Featured Oddly News

എന്തു പ്രഹസനമാണ് സജീ…. അഴുക്കുവെള്ളത്തിൽ കുളിയും അതില്‍ മുക്കി ഭക്ഷണവും; പുനീത് സൂപ്പർസ്റ്റാറിന്റെ വീഡിയോയ്‌ക്കെതിരെ സോഷ്യൽ മീഡിയ

സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ് ഇൻഫ്ലുവൻസർ പുനീത് സൂപ്പർസ്റ്റാറിന്റെ ഏറ്റവും പുതിയ വീഡിയോ. അഴുക്കുചാലിലെ വെള്ളത്തിൽ കുളിക്കുന്നതും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതുമായ ദൃശ്യങ്ങളാണ് എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വൈറലായത്. ‘നാലാ കഫേ’ (അഴുക്കുചാൽ കഫേ) എന്ന് തമാശരൂപേണ വിശേഷിപ്പിച്ചുകൊണ്ട് പുനീത് ചോലെ കുൽച്ചെ കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭക്ഷണത്തിന്റെ ഒരു ഭാഗം അഴുക്കുവെള്ളത്തിൽ മുക്കി കഴിക്കുന്നത് കണ്ട് ഞെട്ടലോടെയാണ് പ്രേക്ഷകർ പ്രതികരിച്ചത്. വൈറൽ ആകാനും കാഴ്ചക്കാരെ കൂട്ടാനുമായി ഇത്തരം നിലവാരമില്ലാത്ത പ്രവൃത്തികൾ ചെയ്യുന്നതിനെതിരെ കടുത്ത വിമർശനങ്ങളാണ് Read More…

Movie News

‘അയാള്‍ മദ്രാസിലെ എപ്‌സ്‌റ്റീന്‍, സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം’ സംഗീത സംവിധായകനെതിരേ ഗായികയുടെ ആരോപണം

ചെന്നൈ: തമിഴ്‌ സംഗീത സംവിധായകനെതിരേ ലൈംഗിക പീഡന ആരോപണവുമായി പിന്നണിഗായിക രംഗത്ത്‌. അടുത്തിടെ യൂട്യൂബ്‌ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു തമിഴ്‌ സംഗീത സംവിധായകനെതിരേ ഗായിക പീഡന ആരോപണം ഉന്നയിച്ചത്‌. അമേരിക്കയിലെ ലൈംഗിക കുറ്റവാളി എപ്‌സ്‌റ്റീനെ അനുസ്‌മരിപ്പിച്ച്‌ ”എപ്‌സ്‌റ്റീന്‍ ഓഫ്‌ മദ്രാസ്‌” എന്നാണ്‌ പ്രതിയെ ഗായിക വിശേഷിപ്പിച്ചത്‌. ഭയപ്പെടുത്തുന്ന അനുഭവം മനസില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയതിനാല്‍ തമിഴ്‌ പിന്നണിഗാനരംഗം ഉപേക്ഷിച്ച്‌ ഋഷികേശിലേക്ക്‌ താമസം മാറാന്‍ നിര്‍ബന്ധിതയായി. അനുഭവം ഒറ്റപ്പെട്ടതായിരുന്നില്ല. മറ്റു സ്‌ത്രീകള്‍ക്കും സമാന അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌- അവര്‍ വെളിപ്പെടുത്തി.ഒരിക്കല്‍ സുരക്ഷിതമെന്നു Read More…

Celebrity

കളിയും ക്യാപ്റ്റൻസിയും മറന്നോ പാണ്ഡ്യ? ടീം തോറ്റമ്പുമ്പോഴും നായകന്‍ കാമുകിക്കൊപ്പം കൂൾ! എയർപോർട്ട് ദൃശ്യങ്ങൾ ചർച്ചയാകുന്നു

ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള നിർണ്ണായക മത്സരത്തിനായി പുറപ്പെടുന്നതിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും കാമുകി മഹേക ശർമ്മയും ഒന്നിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുംബൈ എയർപോർട്ടിലെ സുരക്ഷാ പരിശോധനയ്ക്കിടെ മഹേകയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഹാർദിക്കിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശനിയാഴ്ച ചെന്നൈയിൽ നടക്കാനിരിക്കുന്ന മത്സരത്തിനായി ഇരുവരും യാത്രതിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ ദിവസം വാംഖഡെ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ഏറ്റ പരാജയത്തിന്റെ സമ്മർദ്ദങ്ങളൊന്നുമില്ലാതെ തികച്ചും ശാന്തനായാണ് ഹാർദിക്കിനെ വീഡിയോയിൽ കാണുന്നത്. ഐപിഎൽ 2026 സീസണിൽ ഹാർദിക്കിന്റെ Read More…

Crime

ശസ്ത്രക്രിയയ്ക്കിടെ 22-കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു; അന്വേഷണം

ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായി പരാതി . 22 വയസ്സുകാരിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മിഷൻ അംഗം വിഷയത്തിൽ നേരിട്ട് ഇടപെട്ടതോടെയാണ് അധികൃതർ നടപടിയുമായി മുന്നോട്ട് വന്നത്. കഴിഞ്ഞ ഏപ്രിൽ 26-നാണ് യുവതിയെ ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. മുതിർന്ന ഡോക്ടർമാർ പങ്കെടുത്ത ശസ്ത്രക്രിയയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് പിന്നീട് പുറത്തുവന്നത്. യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമായി Read More…

Featured Spotlight

കേരളത്തിൽ തൂക്കുസഭ? ഞെട്ടിക്കുന്ന പ്രവചനവുമായി ചാണക്യ; 11 വരെ സീറ്റുകൾനേടി BJP നിര്‍ണായകശക്തിയാകും, സമുദായ കണക്ക് വച്ചുള്ള സർവെ

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ വെറും മൂന്ന് ദിവസം മാത്രം ശേഷിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ടുഡെയ്‌സ് ചാണക്യയുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. സംസ്ഥാനത്ത് ഇത്തവണ തൂക്കുസഭയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. യുഡിഎഫും എൽഡിഎഫും തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും പ്രവചനം സൂചിപ്പിക്കുന്നു. കണക്കുകൾ പ്രകാരം യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽഡിഎഫിനും അധികാരത്തിലെത്താൻ സാധ്യതയുണ്ട്. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകൾ നേടിയേക്കാമെന്നും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകൾ സ്വന്തമാക്കിയേക്കാമെന്നുമാണ് Read More…

Spotlight

‘യഥാര്‍ത്ഥ ഭക്‌തരെങ്കില്‍ ആ വനിതകള്‍ 50 വയസുവരെ ശബരിമലയില്‍ പോകില്ലായിരുന്നു’; സുപ്രീം കോടതി നിരീക്ഷണം

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാനമായ ചില നിരീക്ഷണങ്ങൾ സുപ്രീം കോടതി നടത്തി. യഥാർത്ഥ അയ്യപ്പ ഭക്തകളായ സ്ത്രീകൾ 50 വയസ്സ് തികയുന്നത് വരെ ശബരിമലയിലേക്ക് പോകില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. 2018-ലെ സുപ്രീം കോടതി വിധിയെത്തുടർന്ന് മല ചവിട്ടിയ ബിന്ദു അമ്മിണി ഉൾപ്പെടെയുള്ളവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങിന്റെ വാദങ്ങൾക്കിടെയായിരുന്നു ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ പരാമർശങ്ങൾ. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിയ പഴയ വിധി Read More…

Featured Spotlight

20 കോടിയുടെ മാനനഷ്‌ടക്കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ 90 വയസുകാരി വിസമ്മതിച്ചു; 2046 ലേക്ക്‌ കേസ്‌ മാറ്റി ഹൈക്കോടതി

മുംബൈയിലെ ഒരു ഹൗസിങ് സൊസൈറ്റിയും 90 വയസ്സുള്ള വയോധികയും തമ്മിലുള്ള 20 കോടി രൂപയുടെ മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കാൻ സാധിക്കാത്തതിനെത്തുടർന്ന്, കേസ് പരിഗണിക്കുന്നത് ഹൈക്കോടതി 2046-ലേക്ക് മാറ്റി. സൊസൈറ്റിയിലെ മുൻ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കെതിരെ വയോധികയും മകളുമാണ് കേസ് നൽകിയിരുന്നത്. വിഷയം രമ്യമായി പരിഹരിക്കാൻ ഇരുവിഭാഗത്തോടും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എതിർകക്ഷികൾ നിരുപാധികം മാപ്പ് പറഞ്ഞാൽ കേസ് അവസാനിപ്പിക്കാമെന്ന നിർദേശമായിരുന്നു മുൻപ് കോടതി മുന്നോട്ടുവെച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ച പ്രകാരം നിരുപാധികം ക്ഷമാപണം നടത്താൻ Read More…

Featured Sports

റിയാൻ പരാഗിനെതിരെ ക്രിമിനൽ കേസ്? ഒരുവര്‍ഷംവരെ തടവു ലഭിച്ചേക്കാവുന്ന കുറ്റം; ക്യാപ്റ്റൻ സ്ഥാനം തെറിക്കും?

മുല്ലൻപുരിലെ ഐപിഎൽ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് (വേപ്) ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യതയേറുന്നു. സംഭവത്തിൽ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് സൂചന. കഴിഞ്ഞ ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയാണ് വിവാദ സംഭവം നടന്നത്. രാജസ്ഥാൻ ഇന്നിങ്സിന്റെ 16-ാം ഓവറിൽ പരാഗ് ഡ്രസ്സിങ് റൂമിനുള്ളിലിരുന്ന് വേപ് വലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഈ സമയത്ത് ടീമിലെ മറ്റു താരങ്ങളായ യശസ്വി Read More…

Featured Sports

‘ക്ലാസന്റെ ‘മാസ്, ഹെഡിന്റെ ‘ക്ലാസ്’’; സൺറൈസേഴ്സിന് തുടർച്ചയായ അഞ്ചാം ജയം; പിന്നെയും തോറ്റ് മുംബൈ

വാങ്കഡെ സ്റ്റേഡിയത്തിൽ റയാൻ റിക്കിൾട്ടൻ പൊരുതി നേടിയ തകർപ്പൻ സെഞ്ചറിക്കും മുംബൈ ഇന്ത്യൻസിനെ തോൽവിയിൽനിന്ന് രക്ഷിക്കാനായില്ല. സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റർമാർ ഒത്തൊരുമയോടെ ആഞ്ഞടിച്ചപ്പോൾ, ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് അവർ സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 244 റൺസെന്ന കൂറ്റൻ ലക്ഷ്യം വെറും 18.4 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തിൽ 76), ഹെൻറിച്ച് ക്ലാസൻ (30 പന്തിൽ 65*), അഭിഷേക് ശർമ (24 പന്തിൽ 45), സലിൽ അറോറ Read More…