Crime

14കാരി അബോർഷനിടെ മരിച്ചു; പീഡിപ്പിച്ചത് ഹെഡ് മാസ്റ്റര്‍ മുതൽ ആശുപത്രി ജീവനക്കാര്‍ വരെ, കേസില്‍ ഡോക്ടറടക്കം 15 പേർ പിടിയിൽ

ജമ്മു കശ്മീരിലെ കിഷ്ത്വാരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. കഴിഞ്ഞ ദിവസമായിരുന്നു കിഷ്ത്വാറിൽ പതിനാലുകാരി ഗർഭച്ഛിദ്രത്തിനിടെ മരിച്ചത്. കുട്ടിയെ സ്കൂൾ ഹെഡ്മാസ്റ്റർ മുതൽ ആശുപത്രി ജീവനക്കാരടക്കം ലൈംഗികമായി ഉപദ്രവിച്ചെന്നും പിന്നീട് ഇത് മൂടിവെക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കേസിൽ പോക്സോ വകുപ്പുകൾ ചുമത്തി 15 പേർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 20നാണ് ഗർഭച്ഛിദ്രത്തെ തുടർന്ന് പെൺകുട്ടി മരണപ്പെടുന്നത്. സ്കൂൾ ഹെഡ്മാസ്റ്ററായ ഖാലിദ് ഹുസൈൻ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു. Read More…

Spotlight

പോണ്‍സൈറ്റിലെ സുന്ദരി സംഗമത്തിന് ക്ഷണിക്കും; പിന്നെ പിടിച്ച് ഭീകരനാക്കും, പിന്നില്‍ പാക്കിസ്ഥാന്‍

ജമ്മു കശ്മീരിൽ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാക്കാൻ ഭീകരസംഘടനകൾ പോൺ സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നതായി വിവരങ്ങൾ പുറത്തുവന്നു. ഇത്തരം സൈറ്റുകളിലെ ചാറ്റ് സൗകര്യങ്ങളിലൂടെ യുവാക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഭീകരപ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നത്. പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളും പാക് ചാരസംഘടനയായ ഐഎസ്‌ഐയും സമാനമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ചാറ്റിംഗിന് ശേഷം യുവാക്കളോട് നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്താൻ ആവശ്യപ്പെടുകയും, അവിടെയെത്തുന്നവരെ തടഞ്ഞുവെച്ച് നിർബന്ധപൂർവ്വം സംഘടനകളിൽ ചേർക്കുകയുമാണ് ചെയ്യാറുള്ളത്. പങ്കാളിയുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വിവാദങ്ങൾക്കിടെ അഖിൽ എൻആർഡിയുടെ മുൻ ഭാര്യ Read More…

Crime

കാമുകിയെ കെട്ടാനായില്ല; പ്രതികാരത്തിന് ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കാൻ പാഴ്സൽ, ഒടുവിൽ കുടുങ്ങിയത് മുന്‍കാമുകന്‍

കാമുകിയെ വിവാഹം കഴിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവിന്റെ ഗൂഢാലോചന ജമ്മു കശ്മീർ പോലീസ് പൊളിച്ചു. കാൺപൂരിൽ നിന്ന് യുവതിയുടെ ഭർത്താവിന്റെ വിലാസത്തിൽ ലഹരിമരുന്ന് അടങ്ങിയ പാഴ്സൽ അയച്ചാണ് ഇയാൾ പ്രതികാരം വീട്ടാൻ പദ്ധതിയിട്ടത്. ഗന്ദർബാൽ സഫാപോറിൽ കോഴിഫാം നടത്തുന്ന യുവാവിനാണ് ഈ പാഴ്സൽ ലഭിച്ചത്. ഫാമിലേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് എൻഡിപിഎസ് നിയമപ്രകാരം ആദ്യം ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ ചോദ്യംചെയ്യലിൽ യുവാവിന് ഇതിൽ പങ്കില്ലെന്ന് മനസ്സിലായതോടെ പോലീസ് അന്വേഷണം Read More…

Featured Good News

‘എന്റെ ​മോന് തണുക്കും’; കാശ്മീരില്‍ വീരമൃത്യുവരിച്ച സൈനികന്റെ പ്രതിമയെ പുതപ്പിച്ച് അമ്മ, മായാത്ത മാതൃസ്നേഹം- വൈകാരിക വീഡിയോ

ജമ്മു: രാജ്യത്തിനായി വീരമൃത്യുവരിച്ച പട്ടാളക്കാരനായ മകന്റെ പ്രതിമയ്ക്കു മുന്നിൽ ഒരിക്കലും വറ്റാത്ത മാതൃസ്നേഹത്തിന്റെ നീരുറവയുമായി ഒരമ്മ. കശ്മീരിലെ കൊടുംതണുപ്പില്‍ മകന്റെ പ്രതിമയ്ക്കു ‘തണുക്കാതിരിക്കാൻ’ പുതപ്പ് ചുറ്റിയിരിക്കുകയാണ് ഈ അമ്മ. ജസ്വന്ത് കൗർ എന്ന അമ്മയ്ക്കു മകൻ ഗുർനം സിങ്ങ് ജോലിക്കിടെ വീരമൃത്യു മരിച്ച സൈനികനല്ല, മറിച്ചു ഇപ്പഴും ജീവനുള്ള ഒരു വ്യക്തിയാണ്. ‘‘ഞാനൊരു അമ്മയാണ്. അസ്ഥി മരവിക്കുന്ന ഈ തണുപ്പിൽ, നമ്മൾ പോലും ശരീരത്തിന് ചൂട് പിടിപ്പിക്കാൻ കഷ്ടപ്പെടുകയാണ്. അപ്പോൾ എന്റെ മകന്റെ പ്രതിമയെ ഈ കൊടും Read More…

Good News

കനത്ത മഞ്ഞുവീഴ്ച‌യില്‍ കുടുങ്ങി വരന്‍; പന്തലിലേക്ക് പറന്നെത്തിച്ച് ജവാന്‍മാര്‍; ഹൃദ്യം ഈ വീഡിയോ

ജമ്മു കശ്മീരിലെ നാഗ്ബൽ ത്രാൽ മേഖലയില്‍ കനത്ത മഞ്ഞു വീഴ്‌ചക്കിടെ കല്യാണ പന്തലിൽ എത്താനാവാതെ വലഞ്ഞുനിന്ന വരനെ കൃത്യസമയത്ത് വിവാഹ വേദിയിലെത്താൻ സഹായിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ. റോഡിലാകെ മഞ്ഞ് മുടിയതിനാൽ ബ്രെൻപത്രി ഗ്രാമത്തിൽ നിന്നുള്ള മുഖ്താർ അഹമ്മദ് ഗോജറിന് വിവാഹത്തിനായി കൃത്യസമയത്ത് അവിടെയെത്താൻ കഴിഞ്ഞില്ല.ഈ സമയത്താണ് കുടുംബത്തിന് സഹായവുമായി സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ എത്തുന്നത്. സി.ആർപി.എഫ് 180 ബറ്റാലിയനിലെ ഉദ്യോഗസ്‌ഥർ വരനെ അവരുടെ ഹെലികോപ്ടറിൽ വധുവിന്റെ വീട്ടിലേക്ക് എത്തിച്ചു. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് മുഖ്താർ നന്ദി Read More…