Featured Oddly News

“അവർ മനുഷ്യമാംസം കഴിച്ചു”; ആരാണ് ഗബ്രിയേലയെ അപ്രത്യക്ഷയാക്കിയത്? എന്തിന് വേണ്ടി?

ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ വെളിപ്പെട്ട ഭീകരമായ രേഖകളും ഫോട്ടോകളും ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങളും, പ്രമുഖരുടെ ഇടപെടലും, നരഭോജനത്തെ (Cannibalism) കുറിച്ചുള്ള അവകാശവാദങ്ങളും ഇതിലൂടെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇതിനും മുൻപ് 2009-ൽ, വരേണ്യവർഗ്ഗക്കാർ നരഭോജനം നടത്തുന്നുവെന്നും കുഞ്ഞുങ്ങളെ തിന്നുന്നുവെന്നും ആരോപിച്ചതിന് പിന്നാലെ ഗബ്രിയേല റിക്കോ ജിമെനെസ് എന്ന മെക്സിക്കൻ മോഡൽ അപ്രത്യക്ഷയായിരുന്നു. നരഭോജനത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചതിന് പിന്നാലെ അപ്രത്യക്ഷയായ മെക്സിക്കൻ മോഡലിന്റെ കേസ്, എപ്സ്റ്റീൻ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വീണ്ടും Read More…

Featured Lifestyle

പ്രായപൂർത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ ‘കൊറിയൻ ലവ് ഗെയിം’ എന്താണ്?

ഗാസിയാബാദിൽ താമസിക്കുന്ന കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ച മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ‘കൊറിയൻ ലവ് ഗെയിം’ എന്ന ഓൺലൈൻ ടാസ്‌ക് അധിഷ്ഠിത ഗെയിമുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍. .ഗെയിം കളിക്കുന്നതു വിലക്കിയ പിതാവ്‌ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുപോയതാണ്‌ കുട്ടികളെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം. രാത്രി ബാല്‍ക്കണിയിലെത്തി വാതില്‍ പുറത്തുനിന്നു പൂട്ടിയശേഷമാണു കെട്ടിടത്തില്‍നിന്നു ചാടിയത്‌. ‘കൊറിയൻ ലവ് ഗെയിം’ എന്താണ്? വെർച്വൽ കഥാപാത്രങ്ങളും വൈകാരികമായ കഥപറച്ചിലും ഉൾപ്പെടുന്ന, ടാസ്‌ക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒരു പ്രത്യേകതരം ഓൺലൈൻ Read More…

Featured Sports

സഞ്ജുവിന്റെ കാര്യം ‘തീരുമാന’മായി? ഓപ്പണര്‍, കീപ്പര്‍ സ്ഥാനങ്ങള്‍ ഇഷാന്‍ കൊണ്ടുപോയി, സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

നവി മുംബൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന സന്നാഹ മത്സരത്തിൽ ബാറ്റിങ്ങിന് ഇറക്കാത്തതോടെ സഞ്ജു സാംസൺ ലോകകപ്പ് പ്ലേയിങ് ഇലവനിൽ സ്ഥാനം കിട്ടില്ലെന്ന് ഉറപ്പായി. ഇത്തരം മത്സരങ്ങളില്‍ ടീമിലുള്ള 15 പേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഗ്രൗണ്ടിലിറങ്ങാം. എന്നിട്ടും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാതിരുന്നതോടെ ടീം മാനേജ്മെന്റ് നയം വ്യക്തമായി. ബുമ്രയെയും വാഷിങ്ടനെയും കൂടാതെ ഇന്ത്യൻ നിരയിൽ ബാറ്റിങ്ങിനും ബോളിങ്ങിനും അവസരം ലഭിക്കാത്തത് സഞ്ജുവിനു മാത്രമാണ്. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായപ്പോൾ സഞ്ജു ഇറങ്ങിയത് ഫീൽഡിങ്ങിന്. ന്യൂസീലൻഡിനെതിരായ Read More…

Featured Oddly News

ഭർത്താവിനെ കിടക്കയിലേക്ക് വലിച്ചിട്ട് നെഞ്ചത്ത് കയറിയിരുന്ന് ക്രൂരമായി മർദിച്ച് ഭാര്യ; പുരുഷന്മാർക്ക് സംരക്ഷണം വേണ്ടേ എന്ന് ചോദ്യം- വീഡിയോ

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഭാര്യ ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ, ഗാർഹിക പീഡനത്തിന് പുരുഷന്മാരും ഇരകളാകുന്നു എന്ന ഗൗരവകരമായ ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമാവുകയാണ്. മധ്യപ്രദേശിലെ സത്ന സ്വദേശിയായ ഒരു വ്യക്തി, തന്റെ ഭാര്യയിൽ നിന്നുള്ള നിരന്തരമായ ഉപദ്രവങ്ങൾ തെളിവുസഹിതം പുറത്തുകൊണ്ടുവരാൻ ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ധാരാളമായി നടക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും പുറംലോകം അറിയുന്നില്ലെന്ന വാദവുമായാണ് പലരും ഈ വീഡിയോയോട് പ്രതികരിക്കുന്നത്. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, പുരുഷനെ കിടക്കയിലേക്ക് തള്ളിയിട്ട് യുവതി Read More…

Health

അഞ്ചു മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍ : പഠനം

ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നന്നായി ഉറങ്ങണം. ആരോഗ്യവാനായ ഒരാള്‍ ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അമിതവണ്ണം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും അത്യാവശ്യമാണ്. ശരീരത്തിന്റെ പ്രതിരോധശക്തിയെ മെച്ചപ്പെടുത്താനും ചിട്ടയായ ഉറക്കം സഹായിക്കുന്നു. ആരോഗ്യകരമായ ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന പഠനമാണ് ശ്രദ്ധേയമാകുന്നത്. പാരീസ് സൈറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സെവെറിന്‍ സാബിയയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ അഞ്ചുമണിക്കൂര്‍ മാത്രമോ അതില്‍ താഴെയോ ഉറങ്ങുന്നവരെ കാത്തിരിക്കുന്ന Read More…

Crime

വടകരയിൽ പെൺസുഹൃത്തിന്റെ 2 ആൺകുട്ടികളെ പീഡിപ്പിച്ചു; പൂജാരി പിടിയിൽ

കോഴിക്കോട് വടകരയിൽ ആൺകുട്ടികളെ പീഡിപ്പിച്ച പൂജാരി പിടിയിൽ. കരുനാഗപ്പള്ളി സ്വദേശി സമ്പത്തിനെയാണ് വടകര പോലീസ് പിടികൂടിയത്. ഇയാളുടെ സുഹൃത്തായ യുവതിയുടെ കുട്ടികളാണ് പീഡനത്തിന് ഇരയായത്. വടകരയിലും പരിസര പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്ന സമ്പത്ത്, ഇയാളുടെ സുഹൃത്തായ യുവതിയുടെ പന്ത്രണ്ടും ആറും വയസുള്ള ആൺകുട്ടികളെയാണ് പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തത്.  യുവതി ജോലി ആവശ്യത്തിനായി കേരളത്തിന് വെളിയിലായിരുന്ന സമയങ്ങളിലായിരുന്നു പീഡനം. ജനുവരി 16 നാണ് യുവതി വടകര പൊലീസിൽ പരാതി നൽകുന്നത്. ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും Read More…

Featured Spotlight

ഇംഗ്ലണ്ടിലെ ആരാധകരുടെ മടുപ്പുമാറ്റാനൊരു വഴി! ട്വന്റി 20യുടെ പിറവി ഇങ്ങനെ, ആദ്യമത്സരം ജയിച്ചത് ആര്?

ട്വന്റി 20 ലോകകപ്പിന്റെ ആവേശം കൊടുമുടിയിൽ നിൽക്കുമ്പോൾ, ക്രിക്കറ്റിന്റെ ചരിത്രം മാറ്റിക്കുറിച്ച ഈ കൊച്ചു ഫോർമാറ്റിന്റെ ജനനം എങ്ങനെയായിരുന്നു എന്ന് പരിശോധിക്കുന്നത് രസകരമാണ്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ ആരാധകർക്ക് ടെസ്റ്റ്, ഏകദിന മത്സരങ്ങളോടുണ്ടായ മടുപ്പ് മാറ്റാനാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) പുതിയൊരു വഴി തേടിയത്. ശരിക്കും പറഞ്ഞാൽ, ECB-യുടെ അന്നത്തെ മാർക്കറ്റിംഗ് മാനേജർ സ്റ്റുവർട്ട് റോബേർട്ട്സൺ എന്ന വ്യക്തിയുടെ ബുദ്ധിയിലുദിച്ച വിപ്ലവകരമായ ആശയമാണ് ഇന്നത്തെ ടി20.വേഗതയും ആവേശവും ഒത്തുചേരുന്ന ഒരു ചെറിയ ഫോർമാറ്റായിരുന്നു Read More…

Featured Sports

ഗുജറാത്തിനെ തോൽപ്പിച്ച് ഡൽഹി നാലാമതും ഫൈനലിൽ; വനിതാ പ്രീമിയർ ലീഗില്‍ എതിരാളി ആർസിബി

വഡോദര: വനിതാ പ്രീമിയർ ലീഗിന്റെ നാലാം സീസണില്‍ ഡൽഹി ക്യാപിറ്റൽസ് ഫൈനലില്‍ . ഗുജറാത്ത് ജയന്റ്സിനെ എട്ട് വിക്കറ്റിന് തകർത്താണ് ഫൈനൽ പ്രവേശം. ഡബ്ലിയു പി എല്ലിന്റെ നാല് സീസണിലും ഫൈനലിൽ പ്രവേശിക്കാൻ ഇതോടെ ഡൽഹിക്കായി. എന്നാൽ ഇതുവരെ ഒരു കിരീടം പോലും നേടാനായിട്ടില്ല. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളരുവാണ് എതിരാളികൾ. എലിമിനേറ്ററില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ ഏഴ്‌ വിക്കറ്റിന്‌ 168 റണ്ണെടുത്തു. 51 പന്തില്‍ 62 റണ്ണുമായി Read More…

Featured Spotlight

ഭ്രൂണം മാറി നിക്ഷേപിച്ചു; മകൾക്ക് ജനിതക ബന്ധമില്ലെന്ന് കണ്ടെത്തൽ, യഥാർത്ഥ കുട്ടിയെ തേടി മാതാപിതാക്കൾ

ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ ഭ്രൂണം മാറി നിക്ഷേപിച്ചതിനെത്തുടർന്ന് ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് കണ്ടെത്തിയ ദമ്പതികൾ ക്ലിനിക്കിനെതിരെ നിയമനടപടി സ്വീകരിച്ചു. ടിഫാനി സ്കോർ, സ്റ്റീവൻ മിൽസ് എന്നീ ദമ്പതികളാണ് ‘ഫെർട്ടിലിറ്റി സെന്റർ ഓഫ് ഒർലാൻഡോ’യ്ക്കെതിരെ പരാതി നൽകിയത്. 2025 ഡിസംബറിൽ ജനിച്ച തങ്ങളുടെ മകൾ ഷിയയുടെ ശാരീരിക സവിശേഷതകളിൽ മാറ്റം കണ്ടതിനെത്തുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് കുട്ടിക്ക് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് തെളിഞ്ഞത്. ലാബിൽ വെച്ച് ഭ്രൂണം മാറിപ്പോയതാണ് ഈ വലിയ പിഴവിന് കാരണമായത്. Read More…