൊലപാതകങ്ങൾക്ക് പിന്നിൽ സജി തന്നെയാണെന്ന് ഉറപ്പിച്ചു പറയുന്ന സിനി, വർഷങ്ങൾക്ക് Read More…
സിനിമ ഹിറ്റാണോ ഫ്ലോപ്പാണോ? റിലീസിനു മുമ്പേ എ.ഐ പറയും! വിപ്ലവകരമായ സാങ്കേതിക വിദ്യയുമായി മലയാളി സംരംഭകൻ
സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അത് ഹിറ്റാകുമോ എന്ന് എഐ പ്രവചിക്കുന്ന കാലം വരുന്നു. ആഗോള സിനിമാരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പുതിയ എഐ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുന്നത് കൊച്ചി സ്വദേശിയായ ആദിത് കളത്തിൽ ബോസ് എന്ന മലയാളി സംരംഭകനാണ്. ന്യൂസിലൻഡിലെ ടൗറംഗയിൽ നിന്നാണ് ‘കലെസിയോ’ (Calesio) എന്ന പേരിൽ ഈ എഐ പ്ലാറ്റ്‌ഫോം അദ്ദേഹം പുറത്തിറക്കിയത്. സിനിമയുടെ തിരക്കഥകൾ വായിച്ച് പ്രേക്ഷകരുടെ പ്രതികരണം മുൻകൂട്ടി വിലയിരുത്തുന്ന രീതിയാണിത്. ഒരു കഥ സിനിമയാകുന്നതിന് മുൻപ് തന്നെ ജനങ്ങൾ അത് എങ്ങനെ Read More…
രഘുവംശിയുടെ പുറത്താകല്‍; അമ്പയർ ഔട്ട് നൽകിയതിന് പിന്നിലെ കാരണമിതാണ് ! വൻ തുക പിഴ
ഐപിഎൽ മത്സരത്തിനിടെ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന് (Obstructing the field) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം അംഗ്ക്രിഷ് രഘുവംശിക്കു വൻതുക പിഴ ചുമത്തി ഐപിഎൽ സംഘാടകര്‍. കൊൽക്കത്ത ടീമിന്റെ ശക്തമായ എതിർപ്പിനിടെ തേർഡ് അമ്പയർ റോഹൻ പണ്ഡിറ്റാണ് ഔട്ട് വിധിച്ചത്. ഐപിഎൽ ചരിത്രത്തിൽ ഇത്തരത്തിൽ പുറത്താകുന്ന നാലാമത്തെ ബാറ്ററാണ് രഘുവംശി. ഈ തീരുമാനത്തിന് പിന്നാലെ അമ്പയർക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്. രഘുവംശി മനഃപൂർവമല്ല പന്ത് തടഞ്ഞതെന്നായിരുന്നു പ്രധാന വാദം. എങ്കിലും ഐപിഎൽ നിയമങ്ങൾ പ്രകാരം ബാറ്റിന്റെയോ ബാറ്ററുടെയോ ഭാഗത്തുനിന്ന് Read More…
75 റൺസിന് എറിഞ്ഞിട്ട് 6.3 ഓവറിൽ കളി തീർത്തു, ഡൽഹിയെ തകർത്തെറിഞ്ഞ് ബെംഗളൂരു, 9000 ഐപിഎൽ റൺസുമായി കോലി
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ അവരുടെ തട്ടകത്തിൽ വെച്ച് തകർത്തെറിഞ്ഞ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു . ഡൽഹി ഉയർത്തിയ 76 റൺസ് എന്ന ചെറിയ ലക്ഷ്യം വെറും 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആർസിബി മറികടന്നു. 81 പന്തുകൾ ബാക്കിനിൽക്കെ ഒൻപത് വിക്കറ്റിനായിരുന്നു ബെംഗളൂരുവിന്റെ ആധികാരിക ജയം. ഈ വിജയത്തോടെ 12 പോയിന്റുള്ള ആർസിബി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, അഞ്ചാം തോൽവി വഴങ്ങിയ ഡൽഹി ഏഴാം സ്ഥാനത്തായി. മറുപടി ബാറ്റിങ്ങിൽ 20 റൺസെടുത്ത ജേക്കബ് Read More…









