ഡെൽറ്റ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർക്ക് തികച്ചും വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പ് മുന്നില്‍വച്ച് പൈലറ്റ്. വിമാനത്തിനുള്ളിൽ നായ മൂത്രമൊഴിച്ചതിനെ തുടർന്ന് ശുചീകരണത്തിനായി യാത്ര വൈകിപ്പിക്കുക, അല്ലെങ്കിൽ ദുർഗന്ധം സഹിച്ചുകൊണ്ട് കൃത്യസമയത്ത് യാത്ര തിരിക്കുക. ഏതു വേണമെന്ന് യാത്രക്കാര്‍ക്ക് വോട്ടെടുപ്പിലൂടെ തീരുമാനിക്കാം. ന്യൂയോർക്കിലെ ലാ ഗ്വാർഡിയ വിമാനത്താവളത്തിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. യാത്രക്കാരുടെ അഭിപ്രായം അറിയാൻ പൈലറ്റ് കൈയടിച്ച് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടതായി വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി പറഞ്ഞു. തിങ്കളാഴ്ചയാണ് ഈ Read More…
Month: October 2026
ഓസ്‌ട്രേലിയൻ മഷ്റൂം കൊലപാതകവും കേരളത്തിലെ കൂടത്തായി കേസും; ഭക്ഷണത്തിൽ വിഷം ചേർത്ത് ബന്ധുക്കളെ കൊന്നവർ!
‘മഷ്റൂം മർഡറർ’ എന്ന് വിളിക്കപ്പെടുന്ന എറിൻ പാറ്റേഴ്സൺ നടത്തിയ മൂന്ന് കൊലപാതകങ്ങളും “മുൻകൂട്ടി ആസൂത്രണം ചെയ്ത് ചെയ്തതാണെന്ന്” വെള്ളിയാഴ്ച ഓസ്ട്രേലിയൻ കോടതി നിരീക്ഷിക്കുകയും, ശിക്ഷ റദ്ദാക്കണമെന്ന അവരുടെ ഹർജി തള്ളുകയും ചെയ്തപ്പോൾ, അത് 9,000 കിലോമീറ്റർ അകലെയുള്ള കേരളത്തിലെ കോഴിക്കോട്ട് നടന്ന മറ്റൊരു കേസിനോട് ഭീതിജനകമായ സാദൃശ്യമാണ് പുലർത്തുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലായിരുന്നിട്ടും ഇരു കേസുകളും തമ്മിൽ ഞെട്ടിപ്പിക്കുന്ന സാദൃശ്യങ്ങളുണ്ട്. 2019 ഒക്ടോബറിലാണ് 47-കാരിയായ ജോളി ജോസഫ്, 14 വർഷത്തിനിടെ തന്റെ കുടുംബത്തിലെ ആറ് പേർക്ക് ഭക്ഷണത്തിൽ സയനൈഡ് Read More…
വീട്ടിൽ വിറകുവെട്ടും, ചപ്പാത്തി പരത്തും; റാംപിലെത്തിയാൽ സൂപ്പർ മോഡലുകൾ, ഇൻസ്റ്റഗ്രാമിൽ തരംഗമായി ഇന്ത്യൻ മോഡലുകളുടെ റീൽസ്!
നാട്ടിലെത്തിയാൽ വീട്ടുജോലികളും കൃഷിപ്പണികളുമൊക്കെയായി സാധാരണ ജീവിതം നയിക്കുകയും ഫാഷൻ വേദിയിലെത്തുമ്പോൾ ലോകപ്രശസ്ത ഡിസൈനർമാരുടെ വസ്ത്രങ്ങളണിഞ്ഞ് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കുകയും ചെയ്യുന്ന ഇന്ത്യൻ സൂപ്പർ മോഡലുകളുടെ രണ്ട് മുഖങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സ്വന്തം നാട്ടിലെ ജീവിതവും ഫാഷൻ വേദിയിലെ തിളക്കവും ഒരൊറ്റ വിഡിയോയിൽ അവതരിപ്പിക്കുന്ന ‘ഹോംടൗൺ വേഴ്‌സസ് റൺവേ’ എന്ന പുതിയ ട്രെൻഡ് ഇൻസ്റ്റഗ്രാമിൽ തരംഗമാകുകയാണ്. ഫാഷൻ ലോകത്തെ മോഡലുകളെ കാണുമ്പോൾ ആഡംബര വസ്ത്രങ്ങളും മേക്കപ്പും മനോഹരമായ ഫോട്ടോഷൂട്ടുകളുമൊക്കെയാണ് പലരുടെയും മനസ്സിലേക്ക് ആദ്യം എത്തുന്നതെങ്കിലും ആ തിളക്കത്തിനപ്പുറം ഗ്രാമങ്ങളിലെ Read More…
90-ാം വയസിലും കസറുന്ന കനാസാവ; ബോഡി ബില്‍ഡിങ്ങില്‍ ദേശീയ കിരീടം, ഇരുമ്പ് പോലത്തെ ശരീരത്തിന് പിന്നിലെ രഹസ്യം?
90-ാം വയസ്സിലും ബോഡി ബിൽഡിംഗ് ചാംപ്യൻഷിപ്പുകളില്‍ മത്സരിക്കുന്നത് തുടരുന്ന ജാപ്പനീസ് പ്രൊഫഷണൽ ബോഡി ബിൽഡറും മുൻ നീന്തൽ താരവുമായ തോഷിസുക്കെ കനാസാവ വീണ്ടും ശ്രദ്ധേയനാകുന്നു. ഹിരോഷിമയിൽ നടന്ന ഓൾ ജപ്പാൻ മാസ്റ്റേഴ്സ് ഫിറ്റ്നസ് ചാംപ്യൻഷിപ്പിൽ 85 വയസും അതിനു മുകളിലുമുള്ളവരുടെ വിഭാഗത്തിൽ കനാസാവ തന്റെ 19-ാമത്തെ ദേശീയ കിരീടം സ്വന്തമാക്കി. 90-ാം പിറന്നാളിന് തൊട്ടുപിന്നാലെയായിരുന്നു ഈ നേട്ടം. ജപ്പാൻ ഓപ്പൺ ചാംപ്യൻഷിപ്പിൽ അസുക്ക മിയാമെയോടൊപ്പം (കനാസാവയെക്കാൾ 39 വയസ്സ് ഇളയയാൾ) ‘മിക്സഡ് പെയേഴ്സ്’ വിഭാഗത്തിൽ മത്സരിച്ച് നാലാം Read More…
ഒരു കൈയബദ്ധം, നാറ്റിക്കരുത് !! അയാം ദ സോറി അണ്ണാാാ… എടുത്തത് തിരിച്ചുനൽകി മോഷ്ടാക്കളുടെ അപേക്ഷ
അരുവിക്കര വട്ടക്കുളത്തെ എംകെ പവർ ടൂൾസ് എന്ന കടയിൽ നിന്ന് രണ്ടു ദിവസം മുൻപാണ് ബൈക്കിലെത്തിയ രണ്ടുപേർ ഏണി മോഷ്ടിച്ചു കൊണ്ടുപോയത്. ഏണി കാണാതായതിനെ തുടർന്ന് ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം മോഷണമാണെന്ന് വ്യക്തമായത്. ഉടൻ തന്നെ കടയുടമ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, ഇന്നലെ വൈകിട്ടോടെ കടയ്ക്ക് മുന്നിൽ വീണ്ടുമെത്തിയ മോഷ്ടാക്കൾ ഏണി തിരികെ വച്ച ശേഷം അവിടെനിന്ന് സ്ഥലംവിട്ടു. തുടർന്ന് കടയുടമ ഏണി പരിശോധിച്ചപ്പോഴാണ് അതിന് സമീപത്ത് വച്ചിരുന്ന ഒരു കുറിപ്പ് Read More…
സഞ്ജു ടീമിലുണ്ടായിട്ടും വിക്കറ്റ് കാത്ത് ഇഷാൻ; സഞ്ജുവിന് പണി കിട്ടുമോ? ആരാധകർ അമ്പരപ്പിൽ!
ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്കായി ഗ്ലൗസ് അണിഞ്ഞത് ഇഷാൻ കിഷൻ. ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉണ്ടയിരുന്നിട്ടും ഇഷാൻ വിക്കറ്റ് കാത്തത് ആരാധകരെ അമ്പരിപ്പിച്ചു. പരുക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിട്ടുനിന്ന ഇഷാൻ, തിരിച്ചെത്തിയതിന് പിന്നാലെയാണ് കീപ്പർ ചുമതലയേറ്റെടുത്തത്. ടോസ് സമയത്ത് കൈമാറിയ ടീം ഷീറ്റിലും വിക്കറ്റ് കീപ്പറായി ഇഷാൻ കിഷന്റെ പേരാണ് നൽകിയിരുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും മാനേജ്മെന്റ് നൽകിയിട്ടില്ലെങ്കിലും ‘റൊട്ടേഷൻ പോളിസി’യുടെ ഭാഗമായിട്ടാകാം ഈ Read More…
നാലാം ട്വന്റി-20യിൽ നാണംകെട്ട് തോൽവി; കാരണം ബൗളർമാരെന്ന് കുറ്റപ്പെടുത്തി ശ്രേയസ് അയ്യർ!
ഓക്‌ലൻഡിൽ വെള്ളിയാഴ്ച നടന്ന നാലാം ട്വന്റി20 മത്സരത്തിൽ ന്യൂസിലൻഡിനോട് 87 റൺസിന് തോറ്റതിന് പിന്നാലെ, ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തില്ലെന്ന് ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യർ സമ്മതിച്ചു. പരമ്പരയിലെ അവസാന മത്സരത്തിനായി ടീം നന്നായി ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് പരമ്പര നഷ്ടപ്പെട്ട ന്യൂസിലൻഡ് ബാറ്റിംഗിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 259 റൺസെന്ന കൂറ്റൻ സ്കോർ അവർ പടുത്തുയർത്തി. 49 പന്തിൽ 107 Read More…
ഇതെന്ത് മറിമായം! 10,000 രൂപ ശമ്പളക്കാരന്റെ അക്കൗണ്ടിൽ 10,000 കോടി! യുവാവ് ഓടിയെത്തിയത് പോലീസ് സ്റ്റേഷനിൽ!
തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരാളുടെ അക്കൗണ്ടിലേക്ക് പെട്ടെന്നൊരു ദിവസം കോടികൾ വന്നാൽ ആരുടെയും കണ്ണ് തള്ളിപ്പോകും. അത്തരമൊരു അത്ഭുതകരമായ സംഭവമാണ് ഇപ്പോൾ രാജസ്ഥാനിൽ നിന്ന് പുറത്തുവരുന്നത്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ പ്രതിമാസം വെറും 10,000 രൂപ ശമ്പളം വാങ്ങുന്ന ഒരു പെയിന്റിങ് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി 10,000 കോടി രൂപ എത്തിയ വിവരം രാജ്യവ്യാപകമായി ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ദിനേശ് കതാരിയ എന്ന യുവാവ് പണം പിൻവലിക്കാൻ ബാങ്കിന്റെ എടിഎമ്മിൽ എത്തിയപ്പോഴാണ് തന്റെ അക്കൗണ്ട് Read More…
രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂടിനു സമീപം തണൽ എന്ന വീട്ടിൽ ജിഷയെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിഷയുടെ ആദ്യ ഭർത്താവ് ശരത്ത് ഒന്നരവർഷം മുൻപ് വിദേശത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ഈ ബന്ധത്തിൽ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. മക്കളുമൊത്ത് ജിഷ ഈ Read More…









