ജമ്മു കശ്മീരിൽ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാക്കാൻ ഭീകരസംഘടനകൾ പോൺ സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നതായി വിവരങ്ങൾ പുറത്തുവന്നു. ഇത്തരം സൈറ്റുകളിലെ ചാറ്റ് സൗകര്യങ്ങളിലൂടെ യുവാക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഭീകരപ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നത്.
പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളും പാക് ചാരസംഘടനയായ ഐഎസ്ഐയും സമാനമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ചാറ്റിംഗിന് ശേഷം യുവാക്കളോട് നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്താൻ ആവശ്യപ്പെടുകയും, അവിടെയെത്തുന്നവരെ തടഞ്ഞുവെച്ച് നിർബന്ധപൂർവ്വം സംഘടനകളിൽ ചേർക്കുകയുമാണ് ചെയ്യാറുള്ളത്.
പങ്കാളിയുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വിവാദങ്ങൾക്കിടെ അഖിൽ എൻആർഡിയുടെ മുൻ ഭാര്യ രംഗത്തെത്തി.
ഇത്തരത്തിലുള്ള നിരവധി സൈറ്റുകൾ രാജ്യത്ത് ഇതിനോടകം നിരോധിച്ചിട്ടുണ്ടെങ്കിലും, വിപിഎൻ പോലെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആളുകൾ ഇപ്പോഴും ഇവ ആക്സസ് ചെയ്യുന്നുണ്ട്.
പോൺ വെബ്സൈറ്റുകൾക്ക് പുറമെ, വ്യാജ വിപിഎൻ സേവന കമ്പനികളുടെ മറവിലും ഭീകരർ ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. വിയറ്റ്നാം, ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ വികസിപ്പിച്ചെടുത്ത ചില പ്രത്യേക ആപ്പുകൾ വഴിയും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
സിം കാർഡോ ഫോൺ നമ്പറോ ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകൾ വലിയ സുരക്ഷാ ആശങ്ക ഉയർത്തുന്നുണ്ട്. 5ജി സാങ്കേതികവിദ്യ ലഭ്യമായ ഈ കാലത്തും വെറും 2ജി നെറ്റ്വർക്കിൽ പോലും ഫോണിൽ ചാർജ് മാത്രം ഉപയോഗിച്ച് ഇവയിൽ ചാറ്റ് ചെയ്യാനാകും. മുൻപ് ഓൺലൈൻ ഗെയിമുകൾ വഴിയും ഭീകരർ സമാനരീതിയിൽ റിക്രൂട്ട്മെന്റ് നടത്തിയിരുന്നു.




