Celebrity

‘അമ്മാവാ, കൺട്രോൾ.. ‘; വേദിയിൽ പാടുന്നതിനിടെ മധ്യവയസ്കന്റെ അശ്ലീല പ്രദർശനത്തിന് ഗായികയുടെ ചുട്ടമറുപടി വീഡിയോ

സ്റ്റേജ് മ്യൂസിക്ക് ഷോയ്ക്കിടെ പാട്ടുകാരിക്കുനേരെ മധ്യവയസ്കന്റെ അശ്ലീല പ്രദർശനം. സദസിലിരുന്ന മധ്യവയസ്‌കൻ അശ്ലീല പ്രദർശനം നടത്തിയത്തിന് പിന്നാലെ ഹരിയാന്‍വി ഗായിക പ്രഞ്ജൽ ദഹി പാട്ട് നിർത്തി സ്റ്റേജിൽ നിന്നുകൊണ്ട് തന്നെ അയാള്‍ക്ക് ചുട്ട മറുപടി നൽകി. താങ്കളുടെ മകളുടെ പ്രായമെ തനിക്ക് ഉള്ളുവെന്നും കൺട്രോൾ ചെയ്യൂ എന്നുമായിരുന്നു യുവ ഗായിക സ്റ്റേജിൽ നിന്നു കൊണ്ട് പറഞ്ഞത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം. ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിൽ Read More…

Lifestyle

‘എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്… മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ’; വൈറൽ വീഡിയോയിൽ എ.എ.റഹീം എംപി

വന്‍വിവാദമായ ബെംഗളൂരു യലഹങ്കയിലെ കുടിയൊഴിപ്പിക്കല്‍ ബുൾഡോസർ രാജിനെതിരെ ദേശീയ മാധ്യമങ്ങളോട് ഇംഗ്ലീഷിൽ പ്രതികരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപി. എനിക്ക് ഭാഷപരമായ പരിമിതികളുണ്ടെന്നും പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ എന്ന് തുടങ്ങുന്ന കുറിപ്പാണ് റഹീം പങ്കുവെച്ചത്. ആരും കാണാതെ അവസാനിക്കുമായിരുന്ന ആ കാഴ്ചകൾ ഇന്ന് ലോകം കാണുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും. Read More…

Featured Lifestyle

നിങ്ങള്‍ ചെയ്യുന്ന ഈ 3 തെറ്റുകൾ കുട്ടികളുടെ ബുദ്ധിശക്തി ഇല്ലാതാക്കും…

മാതാപിതാക്കള്‍ കുട്ടികളുടെ ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും പഠന കാര്യത്തിലുമൊക്കെ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്. മാതാപിതാക്കള്‍ക്ക് മിക്കവര്‍ക്കും കുട്ടിയെ എങ്ങനെ പഠിപ്പിച്ചു തുടങ്ങണം എന്ന കാര്യത്തില്‍ വളരെ ആശങ്കയും ഉണ്ടാകും. ഓരോ കുട്ടിയും മറ്റൊരാളില്‍ നിന്നും കഴിവിലും ചിന്തയിലും വ്യത്യസ്തമായിരിക്കും. അക്കാദമിക് വിഷയങ്ങളില്‍ കുട്ടിക്ക് താല്പര്യം ജനിപ്പിക്കും വിധം വേണം കുട്ടിയെ  ഓരോ പുതിയ വിഷയങ്ങളുമായി പരിചയപ്പെടുത്തുവാന്‍. കുട്ടികളുടെ നന്മയ്ക്കായി മാതാപിതാക്കള്‍ ചെയ്യുന്ന പല കാര്യങ്ങളും അവരുടെ ബ്രയിന്‍ ഡെവെലപ്‌മെന്റിനെ ബാധിക്കാറുണ്ട്. ഇത്തരത്തില്‍ മാതാപിതാക്കള്‍ ചെയ്യുന്ന തെറ്റുകളെ കുറിച്ച് അറിയാം….. Read More…

Featured Good News

താലികെട്ടിന് തൊട്ടുമുന്‍പ് സിന്ദൂരം കാണാനില്ല; എടുക്കാന്‍ മറന്നു! ഒടുവില്‍ സംഭവിച്ചത് …. വീഡിയോ

താലികെട്ടുന്നതിന് തൊട്ടു മുന്‍പാണ് സിന്ദൂരമെടുക്കാന്‍ മറന്നുവെന്ന് അറിഞ്ഞത്. എന്തുചെയ്യുമെന്ന് ആലോചിച്ച് തല പുകയ്​ക്കേണ്ട. ശരിക്കും അങ്ങനെ സംഭവിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് സിന്ദൂരം മറന്ന കഥ വധൂവരന്‍മാര്‍ പങ്കുവച്ചത്. വിവാഹത്തിരക്കിനിടെ എല്ലാവരും സിന്ദൂരത്തിന്‍റെ കാര്യം മറന്നു. ഒടുവില്‍ വിവാഹച്ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് വധൂവരന്‍മാര്‍ അക്കാര്യം അറിഞ്ഞത്. സിന്ദൂരം കാണാനില്ല! വാങ്ങി വച്ചുവെങ്കിലും വിവാഹവേദിയിലേക്ക് സിന്ദൂരം കൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ മറന്നുപോയതാണ് സംഭവം. ഒടുവില്‍ രക്ഷകനായത് ബ്ലിങ്കിറ്റാണെന്ന് നവദമ്പതികളായ പൂജയും ഹൃഷിയും പറയുന്നു. വിവാഹശേഷം പങ്കുവച്ച വിഡിയോയിലാണ് രസകരമായ സംഭവം ഇരുവരും വിവരിക്കുന്നത്. തിരക്കിനിടെ Read More…

Sports

രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച് സ്മൃതി; മിതാലി രാജിന്റെ റെക്കോഡ്‌ പഴങ്കഥ

തിരുവനന്തപുരം: രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് റെക്കോഡ്‌. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍ തികയ്‌ക്കുന്ന വനിതാ താരമെന്ന നേട്ടമാണ്‌ മന്ദാന സ്വന്തമാക്കിയത്‌. ശ്രീലങ്കയ്‌ക്കെതിരായ നാലാം ട്വന്റി20 യില്‍ 27 റണ്‍ നേടിയതോടെയാണ്‌ മന്ദാന റെക്കോഡ്‌ കുറിച്ചത്‌. ഇന്ത്യയുടെ മുന്‍ നായിക മിതാലി രാജിനെ മറികടന്നാണ്‌ മന്ദാനയുടെ നേട്ടം. 291 ഇന്നിങ്‌സുകളില്‍ നിന്നാണ്‌ മിതാലി രാജ്‌ 10,000 റണ്‍ തികച്ചത്‌. മന്ദാന 281 ഇന്നിങ്‌സുകളിലായി 10,000 റണ്ണിലെത്തി. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ്‌ എഡ്വേഡ്‌സ്‌ Read More…

Sports

ഒറ്റക്കൈകൊണ്ടെടുത്ത ഒരു ക്യാച്ചിന്‌ 1.07 കോടി ! വീഡിയോ

കേപ്‌ ടൗണ്‍: എസ്‌എ20 ക്രിക്കറ്റ്‌ ലീഗിലെ ഉദ്‌ഘാടന മത്സരത്തില്‍ ക്യാച്ചെടുത്ത ആരാധകന്‌ ലഭിച്ചത്‌ 1.07 കോടി രൂപ. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സും എം.ഐ. കേപ്‌ ടൗണും തമ്മില്‍ നടന്ന ഉദ്‌ഘാടന മത്സരത്തിലാണു സംഭവം. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ്‌ 15 റണ്ണിനു ജയിച്ചു. ഡര്‍ബന്‍ ഉയര്‍ത്തിയ 233 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേപ്‌ ടൗണിന്‌ 20 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 217 റണ്ണെടുക്കാനെ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ റയാന്‍ റികല്‍ടണ്‍ സെഞ്ചുറിയടിച്ചെങ്കിലും കേപ്‌ ടൗണിനെ ജയിപ്പിക്കാനായില്ല. മത്സരത്തിനിടെ റിക്കല്‍ട്ടണിന്റെ ഒരു Read More…

Crime

നാലു വയസുകാരന്‍ ദൂരൂഹമായി മരിച്ചു: അമ്മയും ആണ്‍സുഹൃത്തും കസ്‌റ്റഡിയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത്‌ നാലു വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.പശ്‌ചിമ ബംഗാള്‍ സ്വദേശിനി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദറാണു മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ മരിച്ചനിലയില്‍ കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച്‌ കിടന്നതിനുശേഷം കുട്ടി ഉണര്‍ന്നില്ലെന്നാണ്‌ അമ്മ പറഞ്ഞത്‌. എന്നാല്‍ കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കയറോ തുണിയോ കൊണ്ട്‌ മുറുക്കിയതാണ്‌ പാടുകള്‍ എന്നാണ്‌ പ്രാഥമിക നിഗമനം. അസ്വാഭാവികത തോന്നിയ ഡോക്‌ടര്‍ Read More…

Featured Oddly News

2വര്‍ഷം പ്രണയം; കല്യാണം കഴിഞ്ഞ് 24മണിക്കൂറിനകം പിരിഞ്ഞു; നവവധു പറഞ്ഞ കാരണം …

പ്രണയിച്ച് വിവാഹിതരായവര്‍ കല്യാണം നടന്ന് 24 മണിക്കൂറിനുള്ളില്‍ ബന്ധം പിരിഞ്ഞു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ദമ്പതിമാര്‍ വിവാഹത്തിന് തൊട്ടടുത്ത ദിവസം വിവാഹ മോചനത്തിലേക്ക് എത്തിയത്. മൂന്നു വര്‍ഷത്തോളം പരിചയമുള്ളവരാണ് ഇരുവരുമെന്ന് അഭിഭാഷക പറഞ്ഞു. യുവതി ‍ഡോക്ടറും വരന്‍ എന്‍ജിനീയറുമാണ്. ഇരുവരുടേയും ജീവിത സാഹചര്യത്തെപ്പറ്റിക്കുമുണ്ടായ അഭിപ്രായ വ്യത്യാസമാണ് പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലിന് കാരണമായത്. ഇരുവരും തമ്മിലുള്ള ആശയപരമായ അഭിപ്രായ വ്യത്യാസം ആഴത്തിലുള്ളതായിരുന്നുവെന്ന് കേസ് കൈകാര്യം ചെയ്ത അഭിഭാഷകയായ റാണി സോനവാനെ പറഞ്ഞു. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മുന്‍പ് Read More…

Featured Oddly News

വിവാഹവേദി; വരനെ ചുംബിക്കാന്‍ മുന്‍കാമുകിയുടെ ശ്രമം; മുടിയില്‍ പിടിച്ച് തള്ളി താഴെയിട്ട് വധു; വീഡിയോ

വിവാഹവേദിയില്‍ മുന്‍കാമുകന് ആശംസ നേരാനെത്തിയ യുവതിക്ക് വധുവില്‍ നിന്നു കിട്ടിയത് പൊതിരെ തല്ല് . ഇന്തൊനേഷ്യയിലാണ് സംഭവം നടന്നത്. വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായതിനു പിന്നാലെ വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേരാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും തുടങ്ങി. ഈ സമയത്താണ് യുവാവിന്‍റെ മുന്‍ കാമുകിയും അവിടേയ്ക്ക് എത്തിയത്. മുന്‍ കാമുകനും ഭാര്യയ്ക്കുമൊപ്പം നിന്ന് ഫൊട്ടോയെടുത്തു. പിന്നാലെ കൈ നീട്ടി ചുംബിക്കാനാഞ്ഞതും വധു, യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴേക്കിടുകയായിരുന്നു. എന്നാല്‍ യുവാവ് പ്രതികരിക്കാതെ നിന്നു. വിഡീയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി. യുവതിയെ Read More…