Skip to content
Saturday, November 07, 2026
Hashtagonline
  • Sports
  • Crime
  • Good News
  • Our Specials
    • Featured
    • The Origin Story
    • Wild Nature
    • Myth and Reality
  • Oddly News
  • Entertainment
    • Movie News
    • Celebrity
    • Hollywood
  • Lifestyle
    • Lifestyle
    • Travel
  • Health & Fitness
    • Health
    • Fitness
    • Healthy Food
  • Home
  • 2026
  • October
  • ഇതെന്ത് മറിമായം! 10,000 രൂപ ശമ്പളക്കാരന്റെ അക്കൗണ്ടിൽ 10,000 കോടി! യുവാവ് ഓടിയെത്തിയത് പോലീസ് സ്റ്റേഷനിൽ!
Featured Oddly News

ഇതെന്ത് മറിമായം! 10,000 രൂപ ശമ്പളക്കാരന്റെ അക്കൗണ്ടിൽ 10,000 കോടി! യുവാവ് ഓടിയെത്തിയത് പോലീസ് സ്റ്റേഷനിൽ!

Posted on October 31, 2026October 31, 2026 Author ashtagonComments Off on ഇതെന്ത് മറിമായം! 10,000 രൂപ ശമ്പളക്കാരന്റെ അക്കൗണ്ടിൽ 10,000 കോടി! യുവാവ് ഓടിയെത്തിയത് പോലീസ് സ്റ്റേഷനിൽ!

തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരാളുടെ അക്കൗണ്ടിലേക്ക് പെട്ടെന്നൊരു ദിവസം കോടികൾ വന്നാൽ ആരുടെയും കണ്ണ് തള്ളിപ്പോകും. അത്തരമൊരു അത്ഭുതകരമായ സംഭവമാണ് ഇപ്പോൾ രാജസ്ഥാനിൽ നിന്ന് പുറത്തുവരുന്നത്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ പ്രതിമാസം വെറും 10,000 രൂപ ശമ്പളം വാങ്ങുന്ന ഒരു പെയിന്റിങ് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി 10,000 കോടി രൂപ എത്തിയ വിവരം രാജ്യവ്യാപകമായി ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

ദിനേശ് കതാരിയ എന്ന യുവാവ് പണം പിൻവലിക്കാൻ ബാങ്കിന്റെ എടിഎമ്മിൽ എത്തിയപ്പോഴാണ് തന്റെ അക്കൗണ്ട് ബാലൻസ് കണ്ടു ഞെട്ടിയത്. തന്റെ ദൈനംദിന ചെലവുകൾ കഴിച്ച് ബാക്കിയുണ്ടായിരുന്ന ചെറിയ തുക മാത്രം പ്രതീക്ഷിച്ചെത്തിയ ദിനേശ് കണ്ടത് പൂജ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയായിരുന്നു. പരിഭ്രാന്തനായ ദിനേശ് ഉടൻ തന്നെ തന്റെ തൊഴിലുടമയെ വിവരം അറിയിച്ചു. തുടർന്ന് ഇരുവരും പോലീസ് സ്റ്റേഷനിലെത്തുകയും ബാങ്ക് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.

അതേസമയം, സാങ്കേതികമായി ഉണ്ടായ പിഴവോ അക്കൗണ്ട് നമ്പറുകളിൽ സംഭവിച്ച തെറ്റോ ആകാം ഇത്രയും വലിയ തുക അക്കൗണ്ടിൽ കാണിക്കാൻ കാരണമായതെന്നാണ് ബാങ്കിന്റെ പ്രാഥമിക നിഗമനം. എന്തായാലും വിവരം പുറത്തറിഞ്ഞതോടെ വിഷയത്തിൽ ബാങ്ക് സമഗ്രമായ അന്വേഷണം ആരംഭിക്കുകയും തുക ദുരുപയോഗം ചെയ്യാതിരിക്കാൻ അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Hashtagonline.in WhatsApp Group
Share on Facebook
Tweet on twitter
Share on google+
Pin to pinterest
Tagged bank account, Bank balance, Rajasthan Man

Related Reading

Oddly News

മൈനസ് 20 ഡിഗ്രിയില്‍ മുടിയും മീശയും പുരികവും ഐസാക്കണം; കാനഡയിലെ ‘മുടി മരവിപ്പിക്കല്‍’ മത്സരം

Posted on November 19, 2024November 18, 2024 Author Priya

പാശ്ചാത്യലോകം ശൈത്യകാലത്തേക്ക് നീങ്ങുമ്പോള്‍ ഉല്ലാസവും രസകരവുമായ അനേകം കാര്യങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കും. അങ്ങിനെ ഒന്നാണ് കാനഡയിലെ ‘മുടി മരവിപ്പിക്കല്‍’ മത്സരം. കാനഡ അതിശൈത്യത്തിലേക്ക് കടക്കുന്ന അന്തരീക്ഷ താപനില മൈനസ് 20 ഡിഗ്രിയൊക്കെ വരുന്ന സാഹചര്യത്തിലാണ് ഈ മത്സരം നടക്കുന്നത്. ചൂടുനീരുറവയിലെ കുളിക്കൊപ്പം മുടി മാത്രം നനച്ച് ഐസാകാന്‍ വെക്കും. യൂക്കോണ്‍ പ്രദേശത്തെ ഒരു സ്പാ 2012 ല്‍ ആരംഭിച്ച വാര്‍ഷിക മത്സരത്തിന് 2000 ഡോളറാണ് സമ്മാനത്തുക. മത്സര വിഭാഗങ്ങളില്‍ മികച്ച ഫ്രോസണ്‍ ഹെയ്ര്‍ സ്‌റ്റെലുള്ള സ്ത്രീയും Read More…

Oddly News

പരോളിൽ ഇറങ്ങി മുങ്ങി; ഹരിയാനയിലെ കൊടും കുറ്റവാളി കംബോഡിയയിൽ വ്യവസായ സാമ്രാജ്യം പണിത കഥ!

Posted on September 29, 2026September 29, 2026 Author Aswathy

2018 ജൂലൈയിൽ, കൊലപാതകക്കേസിൽ ശിക്ഷ അനുഭവിക്കവെ ആറാഴ്ചത്തെ പരോളിലിറങ്ങി ഹരിയാന ജയിലിൽ നിന്ന് രക്ഷപ്പെട്ട കുറ്റവാളി പിന്നീട് തിരിച്ചെത്തിയില്ല. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് അതിർത്തി കടന്ന അയാൾ കമ്പോഡിയയിലാണ് ഒടുവിൽ അഭയം കണ്ടെത്തിയത്. അവിടെ ഒളിച്ചു താമസിക്കുക മാത്രമല്ല, സ്വന്തമായി വീടുവാങ്ങി, മൂന്ന് കുട്ടികളുടെ പിതാവാകുകയും ഡിസ്കോയും റസ്റ്റോറന്റും ഉൾപ്പെടെ വലിയൊരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. ഹരിയാനയിലെ ഝജ്ജാർ ജില്ലയിലുള്ള ബാദ്‌ലി ഗ്രാമക്കാരനായ മൈൻപാൽ ബാദ്‌ലി (ധില്ല) പോലീസിന്റെ റെക്കോർഡുകളിലെ പ്രധാന കുറ്റവാളികളിൽ ഒരാളാണ്. കൊലപാതകം, Read More…

Oddly News

സ്വര്‍ണം പുറംതള്ളുന്ന അഗ്നിപര്‍വതം; ഒരോ ദിവസവും പുറത്തുവരുന്നത് ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണം

Posted on July 7, 2024July 6, 2024 Author ashtagon

സ്വര്‍ണമഴ എന്ന് കേട്ടിട്ടില്ലേ? എന്നാല്‍ ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളിലൊന്നായ മൗണ്ട് എറെബസില്‍ നിന്നും സ്വര്‍ണം പെയ്യുകയാണ്. പ്രതിദിനം ലക്ഷങ്ങള്‍ വിലമതിപ്പുള്ള സ്വര്‍ണത്തരികള്‍ പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത് . നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി തന്നെയാണ് ഇക്കാര്യംസ്ഥിരീകരിച്ചത്. അന്റാര്‍ട്ടിക്കയിലെ തണുത്ത വായുവിലേക്ക് മൗണ്ട് എറെബസില്‍ നിന്നും ഒരോ ദിവസവും 80 ഗ്രാം സ്വര്‍ണ്ണമെങ്കിലും പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. പഠനം അനുസരിച്ച് 138 അഗ്നിപര്‍വതങ്ങളാണ് അന്റാര്‍ട്ടിക്കയില്‍ ഏറ്റവും പ്രശ്‌സ്തമാണ് മൗണ്ട് എറെബസ്. 12, 448 ഉയരമുണ്ട് ഇതിന്. പര്‍വതത്തിനുള്ളില്‍ നിന്നും പ്രവഹിക്കുന്ന Read More…

Post navigation

രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയിൽ
നാലാം ട്വന്റി-20യിൽ നാണംകെട്ട് തോൽവി; കാരണം ബൗളർമാരെന്ന് കുറ്റപ്പെടുത്തി ശ്രേയസ് അയ്യർ!
Copyright © 2026 Hashtagonline. All rights reserved. Designed by Cloud7 Branding Studio