Crime

പ്രാര്‍ഥിച്ച് രോഗം ഭേദമാക്കാമെന്ന് വാഗ്ദാനം; 16 കാരിയെ പീഡിപ്പിച്ച മതപണ്ഡിതൻ അറസ്റ്റിൽ

രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറയിൽ പ്രവർത്തിക്കുന്ന ‘ഹബീബിയ ഇസ്ലാമിക് അക്കാദമി’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് അറസ്റ്റിലായ മുഹമ്മദ് നിയാസ്. ഇന്നലെ രാത്രി സ്ഥാപനത്തിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രോഗബാധിതയായ കുട്ടിയെ പ്രാർഥനയ്ക്കായി ഒരു അടുത്ത ബന്ധുവാണ് ഓച്ചിറയിലുള്ള ഹബീബിയ ഇസ്ലാമിക് അക്കാദമിയിൽ എത്തിച്ചത്. തുടർച്ചയായ പ്രാർത്ഥനയിലൂടെയും ചികിത്സയിലൂടെയും രോഗം പൂർണ്ണമായി മാറ്റാമെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച പ്രതി, Read More…

Spotlight

‘കെ.പി.സി.സി. അധ്യക്ഷസ്ഥാനം തരാത്തത് നായരായതുകൊണ്ട്’; സത്യം പറഞ്ഞത് വിവാദമാക്കേണ്ടതില്ലെന്ന് ഉണ്ണിത്താൻ

ന്യൂഡൽഹി: നായർ സമുദായത്തിൽപെട്ട ആളായതുകൊണ്ടാണ് തന്നെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്ന മുൻ നിലപാടിൽ ഉറച്ചുനിന്ന് മുതിർന്ന നേതാവും എം.പി.യുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. താൻ തുറന്നുപറഞ്ഞത് യാഥാർത്ഥ്യമാണ്. അതിൽനിന്ന് പിന്നാക്കം പോകേണ്ടതില്ല. സത്യം പറയുന്നതിനെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉണ്ണിത്താൻ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിഷമമാണെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ പ്രതികരിച്ചു. പദവി ലഭിക്കാത്തതിന് കാരണം സമുദായമാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം. തന്നേക്കാൾ മുതിർന്ന നേതാവായ ഉണ്ണിത്താൻ തന്റെ വികാരങ്ങൾ തനതായ ശൈലിയിൽ തുറന്നുപറഞ്ഞതായി കണ്ടാൽ Read More…

Crime

ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനെത്തി വീട്ടമ്മയെ പീഡിപ്പിച്ചു; പൂജാരിക്ക് 7 വർഷം തടവും പിഴയും

തിരുവനന്തപുരം: ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച പൂജാരിക്ക് ഏഴ് വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ആലപ്പുഴ ഏഴുപുന്ന പുതുകുളങ്ങര വൈകുണ്ഠം വീട്ടിൽ രാജേഷിനെയാണ് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന പ്രത്യേക കോടതി ജഡ്ജി എ. ഷാജഹാൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2016 ഏപ്രിലിലാണ് ഈ കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഭർത്താവിനെ ബാധിച്ച ദുഷ്ടശക്തികളെ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ Read More…

The Origin Story

‘ഗള്ളിവേഴ്സ് ട്രാവൽസ്’ 300 വർഷത്തിലേക്ക്! ജോനാഥൻ സ്വിഫ്റ്റിന്റെ ക്ലാസിക്കിലെ ‘ഇന്ത്യൻ ബന്ധം’ സൂറത്തും ഫോർട്ട് സെന്റ് ജോർജും

ജോനാഥൻ സ്വിഫ്റ്റ് 1726-ൽ എഴുതിയ ‘ഗളിവേഴ്സ് ട്രാവൽസ്’ (Gulliver’s Travels) എന്ന വിഖ്യാത കൃതിയെ ഭൂരിഭാഗം വായനക്കാരും ഓർക്കുന്നത് ലില്ലിപുട്ട് എന്ന കുഞ്ഞു മനുഷ്യരുടെ നാട്ടിൽ കെട്ടിയിടപ്പെട്ട ഗളിവർ എന്ന ഭീമാകാരന്റെ കഥയിലൂടെയാണ്. എന്നാൽ ഒരു സാങ്കൽപ്പിക സാഹസിക കഥ എന്നതിലുപരി അന്നത്തെ രാഷ്ട്രീയം, സമൂഹം, മനുഷ്യസ്വഭാവം എന്നിവയെ കടുത്ത ഭാഷയിൽ പരിഹസിക്കുന്ന മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള ഈ ക്ലാസിക് കൃതിക്ക് ഇന്ത്യയുമായും രസകരമായ ഒരു കൊച്ചു ബന്ധമുണ്ട്. ‘ട്രാവൽസ് ഇൻറ്റു സെവറൽ റിമോട്ട് നേഷൻസ് ഓഫ് Read More…

Fitness

നിങ്ങളുടെ മസിലുകൾക്ക് വയസ്സാകുന്നുണ്ടോ? വീട്ടിൽത്തന്നെ 1 മിനിറ്റിൽ പരിശോധിക്കാം, ലളിതമായ ഈ 3 വഴികളിലൂടെ!

പ്രായമാവുക എന്നത് ചുളിവുകളോ നരച്ച മുടിയോ രൂപത്തിലുണ്ടാകുന്ന മാറ്റങ്ങളോ മാത്രമല്ല, നമ്മുടെ ശരീരത്തിലെ പേശികളുടെ ആരോഗ്യവും വാർദ്ധക്യത്തെക്കുറിച്ച് നമ്മോട് ഏറെ കാര്യങ്ങൾ പറയുന്നുണ്ട്. പേശികളുടെ ആരോഗ്യം വീട്ടിലിരുന്ന് തന്നെ ഒരു മിനിറ്റിനുള്ളിൽ പരിശോധിക്കാൻ സഹായിക്കുന്ന മൂന്ന് ലളിതമായ വഴികൾ ഡോ. വിശാഖ് പങ്കുവയ്ക്കുന്നു.. കൈകളുടെ ബലം പരിശോധിക്കുക, കസേരയിൽ നിന്ന് എഴുന്നേൽക്കൽ പരിശോധന, നടത്തത്തിന്റെ വേഗത അളക്കുക എന്നിവയാണ് ആ ലളിതമായ മൂന്ന് പരിശോധനകൾ. നല്ല ആരോഗ്യത്തോടെയിരിക്കാൻ മാത്രമല്ല, പ്രായമാകുമ്പോൾ സ്വതന്ത്രമായി ചലിക്കാനും ആരോഗ്യത്തോടെ ജീവിക്കാനും ശക്തമായ Read More…

Featured Good News

കോൺസ്റ്റബിളിന്റെ മകൾ; നോയിഡ സോൺ 1ന്റെ ആദ്യ വനിതാ ഡി.സി.പിയായി പ്രീതി യാദവ്, പ്രചോദനകഥ

ഗൗതം ബുദ്ധ നഗറിൽ നടത്തിയ ഭരണപരമായ അഴിച്ചുപണിക്ക് ശേഷം നോയിഡ സോൺ 1-ന്റെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (DCP) ആയി 30 കാരിയായ ഐ.പി.എസ് ഓഫീസർ പ്രീതി യാദവിനെ നിയമിച്ചു. ആഗ്ര പോലീസ് കമ്മീഷണറേറ്റിലേക്ക് ഐ.പി.എസ് ഓഫീസർ സാദ് മിയാൻ ഖാൻ സ്ഥലംമാറിപ്പോയതിനെ തുടർന്നാണ് ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണർ ലക്ഷ്മി സിംഗ് പ്രീതി യാദവിനെ ഈ പദവിയിലേക്ക് നിയമിച്ചത്. ഈ നിയമനത്തോടുകൂടി നോയിഡ സോൺ 1-ന്റെ തലപ്പത്ത് എത്തുന്ന ആദ്യത്തെ വനിതയായി പ്രീതി Read More…

Crime

കാറുകൾ തകർത്ത് ബി.എം.ഡബ്ല്യു; തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസിനെ ഇടിച്ചുവീഴ്ത്താൻ യുവതിയുടെ ശ്രമം! വിഡിയോ വൈറൽ

മുംബൈയിലെ ജൂഹുവിൽ നടന്ന അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച ബി.എം.ഡബ്ല്യു ഡ്രൈവറായ സ്ത്രീയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ . ട്രാഫിക് ഉദ്യോഗസ്ഥൻ വാഹനത്തിന് മുന്നിൽ നിന്ന് കാർ നിർത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും, തിരക്കുള്ള റോഡിലൂടെ കാർ മുന്നോട്ട് എടുക്കുകയും തുടർന്ന് അവിടെനിന്ന് ഓടിച്ചു പോകുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ‘MH 02 GJ 8704’ എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ഈ ബി.എം.ഡബ്ല്യു കാർ ജൂഹുവിൽ വെച്ച് ഒരു സ്കൂട്ടറിലും Read More…

Oddly News

‘നീ മനുഷ്യനാണോ?’ 4 ലിഫ്റ്റുകളുള്ള കെട്ടിടത്തില്‍ 21-ാം നിലയിലേക്ക് ഇഷ്ടിക ചുമന്ന് തൊഴിലാളി! വീഡിയോ

സമൂഹത്തിന്റെ മനുഷ്യത്വമെല്ലാം നഷ്ടപ്പെട്ടോ? ഇത് വ്യക്തമാക്കുന്ന ഹൃദയഭേദകമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി തലയിൽ 20 കിലോ തൂക്കമുള്ള ഇഷ്ടികയും പേറി ഒരു തൊഴിലാളി കോണിപ്പടികൾ കയറി 21-ാം നിലയിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. നാല് ലിഫ്റ്റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തലാണ് ഈ മനുഷ്യത്തരഹിതമായ നടപടി. ഉത്തരവാദികളായ ആളുകളെ രൂക്ഷമായി വിമർശിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരും രംഗത്തെത്തിയിരിക്കുന്നത്. കെട്ടിടത്തിലെ താമസക്കാരനായ ഒരാളാണ് ഈ വീഡിയോ ചിത്രീകരിച്ചത്. നാല് ലിഫ്റ്റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തൊഴിലാളി Read More…

Travel

ബ്രിട്ടീഷ് ദമ്പതികൾ ഇന്ത്യ മു​ഴുവന്‍ സഞ്ചരിച്ചത് ഈ ഓട്ടോറിക്ഷയില്‍, വിലയ്ക്ക് വാങ്ങി യുകെയിലേക്ക്- കഥയില്‍ വലിയ ട്വിസ്റ്റ്- വീഡിയോ

ഇന്ത്യ സന്ദർശിക്കുന്ന ഭൂരിഭാഗം വിദേശ വിനോദസഞ്ചാരികളും ഉപഹാരങ്ങളും ചിത്രങ്ങളും മാത്രമാണ് ഓർമ്മയ്ക്കായി മടക്കയാത്രയിൽ കൂടെക്കൂട്ടാറുള്ളത്. എന്നാൽ ഹെലൻ, മിക്ക് എന്നീ ബ്രിട്ടീഷ് ദമ്പതികൾ തങ്ങളുടെ യാത്ര കഴിഞ്ഞ് മടങ്ങിയപ്പോൾ കൂടെക്കൊണ്ടുപോയത് തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു: ഒരു മൂന്നുചക്ര ഓട്ടോറിക്ഷ! ഇന്ത്യയിലെ സന്ദർശനവേളയിലാണ് ചുവപ്പും കറുപ്പും വരകളുള്ള ഈ ഓട്ടോറിക്ഷ ഇവർ വാങ്ങുന്നത്. തുടർന്ന് മാസങ്ങളോളം ഇരുവരും ഈ ഓട്ടോയിൽ ഇന്ത്യയിലുടനീളം യാത്ര ചെയ്തു. തങ്ങളുടെ യാത്രയിൽ പൂർണ്ണമായും ഈ വാഹനത്തെയാണ് ഇവർ ആശ്രയിച്ചിരുന്നത്. രാജ്യത്തുടനീളം ഏകദേശം 4,218 Read More…