2018 ജൂലൈയിൽ, കൊലപാതകക്കേസിൽ ശിക്ഷ അനുഭവിക്കവെ ആറാഴ്ചത്തെ പരോളിലിറങ്ങി ഹരിയാന ജയിലിൽ നിന്ന് രക്ഷപ്പെട്ട കുറ്റവാളി പിന്നീട് തിരിച്ചെത്തിയില്ല. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് അതിർത്തി കടന്ന അയാൾ കമ്പോഡിയയിലാണ് ഒടുവിൽ അഭയം കണ്ടെത്തിയത്. അവിടെ ഒളിച്ചു താമസിക്കുക മാത്രമല്ല, സ്വന്തമായി വീടുവാങ്ങി, മൂന്ന് കുട്ടികളുടെ പിതാവാകുകയും ഡിസ്കോയും റസ്റ്റോറന്റും ഉൾപ്പെടെ വലിയൊരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. ഹരിയാനയിലെ ഝജ്ജാർ ജില്ലയിലുള്ള ബാദ്‌ലി ഗ്രാമക്കാരനായ മൈൻപാൽ ബാദ്‌ലി (ധില്ല) പോലീസിന്റെ റെക്കോർഡുകളിലെ പ്രധാന കുറ്റവാളികളിൽ ഒരാളാണ്. കൊലപാതകം, Read More…
Month: September 2026
പച്ചച്ചട്ണി ചോദിച്ചപ്പോൾ കിട്ടിയത് മധുരച്ചട്ണി! പക്കോടക്കടയിൽ പൊരിഞ്ഞ തല്ല്; വിഡിയോ വൈറൽ
പകോടക്കടയിൽ ചട്ണിയെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ നടന്ന തല്ലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ലഹരി പോലെയാണ് പടരുന്നത്. ഉത്തർപ്രദേശിലെ ഹാപ്പൂറിലെ ദെഹ്‌റ ഗ്രാമത്തിലാണ് സംഭവം നടന്നത്. പകൽവെളിച്ചത്തിൽ തിരക്കേറിയ ചന്തമധ്യത്തിൽ ഇരുവിഭാഗത്തിലെയും ആളുകൾ പരസ്പരം കൈകാര്യം ചെയ്യുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനെച്ചൊല്ലി തെരുവ് കച്ചവടക്കാർ ഏറ്റുമുട്ടിയ 2021-ലെ പ്രശസ്തമായ ‘ബാഗ്പത് പോരാട്ട’ത്തോടാണ് ആളുകൾ ഈ സംഭവത്തെ ഉപമിക്കുന്നത്.
ടെറസില്‍നിന്ന് ചാടുംമുന്പേ വസ്ത്രത്തിൽ രക്തക്കറ, മുറിയിൽ ഗ്രൈൻഡർ; യുവസന്യാസിയുടെ മരണത്തിൽ ദുരൂഹത
ന്യൂഡൽഹി: ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള ഗുരുകൃപ കുഞ്ച് ആശ്രമത്തിലെ നാലുനില കെട്ടിടത്തിൽനിന്ന് യുവസന്യാസി വീണു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി (രസിക് ദുലാരി ശരൺ–25) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സന്യാസിയുടെ ശരീരത്തിലെ മുറിവുകളും മരണത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങളും മുറിയിൽ നിന്ന് കണ്ടെത്തിയ ഗ്രൈൻഡറുമാണ് ദുരൂഹത വർധിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സന്യാസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം 10.25-ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളോടെയാണ് ദീപക് Read More…
“അവൻ അഴിക്കുള്ളിൽ കിടന്നുതന്നെ മരിക്കും!” പീഡനത്തിനിരയായ 10 വയസ്സുകാരിക്ക് ജഡ്ജിയുടെ വൈകാരിക കുറിപ്പ്
ന്യൂഡല്‍ഹി: ഏഴാം വയസ്സിൽ തന്നെ പീഡിപ്പിച്ച ‘അങ്കിളി’നെ ജീവിതകാലം മുഴുവൻ ജയിലിലടയ്ക്കണമെന്ന കുട്ടിയുടെ ആവശ്യം പരിഗണിച്ച് കുറ്റവാളിക്ക് ആജീവനാന്ത തടവുശിക്ഷ വിധിച്ച് കോടതി. ഉത്തരവിനൊപ്പം പെൺകുട്ടിയുടെ ധീരതയെ പ്രശംസിച്ച് വ്യക്തിഗത കത്തെഴുതിയ വിചാരണക്കോടതി ജഡ്ജിയുടെ നടപടിയെ ഡൽഹി ഹൈക്കോടതിയും പിന്തുണച്ചു. രോഹിണി അഡീഷണൽ സെഷൻസ് ജഡ്ജ് രജനി രംഗയാണ് പോക്സോ കേസ് പ്രതിയായ സുമിത് ശാക്യയ്ക്ക് ആജീവനാന്ത തടവും ഒന്നര ലക്ഷത്തോളം രൂപ പിഴയും വിധിച്ച്, നീതിന്യായ ചരിത്രത്തിൽ അപൂർവ്വമായ ഈ സന്ദേശം അയച്ചത്. 2023-ൽ നടന്ന Read More…
‘ഞാന്‍ കെട്ടിയത് ഒരു കുട്ടിയെയാണ്’; ഇപ്പോള്‍ എന്നെ കൈകാര്യം ചെയ്യുന്നൊരു കുട്ടിയെകൂടി കിട്ടി; ഫഹദ്
കുട്ടികളെ കൈകാര്യം ചെയ്യാൻ തനിക്ക് പ്രത്യേക കഴിവാണെന്ന് ആളുകൾ പറയാറുണ്ടെന്നും, അതിന് കാരണം താനൊരു ‘കുട്ടിയെ’ കല്യാണം കഴിച്ചതിനാലാണെന്നും തമാശ രൂപേണ വെളിപ്പെടുത്തി സൂപ്പർ താരം ഫഹദ് ഫാസിൽ. പുതിയ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദ് ട്രബിളിന്റെ’ പ്രമോഷനിടെയായിരുന്നു താരത്തിന്റെ ഈ രസകരമായ പ്രതികരണം. അതോടൊപ്പം, ചിത്രത്തിൽ ഒപ്പം അഭിനയിച്ച കൗമാര താരം സാറ പലേക്കറുമൊത്തുള്ള അനുഭവങ്ങളും സാറയുടെ മികച്ച ക്ഷമാശീലത്തെയും പ്രകടനത്തെയും പ്രശംസിച്ച് ഫഹദ് പങ്കുവെച്ചു. ‘ഞാനൊരു കുട്ടിയെയാണ് വിവാഹം കഴിച്ചത്, അതുകൊണ്ടാണ് കുട്ടികളെ കൈകാര്യം Read More…
‘ആ കുണുക്കുകള്‍ ഊരിവച്ച് ചാടിയിരുന്നെങ്കില്‍ സ്വർണം കിട്ടിയേനെ’; ആൻസി സോജനെതിരെ സൈബർ ആക്രമണം, മുടിപ്പിന്നുകളും കണ്ണെഴുത്തും ചർച്ചാ വിഷയം
സമൂഹമാധ്യമങ്ങളിലെ സൈബർ അധിക്ഷേപങ്ങളിൽ നിന്ന് ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ ആൻസി സോജനും രക്ഷയില്ല. രാജ്യത്തിന് അഭിമാനമായ താരത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകൾക്ക് താഴെ ആൻസിയുടെ അലങ്കാര വസ്തുക്കളെയും മേക്കപ്പിനെയുമാണ് പലരും പരിഹസിക്കുന്നത്. മുടി പിന്നിലേക്ക് കെട്ടിവെച്ച് കണ്ണെഴുതി വേദിയിലെത്തുന്ന താരത്തിന്റെ ലുക്ക് ട്രെൻഡാകുന്നതിനൊപ്പം തന്നെ, വെറും രണ്ട് സെന്റിമീറ്റർ ദൂരത്തിൽ സ്വർണം നഷ്ടപ്പെടാൻ കാരണം താരത്തിന്റെ മുടിപ്പിന്നുകളും ആഭരണങ്ങളുമാണെന്ന തരത്തിൽ വിമർശകർ ഉപദേശങ്ങളും പരിഹാസങ്ങളുമായി കമന്റ് ബോക്സുകളിൽ നിറയുകയാണ്. ‘ഒരു ഡസൻ കുണുക്കുള്ളത് ഊരിവെച്ചിരുന്നെങ്കിൽ ഫാസ്റ്റ് Read More…
‘നീ കൂടുതല്‍ നാടകം കളിക്കല്ലേടീ’; ജോലിക്കാരിയുടെ മോഷണം പൊക്കി, ശമ്പളം നൽകി പറഞ്ഞുവിട്ട് വീട്ടുടമ; വിഡിയോ വൈറൽ
വീട്ടിൽ മോഷണം നടത്തിയ ജോലിക്കാരിയെ കയ്യോടെ പിടികൂടിയെങ്കിലും പൊലീസിലേൽപ്പിക്കാതെ, അർഹതപ്പെട്ട വേതനം മുഴുവൻ നൽകി പറഞ്ഞയക്കുന്ന വീട്ടുടമയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വീട്ടുടമയ്ക്ക് മുന്നിൽ കൈകൂപ്പി കരഞ്ഞു മാപ്പുപറയുന്ന വീട്ടുജോലിക്കാരിക്ക്, ഇനി നാടകം കാണിക്കേണ്ടതില്ലെന്ന് പറഞ്ഞ് പണം കണക്കാക്കി നൽകി വിട്ടയക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിന് പിന്നാലെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള വിശ്വാസ്യത, തർക്കങ്ങൾ പരിഹരിക്കുന്ന രീതി, സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിന്റെ ശരിതെറ്റുകൾ എന്നിവയെച്ചൊല്ലി വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വീട്ടിൽ മോഷണം നടന്നെങ്കിലും കൂടുതൽ Read More…
‘സ്വര്‍ണത്തിന്റെ മോഡല്‍ നോക്കട്ടെ’; സോഷ്യൽ മീഡിയയിലെ സ്ത്രീ സുഹൃത്തുക്കളില്‍ നിന്ന് 65 പവന്‍ തട്ടി! യുവാവ് പിടിയില്‍
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ വടകര സ്വദേശിയായ മുഹമ്മദ് നജീറിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണഞ്ചേരി സ്വദേശിനിയുടെ 15 പവൻ സ്വർണം തട്ടിയെടുത്തു മുങ്ങിയ പ്രതിയെ പരാതിക്കാരി നൽകിയ കേസിലെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് വലയിലാക്കിയത്. ഇയാൾക്കെതിരെ വളയം, പട്ടാമ്പി ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ മുൻപും സമാനമായ കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുന്നതാണ് നജീറിന്റെ രീതി. തുടർന്ന് അവരുടെ വ്യക്തിഗത Read More…
വൈഭവ് സൂര്യവംശിയോട് അസൂയയുണ്ടോ? അവന്റേത് സ്വപ്നസമാനമായ കളി, താരതമ്യം അപ്രസക്തം- യുവ ഇന്ത്യൻ താരം
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര താരം വൈഭവ് സൂര്യവംശിയുമായി യാതൊരു മത്സരത്തിനുമില്ലെന്ന് രാജസ്ഥാൻ റോയൽസിലെ സഹതാരവും യുവ വിക്കറ്റ് കീപ്പറുമായ ധ്രുവ് ജുറേൽ. ആകാശ് ചോപ്രയ്ക്കു നൽകിയ അഭിമുഖത്തിലാണ് വൈഭവുമായി തന്നെ താരതമ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹത്തോട് അസൂയയൊന്നുമില്ലെന്നും ജുറേൽ വ്യക്തമാക്കിയത്. 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തിയ വൈഭവ്, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടീമിന്റെ വിശ്വസ്തനായി മാറിയിട്ടുണ്ട്. അവന് ലഭിക്കുന്ന എല്ലാ പ്രശംസകൾക്കും വൈഭവ് അർഹനാണെന്ന് ജുറേൽ പറഞ്ഞു. മറ്റുള്ളവർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത Read More…









